Thursday, October 8, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ബാലഗോകുലം

ഉല്‍ക്കാപതനം (അമ്പിളിത്തോണി 11)

ശ്രീജിത്ത് മൂത്തേടത്ത്ശ്രീജിത്ത് മൂത്തേടത്ത്
18 September 2026
This entry is part 11 of 11 in the series അമ്പിളിത്തോണി

അമ്പിളിത്തോണി
  • ഡയറി (അമ്പിളിത്തോണി 1)
  • പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
  • നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)
  • ഉല്‍ക്കാപതനം (അമ്പിളിത്തോണി 11)
  • അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)
  • അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)
  • ആകാശക്കടൽ (അമ്പിളിത്തോണി 6)

അമ്പിളിമാമന്‍ മധ്യരേഖാതാപനിലയെ കുറിച്ചുപറഞ്ഞപ്പോള്‍ ഭൂമിയിലുള്ളതിനേക്കാള്‍ ഇത്തിരി താഴ്ത്തി പറഞ്ഞതായിരുന്നു അവന്‍.
”അഞ്ചും പത്തുമൊന്നുമല്ല. മൈനസ് നൂറ്റിയെഴുപത്തിമൂന്ന് ഡിഗ്രിയാണ് മധ്യരേഖയില്‍ രാത്രികാലതാപനില.”
ആനന്ദുവിന് ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി.

Google NewsAdd Kesari Weekly as a preferred source on Google

”അത്രയും തണുപ്പോ! ഹമ്പോ! പൂജ്യം ഡിഗ്രിയാകുമ്പോള്‍ത്തന്നെ ഐസായിപ്പോകില്ലേ വെള്ളം? വെറുതെയല്ല ഇവിടെ വെള്ളമില്ലാത്തത്. പകലും നല്ല തണുപ്പാണോ?”
”പകല്‍ കടുത്ത ചൂടാണ്. നൂറ്റിയിരുപത്തിയേഴ് ഡിഗ്രിവരെ താപനിലയുണ്ട് പകല്‍ സമയത്ത്.”

”എന്ത്? എനിക്ക് കേട്ടിട്ട് തലചുറ്റുന്നു. നൂറ് ഡിഗ്രിയില്‍ വെള്ളം തിളയ്ക്കും. ഇവിടെ വെള്ളമില്ലാത്തത് നന്നായി. അല്ലായിരുന്നെങ്കില്‍ രാത്രിയില്‍ ഐസായിമാറുകയും പകല്‍ ഉരുകി നീരാവിയായും മാറുമായിരുന്നു. എനിക്ക് വയ്യേ. ഞാന്‍ പോവ്വാണ്.”
”എങ്ങോട്ട്?”
”എന്റെ ഭൂമിയിലേക്ക്. അല്ലേല്‍ ഞാനും ഉരുകിച്ചത്തുപോകും.”
”ഹ..ഹ..ഹ.. ഇത്രയും പേടിത്തൊണ്ടനാണോ മോന്‍? ഹയ്യേ, ആരും കേള്‍ക്കണ്ട.”
”അമ്പിളിമാമനത് പറയാം. ഞാനല്ലേ അനുഭവിക്കുന്നത്?”

ADVERTISEMENT

”അങ്ങനെ മോന് അപകടമൊന്നും വരുത്താന്‍ ഞാന്‍ സമ്മതിക്കില്ല. എന്നെ വിശ്വാസമില്ലേ? വാ, മോന് ഇതിലും നല്ല കാഴ്ചകള്‍ കാട്ടിത്തരാം.”
അമ്പിളിമാമനവനെ ചേര്‍ത്തുപിടിച്ചുനടന്നു.

”കുറേ നേരമായല്ലോ നമ്മള്‍ നടക്കാന്‍ തുടങ്ങീട്ട്! ഇനിയുമെത്താറായില്ലേ?”
”ഇത്തിരിദൂരം കൂടിയേയുള്ളൂ. മോന് നടന്ന് വയ്യാതായെങ്കില്‍ അമ്പിളിത്തോണിയില്‍ കയറിക്കോളൂ.”
”അതുവേണ്ട. നമുക്ക് നടക്കാം. അപ്പോഴല്ലേ കാഴ്ചകളൊക്കെ അടുത്തുകാണാന്‍ പറ്റുള്ളൂ?”
”മോന് ക്ഷീണമില്ലേ?”

”അതാണെനിക്കും അത്ഭുതം. എന്താണെനിക്ക് ക്ഷീണമൊന്നും തോന്നാത്തത്? എത്ര ദൂരം നമ്മള്‍ നടന്നു! എത്ര ഗര്‍ത്തങ്ങള്‍ ചാടിക്കടന്നു! എന്നിട്ടൊന്നും അല്‍പം പോലും ബുദ്ധിമുട്ട് തോന്നുന്നില്ലല്ലോ!”
”അത് ഞാന്‍ മോനുതന്ന വായുപടലത്തിന്റെ പരിരക്ഷയാണ്. അതില്‍ ശ്വാസവായു മാത്രമല്ല ഉള്ളത്. ക്ഷീണവും ഉറക്കവുമൊന്നും വരാതെ എപ്പോഴും ഊര്‍ജ്ജസ്വലനായിരിക്കാനുള്ള സൂത്രം കൂടിയുണ്ട്. അല്ലാതെ മാറിമാറിവരുന്ന ഉയര്‍ന്നതും താഴ്ന്നതുമായ താപനിലയൊക്കെ സാധാരണമനുഷ്യക്കുട്ടിക്ക് അതിജീവിക്കാന്‍ സാധിക്കുമോ?”

”എന്നാലും എനിക്ക് പേടിതോന്നാറുണ്ട് ട്ടോ. കുറച്ചുമുമ്പ് ഞാന്‍ വിശ്രമിച്ച പാറക്കെട്ടിനടുത്ത് എന്തോ വലിയൊരു സ്‌ഫോടനം കേട്ടു. വളരെയകലെ നിന്നെന്തോ ശബ്ദം പോലെയാണാദ്യം തോന്നിയത്. പക്ഷേ വളരെ അടുത്തായിരുന്നു. അതിന്റെ ശക്തിയില്‍ ഞാന്‍ കുലുങ്ങിപ്പോയി.”
”അതോ? അതിലെന്താണിത്ര പേടിക്കാന്‍? അതൊരു ചെറിയ ഉല്‍ക്ക പതിച്ചതല്ലേ?”
”ഹയ്യോ! ഉല്‍ക്കയോ! അത് എന്റെ മേലെങ്ങാന്‍ വീണിരുന്നെങ്കിലോ?”
”ഹ..ഹ.. അങ്ങനെയൊന്നും വീഴില്ല.”

”അമ്പിളിമാമന് എന്നോടിത്രയും സ്‌നേഹമേയുള്ളൂവല്ലേ? എന്നെ കൂട്ടിക്കൊണ്ടുവന്നിട്ട് ഉല്‍ക്കവീഴുന്നിടത്താണ് കിടത്തിയതല്ലേ?”
”അങ്ങനെ പറയരുത് മോനേ… ഒരപകടവും വരാത്ത ഇടത്താണ് ഞാന്‍ മോനെ വിശ്രമിക്കാനായി കിടത്തിയത്. ഉല്‍ക്ക വന്നുപതിച്ചത് മോന്റെ അടുത്തൊന്നുമല്ല. കിലോമീറ്ററുകള്‍ അകലെയാണ്. വളരെ അടുത്താണെന്ന് മോന് തോന്നിയെന്നേയുള്ളൂ. ആ ഉല്‍ക്കയുടെ ശേഷി കുറച്ചധികമായിരുന്നു. അത് പതിച്ചയിടത്ത് വലിയൊരു കുഴിയുമുണ്ടായിട്ടുണ്ട്. വലിയ കുഴിയെന്നാല്‍ അഞ്ച് കിലോമീറ്ററോളം താഴ്ചയുള്ള ഗര്‍ത്തം.”
(തുടരും)

അമ്പിളിത്തോണി

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)
Tags: അമ്പിളിത്തോണി
Share
Tweet
Send
Share

Related Posts

മുയലിന്റെ ബുദ്ധി

മുയലിന്റെ ബുദ്ധി

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

കാട്ടിലെ ഓണം

കാട്ടിലെ ഓണം

Shopping Cart

Latest

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies