No products in the cart.

No products in the cart.

വാർത്ത

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നു: പി.എസ്. ഗോപകുമാര്‍

ശാസ്താംകോട്ട: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പരിഷ്‌കരിച്ച ശമ്പളത്തിന് അര്‍ഹത നേടി ഒരു വര്‍ഷം പിന്നിടുമ്പോഴും അത് നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരോട് ചെയ്യുന്ന...

Read more

പങ്കാളിത്തപെന്‍ഷന്‍: ഫെറ്റോ ചര്‍ച്ച നടത്തി

തിരുവനന്തപുരം: 2013ല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് കേരളം രാജ്യത്തിനാകെ മാതൃകയായി തീരണമെന്ന് ഫെറ്റോ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പങ്കാളിത്തപെന്‍ഷന്‍...

Read more

അപ്പര്‍കുട്ടനാട്; സമഗ്രവികസന പദ്ധതിയ്ക്ക് കേന്ദ്ര അനുമതി

അപ്പര്‍കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യം വച്ച് അപ്പര്‍ കുട്ടനാട് കാര്‍ഷികവികസന സമിതി സുരേഷ്‌ഗോപി എം.പി. മുഖേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നാനൂറ്റി അറുപതു കോടി രൂപയുടെ പദ്ധതിയ്ക്ക് നരേന്ദ്രമോദി...

Read more

ഇന്ദിരാഗാന്ധി യഥാര്‍ത്ഥ ഫാസിസ്റ്റ് ഭരണാധികാരി -എസ്. സേതുമാധവന്‍

തിരുവനന്തപുരം: താനൊരു യഥാര്‍ത്ഥ ഫാസിസ്റ്റാണെന്ന് തെളിയിക്കുകയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി ചെയ്തതെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്പത്തഞ്ചാം വാര്‍ഷികദിനാചാരണ...

Read more

ചെറുവള്ളി എസ്റ്റേറ്റ് പ്രതിഫലം കൊടുത്ത് ഏറ്റെടുക്കുന്നത് അഴിമതി -എസ്.രാമനുണ്ണി

എരുമേലി: ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ പാട്ടഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹന്നാന് പണം കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവ് വന്‍ അഴിമതിയാണെന്ന് കേരള ഭൂ...

Read more

ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന ഉപേക്ഷിക്കും: വ്യാപാരി വ്യവസായി സംഘ്

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന ഉപേക്ഷിക്കാന്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘ് തീരുമാനിച്ചു. സംഘത്തില്‍ അംഗത്വമുള്ള കടകള്‍ സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് സംസ്ഥാന...

Read more

വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി

കോഴിക്കോട്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദീപങ്ങള്‍ തെളിയിച്ചു. അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് ചടങ്ങ്...

Read more

ചൈനീസ് അക്രമം:പ്രതിഷേധ ദിനം ആചരിച്ചു

കാട്ടയം: ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യത്തെ ക്രൂരമായി കൊല ചെയ്ത ചൈനയുടെ അക്രമ ത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിഷേധദിനമായി ആചരിച്ചു. മാതൃരാജ്യത്തിനു വേണ്ടി...

Read more

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക: അഭിഭാഷക പരിഷത്ത്

കാല്ലം: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് ഓരോ ഇന്ത്യന്‍ പൗരനും ചൈനയെ പരാജയപ്പെടുത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍. അതിര്‍ത്തിയില്‍ ചൈന നടത്തിയ...

Read more

പി.എസ്. ശ്രീധരന്‍പിള്ള അനുശോചിച്ചു

ഐസ്വാള്‍: രാജകുടുംബത്തില്‍ പിറന്ന്, ബിരുദം നേടിയശേഷം സംഘപ്രചാരകനായ ആര്‍.വേണുഗോപാല്‍ജിയുടെ കര്‍മ്മകാണ്ഡം സമൂഹത്തിന് പൊതുവിലും തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും സേവനമായി മാറിയ സമര്‍പ്പിതജീവിതമായിരുന്നുവെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അനുശോചന...

Read more

കിസാന്‍ സംഘ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു

പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഗ്രാമതലത്തില്‍ നടത്തിയ വൃക്ഷാരോപണയജ്ഞത്തില്‍ 14 ജില്ലകളിലായി ഒരു ലക്ഷത്തോളം വൃക്ഷത്തൈകള്‍...

Read more

കാലം മാറുന്നതിനനുസരിച്ച് പുതിയ സമീപനങ്ങള്‍ ആവശ്യം-ആര്‍.സഞ്ജയന്‍

തിരുവനന്തപുരം: കാലം അതിവേഗം മാറിക്കൊണ്ടിരിക്കെ പുതിയ കാലത്തിനനുസരിച്ച് പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയോഗം...

Read more

സേവാഭാരതി ഗ്രാമവൈഭവം പദ്ധതിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: പരിസ്ഥിതി ദിന ത്തിന്റെ ഭാഗമായി സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി...

Read more

ദേവസ്വം ബോര്‍ഡ് തീരുമാനം പ്രതിഷേധാര്‍ഹം: ഹിന്ദു ഐക്യവേദി

കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനും, ദേവഹിതം പദ്ധതി എന്ന പേരില്‍ ദേവസ്വം ഭൂമി ലേലം ചെയ്ത് പാട്ടത്തിനു കൊടുക്കാനുമുള്ള തിരുവിതാംകൂര്‍...

Read more

യു.പി സര്‍ക്കാര്‍ രാമായണ സര്‍വ്വവിജ്ഞാനകോശം തയ്യാറാക്കുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 'ആഗോള രാമായണ സര്‍വ്വവിജ്ഞാനകോശം' തയ്യാറാക്കുന്നു. സംസ്‌കാരിക-വിദേശകാര്യ വകുപ്പു കളുടെ സഹായത്തോടെ ലോകത്താകമാനമുള്ള രാമായണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് എന്‍സൈക്ലോപീഡിയ. ഈ...

Read more

ഭാരതീയര്‍ പ്രകൃതിയെ ഈശ്വരനായി കണ്ട് ആരാധിച്ചു – ആര്‍. സഞ്ജയന്‍

തിരുവനന്തപുരം: പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീന ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇടവം ഒന്നിന് ഓഷധിതൈ...

Read more

അയോധ്യ; ഖനനത്തില്‍ കൂടുതല്‍ തെളിവുകള്‍

അയോധ്യ: അയോധ്യയില്‍ വിശാലമായ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ക്ഷേ ത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ഖനനത്തിലാണ് പണ്ടുകാലത്ത് വിശാലമായ ഒരു ക്ഷേത്രം...

Read more

തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറണം – ബി.എം.എസ്.

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറാന്‍ തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജി നാരായണന്‍ ആവശ്യപ്പെട്ടു. മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ...

Read more

പി.എം കെയര്‍ ഫണ്ടിലേക്ക് അദ്ധ്യാപക പരിഷത്ത് ഒരു ലക്ഷം നല്‍കി

കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്കായി കേന്ദ്രസര്‍ക്കാരിന്റെ പി.എം.കെയര്‍ ഫണ്ടിലേക്ക് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) കൊല്ലം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി. ജില്ലാ...

Read more

തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ ബി.എം.എസ് ദേശീയ പ്രക്ഷോഭത്തിലേക്ക്

ന്യൂദല്‍ഹി: ചില സംസ്ഥാനങ്ങള്‍ പാസ്സാക്കിയ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെയ് 13ന് നടന്ന ദേശീയ ഭാരവാഹികളുടെ വെബ് മീറ്റിങ്ങിലാണ്...

Read more

ദേശീയ സെമിനാർ തീയതി മാറ്റി

ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും  ഇന്ത്യൻ  ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും ചേർന്ന്  മാപ്പിള ലഹളയെ സംബന്ധിച്ച് 2020 മെയ് 23, 24 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ദേശീയ...

Read more

സേവാഭാരതിയുടേത് സമാനതകളില്ലാത്ത പ്രവര്‍ത്തനം -പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: സേവാഭാരതി സമൂഹത്തില്‍ ചെയ്യുന്നത് സമാനതകളില്ലാത്ത സേവാ പ്രവര്‍ത്തനമാണെന്ന് ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. മത്സ്യ പ്രവര്‍ത്തക കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യധാന്യക്കിറ്റ്...

Read more

കടലിന്റെ മക്കള്‍ക്ക് കൈത്താങ്ങായി സേവാഭാരതി 7500 ധാന്യ കിറ്റുകള്‍ വിതരണംചെയ്തു

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങിയ മത്സ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ലോക് ഡൗണ്‍ സമയത്ത് കൈത്താങ്ങാവാന്‍ സേവാഭാരതി. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒരു വര്‍ഷം മുന്നേ...

Read more

സ്വാമി ചിദാനന്ദപുരിയെ അവഹേളിച്ചു; സന്ദീപാനന്ദനെതിരെ പ്രതിഷേധം

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ചതില്‍ കേരളത്തിലെ സന്യാസിവര്യന്മാരും ഹിന്ദു സംഘടനാ നേതാക്കളും പ്രതിഷേധിച്ചു. ആരാധ്യനായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ച സന്ദീപാനന്ദഗിരിയുടെ...

Read more

കൊറോണയെ അതിലംഘിച്ച മാറാട് അനുസ്മരണം

കോഴിക്കോട്: കൊറോണ വൈറസ് പല പൊതുപരിപാടികളെയും ബാധിച്ചുവെങ്കിലും ഈ മഹാമാരിയെ അതിലംഘിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മെയ് 2ന് മാറാട് അനുസ്മരണം നടന്നത്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ ഉള്ളില്‍...

Read more

വാക്കണ്‍കര്‍ – ഭാരത ചരിത്രത്തിന്റെ അടിവേരുകള്‍ തേടിയ പുരാവസ്തു ഗവേഷകന്‍

കോട്ടയം: ഭാരതത്തേയും അതിന്റെ സംസ്‌കാരത്തേയും അഗാധമായി സ്‌നേഹിക്കുകയും ഭാരത ചരിത്രത്തിന്റെ അടിവേരുകള്‍ തേടി പോകുകയും ചെയ്ത മഹാപ്രതിഭയായിരുന്നു ഡോ.വിഷ്ണു ശ്രീധര്‍ വാക്കണ്‍കര്‍ എന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ്ങ്...

Read more

യോഗ ചാലഞ്ച്

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണ മെന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ലോക്ക് ഡൗണ്‍ കാലത്ത് ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി...

Read more

കൊറോണക്കെതിരായ പോരാട്ടത്തില്‍ ജൂണ്‍, ജൂലായ് മാസങ്ങള്‍ നിര്‍ണ്ണായകം: നീതി ആയോഗ്

ദല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തില്‍ ജൂണ്‍, ജൂലായ് മാസങ്ങള്‍ നിര്‍ണ്ണായകമെന്ന് നീതി ആയോഗ്. നീതി ആയോഗ് അംഗം വി.കെ.പോളാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 24 മുതല്‍ രാജ്യം സമ്പൂര്‍ണ്ണ...

Read more
Page 1 of 7 1 2 7

Latest