Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

പിന്തുണ ( ഇഗ്വദ്വീപ്‌ 17)

ശ്രീജിത്ത് മൂത്തേടത്ത്ശ്രീജിത്ത് മൂത്തേടത്ത്
31 May 2024
This entry is part 17 of 21 in the series ഇഗ്വദ്വീപ്‌

ഇഗ്വദ്വീപ്‌
  • ചിരുതേയി മുത്തശ്ശി (ഇഗ്വദ്വീപ്‌  1)
  • കഥയുടെ തോണിയിലേറി (ഇഗ്വദ്വീപ്‌ 2)
  • സ്‌നേഹത്തിന്റെ കഥ (ഇഗ്വദ്വീപ്‌ 3)
  • പിന്തുണ ( ഇഗ്വദ്വീപ്‌ 17)
  • ഉറുമ്പു പട്ടാളം (ഇഗ്വദ്വീപ്‌ 4)
  • അരയന്ന രാജ്ഞി (ഇഗ്വദ്വീപ്‌ 5)
  • വിദ്യാലയ നിര്‍മ്മാണം (ഇഗ്വദ്വീപ്‌ 6)

”ഹരിണനിപ്പോള്‍ കൊട്ടാരം കവിയായില്ലേ? ഇനി ഓട്ടവും നടത്തവുമൊന്നും പരിശീലിക്കേണ്ടല്ലോ? എന്തൊരു ഭാഗ്യം! കഷ്ടപ്പെടാതെ ജീവിക്കാമല്ലോ.”
കണ്ണന്‍ ചോദിച്ചു. ആദിയും അവനോട് യോജിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

”അങ്ങനെയല്ല. ഹരിണന്റെ ഏറ്റവും വലിയ ആഗ്രഹം നന്നായി നടക്കാനും ഓടാനും പഠിക്കുകയെന്നതാണ്.” മുത്തശ്ശി പറഞ്ഞു.
”സുഖകരമായ എന്തെങ്കിലും നേട്ടത്തില്‍ സന്തോഷിച്ച് അലസരായിരിക്കുന്നവര്‍ക്ക് ജീവിതവിജയം ഉണ്ടാവില്ലെന്നറിയില്ലേ?”
മുത്തശ്ശി ചോദിച്ചപ്പോള്‍ കുട്ടികള്‍ തലകുലുക്കി സമ്മതിച്ചു. അണ്ണാറക്കണ്ണനും ചവേലക്കിളികളുമത് ശരിവെച്ചു. അവരും വലിയ പരിശ്രമശാലികളാണല്ലോ.
”മുത്തശ്ശി ഹരിണന്റെ കഥ പറയൂ മുത്തശ്ശീ. അവനെന്താണ് പിന്നെ ചെയ്തത്?”

ചിരുതേയി മുത്തശ്ശി കഥ തുടര്‍ന്നു.

ADVERTISEMENT

”കരിനീലന്‍ കാക്കയുടെ നേതൃത്വത്തിലുള്ള ഹരിണന്റെ പരിശീലനം നിര്‍ത്തിയല്ല. അത് പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നു. എന്നുമവന്‍ അതിരാവിലെ എഴുന്നേറ്റ് കാക്ക വരുന്നതിനു മുമ്പേ കുളിച്ച് തയ്യാറായി നില്‍ക്കും. പിന്നെയിരുവരും മൈതാനത്തേക്കു പോകും. വിജനമായ മൈതാനത്ത് അതിവേഗത്തില്‍ നടക്കുകയും ഓടുകയുമൊക്കെ ചെയ്യും.”
”ദാ.. ഇങ്ങനെ നടക്കൂ. വീഴാതെ.. ഇങ്ങനെ…”
കരിനീലന്‍ മുന്നില്‍ നടന്നു കാണിച്ചുകൊടുക്കുന്നതു നോക്കി ഹരിണന്‍ മാന്‍ മെല്ല നടന്നു. പിന്നെയത് വേഗത്തിലായി. ഓരോ ദിവസവും വേഗത കൂട്ടിക്കൂട്ടിക്കൊണ്ടുവന്നു. ചെറുതായി ഓടാനും ചാടാനുമൊക്കെയവന്‍ പഠിച്ചു. ഒരു കാലിന്റെ ബലക്ഷയവും നീളക്കുറവും ഇപ്പോഴവന് ഒരു തടസ്സമായോ, ബുദ്ധിമുട്ടായോ തോന്നുന്നില്ല.

”നമുക്ക് ചില കടമ്പകള്‍ വെക്കാം. എന്നിട്ട് അതിന്റെ മുകളിലൂടെ ചാടി അപ്പുറത്തെത്തി വീണ്ടും ഓടാം. എന്താ?”
കരിനീലന്റെ ആശയത്തെ ഹരിണന്‍ തല കുലുക്കി സമ്മതിച്ചു. ഓടുന്ന വഴിയില്‍ ചെറിയ മരത്തടികളിട്ട് തടസ്സമുണ്ടാക്കി അതിനുമുകളിലൂടെ ചാടിക്കടന്ന് ഓടുന്ന രീതി ഹരിണന്‍ പഠിച്ചു.
”ഇനി നമുക്ക് മറ്റൊരിടത്തേക്ക് പരിശീലനം മാറ്റാം എന്താ?”

”തീര്‍ച്ചയായും. ഇവിടത്തേത് മടുത്ത മട്ടായി. നമുക്ക് മറ്റെവിടെയെങ്കിലും പോകാം. പക്ഷെ ഇതുപോലെ രഹസ്യമായി പരിശീലനം നടത്താന്‍ പറ്റുന്ന മൈതാനങ്ങള്‍ ദ്വീപിലില്ലല്ലോ!”
”അതു സാരമില്ല. നമുക്കിനി മൈതാനമല്ല വേണ്ടത്. കിടങ്ങുകളാണ്. കിടങ്ങുകള്‍ ചാടിക്കടക്കുന്നത് പഠിക്കണം നമുക്ക്.”
കരിനീലന്റെ വാക്കുകള്‍ കേട്ട് ഹരിണന്‍ അമ്പരന്നു.

”കിടങ്ങുകളോ? കിടങ്ങുകള്‍ ചാടിക്കടക്കാനോ? ഈ ഞാനോ?”
”അതെ. നീ തന്നെ. നമുക്ക് ശ്രമിച്ചു നോക്കാം. അസാധ്യമായി ഈ ഇഗ്വദ്വീപില്‍ ഒന്നുമില്ലെന്ന് ആദ്യം നീ മനസ്സിലാക്കണം.”
കരിനീലന്‍ മുന്നില്‍ പറന്നു. ഹരിണന്‍ പിന്നാലെ ഓടി. അവനുതന്നെ അത്ഭുതമായിരുന്നു. ചെറിയ പാറക്കെട്ടുകളൊക്കെ ചാടിക്കടന്ന് ഓടാന്‍ അവനിപ്പോള്‍ സാധിക്കുന്നുണ്ട്. വീഴുന്നതേയില്ല! കാലുകള്‍ക്ക് പഴയതിനേക്കാള്‍ ബലമുള്ളതുപോലെ. നിത്യേനയുള്ള പരിശീലനം കൊണ്ട് സാധ്യമാകാത്തതായൊന്നുമില്ലെന്ന് കരിനീലന്‍ പറയുന്നത് വെറുതെയല്ലെന്നവന് മനസ്സിലായി. അധികം വൈകാതെയവര്‍ ഒരു ചെറിയ കിടങ്ങിനു സമീപം ഓടിയെത്തി. അതവന് ചാടിക്കടക്കുക അസാധ്യമായിരുന്നു. കരിനീലന്‍ അപ്പുറത്തേക്കു പറന്നപ്പോള്‍ ഹരിണന്‍ ചാടിക്കടക്കാന്‍ നോക്കിയെങ്കിലും ഭയം കാരണമവന്‍ പിന്‍മാറി. ചാടിയാല്‍ വെള്ളത്തില്‍ വീണുപോകും. ഉറപ്പാണ്.

”എന്നെക്കൊണ്ടിതു പറ്റില്ല കരിനീലാ.”

”അങ്ങനെ പറയല്ലേ ഹരിണാ. ശ്രമിച്ചു നോക്കൂ. നിനക്ക് പറ്റും. നോക്കൂ ആ കിടങ്ങിനിപ്പുറത്തെ വയലില്‍ നല്ല ഇളംനാമ്പുള്ള മധുരപ്പുല്ലാണ്. ഇവിടെനിന്നുമാണ് നിന്റെയച്ഛനുമമ്മയും നിനക്കുവേണ്ടി ഇളം പുല്‍നാമ്പുകള്‍ കൊണ്ടുവരാറുള്ളത്. ആ കിടങ്ങ് ചാടിക്കടന്നാല്‍ നിനക്കുള്ളതാണത്രയും മധുരപ്പുല്ല്.”
ഹരിണന്‍ കിടങ്ങിനപ്പുറത്തെ വയലിലേക്ക് എത്തിനോക്കി. ശരിയാണ്. നല്ല ഇളംമഞ്ഞ കലര്‍ന്ന പച്ചനിറമുള്ള പുല്‍നാമ്പുകള്‍. നല്ല രസമായിരിക്കും അത് വായിലിട്ട് ചവച്ചരക്കാന്‍. നല്ല വിശപ്പും തോന്നുന്നുണ്ടിപ്പോള്‍. ഒന്ന് ചാടിനോക്കിയാലോ. ചിലപ്പോള്‍ വിജയിക്കും. അല്ലെങ്കില്‍ കിടങ്ങിലെ വെള്ളത്തില്‍ വീണുപോകുകയും ചെയ്യും. ഹരിണന്‍ കുറച്ചൊന്നാലോചിച്ചു നോക്കി. പിന്നെ രണ്ടും കല്‍പ്പിച്ച് ഒരൊറ്റ ചാട്ടം.

”ബ്ലും..!”
(തുടരും)

ഇഗ്വദ്വീപ്‌

കൊട്ടാരംകവി (ഇഗ്വദ്വീപ്‌ 16) നീന്തല്‍ പഠനം ( ഇഗ്വദ്വീപ്‌ 18)
Tags: ഇഗ്വദ്വീപ്‌
ShareTweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies