No products in the cart.

No products in the cart.

ബാലഗോകുലം

ചിരുതേയി മുത്തശ്ശി (ഇഗ്വദ്വീപ്‌  1)

“കാറ്റേ നില്ല്, കിളിയേ നില്ല്, കളയേ നില്ല്, കഥ കഥ പൈങ്കിളിയേ നില്ല് നില്ല്..” ചിരുതേയി മുത്തശ്ശി കഥ പറയുകയാണ്. മുത്തശ്ശി കഥ പറയുമ്പോള്‍ കാറ്റുപോലും കാതുകൂര്‍പ്പിച്ചു...

Read more

ഹനുമാന്റെ ലങ്കാദഹനം

''സകലശൂകകുല വിമല തിലകിതകളേബരേ സാരസ്യപീയൂഷസാരസര്‍വ്വസ്വമേ കഥയമമ, കഥയമമ, കഥകളതിസാദരം കാകുത്‌സലീലകള്‍ കേട്ടാല്‍ മതിവരാം'' എന്നാരംഭിയ്ക്കുന്ന സുന്ദരകാണ്ഡംപോലെ മനോഹരമായ ഒരുകാണ്ഡം രാമായണത്തിലില്ല... ശ്രീരാമചന്ദ്രപ്രഭുവിന്റെ പരമഭക്തനും വീരന്മാരില്‍ അഗ്രഗണ്യനും ശ്രീപരമേശ്വരന്റെ...

Read more

ജയജയറാം

മകരസ്സന്ധ്യ സിന്ദൂര- ക്കുറിചാര്‍ത്തുന്നവേളയില്‍! രാമനാമം ജപിച്ചെത്തി- ത്തഴുകീ മന്ദമാരുതന്‍, രാമഭക്തിയിലാറാടും ഭാരതത്തിന്റെ മക്കള്‍നാം; രാമപാദങ്ങള്‍ ചുംബിച്ച- മണ്ണിതില്‍ ജന്മപുണ്യമായ്! കൂരിരുട്ടിലലഞ്ഞിന്നും മര്‍ത്ത്യ ജന്മമൊടുങ്ങവേ; രാമമന്ത്രജപംമാത്രം മോക്ഷദം സത്യമേകവും...

Read more

അഞ്ച് എന്ന സംഖ്യകൊണ്ടുള്ള വ്യവഹാരങ്ങള്‍

എല്ലാ സംഖ്യകളും പ്രധാനപ്പെട്ടതാണ്. നമ്മള്‍ നിത്യജീവിതത്തില്‍ ഒരു ദിവസം പോലും ഏതെങ്കിലും ഒരു സംഖ്യകൊണ്ടുപോലും വ്യവഹരിക്കാതെ ഇരുന്നിട്ടുണ്ടാവുകയില്ല. സംസ്‌കൃതഭാഷയില്‍ അഞ്ച് എന്നതിന് 'പഞ്ച' എന്നാണ് പറയുന്നത്. 'പഞ്ച'...

Read more

വേലിക്കെട്ടുകളില്ലാത്ത ജീവിതം

കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ സംഭവങ്ങള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതത്തില്‍ ഉണ്ട്. ഒട്ടേറെ മഹദ് സന്ദേശങ്ങള്‍ നല്‍കുന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ട്. അബ്ദുള്‍...

Read more

തുളസി മാഹാത്മ്യം

വീടിന്റെ മുറ്റത്തൊരു തുളസിത്തറയും അതില്‍ തഴച്ചു നില്‍ക്കുന്ന കൃഷ്ണതുളസിയും പണ്ടത്തെ തറവാടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. സന്ധ്യക്ക് തുളസിക്ക് വെള്ളമൊഴിക്കുകയും തുളസിത്തറയില്‍ ദീപം കൊളുത്തുകയും ചെയ്യുന്നത് പണ്ടുകാലങ്ങളില്‍ ഒരു...

Read more

കൊമരന്‍ നല്‍കിയ കണ്‍കെട്ട്‌ ( കൊമരന്‍ ചങ്കു 16)

ഞായറാഴ്ച. തങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കമ്മ്യൂണിറ്റിഹാളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ സ്‌ക്രീനില്‍ ക്രിക്കറ്റു മത്സരം കാണാന്‍ സൗകര്യമൊരുക്കിയിരുന്നത് അപ്പുവിന് സഹായകമായി. കൂട്ടുകാരൊത്ത് കളി കാണാന്‍ പോവുകയാണെന്നു പറഞ്ഞ്...

Read more

കാര്‍ട്ടൂണ്‍

കടലാസ് എന്നര്‍ത്ഥമുള്ള 'കാര്‍ട്ടോണ്‍' എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ് ഹാസ്യചിത്രം എന്നര്‍ത്ഥം വരുന്ന 'കാര്‍ട്ടൂണ്‍' എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. 1841ല്‍ പഞ്ച് എന്ന മാസികയുടെ പ്രസിദ്ധീകരണം...

Read more

സുഖമരണം

മുത്തശ്ശി എപ്പോഴും പറയും.. ''ജനിക്കാന്‍ അമ്മ ഭാഗ്യം ചെയ്യണം. മരിക്കാന്‍ അവനോന് ഭാഗ്യം വേണം.'' എത്ര വേദന തിന്നിട്ടാണ് അമ്മ കുട്ടിയെ പ്രസവിക്കുന്നത്! ഈ വേദനയൊന്നും കുട്ടി...

Read more

ഞായറാഴ്ചയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് ( കൊമരന്‍ ചങ്കു 15)

ഒരു മണിക്കൂറിനുള്ളില്‍ അപ്പു ഒരു തീരുമാനത്തിലെത്തി. ഫ്രെഡിയോടും മമ്മയോടും പോലും അവന്‍ ചര്‍ച്ച ചെയ്തില്ല. ഡു ഓര്‍ ഡൈ. പദ്ധതി നടപ്പിലാക്കുക തന്നെ. വരുന്നിടത്തു വെച്ചു കാണാം....

Read more

അട്ട

മാധവി അമ്മായിയുടെ പശുവിനെ കട്ടുകൊണ്ടുപോയ കള്ളക്കണാരന് ആറുമാസത്തെ ജയില്‍ശിക്ഷ വിധിച്ചു. മാധവി അമ്മായിക്ക് പശുവിനെ മടക്കിക്കിട്ടി. കാശുകൊടുത്ത് കണാരന്റെ കയ്യില്‍നിന്ന് പശുവിനെ വാങ്ങിയ ആളുടെ കാര്യം ഗോപി....

Read more

പ്രതീക്ഷിക്കാതെ വന്ന പ്രതിസന്ധി (കൊമരന്‍ ചങ്കു 14)

ശനിയാഴ്ച രാവിലെ പത്തരമണി. ഫോര്‍ട്ടു കൊച്ചിയില്‍ നിന്നും എറണാകുളം ബോട്ടു ജെട്ടിയിലേക്കുള്ള യാത്രാബോട്ടിന്റെ മുന്‍ഭാഗത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു അപ്പുവും ഫ്രെഡിയും. ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാനുള്ള പുറപ്പാടിലായിരുന്നു...

Read more

‘ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്’ 

റേഷന്‍കട ശങ്കരന്‍കുട്ടിയെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതറിഞ്ഞപ്പോഴാണ് മുത്തശ്ശി 'ശകുനം നന്ന് എന്നുവെച്ച് നേരം പുലരും വരെ കക്കരുത്' എന്ന് പറഞ്ഞത്. പാലക്കാട്ടെ സിവില്‍ സപ്ലൈ സില്‍ നിന്ന്...

Read more

സന്തോഷവാര്‍ത്ത (കൊമരന്‍ ചങ്കു 13)

'ഒരു സമാധാനവുമില്ല മോനെ. ഫ്രെഡിയെ ഓര്‍ത്തിട്ടാ. അല്ലെങ്കില്‍ കടലില്‍ ചാടി മരിച്ചേനെ.' 'അങ്ങനെ നിരാശപ്പെടാതെ മമ്മാ.' അപ്പു ആശ്വസിപ്പിച്ചു. ''ഒരു വഴി തെളിഞ്ഞു വരുന്നുണ്ട്. അത് വിജയിക്കുമെന്നാണ്...

Read more

കള്ളന്മാരും കള്ളന് വിളക്കുപിടിക്കുന്നവരും

''കള്ളന് വിളക്കു പിടിക്ക്യാ; ഊരില് നെലവിളിക്ക്യാ;' ചട്ടുകം പഴുപ്പിച്ചു വെക്കണം അവന്റെ ചന്തിക്ക്. അതാ വേണ്ടത്'' രാമകൃഷ്ണനെ പോലീസു പിടിച്ചു കൊണ്ടുപോയെന്നു കേട്ടപ്പോഴാണ് മുത്തശ്ശി അങ്ങനെ പറഞ്ഞത്....

Read more

സമാശ്വാസം (കൊമരന്‍ ചങ്കു 12)

നാട്ടില്‍, അമ്മ വീട്ടില്‍ ചെലവഴിച്ച അവധിക്കാലം അര്‍ത്ഥപൂര്‍ണ്ണമായി എന്നൊക്കെ കരുതിയായിരുന്നു മടക്കയാത്ര. കൂട്ടുകാരന്‍ ഫ്രെഡിക്ക് അതിന്റെ സന്തോഷം പകര്‍ന്നു നല്‍കാമെന്നും സമാധാനിച്ചിരുന്നു. എല്ലാം എത്രവേഗമാണ് തകിടം മറിഞ്ഞത്?...

Read more

യാത്രയ്ക്കിടയിലെ ദുര്‍ഘടങ്ങള്‍ (കൊമരന്‍ ചങ്കു 11)

മൂലമറ്റത്തുനിന്നും എറണാകുളത്തേക്കുള്ള ബസ്സില്‍ അപ്പുവിന് ആഗ്രഹിച്ചതുപോലെ സൈഡ്‌സീറ്റു തന്നെ കിട്ടി. കുഞ്ഞുണ്ണിയാണ് അവനെ യാത്ര അയയ്ക്കാന്‍ എത്തിയത്. അപ്പു പുറത്തേയ്ക്കു നോക്കി പറഞ്ഞു. ''പരീക്ഷ കഴിഞ്ഞാല്‍ പുതിയ...

Read more

പ്രശ്‌നപരിഹാരം തേടി (കൊമരന്‍ ചങ്കു 10)

രാത്രിമുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടന്ന് വെളുപ്പിനാണ് അപ്പു ഉറങ്ങിയത്. അമ്മൂമ്മ വന്ന് തട്ടിവിളിക്കുവോളം അവന്‍ ഉറങ്ങി. 'എന്തൊരു ഉറക്കമാ... അപ്പൂ ഇത്. നേരം എട്ടുമണി...

Read more

നിരാശയോടെ മടക്കം (കൊമരന്‍ ചങ്കു 9)

അപ്പുവിന്റെ ആവശ്യം ചെവിക്കൊള്ളാതെ എഴുന്നേറ്റ കൊമരന്‍ ചങ്കുവിന്റെ മുമ്പിലെത്തി അപേക്ഷിക്കും പോലെ വീണ പറഞ്ഞു. 'മാമന്‍ പോകല്ലേ. അപ്പുവിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയോ പ്രതിവിധി നിര്‍ദ്ദേശിക്കുകയോ വേണമെന്ന്...

Read more

കയ്പും മധുരവും

കഷായം കുടിക്കാന്‍ കുട്ടന് മഹാമടിയാണ്. കയ്പ് സഹിക്കാന്‍ വയ്യ, അതുതന്നെ. അരിഷ്ടമോ ആസവമോ ആണെങ്കില്‍ ലേശം കൂടി തരൂ അമ്മേ, എന്നാവും. ദണ്ണം മാറണ്ടേ കുട്ടാ ഇതു...

Read more

മടിയന്‍ കുഴിമടിയന്‍ മഹാമടിയന്‍

''അപ്പൂ, റാവുത്തരുടെ കടേന്ന് പഞ്ചസാര വാങ്ങിക്കൊണ്ടുവാ, അപ്പൂ, പൈക്കള്‍ക്ക് വൈക്കോലിട്ടു കൊടുക്ക്'' ഇങ്ങനെ ഓരോ പണി പറയും അമ്മ ഓരോ നേരത്ത്. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ പറയാനുമില്ല. തൊടിയിലും...

Read more

കൊമരന്‍ ചങ്കുവിനെ കാണാന്‍ (കൊമരന്‍ ചങ്കു 8)

വീണ വീട്ടിലേക്ക് പോയ വഴിയിലൂടെയല്ല മടങ്ങിവന്നത്. 'ഞാന്‍ താമസിച്ചോ?' അവള്‍ ചോദിച്ചു. 'ഇല്ല. ഞങ്ങള്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് നേരം പോയതൊന്നുമറിഞ്ഞില്ല.' 'ആശുപത്രിയില്‍ നിന്ന് പനിക്ക് കിട്ടുന്ന ടാബ്‌ലറ്റും...

Read more

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

കൊത്തങ്കല്ലാടല്‍ മുത്തശ്ശിയെ കാണാന്‍ ഇടയ്ക്ക് വലിയമ്മയും മക്കളും വരും. മൂത്തവളുടെ പേര് സതി. സതിക്കും എനിക്കും ഒരേ പ്രായം. സതിയുടെ താഴെയാണ് പ്രഭാവതി. ഒളിച്ചു കളി, തായം...

Read more

നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

അമ്പലം റോഡില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനടുത്താണ് മേനോന്‍ ചേട്ടന്റെ വീട്. അച്ഛന്‍ മുകുന്ദന്‍ മേനോന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എഞ്ചിനീയറായിരുന്നു. അമ്മ മാലിനി മേനോന്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറും. മേനോന്‍...

Read more

പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)

പൊട്ടുകുന്നന്‍ മലയുടെ അടിവാരത്തിലാണ് കൊമരന്‍ ചങ്കു താമസിക്കുന്നത്. പുറത്തുപോയി ജോലി ചെയ്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ കിടന്നുറങ്ങാന്‍ വേണ്ടി ഒരിടം. അയാളെ അന്വേഷിച്ച് ആരും അവിടെ എത്താറില്ല. നേരം...

Read more

ഏറെക്കുത്തിയാല്‍ ചേരയും കടിക്കും

'മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല' എന്നാണത്രെ ചൊല്ല്. ചേര കടിച്ചൂന്ന് ഈ വയസ്സിനിടക്ക് മുത്തശ്ശി കേട്ടിട്ടില്ല. 'ഏറെക്കുത്തിയാല്‍ ചേരയും കടിക്കും' എന്നുപറയും പണ്ടുള്ളോര്. ചില ആള്‍ക്കാരില്ലേ...

Read more

നിധിശേഖരം (കൊമരന്‍ ചങ്കു 5)

'ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ചിരുന്ന ചില സാധാരണക്കാരായ ആളുകള്‍ പെട്ടെന്ന് ധനവാന്മാരായി. പഴയകെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ പണിയാന്‍ മണ്ണുമാന്തിയപ്പോള്‍ അവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ചചെമ്പു കുടങ്ങള്‍ കിട്ടിപോലും! അപ്പുകഥ തുടരുകയായിരുന്നു. കേള്‍വിക്കാരായ...

Read more

മുത്തപ്പന്റെ പാള

രാമന്‍മൂത്താശാരി മരിച്ച വിവരം ശങ്കരനാണ് മുത്തശ്ശിയോടു വന്നു പറഞ്ഞത്. ''എപ്പഴായിരുന്നു ശങ്കരാ?'' ''ഇന്ന് വെളുപ്പിനാ വല്യമ്രാളെ'' ''നന്നായി.'' കോലായില്‍ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയോടു ചേര്‍ന്നിരിക്കുകയായിരുന്നു ഞാന്‍. ''കഷ്ടായി...

Read more

ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)

'ഫോര്‍ട്ടുകൊച്ചിയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുഞ്ഞുണ്ണി പല പ്രാവശ്യം വന്നിട്ടുണ്ടല്ലോ.' അപ്പു ചോദിച്ചു. 'ഉവ്വ്'. 'പതിനാലു നിലകളുള്ള ആ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മുമ്പിലുള്ള റോഡിനപ്പുറം തുറസ്സായ സ്ഥലം...

Read more

പഞ്ചയ്ക്കു വേലി കെട്ടരുത്‌

ഒരു ദിവസം വര്‍ത്തമാനത്തിനിടക്ക് മുത്തശ്ശി പറയുകയായിരുന്നു. 'പഞ്ചക്ക് വേലികെട്ടരുത.് അമ്മക്ക് ചെലവിന് കൊടുക്കരുത്.' ഞാന്‍ അതിശയിച്ചുപോയി. എന്തൊക്കെയാണ് ഈ മുത്തശ്ശി പറയുന്നത്! എന്റെ മുഖഭാവം കണ്ട് മുത്തശ്ശി...

Read more
Page 1 of 15 1 2 15

Latest