Tuesday, August 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

ശ്രീജിത്ത് മൂത്തേടത്ത്ശ്രീജിത്ത് മൂത്തേടത്ത്
17 July 2026
This entry is part 3 of 3 in the series അമ്പിളിത്തോണി

അമ്പിളിത്തോണി
  • ഡയറി (അമ്പിളിത്തോണി 1)
  • പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
  • നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

കഥയെഴുതാനായി മുകളിലെ മുറിയിലേക്ക് പോയ ആനന്ദുവിനെ അന്വേഷിച്ചെത്തിയതായിരുന്നു അച്ഛന്‍.
”അമ്പിളിമാമനെയിങ്ങനെ എത്രനേരം നോക്കിയിരുന്നാലും മതിയാവില്ലച്ഛാ. നോക്കൂ, എന്ത് ഭംഗിയാണ് കാണാന്‍! നല്ലൊരു എണ്ണച്ചായചിത്രം പോലെയുണ്ട്. അച്ഛന്‍ എനിക്ക് കാണിച്ചു
തന്നിരുന്നില്ലേ രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍? അതു പോലെ.”

Google NewsAdd Kesari Weekly as a preferred source on Google

”ഊം… ശരിയാണ്. ഇത്രയും മനോഹരമായി അമ്പിളിമാമനെ ഞാനും ഇതേവരെ കണ്ടിട്ടില്ല. ചിതറിക്കിടക്കുന്ന മേഘങ്ങളുടെയിടയില്‍. മരച്ചില്ലകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ ശരിക്കുമൊരു രവിവര്‍മ്മച്ചിത്രം പോലെയുണ്ട്.”
അച്ഛന്‍ മകന്‍ പറഞ്ഞത് ശരിവച്ചു.

”അച്ഛാ, ഞാനൊരു ഫോട്ടോയെടുക്കട്ടേ? അച്ഛന്റെ മൊബൈല്‍ ഫോണൊന്നു തരാമോ? ഇന്‍സ്റ്റാഗ്രാമില്‍ റീലിടാമായിരുന്നു.”

ADVERTISEMENT

”അതിനെന്താ? എടുത്തോളൂ. ഇതുപോലെ നല്ല ദൃശ്യങ്ങള്‍ കണ്ടാല്‍ പകര്‍ത്തി സൂക്ഷിക്കാനുള്ളതുകൂടിയല്ലേ മൊബൈല്‍ ഫോണ്‍? പക്ഷേ കുട്ടികള്‍ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുകയുമരുത്. സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം നമ്മെയതിന് അടിമയാക്കും.”
”ഇല്ലച്ഛാ. ഞാന്‍ അതിനടിമയാകുകയൊന്നുമില്ല. അച്ഛന്‍ സമ്മതിച്ചാല്‍ മാത്രമേ ഞാനത് തുറക്കുള്ളൂ. മാത്രമല്ല വേഗത്തില്‍ അടച്ചുവയ്ക്കുകയും ചെയ്യും.”
”ഊം. ശരി. ഇത്തവണ അനുവദിക്കാം.”

അച്ഛനനുവദിച്ചപ്പോള്‍ ആനന്ദു അമ്പിളിമാമന്റെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തു.

”മോന്‍ സമയമാകുമ്പോള്‍ കിടന്നോളൂ. അച്ഛന് ഉറക്കം വരുന്നു. നാളെ സ്‌കൂളില്‍ പോകാനുള്ളതല്ലേ? അധികസമയം ഉറക്കമിളയ്‌ക്കേണ്ട. കഥ ആലോചിച്ച് കിടന്നോളൂ. രാവിലെയെഴുന്നേല്‍ക്കുമ്പോഴേക്കും ചിലപ്പോള്‍ നല്ലൊരു കഥ മനസ്സില്‍ തെളിയും.”
”ശരിയച്ഛാ. ഞാനീ ഫോണ്‍ എന്റെയടുത്തുവച്ചോട്ടേ? അതിരാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കണം. അലാറം വയ്ക്കണം.”

”ആയിക്കോളൂ. നല്ലൊരു കഥ മനസ്സില്‍ തോന്നട്ടെ. ശുഭരാത്രി.”

അച്ഛന്‍ മുറിയുടെ വാതില്‍ ചാരി താഴെയുള്ള കിടപ്പുമുറിയിലേക്ക് പോകുന്നത് ആനന്ദു നോക്കിനിന്നു. അച്ഛന്‍ പറഞ്ഞതുപോലെ ഇനിയും അമ്പിളിമാമനെ നോക്കിയിരുന്നാല്‍ സമയം പോകുന്നതറിയില്ല. അധികം വൈകിയുറങ്ങിയാല്‍ രാവിലെയുണരാനും കഴിയില്ല. കഥ കാലത്തെഴുന്നേറ്റ് എഴുതാം. അവന്‍ ഫോണില്‍ അലാറം വച്ചതിനുശേഷം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അമ്പിളിമാമന്റെ ചിത്രങ്ങള്‍ ഒന്നുകൂടെ നോക്കി. കൂട്ടുകാരി ലീമയെക്കൂടെ പോസ്റ്റില്‍ കൊളാബ് ചെയ്യാമായിരുന്നു. സാരമില്ല. നാളെ ചിത്രങ്ങള്‍ അവള്‍ക്കയച്ചുകൊടുക്കാം. ഇഷ്ടമാകുകയാണെങ്കില്‍ സ്വന്തമായി പോസ്റ്റ് ചെയ്‌തോട്ടെ. വെറുതെയൊരു രസത്തിന് കൂടുതല്‍ പോസ്റ്റുകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്തുനോക്കി. എത്രയെത്ര വീഡിയോകളാണ്! അമ്പിളിമാമന്റെ വിവിധ നിറങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള വീഡിയോകള്‍! ഇതൊക്കെ ആരാണ് എടുത്തത്! വെറുതെയല്ല ഇന്‍സ്റ്റാഗ്രാമില്‍ നോക്കിയിരുന്നാല്‍ സമയം പോകുന്നതറിയില്ലെന്നാ പറയുന്നത്. നമ്മളറിയാതെയത് അടിമയാക്കി മാറ്റും. കണ്ണിനും മനസ്സിനും അസുഖം വരുത്തും. ഹൊ! എന്താണത്? അപ്പോഴാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടത്. എ.ഐ. ആപ്പാണ്.

”നിങ്ങളുടെ കൈവശമുള്ള മികച്ച ഫോട്ടോകള്‍ ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യൂ. ഞങ്ങള്‍ ആ ചിത്രങ്ങള്‍ വീഡിയോ ആക്കിത്തരാം. ലോകത്തെവിടെയുമുള്ള ആളുകളാവട്ടെ, അവരുമായി സംസാരിക്കാന്‍ അവസരമൊരുക്കാം. തീര്‍ച്ചയായും ഇതൊരു മാജിക്കല്‍ ആപ്പാണ്. ഇത് നല്‍കുന്ന സേവനം നിങ്ങളെ അത്ഭുതപ്പെടുത്തും.”

ഇതായിരുന്നു പരസ്യം.
(തുടരും)

അമ്പിളിത്തോണി

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
Tags: അമ്പിളിത്തോണി
ShareTweetSendShare

Related Posts

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

Shopping Cart

Latest

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

വഖഫിലെ വിപര്യയങ്ങള്‍

വഖഫിലെ വിപര്യയങ്ങള്‍

രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്ക്കായി നടന്ന ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണ: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്ക്കായി നടന്ന ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണ: ദത്താത്രേയ ഹൊസബാളെ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies