ഇതെന്തുകഥ! കറകളഞ്ഞ സഖാക്കള്‍ പോലും ജാതിയുടെ മാറ്റുനോക്കിയും ജാതകപ്പൊരുത്തം നോക്കിയും മക്കളുടെ വിവാഹം നടത്തുന്ന ഇക്കാലത്ത് ”സവര്‍ണ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും വക്താക്കളായ” വിശ്വഹിന്ദുപരിഷത്തുകാര്‍ ‘വിവാഹത്തിന് ജാതി നോക്കേണ്ട, ജാതകം നോക്കേണ്ട’ എന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇത്തരം പണിക്കിറങ്ങും മുമ്പ് അവര്‍ പുരോഗമനവാദികളായ സഖാക്കള്‍ എഴുതിവെച്ച വിശ്വഹിന്ദുപരിഷത്തിന്റെ ജാതകം ഒന്ന് മറിച്ചുനോക്കണം. ഹിന്ദു സംഘടനകള്‍ എന്തു പറയണം, എന്തു പ്രവര്‍ത്തിക്കണം എന്ന് കേരളത്തില്‍ തീരുമാനിക്കുന്നത് സഖാക്കളാണ് എന്നത് മറക്കരുത്. കഴിഞ്ഞ സപ്തംബര്‍ 23ന് എറണാകുളം കലൂരില്‍ ചേര്‍ന്ന വി.എച്ച്.പി. സംസ്ഥാന നേതൃയോഗം തീരുമാനിച്ചത് ജാതിയും ജാതകവും നോക്കാതെയുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കും എന്നാണ്. അതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജാതിയും ജാതകവും കാരണം നിരവധി യുവാക്കളുടെ വിവാഹം മുടങ്ങിപ്പോകുന്നുവത്രെ. ഇതുമാത്രമല്ല ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്നും അവര്‍ പ്രഖ്യാപിച്ചു. വി.എച്ച്.പിയുടെ നിയന്ത്രണത്തിലുള്ള 200-ഓളം ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചും ക്ഷേത്രപ്രവേശനം അനുവദിക്കും എന്ന് അവര്‍ പ്രഖ്യാപിച്ചു. ഇതൊന്നും പറഞ്ഞതുകൊണ്ട് വി.എച്ച്.പിയെ അഭിനന്ദിക്കാന്‍ സഖാക്കളെ കിട്ടില്ല. ഹിന്ദുത്വവിരുദ്ധരായ ആരുമായും കൂട്ടുകൂടുമെന്ന എം.എ. ബേബിയുടെ പ്രഖ്യാപനം തന്നെ തെളിവ്.
എന്നാല്‍ കാന്തപുരം മൊയ്‌ല്യാരുടെ കാര്യം വരുമ്പോള്‍ പാര്‍ട്ടിയുടെ മാനദണ്ഡം മാറും. സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുത്, പുറത്തിറങ്ങിയാല്‍ നാശമുണ്ടാകും എന്ന മൊയ്‌ല്യാരുടെ ഫത്വക്കു മുമ്പില്‍ പു.ക.സക്കാരായ മൗദൂദി കുഞ്ഞഹമ്മദിനും ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് വീരന്‍ ജലീലും വിനീതവിധേരാകും. അതിന് പാര്‍ട്ടിയുടെ തിട്ടൂരവുമുണ്ട്. കമ്മ്യൂണിസ്റ്റ് നവോത്ഥാനത്തിന് ശൗര്യം കൂടുക ഹിന്ദുക്കളുടെ മുമ്പില്‍ മാത്രമാണ്; മുസ്ലീം മതപണ്ഡിതരുടെ മുമ്പില്‍ അത് വളര്‍ത്തുപട്ടിയായി വാലാട്ടി നില്‍ക്കും.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ വച നത്തെ ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് തിരുത്തി ‘വിപ്ലവം’ സൃഷ്ടിച്ചു എന്നവകാശപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞത് കേരളത്തില്‍ നിന്ന് ജാതി ഇല്ലാതായി എന്നാണ്. ഇപ്പോള്‍ അതേ സഖാക്കള്‍ ഗവേഷണം നടത്തി പി.എച്ച്.ഡിയെടുക്കുന്നത് കേരളത്തില്‍ ജാതി ശക്തമാണ് എന്ന് പറയാനാണ്. പാര്‍ട്ടി ഉണ്ടാക്കിയ സ്വാധീനത്തിന്റെ ഫലമാണിത്. ജാതി സംഘടനകളെ കൂടെ നിര്‍ത്താനായിരുന്നല്ലോ മുഖ്യമന്ത്രിയായ വിജയന്‍ സഖാവ് ശ്രമിച്ചത്. ജാതിയെ അവര്‍ വളര്‍ത്തി. അതോടൊപ്പം മതസ്ഥാപനങ്ങളും അമ്പലങ്ങളും കയ്യടക്കി കട്ടുമുടിച്ച് ഹിന്ദുവിന്റെ മതത്തെയും ക്ഷേത്രങ്ങളെയും പരമാവധി നശിപ്പിച്ചു. അതിനുള്ള തടസ്സം വിശ്വഹിന്ദുപരിഷത്തും മറ്റു ഹിന്ദു സംഘടനകളുമാണ്. അതിനാല്‍ സഖാക്കളെ, ഈ വിശ്വഹിന്ദു പരിഷത്തുകാരെ വെറുതെ വിടാന്‍ പാടില്ല.
തലവര:
ക്ഷേത്രങ്ങള്‍ മതേതരത്വത്തിന്റെ ശ്രീകോവില്‍ ആകണമെന്ന് സി.പി.എം. നേതാവ് ആര്‍. നാസര്‍. പള്ളികളെല്ലാം മതസ്ഥാപനങ്ങളായി തന്നെ തുടരണം.






















