കോഴിക്കോട് : നവരാത്രിയോടനുബന്ധിച്ച് കേസരി ഭവനില്‍ നടന്നുവരുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗ കേസരി പുരസ്‌കാരം ഗ്രാഫിക് ഡിസൈനര്‍ പി.ആര്‍. രാജേന്ദ്രന്. ഒക്ടോബര്‍ 16 ന് വൈകുന്നേരം 5മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ബഹു. ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. . ബഹു. കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, സ്വാമി ചിദാനന്ദപുരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി സര്‍ഗ്ഗോത്സവസമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗ കേസരി പുരസ്‌കാരം പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ്.
കലയും ആദ്ധ്യാത്മികതയും വിജ്ഞാനവും സമ്മേളിക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ ഇത്തവണ ബഹു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, ശ്രീ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി തുടങ്ങിയ പ്രമുഖരും പരിപാടിയുടെ ഭാഗമാവും. ഒക്ടോബര്‍ ഒന്‍പതിന് വൈകുന്നേരം 5.30 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകനായ സുബ്രഹ്‌മണ്യ അഡിഗകളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മഹാസാരസ്വത പൂജയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. ഒക്ടോബര്‍ 11ന് വൈകുന്നേരം 5.30 ന് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നവരാത്രി സര്‍ഗ്ഗോത്സവത്തിന് തിരി തെളിയിക്കും. ചലച്ചിത്രതാരം വിവേക് ഗോപന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ സീമാജാഗരണ്‍ മഞ്ച് ദേശീയ മുഖ്യസംരക്ഷക് എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ അണിനിരക്കുന്ന പ്രഭാഷണവും പ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും.

















