No products in the cart.

No products in the cart.

ആർഷം

ഋഷിപ്രോക്തമായ സംസ്കാരമായതിനാലാണ് ആർഷഭാരത സംസ്കാരമെന്നു ഭാരതീയ സംസ്കാരം അറിയപ്പെടുന്നത്. തപോധനന്മാരായ ഋഷിമാരുടെ അനുഭൂതിസമ്പന്നമായ ദർശനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണ് ആർഷം. ഭാരതീയ ദർശനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ ഉപകരിക്കുന്ന വിജ്ഞാനമൊഴികൾ ഈ താളുകളിൽ വായിക്കാം.

ശീര്‍ഷാസനം (യോഗപദ്ധതി 160)

ശീര്‍ഷം എന്നാല്‍ തല. തലയെ ആസനമാക്കുക. കാലില്‍ നില്‍ക്കുന്നതിനു പകരം തല കുത്തി നില്ക്കുക. ഇതാണ് ശീര്‍ഷാസനം. ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ചലനവും രക്തപ്രവാഹവും പ്രാണശക്തിയും...

Read more

ഗുരു (യോഗപദ്ധതി 159)

സുഖമുണ്ടാവുക, ദു:ഖമില്ലാതിരിക്കുക. ഇതാണ് എല്ലാ ജന്തുജാലങ്ങളുടെയും ജീവിത ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ശ്രമത്തിലെന്തോ കുഴപ്പമുണ്ടെന്നറിയണം. ഭക്ഷണം കഴിച്ചാല്‍ വിശപ്പു മാറുന്നില്ലെങ്കില്‍ കഴിച്ചതിലെന്തോ കുഴപ്പുണ്ട് എന്നറിയണം. ദുഃഖങ്ങളുടെ...

Read more

കൗണ്ഡിന്യാസനം (യോഗപദ്ധതി 158)

ശിവനെ കോപിപ്പിച്ച ഒരു മഹര്‍ഷിയുടെ പേരാണ് കൗണ്ഡിന്യന്‍. മഹാവിഷ്ണു ആ മുനിയെ ശിവകോപത്തില്‍ നിന്നും രക്ഷിച്ചു എന്നും അങ്ങിനെ വിഷ്ണു ഗുപ്തന്‍ എന്ന പേരു കിട്ടിയെന്നും കഥ....

Read more

സാധന ചതുഷ്ടയം (യോഗപദ്ധതി 157)

ഒരു കാര്യം സാധിക്കാന്‍ സഹായിക്കുന്ന വസ്തുവോ ഉപായമോ ആണ് സാധനം. മലയാളത്തില്‍ കടയില്‍ സാധനം വാങ്ങാന്‍ പോകുന്നു എന്നു പറയുമ്പോള്‍ ഇത്രയും ചിന്തിക്കുന്നുണ്ടാവില്ല. പക്ഷെ അവിടെയും അര്‍ത്ഥം...

Read more

പരിവൃത്ത പ്രസാരിത പാദോത്താനാസനം (യോഗപദ്ധതി 156)

പരിവൃത്ത പ്രസാരിത പാദോത്താനാസനം വളരെ കഠിനമായ ഒരു ആസനമാണിത്. യോഗാസന മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളത്. വളരെ കാലത്തെ പരിശീലനത്തിനും ശരീരം അത്യധികം വഴക്കം നേടിയതിനും ശേഷം മാത്രം...

Read more

പുനര്‍ജന്മം (യോഗപദ്ധതി 155)

മരണം ഒരവസാനമല്ല എന്നാണ് ഭാരതീയ തത്വശാസ്ത്രങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഭൗതിക ദേഹം മാത്രമേ മരിക്കൂ. അതിനുള്ളിലിരിക്കുന്നവന്‍ അഥവാ ദേഹി മരിക്കില്ല. അത് സമ്പാദിച്ച അറിവിനും കര്‍മ്മത്തിനും അനുസൃതമായി വീണ്ടും...

Read more

അര്‍ധബദ്ധപത്മ ഉത്താനാസനം (യോഗപദ്ധതി 154)

വലതു കൈ കാലുകള്‍ ബദ്ധപത്മാസനത്തിന്റെയും ബാക്കി ഭാഗം ഉത്താനാസനത്തിന്റെയും അവസ്ഥയില്‍ വരുന്ന ആസനമാണിത്. കാല്‍ പത്മാസനത്തില്‍ വന്ന് അതിന്റെ പെരുവിരല്‍, കൈ പിറകിലൂടെ എടുത്ത് പിടിക്കുന്നതാണ് ബദ്ധ...

Read more

ശ്രീനന്ദികേശ കാശികാ (യോഗപദ്ധതി 153)

ശിവഗണങ്ങളുടെ നേതാവാണ് നന്ദി അഥവാ നന്ദികേശ്വരന്‍. നന്ദികേശന്‍ പരമശിവന്റെ സന്തത സഹചാരിയാണ്. നൃത്തം, കാമ ശാസ്ത്രം, യോഗം, ആയുര്‍വേദം, ജ്യോതിഷം, വ്യാകരണം എന്നിവയിലും പ്രഗത്ഭനാണ് നന്ദി. നൃത്താവസാനത്തില്‍...

Read more

പാര്‍ശ്വോത്താനാസനം (യോഗപദ്ധതി 152)

പാര്‍ശ്വമെന്നാല്‍ വശങ്ങള്‍. വളയുന്നതു മുന്നോട്ടും പിന്നോട്ടും അല്ല, വശങ്ങളിലേക്കാണ്. ഉത്താനം എന്നാല്‍ വലിവ് എന്നര്‍ത്ഥം. വശങ്ങളില്‍ ആണ് വലിവു കിട്ടുക. ചെയ്യുന്ന വിധം കൈകള്‍ പിന്നില്‍ തൊഴുത...

Read more

യോഗദര്‍ശനം (യോഗപദ്ധതി 151)

പതഞ്ജലി മുനിയാണ് യോഗ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ്. സാംഖ്യദര്‍ശനമാണ് ഇതിന്റെ അടിസ്ഥാന തത്വ ശാസ്ത്രം. അതിനെ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാനുള്ള പദ്ധതി കൂടിയാണ് യോഗ ദര്‍ശനം. ഈശ്വരനെ എടുത്തു പറയുന്നതിനാല്‍...

Read more

സുപ്ത കൂര്‍മ്മാസനം (യോഗപദ്ധതി 150)

സുപ്തം എന്നാല്‍ ഉറങ്ങിയത് എന്നും കമിഴ്ന്നത് എന്നും അര്‍ത്ഥമെടുക്കാം. കൂര്‍മ്മമെന്നാല്‍ ആമ. തന്ത്രശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സങ്കേതമാണ് ആമ. ഏറ്റവും ഉറച്ചു നില്ക്കുന്നതും ക്ഷമയുള്ളതുമാണ് ആമ....

Read more

സാംഖ്യദര്‍ശനം (യോഗപദ്ധതി 149)

ദര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും പുരാതനവും പ്രശസ്തവുമാണ് സാംഖ്യദര്‍ശനം. കപിലമുനിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ആറധ്യായങ്ങളിലായി 523 സൂത്രങ്ങള്‍ അടങ്ങുന്നതാണ് സാംഖ്യം. ഈശ്വരകൃഷ്ണന്റെ സാംഖ്യകാരികയും പ്രസിദ്ധമാണ്. ആധ്യാത്മിക, ആധിഭൗതിക, ആധിദൈവികങ്ങളായ...

Read more

രാജകപോതാസനം (യോഗപദ്ധതി 148)

കഠിന ആസനങ്ങളില്‍ പെടുന്നതാണ് ഇത്. കപോതമെന്നാല്‍ പ്രാവ്. പ്രാവിനെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ ഈ പേരു വന്നു. പ്രാവിന് നല്ല വഴക്കമുള്ള ശരീരമാണ്. കൊക്കുകൊണ്ട് അത് ശരീരത്തിലെവിടെയും അനായാസം ചൊറിയും....

Read more

വൈശേഷിക ദര്‍ശനം (യോഗപദ്ധതി 147)

കണാദ മഹര്‍ഷിയാണ് ഈ ദര്‍ശനത്തിന്റെ വക്താവ്. പത്ത് അധ്യായങ്ങളും ഓരോ അധ്യായത്തിലും രണ്ടു വീതം ആഹ്നികങ്ങളും അവയിലെല്ലാം കൂടി 370 സൂത്രങ്ങളും ചേര്‍ന്നതാണ് ഈ ഗ്രന്ഥം. അഥാതോ...

Read more

ശിശു ആസനം (യോഗപദ്ധതി 146)

ഇത് ഒരു വിശ്രമ ആസനമാണ്. ഒരു ശിശു കിടക്കുന്നതു പോലെ കിടക്കുക. ശിശുവിനെ പോലെയാവുക എന്നത് ആത്മീയാചാര്യന്മാരെല്ലാം നല്കുന്ന ഉപദേശമാണ്. ലോകത്തിന്റെ സങ്കീര്‍ണ്ണതകളെല്ലാം ഒഴിവാക്കിയ അവസ്ഥ. ബുദ്ധിക്കു...

Read more

ന്യായം (യോഗപദ്ധതി 145)

ഇവിടെ ഗൗതമ മഹര്‍ഷിയാല്‍ വിരചിതമായ ന്യായ ദര്‍ശനമാണ് ചര്‍ച്ചാ വിഷയം. സൂത്രരൂപമാണ് രചനാ രീതി. 'നീയതേ, പ്രാപ്യതേ വിവക്ഷിത അര്‍ഥസിദ്ധി: അനേന.' ഈ ന്യായത്തിന്റെ സഹായത്താല്‍ ഒരു...

Read more

ബകാസനം (യോഗപദ്ധതി 144)

ബകമെന്നാല്‍ കൊക്ക്. കാല്‍ നീളമുള്ള ഒരു പക്ഷി. വെള്ളത്തില്‍ അനങ്ങാതെ നിന്ന് മത്സ്യത്തെ പിടിക്കുന്ന ഒരു വെളുത്ത പക്ഷി. ഏകാഗ്രമായി ഏറെ സമയം അനങ്ങാതെ നില്ക്കാന്‍ കഴിവുള്ള...

Read more

സോമയാഗം (യോഗപദ്ധതി 143)

സോമലത ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുത്ത് മന്ത്രത്തോടെ അഗ്‌നിയില്‍ സമര്‍പ്പിക്കുന്നതാണ് സോമയാഗം. സ്വാഹാ എന്നവസാനിക്കുന്നതാണ് ഹോമമന്ത്രങ്ങള്‍. സ്വാഹാ എന്നത് അഗ്‌നിയുടെ പത്‌നിയാണെന്നാണ് സങ്കല്പം. അഗ്‌നിയിലേക്ക് നമുക്ക് നേരിട്ടു...

Read more

സുപ്തകോണാസനം (യോഗപദ്ധതി 142)

കാലകത്തി കൈ കൊണ്ട് പിടിക്കുന്നതാണ് ത്രികോണാസനം. അത് സുപ്തമാക്കിയാല്‍, മറിച്ചിട്ടാല്‍ സുപ്ത കോണാസനമായി. ചെയ്യുന്ന വിധം മലര്‍ന്നു കിടക്കുക. പിന്നില്‍ കൈത്താങ്ങു കൊടുത്തുകൊണ്ട്, ശ്വാസമെടുത്തുകൊണ്ട് കാലുകളും അരക്കെട്ടും...

Read more

ബ്രഹ്‌മസൂത്രം (യോഗപദ്ധതി 141)

ആറു ദര്‍ശനങ്ങളില്‍ പൂര്‍വമീമാംസ നമ്മള്‍ ചര്‍ച്ച ചെയ്തു. ഇനി ഉത്തരമീമാംസ. വേദത്തിന്റെ ജ്ഞാനകാണ്ഡമാണ് അതിന്റെ അവസാന ഭാഗമായ ഉപനിഷത്തുകള്‍. അതുകൊണ്ട് അവയെ വേദാന്തം എന്നും പറയും. വേദത്തിലെ...

Read more

പൂര്‍ണ്ണ ധനുരാസനം (യോഗപദ്ധതി 140)

ധനു: അഥവാ ധനുസ്സ് എന്നാല്‍ വില്ല്. ശരീരം വില്ലിന്റെ ആകൃതിയില്‍ വരുന്നു. വില്ലില്‍ അമ്പു തൊടുത്ത് വലിച്ചു വിടുമ്പോള്‍ വില്ലിന്റെ ആകൃതി മാറും. അതാണിവിടെ കാണുന്നത്. തോക്ക്...

Read more

മീമാംസ (യോഗപദ്ധതി 139)

വേദത്തിന്റെ നാല് ഉപാംഗങ്ങളാണ് മീമാംസ, ന്യായം, പുരാണം, ധര്‍മശാസ്ത്രം എന്നിവ. മാന് എന്ന ധാതുവും സന്‍ എന്ന പ്രത്യയവും ചേര്‍ന്നാണ് മീമാംസ എന്ന പദമുണ്ടാകുന്നത്. ആഴത്തിലുള്ള പഠനം,...

Read more

പത്മ സർവാംഗാസനം (യോഗപദ്ധതി 138)

സർവാംഗാസനത്തിൽ കാലുകൾ പത്മാസനവസ്ഥയിലാക്കിയാൽ ഈ ആസനമായി. അതായത് പത്മാസനം തലകീഴാക്കുക. സർവാംഗാസനത്തിൽ വഴക്കമുള്ളവർക്ക് ഈ ആസനം എളുപ്പമായിരിക്കും. ചെയ്യുന്ന വിധം മലർന്നു കിടക്കുക. കാലുകൾ ഉയർത്തുക. കൈകൾ...

Read more

ജ്യോതിഷം (യോഗപദ്ധതി 137)

വേദ പുരുഷന്റെ കണ്ണുകളാണ് ജ്യോതിഷം. സ്‌കന്ധത്രയാത്മകമാണ് ജ്യോതിഷം. ഒരു വൃക്ഷത്തിന്റെ പ്രധാന ശാഖകളെയാണ് സ്‌കന്ധമെന്നു വിളിക്കുക. ജ്യോതിഷത്തിന് മൂന്നു ഭാഗങ്ങളുണ്ടെന്നര്‍ത്ഥം. സിദ്ധാന്ത സ്‌കന്ധം, ഹോരാ സ്‌കന്ധം, സംഹിതാ...

Read more

കര്‍ണ്ണപീഡാസനം (യോഗപദ്ധതി 136)

കര്‍ണ്ണം എന്നാല്‍ ചെവി. അതിന് പീഡ അഥവാ സമ്മര്‍ദ്ദം കൊടുക്കുന്നത് കര്‍ണ്ണ പീഡാസനം. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മമായത് ആകാശം. ആ ആകാശത്തിന്റെ സൂക്ഷ്മ രൂപം, ഗുണം, തന്മാത്ര...

Read more

ഛന്ദസ്സ് (യോഗപദ്ധതി 135)

വേദാംഗങ്ങളില്‍ പാദത്തിന്റെ സ്ഥാനമാണ് ഛന്ദസ്സിനുള്ളത്. വേദത്തെത്തന്നെ ഭഗവാന്‍ കൃഷ്ണന്‍, ഛന്ദസ്സെന്നു വിളിക്കുന്നു. സൃഷ്ടിവൃക്ഷത്തിന്റെ ഇലകളാണ് വേദങ്ങള്‍ ( ഛന്ദാംസി യസ്യ പര്‍ണ്ണാനി) എന്നാണ് ഭഗവദ്ഗീതയിലെ പരാമര്‍ശം. ഛന്ദസ്സ്...

Read more

നിരുക്തം (യോഗപദ്ധതി 134)

വേദ പുരുഷന്റെ ശ്രോത്രങ്ങളാണ് നിരുക്തം. വേദത്തിന്റെ നിഘണ്ടുവാണ് നിരുക്തം. ഓരോ വാക്കും വിശകലനം ചെയ്ത് അതിന്റെ മൂലപദം അഥവാ ധാതുവറിഞ്ഞ് അര്‍ത്ഥം മനസ്സിലാക്കുന്ന രീതിയാണ് ഇതില്‍ പ്രയോഗിച്ചിരിക്കുന്നത്....

Read more

പൂര്‍വ്വ ഉത്താനാസനം (യോഗപദ്ധതി 133)

പൂര്‍വം എന്നാല്‍ ശരീരത്തിന്റെ മുന്‍ഭാഗവും പശ്ചിമം പിന്‍ഭാഗവുമാണ്. പിന്‍ഭാഗം വലിയുന്നത് പശ്ചിമ ഉത്താനാസനം. മുന്‍ഭാഗത്ത് വലിവു വരുന്നത് പൂര്‍വ ഉത്താനാസനം. സാധാരണയായി നാം മുന്നോട്ട് ധാരാളമായി കുനിയും....

Read more

വ്യാകരണം (യോഗപദ്ധതി 132)

വേദാംഗങ്ങളില്‍ ശിക്ഷ, കല്പം എന്നിവയെക്കുറിച്ച് നാം ചര്‍ച്ച ചെയ്തു. ഇനി വ്യാകരണമാണ്. മന്ത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ വ്യാകരണം ആവശ്യമാണ്. വിവേചനം, വിശദീകരണം, വിശകലനം എന്നൊക്കെയാണ് വാക്കിന്റെ അര്‍ത്ഥം....

Read more

ഉത്താനപാദാസനം (യോഗപദ്ധതി 131)

ഉത്താനപാദാസനത്തില്‍ കാല്‍കളും കൈകളും ഉയര്‍ത്തുന്നു. പേരില്‍ പാദത്തെ മാത്രമേ സൂചിപ്പിട്ടുള്ളൂ എങ്കിലും കൈകളും ഉയര്‍ത്തുന്നുണ്ട്. കണ്ടാല്‍ സരളമെങ്കിലും ചെയ്യാന്‍ അത്ര എളുപ്പമല്ല. ചെയ്യുന്ന വിധം മലര്‍ന്നു കിടക്കുക....

Read more
Page 1 of 7 1 2 7

Latest