Sunday, October 18, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
മുഖപ്രസംഗം

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

കേസരി ഡെസ്ക്കേസരി ഡെസ്ക്
16 October 2026

സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ട് ദശകങ്ങള്‍ ആകാറായെങ്കിലും ഇന്നും സ്വതന്ത്ര ഭാരതത്തെ കുറിച്ച് ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സില്‍ 1947 ലെ ഭാരതവിഭജനം ഉണങ്ങാത്ത ഒരു മുറിവായി അവശേഷിക്കുന്നു. ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതും, ജന്മദേശത്തു നിന്ന് ആട്ടിയോടിക്കപ്പെട്ടതും, സ്ത്രീജനങ്ങള്‍ മാനഭംഗം ചെയ്യപ്പെട്ടതുമായ ലോകചരിത്രത്തിലെ അതിദാരുണമായ സംഭവങ്ങളിലൊന്നായിരുന്നു ഭാരതവിഭജനം. അതുകൊണ്ടാണ് ഹൊ.വെ. ശേഷാദ്രിജി വിഭജനത്തിന്റെ ദുരന്തചരിത്രത്തെ കുറിച്ച് പുസ്തകമെഴുതിയപ്പോള്‍ അതിന് ‘ദ ട്രാജിക് സ്റ്റോറി ഓഫ് പാര്‍ട്ടീഷന്‍’ (വിഭജനത്തിന്റെ ദുഃഖകഥ) എന്നു പേരിട്ടത്. ചരിത്ര പുസ്തകങ്ങളായും നോവലുകളായും സിനിമകളായും ഭാരതവിഭജനം ഇന്നും ജനമനസ്സില്‍ സജീവമായി നിലനില്‍ക്കുന്നു. സ്വാതന്ത്ര്യാനന്തരം ജനിച്ച തലമുറകള്‍ പോലും ഈ സംഭവത്തെ ഓര്‍മ്മയില്‍ സൂക്ഷിച്ചു കൊണ്ടു മുന്നോട്ടു പോകുന്നു എന്ന വസ്തുതയില്‍ നിന്ന് എത്ര വലിയ ദുരന്തത്തെയാണ് ഭാരതം നേരിട്ടതെന്ന് ഊഹിക്കാന്‍ കഴിയും.

Google NewsAdd Kesari Weekly as a preferred source on Google

ഭാരതവിഭജനത്തെ സംബന്ധിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ഉയരുന്ന ഒന്നാമത്തെ ചോദ്യം മനുഷ്യനിര്‍മ്മിതമായ ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ആരാണ് എന്നതാണ്. പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെ പാകിസ്ഥാന്‍ ആവശ്യപ്പെടുകയും വിലപേശല്‍ തന്ത്രമെന്ന നിലയില്‍ ഹിന്ദുക്കളുടെ കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്ത മുസ്ലീം ലീഗാണ് ഈ ക്രൂരകൃത്യത്തിലെ ഒന്നാം പ്രതി. ഭൂരിപക്ഷജനതയുടെ വിശ്വാസത്തെ ബലികഴിച്ച് അവരെ കുരുതി കൊടുത്തു കൊണ്ട് മുസ്ലീം ലീഗിന് കീഴടങ്ങി വിഭജനത്തിനു കൂട്ടുനിന്ന അന്നത്തെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സാണ് രണ്ടാം പ്രതി. ഭാരതമെന്ന ഭാരത്തെ ഇറക്കിവെക്കുന്നതിനു മുമ്പ് ‘പോകുന്ന പോക്കില്‍ ഒരു തള്ള്’ എന്ന മട്ടില്‍ ഭാരതത്തെ വിഭജിച്ച് ലീഗിന് പാകിസ്ഥാന്‍ സമ്മാനിച്ച ബ്രിട്ടീഷുകാരാണ് മൂന്നാം പ്രതി. 1942 ല്‍ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകയും ലീഗിന്റെ പാകിസ്ഥാന്‍ വാദത്തെ പിന്തുണക്കുകയും ചെയ്ത കമ്യൂണിസ്റ്റുകളെ നാലാം പ്രതിയായും കണക്കാക്കാം. ആദ്യം പറഞ്ഞ മൂന്നു ശക്തികളെയും പ്രതിനിധീകരിച്ച മുഹമ്മദാലി ജിന്ന, ജവഹര്‍ലാല്‍ നെഹ്റു, മൗണ്ട്ബാറ്റന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലൂടെയാണ് ഭാരതവിഭജനം നടന്നത്. അന്നേ ദുര്‍ബ്ബലരായിരുന്ന കമ്യൂണിസ്റ്റുകളെ ഇവരാരും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. പക്ഷെ ലീഗിന് ആവശ്യമായ ആശയ അടിത്തറ ഒരുക്കിക്കൊടുത്ത പാതകം ചെയ്തത് രാഷ്ട്രവിരുദ്ധ ശക്തികളായ കമ്യൂണിസ്റ്റുകളാണ്.

ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ എഴുതാന്‍ കാരണം 2026 ഒക്ടോബര്‍ 12 ന്റെ ദേശാഭിമാനി വാരികയില്‍ ഡോ.കെ.ടി.ജലീല്‍ എഴുതിയ ”ഇന്ത്യാവിഭജനം’ഈഗോ’ യിസത്തിന്റെ വിലയോ?” എന്ന ലേഖനം വായിച്ചതാണ്. 1906 ലെ മുസ്ലീം ലീഗിന്റെ രൂപീകരണം മുതലുള്ള ചരിത്ര വസ്തുതകള്‍ ലേഖകന്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും മുസ്ലീംലീഗിനെയും പാകിസ്ഥാന്‍ വാദത്തില്‍ അതിനെ പിന്തുണച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെയും വെള്ളപൂശാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒറ്റപ്പെട്ട ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ലീങ്ങള്‍ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നു. വിഭജനത്തിന്റെ ഉത്തരവാദിത്തം നെഹ്റുവിന്റെയും ജിന്നയുടെയും ഈഗോയിലേക്കു പരിമിതപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിച്ചെടുക്കാനും പരിശ്രമിക്കുന്നു. ലീഗ് നടത്തിയ ‘ഡയറക്ട് ആക്ഷന്‍’ എന്ന ഹിന്ദു കൂട്ടക്കൊലയെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്നു. അതേസമയം 1942 ലെ ഗംഗാധര്‍ തിസീസിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പാകിസ്ഥാന്‍ വാദത്തെ പിന്തുണച്ച കാര്യം മറച്ചുവെക്കുകയും ചെയ്യുന്നു.

ADVERTISEMENT

1942 സപ്തംബര്‍ 19 ന് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്ലീനത്തിലാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ ഡോ. ഗംഗാധര്‍ അധികാരി ‘ഓണ്‍ പാകിസ്ഥാന്‍ ആന്റ് നാഷനല്‍ യൂനിറ്റി’ എന്ന സിദ്ധാന്തം അവതരിപ്പിച്ചത്. 1913 ല്‍ സ്റ്റാലിന്‍ തയ്യാറാക്കിയ ‘മാര്‍ക്‌സിസം ആന്റ് നാഷനല്‍ ക്വസ്റ്റ്യന്‍’ എന്ന പ്രബന്ധത്തെ ആധാരമാക്കി സോവിയറ്റ് യൂനിയന്റെ മാതൃകയിലുള്ള ദേശീയതകളുടെ കൂടിച്ചേരലായാണ് ഭാരതത്തെ ഇതില്‍ വിഭാവനം ചെയ്തത്. ഇതു പ്രകാരം ഭാരതത്തില്‍ 17 ഓളം ദേശീയതകളുണ്ടെന്നും അവയ്ക്ക് സ്വയംനിര്‍ണ്ണയാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചാബ്,സിന്ധ്, ബലൂചിസ്ഥാന്‍, വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, കിഴക്കന്‍ ബംഗാള്‍ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളെ വെറും മതപരമായ കൂട്ടായ്മകളായല്ല മറിച്ച് വ്യത്യസ്ത ഭാഷയും സംസ്‌കാരവുമുള്ള ‘ദേശീയത’കളായി കമ്യൂണിസ്റ്റുകള്‍ പ്രഖ്യാപിച്ചു. ഈ ദേശീയതകള്‍ക്ക് ഇന്ത്യയില്‍ തുടരണോ അതോ സ്വതന്ത്ര രാഷ്ട്രമായി വേര്‍പിരിഞ്ഞുപോകണോ എന്നു സ്വയം തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും പാര്‍ട്ടി വാദിച്ചു. മുസ്ലീം ലീഗിനെ മുസ്ലീങ്ങള്‍ക്കു വേണ്ടിയുള്ള ദേശീയ വിമോചന പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടി വിശേഷിപ്പിക്കുകയും നിരവധി പാര്‍ട്ടി കേഡര്‍മാരെ മുസ്ലീം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1943 മെയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് അധികാരി തിസീസിനെ അംഗീകരിച്ചു. ഈ സിദ്ധാന്തത്തിന്റെ ചുവടു പിടിച്ചാണ് 1948 ല്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം രചിച്ചത്. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റു പാര്‍ട്ടി ഈ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞെങ്കിലും അപ്പോഴേക്കും ഭാരതത്തിലും പാക്കിസ്ഥാനിലും ഒരുപാട് ചോരപ്പുഴകള്‍ ഒഴുകിക്കഴിഞ്ഞിരുന്നു. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചു കൊണ്ട് ഭാരതവിഭജനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുസ്ലീംലീഗിനെയും അവരെ പിന്തുണച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും മുക്തമാക്കാന്‍ ചരിത്രമുളേളടത്തോളം ആര്‍ക്കും കഴിയുകയില്ലെന്നു മാത്രം തല്‍ക്കാലം പറയട്ടെ.

Tags: FEATUREDഭാരതവിഭജനം
Share
Tweet
Send
Share

Related Posts

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

Shopping Cart

Latest

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies