ആകാശക്കടൽ (അമ്പിളിത്തോണി 6)
''ഞാന്‍ ആകാശക്കടലിലൊന്ന് തുഴയട്ടെ?'' ''പിന്നെന്താ തുഴഞ്ഞോളൂ.'' അവന്‍ കൈകൊണ്ട് തുഴയുന്നതുപോലെ കാണിച്ചു. അമ്പിളിമാമന്‍ ചിരിച്ചു. മുത്തുകിലുങ്ങുന്നതുപോലുള്ള ചിരി. മേഘങ്ങള്‍ക്കിടയിലൂടെയാണിപ്പോള്‍ തുഴയുന്നത്. അമ്പിളിയുടെ സ്വര്‍ണവെളിച്ചത്തില്‍ മേഘങ്ങള്‍ വെട്ടിത്തിളങ്ങുന്നു. എന്തുഭംഗിയാണ്...












































