എസ്. സുജാതന്‍

എസ്. സുജാതന്‍

സര്‍വജ്ഞപീഠത്തില്‍ (നിര്‍വികല്പം 35)

സര്‍വജ്ഞപീഠത്തില്‍ (നിര്‍വികല്പം 35)

തിബറ്റിന് പടിഞ്ഞാറുള്ള കാംബോജ രാജ്യം. ബൗദ്ധതന്ത്രമതത്തിന് പ്രബലമായ വേരുകളുള്ള പ്രദേശം. എന്തുകൊണ്ടോ ആരും തര്‍ക്കിക്കാനായി മുന്നോട്ടു വന്നില്ല. അരികിലേക്കു വന്ന ജിജ്ഞാസുക്കള്‍ക്ക് അദ്വൈതദര്‍ശനം നല്‍കിയശേഷം തെക്കുഭാഗത്തുള്ള ദരദദേശത്തേക്ക്...

കാമാഖ്യയും ഗാന്ധാരവും (നിര്‍വികല്പം 34)

കാമാഖ്യയും ഗാന്ധാരവും (നിര്‍വികല്പം 34)

ബ്രഹ്‌മപുത്രാനദിയുടെ തീരത്തുകൂടിയാണ് ദിഗ്‌വിജയം നീങ്ങിക്കൊണ്ടിരുന്നത്. ബൗദ്ധന്മാരുടെയും ജൈനന്മാരുടെയും സാന്നിദ്ധ്യം കൊണ്ട് ശക്തമായ ഡബാക്കിലെത്തുമ്പോള്‍ എല്ലാവരും ക്ഷീണിതരായിരുന്നു. ബൗദ്ധാചാര്യനായ ശീലഭദ്രന്‍ ഡബാക്കില്‍ ബുദ്ധമതതത്ത്വങ്ങളെ വളരെയേറെ പരിപോഷിപ്പിച്ചിരുന്നതായി കേട്ടു. എങ്കിലും...

കേദാര്‍നാഥിലേക്ക് ( നിര്‍വികല്പം 33)

കേദാര്‍നാഥിലേക്ക് ( നിര്‍വികല്പം 33)

മോഹനസുന്ദരമായ സിന്ധുനദീതീരം പിന്നിട്ടിരിക്കുന്നു. ചന്ദ്രഭാഗാനദീതീരത്തുകൂടി സമതലഭൂമിയിലേക്ക് ദിഗ്‌വിജയവാഹിനി ഇറങ്ങാന്‍ തുടങ്ങി. ബൗദ്ധന്മാരുടെ പ്രധാന ആവാസഭൂമിയായ തക്ഷശിലയുടെ സമീപത്തു കൂടിയാണ് നടന്നുകൊണ്ടിരുന്നത്. നിരവധി ആധ്യാത്മികവിദ്യാര്‍ത്ഥികള്‍ ബൗദ്ധാചാര്യന്മാരുടെ ശിക്ഷണത്തില്‍ അധ്യയനവുമായി...

ബുദ്ധഭിക്ഷുക്കളെ കാണുന്നു ( നിര്‍വികല്പം 32)

ബുദ്ധഭിക്ഷുക്കളെ കാണുന്നു ( നിര്‍വികല്പം 32)

കാശിയില്‍ നിന്ന് സൗരാഷ്ട്രയിലേക്കുള്ള യാത്രാമധ്യേ മാളവരാജ്യത്ത് പ്രവേശിച്ചു. മാളവയിലെ പണ്ഡിതശ്രേഷ്ഠന്മാര്‍ വാദിക്കാനും തര്‍ക്കിക്കാനുമായി മുന്നോട്ടു വരികയുണ്ടായില്ല. പത്മപാദന്റെയും തോടകന്റെയും ഹസ്താമലകന്റെയും അരികില്‍ നിന്നാണ് അവര്‍ അദ്വൈതദര്‍ശനത്തിന്റെ പൊരുള്‍...

പുണ്യനഗരങ്ങളിലൂടെ (നിര്‍വികല്പം 31)

പുണ്യനഗരങ്ങളിലൂടെ (നിര്‍വികല്പം 31)

കലിംഗരാജ്യത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം ജഗന്നാഥപുരിയിലെത്തി. കേസരിവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യം. വൈദികമതത്തിന് വളരാന്‍ വളരെ അനുയോജ്യമായ ഭൂമി. ബുദ്ധമതത്തിന്റെ പ്രഭാവം നിലനില്‍ക്കുന്ന പ്രദേശം. ജഗന്നാഥക്ഷേത്രത്തില്‍ പ്രധാനശിഷ്യരോടൊപ്പം ഏതാനും...

സംഹാരഭൈരവന്‍ (നിര്‍വികല്പം 30)

സംഹാരഭൈരവന്‍ (നിര്‍വികല്പം 30)

സമതലത്തില്‍നിന്ന് പെട്ടെന്നുയര്‍ന്നു വന്നപോലെയാണ് ശേഷാചലപര്‍വ്വതങ്ങള്‍ നിലകൊള്ളുന്നത്. ആദിശേഷന്റെ ഏഴ് തലകളെ പ്രതിനിധീകരിക്കുന്ന ഏഴ് മലകള്‍. ശ്രീ വെങ്കിടാചലേശ്വരന്‍ വിരാജിക്കുന്ന പുണ്യസ്ഥാനം ഏഴാമത്തെ പര്‍വ്വതമായ വെങ്കിടാദ്രിയുടെ നെറുകയിലാണ്. പൂങ്കാവനം...

സാധന ചതുഷ്ടയം (നിര്‍വികല്പം 29)

സാധന ചതുഷ്ടയം (നിര്‍വികല്പം 29)

വൈഖാനസരില്‍ പ്രമുഖനായ വ്യാസദാസന്‍ അരികിലെത്തിയിരിക്കുന്നു. ഒട്ടും ആത്മവിശ്വാസം കൈവെടിയാതെ ആധികാരികമായി അദ്ദേഹം പ്രസ്താവിച്ചു: ''ബ്രഹ്‌മാവിനുപോലും എന്റെ അഭിപ്രായം ഖണ്ഡിക്കുവാന്‍ സാധിക്കുകയില്ല. ഞങ്ങളുടെ മതപ്രകാരം നാരായണന്‍ സര്‍വ്വശ്രേഷ്ഠനും സകലതിനും...

വൈഷ്ണവാചാര്യന്മാരുടെ മനംമാറ്റം ( നിര്‍വികല്പം 28)

വൈഷ്ണവാചാര്യന്മാരുടെ മനംമാറ്റം ( നിര്‍വികല്പം 28)

ആറുവിഭാഗം വൈഷ്ണവവിശ്വസികള്‍ താമസിക്കുന്ന തീര്‍ത്ഥസ്ഥാനമാണ് ശ്രീരംഗം. ഭക്തമാര്‍, ഭാഗവതന്മാര്‍, വൈഷ്ണവര്‍, പഞ്ചരാത്രക്കാര്‍, വൈഖാനസര്‍, കര്‍മ്മഹീനര്‍. ഇവര്‍ ദ്വൈതമോ വിശിഷ്ടാദ്വൈതമോ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടാവണം, അദ്വൈതിയായ തന്റെ വരവ്കണ്ട് അവര്‍...

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

തുലാഭവാനിതീര്‍ത്ഥസ്ഥാനത്ത് വിശ്രമിക്കുമ്പോള്‍ ഭവാനിഭക്തരായ ശാക്തേയന്മാര്‍ സമീപിച്ചിട്ട് പറഞ്ഞു: ''ഞങ്ങളുടെ വിശ്വാസം ആചാര്യരോട് പറയട്ടെ?'' ''ശരി, പറഞ്ഞോളു'' ''ഈ പ്രപഞ്ചത്തിലെ സകലകാര്യങ്ങള്‍ക്കും കാരണമായ ഒരു ആദിശക്തിയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു....

ദിഗ്‌വിജയ യാത്ര (നിര്‍വികല്പം 26)

ദിഗ്‌വിജയ യാത്ര (നിര്‍വികല്പം 26)

കേരള രാജാവായ രാജശേഖരന്റെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. നിരവധി നാഴികകള്‍ സഞ്ചരിച്ച് അദ്ദേഹം ശൃംഗേരി വനഭൂമിയിലുള്ള ആശ്രമം തേടിയെത്തിയിരിക്കുന്നു. രാജാവിനെ പര്‍ണ്ണകുടീരത്തില്‍ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അദ്ദേഹത്തോട് ആരാഞ്ഞു:...

കര്‍മ്മകാണ്ഡം (നിര്‍വികല്പം 25)

കര്‍മ്മകാണ്ഡം (നിര്‍വികല്പം 25)

ആചാര്യസമക്ഷമെത്തുമ്പോള്‍ പത്മപാദനും ദേവനന്ദനും ആകെ തളര്‍ന്നിരുന്നു. എത്തിയപാടെ സങ്കടം സഹിക്കവയ്യാതെ പത്മപാദന്‍ പുലമ്പാന്‍ തുടങ്ങി: ''ഗുരോ, ഞങ്ങള്‍ കാവേരിയില്‍ സ്‌നാനം ചെയ്ത് രംഗനാഥസ്വാമിയെ ദര്‍ശിച്ചശേഷം പൂര്‍വ്വാശ്രമത്തിലെ അമ്മാവന്റെ...

തീര്‍ത്ഥാടനം (നിര്‍വികല്പം 24)

തീര്‍ത്ഥാടനം (നിര്‍വികല്പം 24)

ശിഷ്യനായ ദേവനന്ദനോടൊപ്പമാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്. ആദ്യം കാളഹസ്തി ലക്ഷ്യമാക്കിയായിരുന്നു യാത്ര. കാളഹസ്തീശ്വരസന്നിധിയിലെത്തുമ്പോള്‍ സൂര്യാസ്തമനം കഴിഞ്ഞിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള സുവര്‍ണ്ണമുഖരീനദിയില്‍ മുങ്ങിക്കുളിച്ച്, പരമേശ്വരനെ ദര്‍ശിക്കാനായി ഈറനണിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് പത്മപാദന്‍...

വാര്‍ത്തിക രചന (നിര്‍വികല്പം 23)

വാര്‍ത്തിക രചന (നിര്‍വികല്പം 23)

പ്രസ്ഥാനത്രയത്തിന്റെ ഭാഷ്യപഠനം എല്ലാവരും പൂര്‍ത്തിയാക്കി. ബ്രഹ്‌മസൂത്രഭാഷ്യവും ഭഗവത്ഗീതാഭാഷ്യവും ഉപനിഷദ്ഭാഷ്യവും കേട്ട് ശിഷ്യന്മാര്‍ സംതൃപ്തരായി. അവരുടെ മുഖം കൂടുതല്‍ പ്രസന്നമായിരിക്കുന്നു. സ്മൃതിയും ശ്രുതിയും സൂത്രവുമൊക്കെക്കൊണ്ട് മനസ്സ് പൂര്‍ണമായും തിളങ്ങി...

ആനന്ദഗിരി (നിര്‍വികല്പം 22)

ആനന്ദഗിരി (നിര്‍വികല്പം 22)

ഒരു പ്രധാന ശിഷ്യനെക്കൂടി ലഭിച്ചിരിക്കുന്നു. ബുദ്ധിമാന്ദ്യം ബാധിച്ചെന്ന് കാഴ്ചയില്‍ തോന്നിക്കുന്ന ഒരു ബ്രാഹ്‌മണയുവാവ്. പേര് ആനന്ദഗിരി. തന്നെ പരിചരിക്കാനും ശുശ്രൂഷിക്കാനും ആനന്ദഗിരിക്ക് അതീവ താല്പര്യം. അയാളുടെ നിഷ്‌ക്കളങ്കമായ...

ശൃംഗേരിയിലെ ഭാഷ്യാവതരണം (നിര്‍വികല്പം 21)

ശൃംഗേരിയിലെ ഭാഷ്യാവതരണം (നിര്‍വികല്പം 21)

രചനാനുപപത്യധികരണം. ''ബ്രഹ്‌മസൂത്രത്തിലെ രണ്ടാമധ്യായത്തില്‍ പാദം രണ്ടില്‍ ആദ്യം പറയുന്നു, രചനാനുപപത്യധികരണം. ഇതില്‍ ആദ്യം പ്രതിപാദിക്കുന്നത്, രചനാനുപപത്തേശ്ചാനുമാനമാണ്. വേദാന്തവാക്യങ്ങളെല്ലാം, പ്രപഞ്ചകാരണമായി ബ്രഹ്‌മത്തെ കാണിച്ചുതരുന്നു. അല്ലാതെ തര്‍ക്കശാസ്ത്രമെന്നപോലെ കേവലയുക്തികൊണ്ട് എന്തെങ്കിലും...

ശൃംഗേരിയിലേക്ക് (നിര്‍വികല്പം 20)

ശൃംഗേരിയിലേക്ക് (നിര്‍വികല്പം 20)

ഋഷ്യശൃംഗമഹര്‍ഷി തപസനുഷ്ഠിച്ചിരുന്ന ശൃംഗഗിരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ശ്രീവേലിയില്‍ നിന്ന് ശൃംഗഗിരിയിലെത്താന്‍ അധികദൂരം സഞ്ചരിക്കേണ്ടിവന്നില്ല. തുംഗഭദ്രാനദിയുടെ തീരത്തുളള പ്രകൃതിരമണീയമായ ആരണ്യകം കണ്ടപ്പോള്‍ മനസ്സ് കുളിരണിഞ്ഞു. എത്ര ചേതോഹരമായ വനഭൂമി! സന്ന്യാസപര്‍വ്വത്തിലേക്കുളള...

സര്‍വ്വജ്ഞഭൂമിയില്‍ (നിര്‍വികല്പം 19)

സര്‍വ്വജ്ഞഭൂമിയില്‍ (നിര്‍വികല്പം 19)

അംബാവനത്തിന് അഭിമുഖമായി നിലകൊള്ളുന്ന പര്‍വ്വതശൃംഗത്തിന്റെ ചെരിവിലുളള ശിലാഗുഹയില്‍ ശിഷ്യന്മാര്‍ കാത്തിരിക്കുകയായിരുന്നു. കുടജാദ്രിയില്‍നിന്ന് അവര്‍ കുറേക്കൂടി മുകളിലേക്ക് കയറിയിരിക്കുന്നു. ചിത്രമൂലയിലെ പര്‍വ്വതപ്പാറയ്ക്കുള്ളില്‍ പ്രകൃതിയൊരുക്കിയ ഗുഹയില്‍ കഷ്ടിച്ച് നാലഞ്ചുപേര്‍ക്ക് കഴിഞ്ഞുകൂടാം....

മാതൃവിയോഗം (നിര്‍വികല്പം 18)

മാതൃവിയോഗം (നിര്‍വികല്പം 18)

വിഷ്ണുശര്‍മന്‍ കാലടിയിലെ ഇല്ലക്കാരെ ഓടിനടന്ന് വിവരമറിയിച്ചു: ''ആര്യാംബയമ്മ ദേഹം വെടിഞ്ഞിരിക്ക്ണു!... ശങ്കരനും എത്തിയിട്ടുണ്ട്..!'' ''ശിവ ശിവ! പരദേശത്തുനിന്നു വന്ന ശങ്കരന്‍ ശവംതൊട്ടു അശുദ്ധമാക്കി, ല്ല്യേ..?!'' ശങ്കരന്‍ വന്നെന്നു...

മാതൃസമാഗമം (നിര്‍വികല്പം 17)

മാതൃസമാഗമം (നിര്‍വികല്പം 17)

അമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നു. അമ്മയെ കണ്ടിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എന്താണ് പൊടുന്നനെ അമ്മയെക്കുറിച്ചു മാത്രമുളള ഓര്‍മ്മകള്‍കൊണ്ട് മനസ്സ് വിതുമ്പുന്നത്? അന്തരംഗത്തിന്റെ അഗാധതയിലിരുന്നു...

പത്മപാദന്റെ ഗുരുഭക്തി (നിര്‍വികല്പം 16)

പത്മപാദന്റെ ഗുരുഭക്തി (നിര്‍വികല്പം 16)

''ഇത് ക്രകചന്റെ പണിയാണ്.''പത്മപാദന്‍ പറഞ്ഞു. ''ആരാണീ ക്രകചന്‍?'' സുരേശ്വരന്‍ ചോദിച്ചു. ''കര്‍ണ്ണാടകദേശത്തെ കാപാലികന്മാരുടെ രാജാവ്. അയാളാണ് ഉഗ്രഭൈരവനെന്ന ഈ സാധുവേഷധാരിയെ ഗുരുവിന്റെ തലകൊയ്യാനായി പറഞ്ഞുവിട്ടത്. ശ്രീശൈലത്തിലെ കാപാലികന്മാരുടെ...

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

ബോധമറ്റു കിടക്കുന്ന പത്മപാദന്റെ തലയ്ക്കുസമീപം മുട്ടുകുത്തിയിരുന്നു. അപ്പോഴേക്കും ഗരുഡാചലന്‍ എവിടെനിന്നോ ഇലക്കുമ്പിളില്‍ ജലവുമായി ധൃതിപിടിച്ച് വരികയായിരുന്നു. അയാളുടെ കൈയില്‍നിന്ന് വേഗം ജലംവാങ്ങി പത്മപാദന്റെ മുഖത്ത് മൂന്നുവട്ടം കുടഞ്ഞു....

ശിഷ്യന്മാര്‍ കൊട്ടാരത്തിലേക്ക് (നിര്‍വികല്പം 14)

ശിഷ്യന്മാര്‍ കൊട്ടാരത്തിലേക്ക് (നിര്‍വികല്പം 14)

''ഒരു മാസത്തിനുള്ളില്‍ മടങ്ങിവരാം എന്നാണല്ലോ ഗുരു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ കാലയളവൊക്കെ കഴിഞ്ഞിരിക്കുന്നു!'' പത്മപാദനും കൂട്ടരും ഗുഹാമുഖത്തിരുന്ന് പരസ്പരം പുലമ്പി. അവരുടെ മനസ്സില്‍ തെല്ലൊരു ഉത്കണ്ഠ മുളപൊട്ടി....

കാമശാസ്ത്ര പഠനം (നിര്‍വികല്പം 13)

കാമശാസ്ത്ര പഠനം (നിര്‍വികല്പം 13)

അമരുകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകണ്ട് അത്ഭുതസ്തബ്ധരായ ഭൃത്യന്മാര്‍ ഉടന്‍ തന്നെ ദിവാനെ വിവരമറിയിച്ചു. വിലാപവേദിയിലേക്ക് ദിവാന്‍ പ്രവേശിക്കുമ്പോള്‍ കിടക്കയില്‍ ഒന്നുമറിയാത്തപോലെ ഉണര്‍ന്നെണീറ്റ് ഇരിക്കുകയായിരുന്നു മഹാരാജാവ്. ദിവാന്‍ അതുകണ്ട് ഒരു പ്രതിമപോലെ...

ഉഭയഭാരതിയുമായി സംവാദം (നിര്‍വികല്പം 12)

ഉഭയഭാരതിയുമായി സംവാദം (നിര്‍വികല്പം 12)

ആകാശകോണില്‍ ആഴ്ചകള്‍ക്കുമുമ്പ് ബാദരായണനോടൊപ്പം അപ്രത്യക്ഷനായ ജൈമിനി വാദസഭയിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. മഹര്‍ഷിയുടെ സാന്നിധ്യമറിഞ്ഞ് മണ്ഡനമിശ്രന്‍ ധ്യാനത്തില്‍നിന്നുണര്‍ന്നു. മണ്ഡനന്റെ മുഖം പൊടുന്നനെ പ്രസന്നമായി. അദ്ദേഹം ജൈമിനിയെ സഭാമധ്യത്തിലുളള ഗുരുപീഠത്തിലേക്ക്...

ശങ്കരവിജയം (നിര്‍വികല്പം 11)

ശങ്കരവിജയം (നിര്‍വികല്പം 11)

അനുയായികളോടൊപ്പം മണ്ഡനമിശ്രന്റെ മന്ദിരത്തില്‍ നിന്ന് മടങ്ങി. രേവാനദിക്കരയിലൂടെ നടക്കുമ്പോള്‍ ഗണങ്ങളില്‍ ചിലര്‍ ഇടയ്ക്കിടെ പല സംശയങ്ങളും ചോദിച്ച് മൗനത്തിന്റെ പ്രശാന്തതയെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. അവരോട് ദൃക്ദൃശ്യ വിവേകത്തിന്റെ...

വാദപ്രതിവാദം (നിര്‍വികല്പം 10)

വാദപ്രതിവാദം (നിര്‍വികല്പം 10)

വാദത്തിനുളള വ്യവസ്ഥകള്‍ ഉഭയഭാരതിയും അംഗീകരിച്ചു കഴിഞ്ഞിരുന്നു. വാദത്തിന്റെ ആരംഭ ദിവസവും കുറിക്കപ്പെട്ടു. പക്ഷേ, ബാദരായണനെയും ജൈമിനിയെയും മണ്ഡനമിശ്രന്റെ മന്ദിരത്തിലെവിടെയും കാണാന്‍ കഴിഞ്ഞില്ല. മുറ്റത്തുളള വലിയ തുളസിത്തറയുടെ ചുറ്റിലും...

മണ്ഡനമിശ്രനെ കാണുന്നു (നിര്‍വികല്പം 9)

മണ്ഡനമിശ്രനെ കാണുന്നു (നിര്‍വികല്പം 9)

പ്രയാഗയില്‍നിന്ന് യാത്ര പുറപ്പെട്ടു. മണ്ഡനമിശ്രന്റെ മന്ദിരമാണ് അടുത്ത ലക്ഷ്യസ്ഥാനം. കുമാരിലഭട്ടന്‍ പറഞ്ഞതുപോലെ മണ്ഡനമിശ്രനോട് വാദിച്ചു ജയിക്കേണ്ടതുണ്ട്. യാത്രാമധ്യേ, ചരിത്രപ്രധാനമായൊരു രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെത്തി. മാഹിഷ്മതിയെന്ന പുരാതനവും മനോഹരവുമായ...

കുമാരിലഭട്ടന്‍ (നിര്‍വികല്പം 8)

കുമാരിലഭട്ടന്‍ (നിര്‍വികല്പം 8)

കൗശാംബി രാജ്യത്തിലൂടെ നിരവധി നാഴികകള്‍ താണ്ടി വീണ്ടും പ്രയാഗയില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ചാണ് ആ ജനസംസാരം കേട്ടത്. നീറുന്ന വാര്‍ത്തയായി അത് കാതുകളില്‍ വന്നെരിഞ്ഞു. പ്രസിദ്ധ വേദജ്ഞനായ കുമാരിലഭട്ടന്റെ...

ബ്രഹ്‌മസൂത്ര ഭാഷ്യം (നിര്‍വികല്പം 7)

ബ്രഹ്‌മസൂത്ര ഭാഷ്യം (നിര്‍വികല്പം 7)

ഭാഷ്യങ്ങളും തന്റെ സ്വതന്ത്രകൃതികളും ഗൗഡപാദര്‍ വിസ്തരിച്ച് പരിശോധിക്കുകയാണ്. ആ മുഖത്ത് പ്രകാശം പരക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹം ഇനിയും മൗനം വിട്ട് ഉണര്‍ന്നിട്ടില്ല. കൃതികളുടെ പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ഗൗഡപാദര്‍...

ചണ്ഡാളന്‍(നിര്‍വികല്പം 6)

ചണ്ഡാളന്‍(നിര്‍വികല്പം 6)

മണികര്‍ണ്ണികയിലേക്കുളള പുറപ്പാട്. സനന്ദനനും മറ്റ് മൂന്ന് അനുയായികളുമാണ് ഒപ്പം. ഘോരവനങ്ങളുടെ മധ്യത്തില്‍ കൂടിയുളള യാത്ര. ഹിംസ്രജന്തുക്കളുടെ അലര്‍ച്ചയും മുരളലും ഇടയ്ക്കിടെ കേട്ടു. അനുയായികളില്‍ ഒരാളുടെ മുഖത്ത് ഭയത്തിന്റെ...

Page 1 of 2 12

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.