കേസരിയുടെ ആരംഭം
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ കോഴിക്കോട് ലേഖകനായി എത്തിയ തലശ്ശേരി സ്വദേശി എം. രാഘവന്‍ താമസിയാതെ കേസരി മാനേജര്‍ ചുമതലയേറ്റെടുത്തു. ഈ പദവി തന്റെ ജീവിതദൗത്യമായി ഏറ്റെടുത്ത അദ്ദേഹം അതിനായി ജീവിതം സമര്‍പ്പിച്ചു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം മാനേജര്‍ സ്ഥാനം ഒഴിഞ്ഞു. ഇപ്പോൾ അഡ്വ.പി.കെ. ശ്രീകുമാര്‍ കേസരി മാനേജറും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായി സേവനമനുഷ്ഠിക്കുന്നു.
സ്വസ്തിദിശയിലേയ്ക്ക്
സുവര്‍ണ്ണജയന്തി വര്‍ഷത്തിലാണ് കേസരി സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. 2001 ഡിസംബര്‍ 3നാണ് ചാലപ്പുറത്തെ സ്വസ്തിദിശ എന്ന പേരുള്ള സ്ഥാപനത്തിലേക്ക് കേസരിയുടെ എഡിറ്റോറിയല്‍, മാനേജ്‌മെന്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍ എസ്എസ് ദക്ഷിണ-പൂര്‍വ്വക്ഷേത്ര പ്രചാരക് എന്‍. കൃഷ്ണപ്പാജി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു.
കേസരി ചരിത്രവഴികളിലൂടെ
”സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് ‘കേസരി’ നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ഒരു ചുറ്റുപാടില്‍, സത്യവും നീതിയും എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കുവാനാണ് ഞങ്ങളുടെ പരിശ്രമം” കോഴിക്കോട്ട് തളിയിലെ സംഘകാര്യാലയത്തിലിരുന്നുകൊണ്ട് ശ്രീ പി. പരമേശ്വരന്‍, 1951 നവംബര്‍ 27-ന് പുറത്തിറക്കിയ കേസരിയുടെ ആദ്യമുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി. ഈ എഴുത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ കുറച്ചുമാസം പുറകോട്ടു പോകേണ്ടതുണ്ട്.
1949-ല്‍, രാഷ്ട്രീയസ്വയംസേവകസംഘത്തിനു മേലുള്ള നിരോധനം നിരുപാധികം നീക്കിയശേഷം പരമ പൂജനീയ സര്‍സംഘചാലക് ശ്രീഗുരുജിയുടെ രാജ്യമൊട്ടുക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം കോഴിക്കോട്ടുമെത്തി. ഇതോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ പ്രമുഖവ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഏര്‍പ്പെടുത്തിയിരുന്നു. അതിലേയ്ക്ക് പത്രക്കാരെയും ക്ഷണിച്ചിരുന്നു. ഗാന്ധിവധത്തില്‍ സംഘത്തിനുള്ള പങ്കിനെക്കുറിച്ച് ആ പരിപാടിക്കെത്തിയവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് സംഘത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മറുപടി നല്‍കിയതോടൊപ്പം സംഘത്തിന്റെ ശാഖാപ്രവര്‍ത്തനത്തിനു പിന്നിലെ ആശയപരമായ കാര്യങ്ങളും അദ്ദേഹം വ്യക്തമായി വിശദീകരിച്ചിരുന്നു. സ്വാഭാവികമായും പിറ്റേന്നത്തെ പത്രത്തില്‍ ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്ത വരുമെന്ന് സ്വയംസേവകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോഴിക്കോട്ടുനിന്നും പുറത്തിറങ്ങുന്ന ഒരു പത്രത്തിലും വാര്‍ത്ത വന്നില്ല. അക്കാലത്ത് കോഴിക്കോട്ട് പ്രചാരകനായിരുന്ന നാഗപ്പൂര്‍ സ്വദേശി ശങ്കര്‍ശാസ്ത്രി ഇതു സംബന്ധിച്ച് ഒരു മലയാളപത്രത്തിന്റെ പത്രാധിപരോട് കാരണം തിരക്കി. ”നിങ്ങളുടെ പരിപാടി വളരെ നന്നായി എന്നു ഞാനറിഞ്ഞു. എന്നാല്‍ ഞങ്ങളുടെ പത്രത്തിന്റെ നയം ആ വാര്‍ത്ത നല്‍കാന്‍ ഞങ്ങളെ അനുവദിച്ചില്ല” എന്നതായിരുന്നു മറുപടി.
‘അന്ധകാരത്തെ ശപിച്ചിട്ടു ഫലമില്ല. അതു നീക്കാന്‍ ഒരു കൈത്തിരി കത്തിക്കുകയാണ് വേണ്ടത്’ എന്നു ചിന്തിച്ചു ശങ്കര്‍ശാസ്ത്രി. ഇതാണ് കേസരി തുടങ്ങാനുണ്ടായ നിമിത്തം. സമയം കളയാതെ അദ്ദേഹം തനിയ്ക്കു വേണ്ടപ്പെട്ട സംഘഅനുഭാവികളില്‍നിന്നും പതിമൂന്നു രൂപ ശേഖരിച്ച് ആ മൂലധനത്തെ അടിസ്ഥാനമാക്കി ആദ്യലക്കം കേസരി പുറത്തിറക്കി.
മെല്ലെ അതിന്റെ പ്രവര്‍ത്തനം മുന്നേറവെ, സൈന്യത്തില്‍നിന്നു വിരമിച്ചശേഷം ഹിന്ദുസ്ഥാന്‍ സമാചാറിന്റെ കേരളപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി സ്വദേശി എം. രാഘവന്റെ അന്യൂനമായ പത്രപ്രവര്‍ത്തനാനുഭവവും കഴിവുകളും കണ്ട ശങ്കര്‍ ശാസ്ത്രി കേസരിപ്രവര്‍ത്തനം അദ്ദേഹത്തെ ഏല്പിച്ചു. 1998 ഒക്‌ടോബറില്‍ വിരമിക്കുന്നതുവരെ അദ്ദേഹം കേസരിപ്രവര്‍ത്തനം ജീവിതദൗത്യമായെടുത്തു നടത്തി. മാനേജര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും അവിശ്രമമായ പ്രവര്‍ത്തനവും മൂലം കേസരി ഒരു മുന്‍നിര മാധ്യമമായി ഉയര്‍ന്നു.
കോഴിക്കോട്ടെ ശ്രീ കെ.പി. ഗോപാലകൃഷ്ണന്‍ നായര്‍ ഔദ്യോഗികമായി ആദ്യപത്രാധിപരായിരുന്നെങ്കിലും പത്രാധിപസമിതിയുടെ മേല്‍നോട്ടം ശ്രീ പി. പരമേശ്വരനായിരുന്നു. അദ്ദേഹത്തെ തുടര്‍ന്ന് ശ്രീ ആര്‍. വേണുഗോപാല്‍ ഈ ധര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്നു ശ്രീ സാധുശീലന്‍ പരമേശ്വരന്‍ പിള്ള പത്രാധിപരായെങ്കിലും വിവേകാനന്ദകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം കന്യാകുമാരിക്കു പോയതോടെ പ്രസാധകനും പത്രാധിപരുമായി ശ്രീ ആര്‍. വേണുഗോപാല്‍ ചുമതലയില്‍ തുടര്‍ന്നു. അദ്ദേഹത്തിന് ബി.എം.എസ്സിന്റെ ചുമതല ലഭിച്ചതിനെ തുടര്‍ന്ന് ശ്രീ എം.എ. കൃഷ്ണന്‍ മുഖ്യപത്രാധിപരായി ചുമതലയേറ്റു. പ്രമുഖ എഴുത്തുകാരായ കുട്ടികൃഷ്ണമാരാര്‍, വി.എം. കൊറാത്ത്, നോവലിസ്റ്റ് പി.സി. കുട്ടിക്കൃഷ്ണന്‍, കവി എന്‍.എന്‍. കക്കാട് തുടങ്ങിയവരെ കേസരിയുമായി അടുപ്പിക്കുന്നത് അദ്ദേഹമാണ്.
അദ്ദേഹത്തെത്തുടര്‍ന്ന് സംഘപ്രചാരകനും പണ്ഡിതനുമായ ശ്രീ ടി.ആര്‍. സോമശേഖരന്‍ പത്രാധിപരായി. പിന്നീട്, മുൻ പ്രാന്തകാര്യവാഹ് ശ്രീ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംഘപ്രചാരകനായ ആര്‍. സഞ്ജയന്‍, ഇപ്പോഴത്തെ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാര്‍ എന്നിവരും പത്രാധിപ ചുമതല വഹിച്ചിരുന്നു. ഇപ്പോള്‍ ഡോ. എന്‍.ആര്‍. മധുവാണ് മുഖ്യപത്രാധിപര്‍. 1968-ല്‍ ബിരുദാനന്തരം കേസരിയില്‍ പത്രാധിപവിഭാഗത്തില്‍ ചേരുകയും 2002-ല്‍ വിരമിക്കുകയും ചെയ്ത ശ്രീ പി.കെ സുകുമാരന്‍ കേസരിയെ ഇന്നത്തെ രൂപത്തിലേയ്ക്ക് വളര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ ഫലത്തില്‍ പത്രാധിപ ചുമതല വഹിച്ചുകൊണ്ടു കേസരിയെ ജനങ്ങളിലെത്തിച്ചത് അദ്ദേഹമാണ്.
1951-ല്‍ പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും 1957-ല്‍ പ്രാബല്യത്തില്‍വന്ന പ്രസ് ആക്ടിന്റെ പരിധിയില്‍ മറ്റു പത്രങ്ങളെപോലെ കേസരിയും രജിസ്റ്റര്‍ ചെയ്തു. 1962 ജൂലായ് 23-ന് ശ്രീമാന്മാരായ പി.കെ. മാനവിക്രമന്‍ രാജാ, ആര്‍. വേണുഗോപാല്‍, പി. പരമേശ്വരന്‍ എന്നിവര്‍ സ്ഥാപക ട്രസ്റ്റിമാരായിക്കൊണ്ട് ‘ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ്’ രൂപീകൃതമാകുകയും കേസരിയുടെ ഉടമസ്ഥാവകാശം അതില്‍ നിക്ഷിപ്തമാകുകയും ചെയ്തു. തുടക്കംമുതല്‍ കേസരിയുടെ മാനേജരായ ശ്രീ എം. രാഘവന്‍ ട്രസ്റ്റിന്റെയും മാനേജരായി.
1975 ജൂണില്‍ ശ്രീമതി ഇന്ദിരാഗാന്ധി ആഭ്യന്തരഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇതിന്റെ കെടുതി കേസരിയും അനുഭവിച്ചു. പത്രമാരണനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച ജില്ലാഭരണകൂടം കിരാതനടപടികള്‍ സ്വീകരിക്കുകയും മൂന്നുമാസം കേസരിയുടെ പ്രസിദ്ധീകരണം തടയുകയും ചെയ്തു. മാധ്യമകുലപതികളുടെ പിന്തുണകിട്ടിയ കേസരിക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദംചെലുത്തി പ്രസിദ്ധീകരണം തടഞ്ഞുവെച്ചതിനെ മറികടക്കാന്‍ സാധിച്ചു എന്നത് എടുത്തുപറയാവുന്ന സംഗതിയാണ്.
1976-ല്‍ അടിയന്തരാവസ്ഥ ഉറഞ്ഞുതുള്ളുമ്പോഴാണ് കേസരി അതിന്റെ രജതജൂബിലി കൊണ്ടാടിയത്. അത് വാരികയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 2002-ല്‍ നല്ലരീതിയില്‍തന്നെ കേസരി അതിന്റെ സുവര്‍ണ്ണജൂബിലിയും ആഘോഷിച്ചു. അതിനിടയ്ക്ക് പാളയം റോഡിലെ വാടകക്കെട്ടിടത്തില്‍നിന്ന് ചാലപ്പുറത്തെ ‘സ്വസ്തിദിശ’യിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അതുവരെ തളിയിലെ ട്രസ്റ്റ് വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പത്രാധിപ, ഡി.ടി.പി വിഭാഗങ്ങള്‍കൂടി പുതിയ ആസ്ഥാനത്തേക്ക് മാറ്റി. സെമിനാര്‍, ചര്‍ച്ച തുടങ്ങിയ പരിപാടികളുമായി 60-ാം വാര്‍ഷികം കോഴിക്കോട്ട് വെച്ച് വിപുലമായി ആഘോഷിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികരംഗത്തു ക്രിയാത്മകമായ പങ്കാളിത്തം കേസരി വഹിക്കുന്നു. മലപ്പുറംജില്ലാ വിരുദ്ധസമരം, അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാസ്വാതന്ത്ര്യസമരം, നിലയ്ക്കല്‍പ്രക്ഷോഭം തുടങ്ങിയവയില്‍ ജനാഭിപ്രായം രൂപീകരിക്കുന്നതില്‍ കേസരി പ്രധാനപങ്കു വഹിച്ചു. കേരളത്തെ ഗുരുതരമായി ബാധിച്ചിട്ടുള്ള മതഭീകരവാദത്തിന്റെ വിപത്തിനെക്കുറിച്ച് വളരെ മുമ്പുതന്നെ മുന്നറിയിപ്പുനല്‍കിയത് കേസരിയാണ്. ഇന്ന് നിളയുടെ ആസന്നമായ മരണത്തെക്കുറിച്ച് വിലപിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ 1970-കളില്‍ കേസരിയുടെ ഓണം വിശേഷാല്‍പതിപ്പില്‍ മനുഷ്യന്റെ ആര്‍ത്തിമൂലം വിപത്കരമായ അവസ്ഥയിലേക്ക് നീങ്ങുന്ന നിളയെക്കുറിച്ചു മുന്നറിയിപ്പുനല്‍കുകയും ആ നദിയുടെ മഹത്വം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു കേസരി. സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ അവരെ ബോധവല്‍ക്കരിക്കാന്‍ പ്രത്യേകവിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിജ്ഞാനപ്രദമായ ലേഖനങ്ങളുമായാണ് ഓരോ വര്‍ഷവും വാര്‍ഷികപ്പതിപ്പ് പുറത്തിറങ്ങുന്നത്.
കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ‘ബാലഗോകുലം’ രൂപംകൊണ്ടത് 1950കളില്‍ കേസരിയില്‍ ആരംഭിച്ച ‘ബാലഗോകുലം’ പംക്തിയില്‍ നിന്നാണ്. തപസ്യ എന്ന സാഹിത്യസാംസ്‌കാരിക പ്രസ്ഥാനം പിറവിയെടുത്തത് കേസരിയിലാണ്.
2005-ല്‍ കേസരി രണ്ടു മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായുള്ള രാഷ്ട്രസേവാ പുരസ്‌കാരവും അച്ചടി/ദൃശ്യമാധ്യമരംഗത്തെ യുവപ്രതിഭകള്‍ക്കായുള്ള രാഘവീയം മാധ്യമമപുരസ്‌കാരവും.
1970കളിലാണ് കേസരിയുടെ പ്രചാരമാസപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഓരോ വര്‍ഷവും സ്വയംസേവകര്‍ കേസരിയ്ക്ക് വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനം ഒരു തപസ്യപോലെ തുടര്‍ന്നുപോരുന്നു. 60-ാം വര്‍ഷവേളയില്‍ വരിക്കാരുടെ എണ്ണം 60000 എന്ന ലക്ഷ്യം നേടാനായി. 2012 നവംബറിലെ പ്രചാരമാസവേളയില്‍ കേസരിയുടെ ചരിത്രത്തില്‍ ആദ്യമായി വരിക്കാരുടെ എണ്ണം 70000 ആയി ഉയര്‍ന്നു.
60 വര്‍ഷത്തെ കേസരി ഡിജിറ്റൈസ് ചെയ്തു എന്നത് വലിയൊരു ചരിത്രനേട്ടമാണ്.
2020 ഡിസംബര്‍ മാസത്തില്‍ ചാലപ്പുറത്ത് കേസരിയുടെ പുതിയ ആസ്ഥാനമന്ദിരം പരമപൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജിഭാഗവത് ഉദ്ഘാടനം ചെയ്തു. മാധ്യമഗവേഷണ പഠനകേന്ദ്രമായ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, ആധുനിക ഡിജിറ്റല്‍ സൗകര്യങ്ങളോടെയുള്ള ലൈബ്രറി, കോണ്‍ഫറന്‍സ്ഹാള്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ഇവിടെ കേസരിയുടെ പുതിയ ആസ്ഥാനമന്ദിരം സ്ഥാപിക്കപ്പെട്ടിട്ടുള്ളത് .
History of Kesari
“Kesari stands for truth and justice. In an environment where untruth and injustice reign supreme, our mission is to uphold truth and justice. Ours is an attempt to clear the cobwebs of wrong perceptions and confusion and present real facts in proper light”, wrote Sri P. Parameswaran, sitting in the Sangh Karyalaya at Tali in Calicut. He was writing the maiden editorial for the first issue of the Kesari weekly to be brought out on Tuesday, November 27, 1951. To understand the purport of the editorial, one has to go back in time by a few months. 62 years of Kesari After the unconditional lifting of the ban unjustly imposed by the Central Government on the Rashtriya Swayamsevak Sangh in 1949, as part of his whirlwind tour of the country, Param Poojaniya Shri Guruji had visited Calicut. In Calicut, the Sangh workers had enthusiastically arranged Shri Guruji’s interactive session with the prominent persons of the city from different walks of life. The press was also invited to the programme. The meeting was well attended and Shri Guruji could dispel all doubts lurking in the minds of those who had attended the meeting about the involvement of the Sangh in Gandhiji’s murder and convince them about Sangh’s innocence in the matter. He also lucidly explained to them on the ideology and the Sakha work of the Sangh. The programme was so impressive that the Sangh workers naturally expected good coverage by the media the next day. However, all their expectations were belied and there was no mention of the programme in any of the dailies; not even in a prominent Malayalam daily published from Calicut. The Sangh workers, led by Shri Shankar Shastry, a Sangh Pracharak from Nagpur, working in Calicut at the time, called on the editor of the Malayalam daily the same day to enquire about the matter. “I know your programme was not only impressive but also was very effective. But I am sorry, because of our policy, we could not cover the news in our daily.” This was how the editor reacted. “No use in cursing the darkness. The ideal thing to do is to light a lamp to dispel darkness,” thought Shankar Shastry. And thus Kesari was born. Without losing time, he started collecting money from his acquaintances and Sangh sympathizers and initially he could collect Rupees 13/-, which formed the ‘capital’ of the proposed weekly.
During this period, Sri M.Raghavan, retired military personnel, was working as the Kerala correspondent of Hindustan Samachar. Shankar Shastry, who was acquainted with the sterling qualities of Raghavan, entrusted the work of Kesari to him, and Raghavan, true to his nature, took up the responsibility in all earnest as his only life- mission and by the time he retired in Oct.1998, through his unswerving dedication, unstinted enthusiasm and tireless efforts as the manager, developed Kesari into a mighty and sturdy institution.
K.P.Gopalakrishnan Nair of Calicut was the first official Chief Editor of Kesari. P.Parameswaran, of course, was there in his unofficial capacity in the editorial wing as all-in-all. R.Venugopal, who succeeded him continued till Sadhusheelan Parameswaran Pillai, who later on took Sansyasa under the name Swami Parameswarananda, took over as the Chief Editor. R. Venugopal was the Printer and Publisher till he was given responsibility in the BMS and shifted to Delhi. He also used to write columns. After Sadhusheelan, Sri M.A. Krishnan took over as the Chief Editor. M.A.Krishnan, through his efforts, could bring literary giants like Kuttikrishna Marar, V.M.Korath, etc., novelists like P.C.Kuttikrishnan, Poets like N.N.Kakkad, etc., nearer to Kesari. After his retirement, Sri T.R.Somasekharan, a scholarly Sangh Pracharak, held the fort for some time and then it was the turn of P. Gopalankutty Master- former Kerala Prant Karyavah- and R.Sanjayan, a Pracharak. Later, the mantle of the chief editor was donned by Sri J.Nandakumar who is presently the National Co-ordinator of Prajna Pravah. The tenure of each of them proved to be a turning point in the history of the weekly. Presently, Dr. N R Madhu, is the Chief Editor. Sri P.K.Sukumaran, who joined the editorial wing as editor, after graduation in 1968, and retired in 2002, also had played a pivotal role in grooming Kesari to the present state through the contributions made by him in the editorial section. Also, during the Emergency, Sukumaran was literally the de facto chief editor of Kesari.
Although the Kesari weekly came into being in 1951, the Press Act was brought into force in 1957 only and, along with all other newspapers and periodicals, Kesari also got its registration under the Press Act. In 1962, a Trust under the name and style Hindustan Prakasan Trust was formed with P.K. Manavikraman Raja, P.Parameswaran and R.Venugopal as trustees, with an object to “advance the progress of the country in all possible ways, in consonance with the Dharma, Ideals, Culture and Tradition of Bharata Varsha, Primarily by the publication of books, Pamphlets, dailies, weeklies, periodicals in Malayalam, English, Hindi, Tamil and Sanskrit”.
Consideration of the written request made by R.Venugopal, in 1970, the Hindustan Prakasan Trust took over the ownership of the Kesari Weekly on June 1, 1970. And M.Ragavan Also the Trustee board was enlarged by Co-opting U.Dattatreya Rao, Adv. K.V. Gopalan Adiyodi and Adv.T.V.Ananthan as Trustees, taking the number of trustees to six.
M.Raghavan, who was managing the publication of Kesari ever since its inception, became the manager of the Trust.
In June 1975, Smt. Indira Gandhi clamped Internal Emergency and suspended the democratic rights of the Indian people. Kesari also had to bear the brunt. For almost three months publication had to be suspended because of the highhanded measures taken by the district administration by way of imposing censorship. However, Kesari could enlist the co-operation and support of the media fraternity and force the government to revoke the censorship.
It was during the Emergency, in 1976, Kesari weekly celebrated its Silver Jubilee. It was a great event that proved to be a milestone in the history of the weekly. In 2002, Kesari celebrated its Golden Jubilee in a befitting manner. By that time, Kesari, which was working at a rented premise at Palayam Road, could shift its office to its own premises, “SWASTHIDISHA,” at Chalappuram. The editorial and DTP sections, working at small premises owned by the trust at Tali, could also be brought under the same roof. The 60th Year was also celebrated with two days programme, held at Calicut, with seminars, discussions, etc. All these Celebrations were an all-round success.
In the Politico-Socio-Cultural field of Kerala, Kesari could effectively play a prominent role. During the agitation against the formation of the Muslim majority Malappuram District, Angadipuram Tali Temple agitation, Nilakkal Mahadeva Temple agitation, etc., Kesari could play a seminal role in cultivating peoples opinion in favour of these agitations. Probably, it was Kesari weekly that first brought to public notice the lurking danger of religious fundamentalism and extremism taking deep roots in Kerala.
Presently, the people of Kerala state are lamenting over the imminent death of the River Nila. But way back in the 1970s, Kesari had brought out a special issue during Onam festival highlighting the importance of the river and the danger it faced because of its senseless exploitation because of human greed. Even now, Kesari has been active in educating the people of the state on various issues concerning them. Every year, the annual number brought out during the Onam festival is the most sought after publication in Kerala.
Balagokulam is the biggest children’s movement in Kerala today. Kesari, which started a column for children under the caption “Balagokulam” way back in the 1950s, had played an important role in the formation of Balagokulam. Tapasya, an art and literary forum, also owes its birth to Kesari.
In 2005, Kesari instituted two awards for journalists:
1. Rashtra Seva Puraskaram- to a senior journalist for lifetime achievement.
2. Raghaveeyam Puraskaram- to a novice in the print/visual media.
It was in the 1970s, the Swayamsevaks all over Kerala started enlisting subscribers for Kesari in a systematic way. Ever since, in November every year, Swayamsevaks are engaging themselves in the subscription drive, and during the 60th year of the weekly, they could achieve the target of enlisting 60000 subscribers. During the subscription drive in November 2012, the number of subscribers has risen to almost 70000, the maximum in the history of Kesari.
Kesari has digitised all its issues, right from the first issue to the last issue of December 2010, and the CDs are available in the market for RS. 1500/-.
Kesari’s new office at Chalappuram was inaugurated by Param Poojaneeya Sarsanghachalak Dr. Mohanji Bhagwat on December 2020. The Kesari Bhavan comprises Mahatma Gandhi College of Mass Communication, a center for media research, with a state – of – the – art digital library ,conference hall and many more facilities.