No products in the cart.

No products in the cart.

നോവൽ

മരണത്തെ മുഖാമുഖം കണ്ട് വേലായുധന്‍ (സത്യാന്വേഷിയും സാക്ഷിയും 13 )

പിന്നാമ്പുറത്തെ വരാന്തയില്‍ നിന്ന് പാത്രം കഴുകുകയായിരുന്നു പാറുക്കുട്ടി. തോട്ടത്തില്‍ വരിവരിയായി നില്‍ക്കുന്ന വാഴകള്‍ ഒന്നുകഴിഞ്ഞൊന്നെന്ന വണ്ണം വീഴുന്നത് കണ്ട് ഏന്തിവലിഞ്ഞു നോക്കിയപ്പോഴാണ് വാളുകളുമായി പത്തിരുപത് പേര്‍ അങ്ങോട്ടുമിങ്ങോട്ടും...

Read more

ഭയപ്പാടിന്റെ ഇരുട്ടിലേക്ക് (സത്യാന്വേഷിയും സാക്ഷിയും 12)

ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു മെഡിക്കല്‍ ബിരുദപഠനം പാതിവഴിയില്‍ നിര്‍ത്തി സമരവീര്യത്തെ പുണര്‍ന്ന തന്റെ അനുജന്‍. മനുഷ്യശരീരത്തിനകത്ത് പൂര്‍വിക പരമ്പരയും പ്രകൃതിയും ഒളിപ്പിച്ചുവെച്ച അത്ഭുത പ്രവര്‍ത്തനങ്ങളെ ഇഴകീറി പഠിച്ചവന്‍ സ്വന്തം...

Read more

വെടിയുണ്ടകളുടെ മഴപ്പെയ്ത്ത് (സത്യാന്വേഷിയും സാക്ഷിയും 11 )

തിരിച്ചുള്ള യാത്രയില്‍ വഴിനീളെ കലാപത്തിന്റെ അടയാളങ്ങള്‍. വേദനയുടെ മുറിപ്പാടുകള്‍. വേവലാതിയുടെ കനല്‍ക്കൂമ്പാരങ്ങള്‍. പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ വേലായുധന്‍ അവയ്ക്കിടയിലൂടെ നീങ്ങി. പൂക്കോട്ടൂര്‍ കവലയില്‍ എത്തുമ്പോള്‍ വലിയ ബഹളം....

Read more

അഴിഞ്ഞാടുന്ന കലാപകാരികള്‍ (സത്യാന്വേഷിയും സാക്ഷിയും 10)

'വാരണവൃന്ദവും വാജിസമൂഹവും തേരുകളും വെന്തുവെന്തു വീണീടുന്നു' കോമന്‍മേനോന്‍ രാമായണം മടക്കിവെച്ചു. അധ്യാത്മരാമായണത്തിലൂടെയൊന്ന് കണ്ണോടിക്കുക, അധികം ഉച്ചത്തിലല്ലാതെ വരികളെ ശബ്ദമാക്കുക, ഒടുവില്‍ കണ്ണടച്ചൊന്ന് പ്രാര്‍ത്ഥിക്കുക. അസ്വസ്ഥതയെന്തെങ്കിലും കടന്നെത്തുമ്പോള്‍ ഇത്...

Read more

ലഹള പടരുന്നു (സത്യാന്വേഷിയും സാക്ഷിയും 9 )

'രാവിലെ ആയാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്, രാത്രിയായാല്‍ പകലും. നിന്റെ ജീവിതത്തില്‍ നീ പരലോകത്തിന് വേണ്ടി കരുതി വെക്കുക. പ്രവാചകന്‍ ബാലനായ അനസിനോട് പറഞ്ഞ വാചകം പഠിപ്പിച്ചു...

Read more

ജിഹാദ്……!(സത്യാന്വേഷിയും സാക്ഷിയും 8 )

മൗനം കൊണ്ട് ജാറം മൂടിയ സന്ധ്യ. സൂര്യന്‍ മറഞ്ഞശേഷം ആകാശം ഇരുട്ടിന്റെ ചേല കൊണ്ട് മൂടിയ വയല്‍പരപ്പ്. അതിന്റെ മോഹന തരംഗങ്ങളില്‍ ആണ് കൊണ്ടോട്ടിയുടെ ഇന്നത്തെ രാത്രി....

Read more

അപകടം മണക്കുന്നു (സത്യാന്വേഷിയും സാക്ഷിയും 7 )

ലാത്തി കൊണ്ട് കിട്ടിയ അടികളുടെ വേദന വേലായുധനും അവൂക്കറും മറന്നു. പക്ഷെ മറ്റൊരു വേദന അവരുടെ മനസ്സില്‍ പൊങ്ങി വന്നു. 'അക്രമരാഹിത്യത്തിന്റെ പാത ജനങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല.'...

Read more

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 6)

'നാം തമ്മില്‍ പൊരുത്തമുണ്ട്. പഠിപ്പുകാലത്ത് മോശമല്ലാതെ തിളങ്ങി നിന്നവര്‍. കുട്ടിക്കാലത്തിന്റെ ഓര്‍മ്മളില്‍ ദാരിദ്ര്യത്തിന്റെ പോറലുകള്‍ പേറുന്നവര്‍. അധ്യാപനം തുടങ്ങി അധികൃതരോട് തര്‍ക്കിച്ച് വിദ്യാലയങ്ങളുടെ പടിയിറങ്ങിയവര്‍. പക്ഷേ, അങ്ങ്...

Read more

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 5)

മണ്ണുമാത്രമാണ് സത്യം . ബാക്കിയെല്ലാം അതിന്റെ ഔദാര്യമാണ്. വെട്ടിപ്പിടിച്ചതും നേടിയെടുത്തതുമായി സ്വന്തമായുള്ളത് വിസ്തൃതമായ സാമ്രാജ്യപ്പരപ്പെന്ന അഹംഭാവത്തെ ആറടിയിലേക്കൊതുക്കി പരിഹസിക്കുന്നതും അതുതന്നെ. അചേതന മണ്ണില്‍ നിന്നാവിര്‍ഭവിച്ച ചേതന വസ്തുക്കള്‍....

Read more

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 4)

കുന്നുകള്‍ കാവല്‍ നില്‍ക്കുന്ന എടവണ്ണ. പനങ്ങാടന്‍പാറയ്ക്കു ചുറ്റും കാറ്റ് വലംവെച്ചു കളിക്കുന്നു. അല്പം കൂടിക്കഴിഞ്ഞാല്‍ കോടയിറങ്ങി കുന്നിന്‍ തലപ്പുകളെ മൂടും. പോക്കറും നാണപ്പനും ഒരേ പെട്ടിയില്‍ നിന്ന്...

Read more

വേലായുധനും കാളവണ്ടിയും (സത്യാന്വേഷിയും സാക്ഷിയും 3)

'സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണംവ്രജ' മഴ ചാറിയ ഒരു തുലാമാസത്തിലെ ഇടിമുട്ടിക്കൊണ്ടിരുന്ന സായാഹ്നത്തിലാണ് അച്ഛന്‍ വേലായുധനോട് ഭക്തിയെക്കുറിച്ച് പറഞ്ഞത്. പതിനാലാം വയസ്സില്‍ മുളയിട്ടിരിക്കുന്ന പൊടിമീശ തടവിക്കൊണ്ട് വേലായുധന്‍...

Read more

ഗുരുവിന്റെ പ്രിയപ്പെട്ട സുഗന്ധം ( സത്യാന്വേഷിയും സാക്ഷിയും 2 )

കറുപ്പിന്റെ നാട്ടിലെ കല്യാണിന്റെ ഓരത്തെ കര്‍ദാനില്‍ നിന്ന് സൂഫിസത്തിന്റെ വെളുത്ത ലഹരിയുമായി മുഹമ്മദ് ഷാ അരീക്കോട്ടെ കുന്നിനു മുകളിലെത്തി. ജിന്നുകള്‍ നിധികാക്കുന്ന മല ആകാശത്തെ നോക്കി പുഞ്ചിരിച്ചു....

Read more

സത്യാന്വേഷിയും സാക്ഷിയും

നെടിയിരിപ്പിന്റെ ചരിത്രവഴികളിലേക്ക് തലവെച്ച് കൊണ്ടോട്ടി കിടന്നു. റക്അത്തിന്റെ ദൈവീക നിമിഷത്തിലേക്ക്, അല്‍കഹഫിന്റെ ആത്മീയ പൊരുളിലേക്ക്, സംഘനമസ്‌കാര ത്തിന്റെ സംശുദ്ധിയിലേക്ക് വെള്ളിയാഴ്ച മധ്യാഹ്നങ്ങളില്‍ തിരൂരങ്ങാടി വരെ നടന്നുപോയതിന്റെ ഓര്‍മ്മ...

Read more

പതിനെട്ടാം കര്‍മ്മം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ അവസാന ഭാഗം)

രാത്രി ഓര്‍മ്മപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കുന്നത് സ്‌കന്ദനു പണ്ടും പ്രിയങ്കരമാണ്. എന്നാല്‍ ചിലപ്പോള്‍ സുഗന്ധിയല്ലാത്ത ചില ഓര്‍മ്മകള്‍ വന്ന് അരോചകമായി മൂളിപ്പാട്ടു പാടും. അതാണ് സഹിയ്ക്കാന്‍ കഴിയാത്തത്. രാവിലെ...

Read more

വെളിച്ചപ്പെടാത്ത വെളിപാടുകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 21)

വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു കിടന്നിരുന്നുവെങ്കിലും ആണ്ടവന്റെ മുഖത്തിന് എന്തോ ഒരു ദിവ്യചൈതന്യമുള്ളതുപോലെ സ്‌കന്ദനു തോന്നി. പാതിയും നരച്ചതെങ്കിലും തോളറ്റം വരെ ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയും കുഴിഞ്ഞതെങ്കിലും...

Read more

തിരുത്തപ്പെടുന്ന തോറ്റങ്ങള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 20)

ചുറ്റും കാടുപിടിച്ചു കിടക്കുന്ന ചെറിയ ആ ഓട് മേഞ്ഞ വീട് ദൂരെ നിന്നു കാണുന്നവര്‍ക്ക് ഒരു പ്രേത ഭവനം പോലെ തോന്നും. പണ്ടെങ്ങോ ചാണകം തേച്ച മുറ്റത്ത്...

Read more

മരണം തേടുന്ന മനസ്സ് (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 19)

ആണ്ടവന് രോഗം അധികവും കാണാറുള്ളത് കുംഭം മീനം മാസങ്ങളിലാണ്. എല്ലാ കുംഭം മീനത്തിലും അങ്ങനെ ഉണ്ടാകാറുമില്ല. രോഗമില്ലാത്ത കാലങ്ങളില്‍ ഉത്സവങ്ങള്‍ക്ക് അച്ഛനെ സഹായിക്കുന്ന രീതി ജോലി കിട്ടിയതിനു...

Read more

അവശിഷ്ടങ്ങള്‍ക്കിടയിലൂടെ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 18)

സ്‌കന്ദന്‍ നമ്പൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. പത്തായപ്പുരയില്‍ നിന്ന് അയ്യപ്പന്‍ നായര്‍ വന്ന് വിളിക്കുന്നതും കാത്ത്. രാവിലെ അമ്മ ഉണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കഴിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. 'വെറുത, വിളിച്ചുവരുത്തി....

Read more

പകവീട്ടുന്ന ഉന്‍മാദം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 17)

ആണ്ടവന് സര്‍ക്കാര്‍ ജോലി കിട്ടി എന്ന് കേട്ടപ്പോള്‍ കല്യാണിയ്ക്കും വേലായുധനുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ പൊന്നാനിയില്‍ ആണ് നിയമനം എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് സങ്കടമായി. ദിവസവും...

Read more

തോറ്റി പാടാത്ത ജീവിതം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 16)

കരക്കാരുടേയും കമ്മറ്റിക്കാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കലശം എഴുന്നള്ളിപ്പിന് ആണ്ടവന്‍ തന്നെ വെളിച്ചപ്പെടാന്‍ തീരുമാനിച്ചു. വേലായുധന് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല, എന്ന് മാത്രമല്ല അല്പം ഭയവും ഉണ്ടായിരുന്നു. എങ്കിലും കരക്കാരുടെ...

Read more

ഉത്സവത്തിന്റെ മുന്നൊരുക്കം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 15)

അന്ത്രുവിന്റെ ചായക്കടയിലിരുന്ന് ബീഡി വലിയ്ക്കുകയായിരുന്നു ഗോവിന്ദന്‍. രാവിലെത്തെ കച്ചവടമൊക്കെ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയിരിക്കുന്നു. ഗ്ലാസും പ്ലെയിറ്റും കഴുകി കൊണ്ടിരിക്കുകയായിരുന്നു അന്ത്രു. അപ്പോഴാണ് കാക്കി ചേത്ത്യാര് വടിയും...

Read more

വീണ്ടുമൊരു കൂടിച്ചേരല്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 14)

മനയുടെ പടിപ്പുരയില്‍ ചടഞ്ഞിരിക്കുകയായിരുന്നു ഭവത്രാതന്‍ നമ്പൂതിരി. ഏതോ കാല്പനിക ലോകത്താണെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെയായിരുന്നില്ല. ആണ്ടവന്‍ പാടവരമ്പ് കഴിഞ്ഞ് വരുന്നത് അദ്ദേഹം കണ്ടിരുന്നു. അത് തന്നെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം....

Read more

ഓര്‍മ്മകളിലൂടെ ഒരു സഞ്ചാരം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 13)

ആണ്ടവനേയും വേലായുധനേയും കണ്ടപ്പോള്‍ ചേനാരുടെ കണ്ണുകള്‍ നിറഞ്ഞു. കാലത്തിന്റെ ഏതോ ഗിരിശൃംഗങ്ങളില്‍ നിന്നുമെന്ന പോലെയുള്ള ഓര്‍മ്മകളുടെ നിരന്തര പ്രവാഹങ്ങള്‍ അയാള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതുപോലെ തോന്നി. ആണ്ടവന്റെ...

Read more

പഴക്കമില്ലാത്ത ചില കാഴ്ചകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 12)

കഴിയുമെങ്കില്‍ ആണ്ടവനെ ഒന്നു കാണാനാഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് കുമാരന്‍ ചേനാര് ഒരാളെ വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കാര്യം വേലായുധന്‍ ഓര്‍ത്തതു തന്നെ. കുമാരന്‍ പൂശാരി എന്ന് നാട്ടുകാര്‍ അല്പം...

Read more

കാലം തിരുത്തുന്ന കൈത്തെറ്റുകള്‍ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 11)

ഇല്ലത്തെ അന്തരീക്ഷമൊന്നു തണുത്തുവരികയായിരുന്നു. മീന വെയ്‌ലിലേക്കാള്‍ ശരതീക്ഷ്ണമായ ദുരന്ത വെയിലിന് ഭവത്രാതന്റെ സമീപനം കൊണ്ട് കുറച്ച് ശാന്തി ലഭിച്ചു വരികയായിരുന്നു. ഓര്‍മ്മയുടെ മുറിപ്പാടുകള്‍ ഉണങ്ങി മാഞ്ഞ് തുടങ്ങിയെന്ന്...

Read more

സ്‌നേഹത്തിന്റെ വഴിയമ്പലം (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 10)

മുത്താഴിയംകോട്ടില്ലത്ത് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ ഭവത്രാതന്‍ സ്ഥലത്തുണ്ടായിരുന്നില്ല.. അമ്മാത്തായിരുന്നു. അമ്മാത്തെ കുടുംബ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠനടക്കുകയായിരുന്നു. വല്യമ്പൂരിയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതുക്കൊണ്ട് മകനെ പറഞ്ഞയച്ചതാണ്. ഏറെ കാലത്തിന് ശേഷം...

Read more

ഏകാന്തതയുടെ തടവറ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 9)

ഒരു ഭ്രാന്താശുപത്രിയും കല്യാണി അതുവരെ കണ്ടിട്ടില്ല. അധികമൊന്നും ആരും പറഞ്ഞു കേട്ടിട്ടുമില്ല. 'ഇന്ന് വരും നാളെ വരും എന്ന് കരുതി എത്ര ദിവസാന്റെ പൊന്നൂ നെ കാണാതിരിയ്ക്കാ...

Read more

ഉന്‍മാദിയുടെ തേരേറ്റ് (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 8)

ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും അതിന്റെ പാരമ്യതയില്‍ അനുഭവിക്കുന്ന ഒരു മനസ്സായിരുന്നു ആണ്ടവന്റേത്. വേനല്‍ ചൂട് കൂടുന്നതിനനുസരിച്ച് വികാരങ്ങള്‍ അവന്റെയുള്ളില്‍ പൊട്ടിതെറിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ മുറ്റത്ത് വേലായുധന്‍ കല്ലിട്ട് കര്‍മ്മം...

Read more

തണല്‍ മരങ്ങള്‍ക്ക് താഴെ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 7)

എപ്പോഴും കാര്‍മേഘം നിറഞ്ഞ ഒരാകാശം പോലെയായിരുന്നു ആണ്ടവന്റെ മനസ്സ്. ഹൃദയം തുറന്ന് ചിരിക്കാനോ സന്തോഷിക്കാനോ കഴിയാത്ത ഒരവസ്ഥ. പക്ഷെ അത് ഒരിക്കലും അവന്‍ പുറത്ത് കാണിച്ചില്ല. അതിന്റെ...

Read more

കാണാത്ത കാഴ്ചപ്പാടുകള്‍(ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 6)

ആണ്ടവന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവമുണ്ടായത്. അക്കാലത്ത് തന്നെ മന്ത്രവാദത്തിനും തീയ്യാട്ടിനും അച്ഛന്റെ സഹായി ആയി അവന്‍ പോകാറുണ്ടായിരുന്നു. മീനവെയില്‍ പൊള്ളി കിടക്കുന്ന പാടശേഖരങ്ങള്‍ക്ക്...

Read more
Page 1 of 2 1 2

Latest