Friday, September 25, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ബാലഗോകുലം

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

ശ്രീജിത്ത് മൂത്തേടത്ത്ശ്രീജിത്ത് മൂത്തേടത്ത്
24 July 2026
This entry is part 4 of 10 in the series അമ്പിളിത്തോണി

അമ്പിളിത്തോണി
  • ഡയറി (അമ്പിളിത്തോണി 1)
  • പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
  • നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)
  • അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)
  • അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)
  • ആകാശക്കടൽ (അമ്പിളിത്തോണി 6)
  • ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

ഇപ്പോഴെടുത്ത ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്താല്‍ അമ്പിളിയമ്മാവനോടും സംസാരിക്കാന്‍ പറ്റുമോ? അവന് ചിരിപൊട്ടി. പലതരം പരസ്യങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍. കൂടുതലും കബളിപ്പിക്കലാണ്. എങ്കില്‍ ആളുകളെ കബളിപ്പിക്കുന്ന ആപ്പിനെ തിരിച്ചൊന്ന് കബളിപ്പിച്ചാലെന്താണ്? ഒന്ന് പരീക്ഷിച്ചുനോക്കാന്‍ അവന്‍ തീരുമാനിച്ചു. പരസ്യപോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നിന്നും ആപ്പിന്റെ ലിങ്ക് കിട്ടി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു. അവനെടുത്ത അമ്പിളിയമ്മാവന്റെ ചിത്രങ്ങള്‍ അതില്‍ അപ്‌ലോഡ് ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

മൊബൈല്‍ ഫോണ്‍ നോക്കിയിരുന്ന് സമയം കളയരുതെന്ന് അച്ഛന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത്രയും മതി. അച്ഛനെങ്ങാന്‍ വീണ്ടും വന്നുനോക്കിയാല്‍ അനുസരണയില്ലാത്ത കുട്ടിയാണെന്ന് കരുതും. നല്ല ഉറക്കം വരുന്നുണ്ട്. ചിത്രങ്ങള്‍ക്ക് എന്തുസംഭവിക്കുമെന്ന് നാളെ രാവിലെ നോക്കാം. ലൈറ്റണച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. ജനലിലൂടെ അമ്പിളിമാമന്റെ വെളിച്ചം നല്ലവണ്ണമുണ്ട്. മുറിയുടെ ചുമരുകളില്‍ അമ്പിളിവെളിച്ചം മരച്ചില്ലകളുടെ നിഴല്‍ ചിത്രം വരച്ചിരിക്കുന്നു. നിഴല്‍ച്ചിത്രത്തില്‍ അമ്പിളിമാമനില്ല. എങ്കിലും അദൃശ്യനായി അമ്പിളിമാമന്‍ ചില്ലകള്‍ക്ക് പുറകിലുണ്ടല്ലോ. നോക്കിനോക്കിക്കിടന്ന് അവനുറങ്ങിപ്പോയി. അമ്പിളിമാമന്‍ ചുവരില്‍ വരച്ച ചിത്രങ്ങളായിരുന്നു സ്വപ്നത്തില്‍. ആരോ വിളിക്കുന്നതുകേട്ടാണ് ആനന്ദു കണ്ണുതുറന്നത്. ആരാണത്? അച്ഛനാണോ? ഇത്രപെട്ടെന്ന് രാവിലെയായോ? എഴുന്നേറ്റ് മൊബൈല്‍ ഫോണ്‍ എടുത്തുനോക്കി. ഫോണില്‍ നിന്നുമാണ് ശബ്ദം. ആരാണിപ്പോള്‍ ഫോണ്‍ വിളിക്കുന്നത്?

”ആനന്ദൂ… എഴുന്നേല്‍ക്ക്…”
സമയം രണ്ടുമണിയാകുന്നതേയുള്ളൂ. ആരാണിപ്പോള്‍ വിളിക്കാന്‍? ഫോണ്‍ റിംഗ് ചെയ്തതുകേട്ടില്ലല്ലോ. അറ്റന്റ് ചെയ്തിട്ടുമില്ല. പിന്നെങ്ങനെ? സംശയത്തോടെ ഒന്നുകൂടെ നോക്കി. ഇന്നലെ രാത്രി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് തുറന്നുകിടക്കുന്നു. അതിന്റെ സ്‌ക്രീനില്‍ അമ്പിളിമാമന്‍! ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ അമ്പിളിമാമന്‍ തന്നെ! പരസ്യത്തില്‍ പറഞ്ഞതുപോലെ വീഡിയോയിലെ അമ്പിളിമാമനതാ സംസാരിക്കുന്നു!

ADVERTISEMENT

”ആനന്ദൂ, എന്താണിങ്ങനെ മിഴിച്ചുനോക്കുന്നത്? ഇത് ഞാനാണ്, മോന്റെ അമ്പിളിമാമന്‍. ഇന്നലെ രാത്രി പറഞ്ഞിരുന്നില്ലേ എന്നെ കാണാനന്തുഭംഗിയാണെന്ന്?”

ആനന്ദുവിന് വിശ്വാസം വന്നില്ല. ഇപ്പോഴും സ്വപ്നത്തിലാണോ? അവന്‍ സ്വന്തം ശരീരത്തില്‍ നുള്ളിനോക്കി. അല്ല. വേദനയുണ്ട്. ഫോണിന്റെ സ്‌ക്രീനിലിരുന്ന് അമ്പിളിമാമന്‍ ചിരിക്കുന്നു!
ഹയ്യോ! അമ്മേ… അച്ഛാ…

അവന് ഉച്ചത്തില്‍ കരയാന്‍ തോന്നി. പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. തൊണ്ടയടഞ്ഞുപോയതുപോലെ. അവനാകെ വിയര്‍ത്തുകുളിച്ചു. വീഡിയോ കോളിലെന്നതുപോലെയാണ് ഫോണ്‍ സ്‌ക്രീനില്‍ അമ്പിളിമാമന്‍ സംസാരിക്കുന്നത്. അവന്‍ ധൈര്യം സംഭരിച്ച് ഫോണ്‍ കയ്യിലെടുത്ത് ഓഫ് ചെയ്യാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. എന്തുചെയ്യും?

”മോനാവശ്യപ്പെട്ടതനുസരിച്ചല്ലേ ഞാന്‍ വന്നത്? എന്നിട്ടുമെന്താണിത്ര സംശയം? പേടിയുണ്ടോ?”
അമ്പിളിമാമന്‍ ചോദിക്കുന്നു. നല്ല വ്യക്തമായ ശബ്ദം.
”ഗ്…ഗ്..ഗ്…”

ആനന്ദു മറുപടി പറയാനാവാതെ വിക്കി.

”ഭയപ്പെടേണ്ട. മോന്‍ പറയൂ. നമ്മള്‍ നല്ല സുഹൃത്തുക്കളല്ലേ?”
സുഹൃത്തുക്കളോ? എപ്പോള്‍? ദൂരെ നിന്നും കണ്ടാല്‍ സുഹൃത്തുക്കളാകുമോ? ആനന്ദു മനസ്സില്‍ ചോദിച്ചു.

”അകലെനിന്നായാലും അടുത്തുനിന്നായാലും നമ്മളെന്നും കാണാറുണ്ടല്ലോ. മോനെന്നെ വലിയ ഇഷ്ടമാണെന്നെനിക്കറിയാം. അതുകൊണ്ടല്ലേ എപ്പോഴും രാത്രികളില്‍ ജനലിലൂടെ എന്നെ നോക്കിയിരിക്കാറുള്ളത്? ഞാന്‍ കാണാറുണ്ട്.”
”ങ്‌ഹേ? ജനലിലൂടെ നോക്കുന്നത് കാണാറുണ്ടെന്നോ?”

”അതെ. അതുകൊണ്ട് നമ്മള്‍ നല്ല സുഹൃത്തുക്കളുമാണ്. ഒട്ടും ഭയപ്പെടേണ്ട.”

അമ്പിളിമാമന്‍ ധൈര്യം കൊടുത്തപ്പോള്‍ ആനന്ദുവിന്റെ ഭയം പകുതി മാറി. മുഖത്തെ വിയര്‍പ്പുതുടച്ച് അവന്‍ ഫോണ്‍ കയ്യിലെടുത്തു.
(തുടരും)

 

അമ്പിളിത്തോണി

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3) അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)
Tags: അമ്പിളിത്തോണി
Share
Tweet
Send
Share

Related Posts

മുയലിന്റെ ബുദ്ധി

മുയലിന്റെ ബുദ്ധി

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

കാട്ടിലെ ഓണം

കാട്ടിലെ ഓണം

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies