1921 ആഗസ്റ്റ് ഇരുപതിന്  ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആരംഭിച്ച കലാപമാണ് കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഏറെ പരിക്കേല്‍പ്പിച്ച ഖിലാഫത്ത് ലഹളയെന്നും മാപ്പിളക്കലാപമെന്നും അറിയപ്പെടുന്നത്.  നാഗാളിക്കാവിലും തുവ്വൂരിലും മതം മാറാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ 1921 ലെ ഇസ്ലാമിക കലാപകാരികള്‍ കഴുത്തറുത്ത് കിണറുകളില്‍ തള്ളിയ ഹിന്ദു സമൂഹത്തിന്റെ നിലവിളികള്‍ രണ്ടായിരത്തി ഇരുപത്തൊന്നിലും മാറ്റൊലികൊള്ളുമ്പോള്‍ ചരിത്രം ഓര്‍മ്മപ്പെടുത്തലായി മുന്നിലെത്തുന്നു. നിലവിളി നിലയ്ക്കാത്ത വംശഹത്യയുടെ അത്തരം കിണറുകള്‍ ചരിത്രത്തിലിനി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകണം. അത്തരമൊരു ഓര്‍മ്മപ്പെടുത്തലിന്റെ അക്ഷരദൗത്യമാണ് കേസരി ഇവിടെ നിര്‍വ്വഹിക്കുന്നത്.
തുടര്‍ന്നു വായിക്കുക: മറക്കരുതാത്ത ചരിത്രപാഠങ്ങള്‍

ചിത്രങ്ങളിലൂടെ

തുടര്‍വായനയ്ക്ക്....