No products in the cart.

No products in the cart.

കവിത

ചിന്തകനും ചിന്മയനും

ചിന്തകന്‍: ഞാന്‍ ചിന്തിക്കുന്നു. അതിനാല്‍ ഞാനുണ്ട്. ചിന്മയന്‍: ഞാന്‍ ചിന്തിക്കുന്നില്ലെങ്കില്‍? ചിന്തകന്‍ വാചാലനായി: ചിന്തിക്കുന്നില്ലെങ്കില്‍ ചിന്തയില്ല. ഞാനില്ല. ഞാനില്ലെങ്കില്‍ നീയുമില്ല. സൃഷ്ടിയില്ല. കാലമില്ല. കാവ്യമില്ല. കാമമില്ല. കണക്കും...

Read more

നോയ്മ്പു വീടല്‍

അറവുമാടിന്‍പറ്റങ്ങള്‍- ക്കറിവാകുന്നതെങ്ങനെ, അവസാനത്തെയത്താഴ- മെവിടാണെന്നവസ്തുത? അരോഗദൃഢഗാത്രര്‍താ- നെന്ന മുദ്രപതിഞ്ഞവ മൃത്യുവക്ത്രത്തിലേക്കല്ലോ വിവശം നടകൊള്‍വത്! അടിച്ചവഴിയേ പോകു- ന്നളവില്‍ കണ്ടപച്ചയെ വായിലാക്കെ ച്ചാട്ടയേറ്റു- പുളയും കാഴ്ചദാരുണം! കല്പനപ്പത്തിലാദ്യത്തേ- താഹ!...

Read more

കുമരനല്ലൂരിലേക്ക് ഒരു തീര്‍ത്ഥയാത്ര

ജ്ഞാനപീഠത്തിലിരുന്നരുളും ആനന്ദരൂപനെ കാണുവാനായ് ഞാനന്നുപോയ വഴിയില്‍ നീളെ തൂമുല്ല പൂത്തുവിടര്‍ന്നിരുന്നു കേരളപ്പൂവനമാകമാനം കോരിത്തരിച്ചുരസിച്ചുനിന്നു എന്റെയാണിക്കൊമ്പനെന്റെയാണെ- ന്നെല്ലാരുമുത്സവച്ചന്തമാര്‍ന്നു. ദേവായനത്തിന്റെ വാതിലോളം തൂവിക്കിടക്കും പ്രസാദമുണ്ണാന്‍ നാനാവഴിയില്‍ തിരക്കിയെത്തും കൂനനുറുമ്പിലൊന്നായി ഞാനും!...

Read more

വാർദ്ധക്യം

നടന്നുതീര്‍ത്ത വഴികളില്‍കൂടി തനിച്ച് മാത്രമൊരു മടക്കയാത്രയുണ്ടിനി... തുള്ളിത്തിമിര്‍ത്തതി വേഗം നടന്ന ബാല്യ-കൗമാര വഴികളിലൂടെ.... നിറഞ്ഞൊഴുകിയ യൗവ്വനപ്പുഴയിലൂടെ... അനുഭവിച്ചറിഞ്ഞ സൗഹൃദങ്ങളിലൂടെ തിരിച്ച് കിട്ടാത്ത പ്രണയങ്ങളിലൂടെ വെളുപ്പില്‍ ചിതറിയ നിറങ്ങളിലൂടെ...

Read more

പുതിയ പുരാണം

1. കുചേലവൃത്തം കഥിച്ചിടുന്നൂ ഭഗവദ് മഹത്വം കുചേലവൃത്തം കഥതന്‍ വിശേഷം; ദരിദ്രരെത്താങ്ങുവതിന്നു തയ്യാ- റെടുത്ത ദേവന്റെ യുഗപ്രഭാവം. പാടാന്‍ തുടങ്ങീടവെ ആളുമാറി- കുചേലനായ് രാമപുരത്തു വാര്യര്‍ പാട്ടിന്‍...

Read more

സാംസ്കാരികം

അമ്പതു ശതമാനം പൊള്ളലേറ്റൂപോല്‍ കഷ്ടം! അത്രമേല്‍ കഠിനമാ- യിരുന്നൂ സൂര്യാഘാതം! ആംബുലന്‍സിലാ ദേഹം ആസ്പത്രീലെത്തിച്ചൂ പോല്‍; ആള്‍ക്കൂട്ടം! അത്യാഹിത- വിഭാഗം! പരിഭ്രമം! എന്തിനീ പരിഭ്രമം? 'സൂര്യനെന്നതു വെറു-...

Read more

പൂച്ച ജന്മം

ഇരുളില്‍ നിന്നു പകച്ചൊരു പെണ്‍പൂച്ച പാഞ്ഞെന്‍ചാരെ, പാത്തു വന്നിരിക്കുന്നു. നീലിച്ച വാനത്തിനെ യടച്ചവെണ്‍ഗോലിപോല്‍ രണ്ടുവെള്ളാരം കണ്‍കള്‍- കിനിയും വെട്ടത്തിലാ കണ്ണുകള്‍ മിനുങ്ങുന്നു. ഇരുളും വെളിച്ചവും കണ്‍പൊത്തിക്കളിക്കുന്ന അരുവിത്തണലിലെ...

Read more

അയ്യപ്പനും തീർത്ഥാടകരും

ദൂര കാശ്മീരം സീമയില്‍, വിശ്രുത- 'ക്ഷീരഭവാനി' യാം അമ്പലം; ശത്രുക്ക- ളേറിത്തകര്‍ക്കെ, ബ്ഭവിച്ചതു ചോരയോ! നിന്നുപോയ് കണ്ടു നരേന്ദ്ര-നാമന്‍ യുവ- സന്ന്യാസി നിസ്തബ്ധനായ് - അമ്മതന്‍ ഗൃഹം!...

Read more

തണുപ്പ്

ജയിലറയ്ക്കുള്ളിലെ അന്ധകാരങ്ങള്‍ക്കെന്നും മരണത്തിന്റെ മരവിപ്പുള്ളതു പോലെ.. തണുത്തു വിറങ്ങലിച്ച ഇരുമ്പുപാളികള്‍ക്കെന്നും ജീവന്‍ വിട്ടകന്ന ശരീരത്തിന്റെ മുറുമുറുപ്പ്! നിഴലിച്ചു നീളുന്ന ഇടനാഴികളില്‍ കൈയബദ്ധങ്ങളുടെയും, കുറ്റബോധത്തിന്റെയും ഘനസ്വരങ്ങള്‍ തിങ്ങി- നിറയുന്നതു...

Read more

തേൻമാവ്

ഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍ ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ. പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത് നല്ലിളം കാറ്റ് കുളിര്‍മയേകും. മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം മാടിവിളിക്കുന്നു പക്ഷികളെ. കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍ പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍...

Read more
Page 1 of 5 1 2 5

Latest