No products in the cart.

No products in the cart.

കഥ

നവോത്ഥാനന്‍

''ഒരു സ്ത്രീ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊല നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. നാളിതുവരെ കൊലപാതകി ആരെന്ന് പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല....'' ''അമേരിക്കയിലൊ ആഫ്രിക്കയിലൊ ആണ് സംഭവമെങ്കില്‍ ഇതേപ്പറ്റി...

Read more

കാക്കകൊത്തിയ ശവങ്ങള്‍

പലജാതി പക്ഷിക്കൂട്ടങ്ങളുടെ കിടപ്പുമുറിയായ ചീനി മരത്തിന്റെ ചുവട്ടില്‍നിന്ന് തകരം മേഞ്ഞ ബസ്റ്റോപ്പിലേക്ക് തന്നെ കയറിനിന്നു. അതിരാവിലെ ആ ദിഗംബരന്മാരുടെ അമേദ്യം പേറേണ്ടതില്ലല്ലോ ......അനുഭവം തന്നെയാണ് ഗുരു. ഉള്ളതില്‍...

Read more

ചങ്ങമ്പറയനും നല്ലമ്പറച്ചിയും

'വല്യേമ്പ്രാട്ട്യേ ... കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാര്‍ന്നു.' ചങ്ങമ്പറയന്‍ നീണ്ട മരക്കൊമ്പുകള്‍ പോലുള്ള കൈകള്‍ വീശി പടിപ്പുരയില്‍ നിന്നലറി വിളിക്കും. പടിപ്പുര മൂലയ്ക്ക് വെച്ചിട്ടുള്ള ക്ലാവ് പിടിച്ച...

Read more

ദിശ അറിയാതെ

സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയില്‍, ഊബര്‍ ഈറ്റ്‌സ് കമ്പനി സീനിയര്‍ മാനേജറായ രവിശങ്കര്‍ അന്നത്തെ ഡെലിവറി റിപ്പോര്‍ട്ട് ചെക്ക് ചെയ്യുമ്പോഴായിരുന്നു മേശപ്പുറത്തിരുന്ന ഫോണില്‍ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ ബെല്‍ തുടര്‍ച്ചയായി...

Read more

ആന അനാട്ടമി

അങ്ങനെ പതിവില്ലാത്തതാണ്. നിശബ്ദത പുതച്ച തെരുവ് എന്നാണ് ക്ലീറ്റസ് ഇവിടെക്കുറിച്ച് പറയാറ്. അതാണത്രെ അവനിവിടെ താമസിക്കാന്‍ ഭയം. ഇരുട്ടിത്തുടങ്ങിയാല്‍ എട്ടെട്ടരയാവും വരെ സാധാരണമോപ്പഡുകളും ബൈക്കും ഓട്ടോയുമൊക്കെയായി ചെറു...

Read more

നീര്‍പ്പോളകളുടെ ഇങ്ക്വിലാബുകള്‍

'ആ ഇ.എം.എസ്സിന്റെ അവസ്ഥ വരുത്തിയേക്കല്ലേ പിള്ളേരെ എനിക്ക്'. ജോസഫ് മാഷിന്റെ മരണവാര്‍ത്ത കാതില്‍ നിന്നും തലച്ചോറിലേക്ക് ഇരമ്പികയറുമ്പോള്‍ തികട്ടി വന്നത് മാഷിന്റെ ആ വാക്കുകളാണ്. 'കേരളത്തില്‍ത്തന്നെ ആദ്യമേ...

Read more

പൂമാതൈപൊന്നമ്മ

നിറപറയും നിലവിളക്കും വെച്ച്, അരിയെറിഞ്ഞു ദീപം വണങ്ങി, പൂമാതൈപൊന്നമ്മയുടെ കഥ പാടിയാലോ, പൂവിനു മണമുണ്ടാവും; ഏക്കംകൊരയും വീക്കവും മാറും; മാരനില്ലാ മങ്കയ്ക്ക് മാരനുണ്ടാവും; സന്തതിയറ്റ തറവാട്ടില്‍ സന്തതിയുണ്ടാവും....

Read more

അകലെ ഒരച്ഛന്‍

രാമനാഥന് ഇന്‍ഷൂറന്‍സിലാണ് ജോലി. ജീവിതം അതുകൊണ്ടുതന്നെ ഒരു 'സേഫ് പോളിസി' പോലെ അദ്ദേഹം കൊണ്ടു നടന്നു. 'റിസ്‌ക് ഫാക്‌ടേഴ്‌സ്' എല്ലാം ഒഴിവാക്കി ഏറ്റവും സുരക്ഷിതമായ ഒരു ജീവിതം...

Read more

അയനം

വിജനമായ സര്‍പ്പക്കാവിലെ ചെറിയ തിടപ്പള്ളിയുടെ തിണ്ണയില്‍ ഗോപാലപിള്ള കിതപ്പടക്കി ഇരുന്നു.. ഉച്ചനേരമാണ് ഉടലാകെപ്പടരുന്ന ഉഷ്ണജ്വാലകളുടെ നാമ്പുകള്‍! ഉള്ളിലും ഉഷ്ണമാണ്. ഒരു തണലിനും ശമിപ്പിക്കാനാവാത്ത ഉഷ്ണം. നെഞ്ചിലെ, ശക്തിക്ഷയിച്ചു...

Read more

ശനിയന്‍ കാക്ക

ശനിയാഴ്ചകള്‍ കാക്കകളുടെ ദിവസമാണ്. ശനിദോഷപരിഹാരത്തിന് എള്ളു ചേര്‍ത്ത ചോറ് കാക്കകള്‍ക്കു നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ ഏഴരക്കൊല്ലം കാക്കയ്ക്കു ചോറു നല്‍കിയ ഒരു കാലമുണ്ടായിരുന്നു. എനിക്ക് ആറു വയസ്സും...

Read more

ഹാങ്-ഓവര്‍

'കടക്ക് പുറത്ത്..' സോജനും ദിലീപനും ഒരുമിച്ച് ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണതു കേട്ടത്. ഫോര്‍ക്കില്‍ കുത്തിയെടുത്ത ബണ്ണിന്റെ വയറില്‍ നൈഫ് കൊണ്ട് വരച്ച് അതില്‍ ചുവന്ന നിറമുള്ള ജാം...

Read more

ഒരു കിണറിന്റെ നിയോഗം

ആകാശത്തിനും ഭൂമിക്കും നരച്ച കറുപ്പു നിറമായിരുന്നു. പരലോകമേതെന്ന് ഇനിയും കണ്ടെത്താന്‍ കഴിയാതെ അലയുന്ന പിതൃക്കളുടെ അതേ നിറം. മഹാഗണപതിയേയും ഗുരുവിനേയും പരമേശ്വരനേയും മനസ്സില്‍ സ്മരിച്ച്, തറ്റുടുത്ത് നിലവിളക്ക്...

Read more

ആ വിളി ആരും കേട്ടില്ല…..!!!

ആഷാഢ മാസത്തിലെ തെളിഞ്ഞ പ്രഭാതം... ആകാശത്തിൽ അവിടവിടെയായി പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കീറുകൾ ഉരുണ്ടുകൂടിയിട്ടുണ്ടെങ്കിലും അവക്കിടയിലൂടെ പ്രഭാതസൂര്യന്‍റെ  പൊൻകിരണങ്ങൾ എത്തിനോക്കുന്നുണ്ട്. ഗലികൾ  ഉണരുന്നതേയുള്ളു. സമീപത്ത് ശാന്തമായൊഴുകുന്ന ഗംഗാനദി......   തലേദിവസം മഴ പെയ്തതുകൊണ്ടാവണം...

Read more

നന്മപൂക്കുന്ന ലാവെളിച്ചം

സമയം ഒൻപതാകുന്നതേയുള്ളു. കൃഷ്ണമ്മയുടെ വീടിന്റെ ഉമ്മറത്ത് മൂന്നു നാല് ഓട്ടോ വന്നു നിന്നു. അയലത്തെ ശശി നായര് എത്തിച്ചു നോക്കി ചോദിച്ചു. "ആരാ! കൃഷ്ണമ്മേ " ഒറ്റയ്ക്ക്...

Read more

സാമൂഹ്യപാഠം

സുജാതയ്ക്കുള്ള ഒരു ദോഷമാണത്. ഞാന്‍ ഒരു ദിവസം വീട് വിട്ടുനിന്നാല്‍ത്തന്നെ ഞാനുമായി ബന്ധപ്പെട്ട സകലമാന സാധനങ്ങളുടേയും സ്ഥാനം മാറ്റിക്കളയും. ആറുമാസത്തിനു ശേഷമുള്ള ഈ മടങ്ങിവരവില്‍ ഇനി എന്തൊക്കെ...

Read more

കഴകം

മുപ്പട്ടെ വ്യാഴാഴ്ച നിറമാലയും ചുറ്റുവിളക്കും പതിവാണ്. മണ്ഡപത്തിലും വാതില്‍ മാടത്തിലും ബലിക്കല്‍ പുരയിലും മാല തൂക്കി മാലകള്‍ക്കിടയില്‍ തൂക്കുവിളക്കുകള്‍ കത്തിച്ചു കഴിഞ്ഞപ്പോള്‍ ബാലു ഷാരസ്യാരമ്മയുടെ മുന്നില്‍ വന്നു...

Read more

മൃത്യുജാലം

എന്തു ചെയ്യാന്‍, സ്‌നേഹത്തോടെ ഒന്ന് കൈകൊടുക്കാനാവുന്നില്ല. പരസ്പരം നോക്കി ഇമയടക്കാന്‍ പോലും പേടി. നിഷ്‌ക്കളങ്കം ചിരിക്കുന്ന കുഞ്ഞിനെ വാരിയെടുത്ത് ഒന്നുമ്മവയ്ക്കാന്‍... ദാഹിക്കുന്ന... കണ്ണുകളിലെ ദാഹം തീര്‍ത്ത് കെട്ടിയോളെ...

Read more

ആരോ ഒരാള്‍

''പെണ്ണമ്മോ.. എന്നാ ഞാമ്പോയേച്ച് വരാം''... നനഞ്ഞ് പായല്‍ പിടിച്ച മുറ്റത്ത് കാലന്‍ കുട ഊന്നി സഭാപതി പടി ഇറങ്ങി. അയാള്‍ക്കറിയാം മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണും മൂക്കും തുടച്ച്...

Read more

പൊന്നോണത്തുമ്പികള്‍

പേടമാന്‍ കണ്ണി തിയ്യത്തനയെ അറിയാത്തവര്‍ ആരും തന്നെ ആ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. അടിയാത്തി തിയ്യത്തനയുടെ സൗഭാഗ്യം കാഴ്ചയ്ക്കുള്ള അഴകു മാത്രമായിരുന്നില്ല, വാക്കിലും നോക്കിലും എന്തിന് ഗമനത്തില്‍ പോലും...

Read more

കവിടങ്ങാനം

ഞാനിപ്പോള്‍ കവിടങ്ങാനത്തേക്കുള്ള ഒരു യാത്രയിലാണ്. സുഹൃത്ത് വെള്ളിങ്കിരിയാണ് എന്നോട് ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കവിടങ്ങാനമാണ്. ഏകദേശം നാല് വര്‍ഷം മുമ്പായിരുന്നു...

Read more

മേല്‍വിലാസമില്ലാത്തവന്റെ യാത്രകള്‍

അറുപത് വയസ്സ് പിന്നിട്ടിരിക്കുന്നു. ഇല്ല, ഇല്ല, സഞ്ചരിച്ചെത്തിയ ആെക ദൂരമാണ് 60. പൂന്താനം പറഞ്ഞപോലെ അതില്‍ത്തന്നെ ഉണ്ണിയായ് കുറെ, പിന്നെ തന്നത്താനറിയാതെ..... അങ്ങനെ കുറെ വര്‍ഷങ്ങള്‍ താണ്ടി....

Read more

അവസാനത്തെ രാത്രി

വരാന്തയിലെ മങ്ങിയ മഞ്ഞവെളിച്ചത്തില്‍ അസ്വസ്ഥമായ ചിന്തകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ, പൊടിമൂടിയ ജനല്‍ച്ചില്ലകള്‍ക്കിടയിലൂടെ ആതിര നോക്കിനിന്നു. തെറ്റിപ്പോയ കണക്കുകളോട് യുദ്ധം ചെയ്ത് അച്ഛന്‍ തളര്‍ന്നുപോയത് പോലെ തോന്നി...

Read more

കര്‍ത്താര്‍പൂര്‍ കോറിഡോര്‍

മഴ പെയ്ത് തോര്‍ന്നൊരു സായാഹ്നത്തില്‍ ചണ്ഡീഗഢിലെ ആറുനില ഫ്‌ളാറ്റിലെ നാലാം നിലയിലെ അപ്പാര്‍ട്ടുമെന്റിന്റെ സിറ്റൗട്ടിലിരുന്ന് കുല്‍വീന്ദര്‍ സിംഗ് നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്ന വാഹനങ്ങളെയും...

Read more

ഒരു മംഗോളിയന്‍ യക്ഷി

ബസ്സ്റ്റാന്‍ഡ് വിജനമായിരുന്നു. അവിടവിടെ മുനിഞ്ഞുകത്തുന്ന വൈദ്യുതവിളക്കുകള്‍ ഇരുട്ടിനെ അകറ്റിനിര്‍ത്താന്‍ പാടുപെട്ടു. ഇരുട്ട് ബസ്സ്റ്റാന്‍ഡു കെട്ടിടത്തിന്റെ മൂലകളിലും തൂണുകള്‍ക്കു പിറകിലും പതുങ്ങി നിന്നു. ഒരു നക്ഷത്രം പോലും തെളിയാത്ത...

Read more

പുഴയൊഴുകുന്ന വഴി

കാലത്ത് കാക്ക വിരുന്നു വിളിച്ചിരുന്നു. ആരാവും വരികയെന്ന് കൗതുകപൂര്‍വ്വം ആലോചിച്ചു. ഉണ്ണിമാങ്ങകള്‍ ഉപ്പിലിടുന്ന ജോലിത്തിരക്കിനിടയിലും ആര്‍ക്കോവേണ്ടി കാത്തിരുന്നു. സൂര്യനസ്തമിച്ചതും പതിവുപോലെ സന്ധ്യ വന്നു. അവള്‍ വിരുന്നുകാരിയല്ലല്ലോ! വിളക്കു...

Read more

ചിത്രശലഭം

'കാലാന്തരത്തില്‍ നമുക്ക് നമ്മുടെ മാതാപിതാക്കളുടെ പ്രായമായി...' കാവിലെ ദൈവങ്ങള്‍ക്ക് മുന്നില്‍ തൊഴുതിറങ്ങുമ്പോള്‍ അയാള്‍ക്ക് അപ്പോള്‍ അവളോട് അങ്ങനെ പറയാനാണ് തോന്നിയത്. പ്രസാദമായി കിട്ടിയ മഞ്ഞള്‍ കുറി നെറ്റിയില്‍...

Read more

യാത്ര

പഴകിയ ഭാണ്ഡക്കെട്ടുകള്‍ ഒന്നുകൂടി അമ്മ അടുക്കിപ്പെറുക്കി വച്ചു. എന്തെങ്കിലുമുണ്ടായിട്ടല്ല, എന്നാലും ഒരു കരുതലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുറപ്പു വരുത്തുന്നതുപോലെ. നേരം എത്രയായെന്ന് മനസ്സിലാകുന്നില്ല. കണ്ണ് മൂടുന്ന ഇരുട്ടാണ്...

Read more

അവളും ഞാനും ഒരു താത്വിക അവലോകനത്തിലൂടെ

ചില കാര്യങ്ങളില്‍ ഓര്‍മ്മകള്‍ നീന്തിക്കളിച്ചു കൊണ്ടേയിരിക്കും, ഏഴാം ക്ലാസ്സിലാണ്... ഉച്ചക്കഞ്ഞിയുടെ ആലസ്യം ഉറക്കത്തിലേക്ക് വഴുതിപ്പോവാതിരിക്കാനാവണം വത്സല ടീച്ചര്‍ ഒരു കഥയിലേക്ക് നുഴഞ്ഞു കയറിയത്. കഥ ഏതോ വിശ്വാസ...

Read more

അച്ചുതണ്ട്

എന്നത്തേയും പോലെ രാത്രി വൈകിയാണ് ഹരി വീട്ടില്‍ എത്തിയത്. മുനിഞ്ഞു കത്തുന്ന മഞ്ഞവെളിച്ചം ദൂരെ നിന്നു കണ്ടപ്പോഴേ ഈര്‍ഷ്യ തോന്നി. അമ്മ ഇനിയും ഉറങ്ങിയിട്ടില്ല. താന്‍ വൈകി...

Read more

അപ്പര്‍ഡണ്‍ വെറിഗെറ്റ

വെളുപ്പിന് മൂന്ന് മണിക്ക് ലിവിംങ്ങ് റൂമില്‍ നിന്നും ബെഡ് റൂമിലേയ്ക്ക് വെളിച്ചത്തിന്റെ കണികകള്‍ അനുവാദമില്ലാതെ പ്രവേശിച്ചപ്പോഴാണ് ജിതേന്ദ്രന്‍ ഉറക്കമുണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ കണ്ടത് വിചിത്രമായ കാഴ്ച്ച ആയിരുന്നു....

Read more
Page 1 of 4 1 2 4

Latest