കവിത

നിളാതീരം

ഉണ്ണായിപ്പദമൊരു പൊന്നാനി തോല്‍ക്കുംമട്ടില്‍ നന്നായിപ്പാടിപ്പയ്യെയൊഴുകും നിളയുടെ സ്വച്ഛമാം പുളിനത്തില്‍ സ്വച്ഛന്ദം നിലകൊള്‍വൂ സച്ചരിതയാം കലാമണ്ഡലം ഗുരുകുലം, വന്ദ്യനാം കവിയുടെ സ്വപ്നസാഫല്യത്തിന്റെ കുന്ദമാലതിപ്പൂക്കള്‍ ചൂടി ഹാ! സുരഭിലം ധന്യമീ...

Read more

കാലം വല്ലാത്ത കാലം

ജനല്‍ തുറന്നിരിക്കവെ എനിക്ക് നെഞ്ചകം പിളര്‍ന്ന കാടിന്റെ നിലവിളി കേള്‍ക്കാം. കഴുത്തറുക്കുന്ന മലയുടെ പിടച്ചില്‍ കാണുന്നു ചെരിപ്പടി- യന്റെ മലകേറിപ്പോകെ. പുഴയുടെ ശവം അടക്കവും കണ്ട് ശവംതീനിക്കൂട്ടം...

Read more

മരണ മദ്ധ്യാഹ്നം

വേനല്‍ക്കാല ഉച്ചകള്‍ക്ക് എപ്പോഴും മരണവീടിന്റെ ഛായയാണ്..! പകലിലും സ്തബ്ധമാകുന്ന മരണ -മദ്ധ്യാഹ്നംപോലെ. വെയില്‍, മരണത്തിന്റെ ശക്തിമത്തായ നിശബ്ദതപോലെ വീണുകൊണ്ടേയിരിക്കും. തണല്‍മരങ്ങള്‍ മുറ്റത്ത് വിരിക്കുന്ന നിഴലുകളില്‍ ഹൃദയത്തെ പൊതിഞ്ഞ...

Read more

സിന്ദൂരവും മുക്കുടിയും

ചുറ്റും ശബ്ദമടഞ്ഞവര്‍, പ്രിയരെയാ വാക്കാല്‍ തണുപ്പിച്ച്, കൈ- നെറ്റിയ്ക്കൊന്നുപിടിച്ച്, സാന്ത്വനവചസ്സോതേണ്ടവര്‍, വേണ്ടവര്‍ പറ്റുന്നില്ലവ,നല്ലതാര്‍ക്കുമിവിടിന്നാശ്വാസമാകാനിനി- ച്ചെറ്റും വൈകരുതിന്നുനീ തരിക നിന്‍ സിദ്ധൗഷധം മുക്കുടി. വാക്കേവേണ്ടു, നനുത്തവാക്ക്, മകനിന്നമ്മയ്ക്ക് നല്‍കാന്‍...

Read more

മൗനരാഗം

ഒറ്റ വാക്കുരയ്ക്കാതെ നീ മറഞ്ഞതില്‍പ്പിന്നെ പറ്റിയിട്ടില്ലെന്‍ മൗനവല്മീകം വെടിഞ്ഞീടാന്‍ ദുഃഖസാഗരഗീതി നെഞ്ചോരത്തില്ലെന്നാലും ചിക്കെന്ന് വറ്റിപ്പോയെന്‍ വാക്കിന്റെ കുറ്റാലങ്ങള്‍ കീരിയും പാമ്പും പോലെ നമ്മളീ വീട്ടില്‍ നിത്യം പോരടിച്ചവര്‍,...

Read more

കൂടും വീടും

കൂട് പറന്നു പൊങ്ങീ കാക്ക, വിളികേട്ടപോല്‍, കൂട്ടര്‍ പതുക്കെത്തലചാച്ച്, കണ്ണിറുക്കിനാര്‍ മൂകം. അപാരവാനില്‍ നിന്നും അശരീരിയായ് കിട്ടീ അറിവ്, തോഴന്‍ തേടിപ്പോവുന്നെന്നറിഞ്ഞവര്‍. അറിവെല്ലാര്‍ക്കും നല്‍കി തിരിച്ചെത്തിയ കാകന്‍...

Read more

അവതാരശേഷം

ഒന്നുമറിഞ്ഞില്ല, ഞാനൊരു ജീവന്റെ മിന്നാമിനുങ്ങായ് പറക്കുന്നു പിന്നെയും വന്നു മടങ്ങുന്നു ദുഃഖവും ശാന്തിയും ഇന്നലെ രാമായണം ചൊന്നമാതിരി! അഗ്നിയില്‍ വെന്ത ശലഭപ്രദോഷങ്ങള്‍ ഉത്ഥാനമന്ത്രം ജപിച്ച പ്രഭാതങ്ങള്‍ അസ്ത്രങ്ങളില്‍...

Read more

ജലസമാധി

ആരു നീ വനശാരികേ, പാടിയാല്‍ തോര്‍ന്നുപോകാത്ത നോവുള്ള ഗായികേ ആഴിതന്‍ അഴലാഴങ്ങളില്‍ നിന്നു ഊഴിയില്‍ വന്നുപാടും പ്രിയംവദേ കണ്ണനക്കിയീകൈതൊടും ദൂരത്ത് നില്‍ക്കയാണു നാം ജന്മാന്തരങ്ങളായ്. തൊട്ടുനോക്കുവാന്‍ പറ്റുമെന്നാകിലും...

Read more

നിളചരിതം

നിരയായിനില്‍ക്കുന്ന നീലമലകള്‍ തന്‍ നികടത്തില്‍ നിന്നു വരുന്നവളേ നിളയെന്നു പേരിട്ടതാരേനിനക്കു? ചൊല്‍, മലയാളനാടിന്റെ പുണ്യഗംഗേ തിരുനാരായത്താലെയിളനാവിന്‍ തുമ്പത്തു ഹരിയെന്നെഴുതിച്ചൊരാചാര്യനോ ഹരിനാമകീര്‍ത്തനം മധുരമായ് പാടുവാന്‍ അരുമയോടരുളിയനുഗ്രഹിച്ചു? കനകച്ചിലങ്കകള്‍ തളിരിളം...

Read more

നട്ടുവനോട്

കൊട്ടിയ താളത്തിന്നാടിയതൊന്നുമേ പട്ടും വളയും കരുതിയല്ല. കൊട്ടിയ താളം പിഴച്ചപ്പോള്‍ ചൊന്നതും കുറ്റപ്പെടുത്തുവാന്‍ വേണ്ടിയല്ല. കൊട്ടുപിഴച്ചതു നാട്ടുപാട്ടായപ്പോള്‍ ആട്ടക്കാരന്നോടോ തട്ടിക്കേറ്റം? ആട്ടക്കാരന്‍ തെല്ലുപിന്‍മാറിനിന്നത് ആട്ടും തെറിയും ഭയന്നിട്ടാണേ!...

Read more

ഊർമ്മിള

ഊർമ്മിളേ നിന്നെപ്പകർത്താൻ തുടങ്ങുമ്പോൾ തോരാതെ കണ്ണുകൾ നിന്നുപെയ്യുന്നുവോ ? സീതയെക്കാളും പതിവ്രതതന്നെയെ - ന്നോരാത്ത നോവിലും ചൊല്ലിനിൽക്കുന്നു ഞാൻ . ലക്ഷ്മണപത്നിയായ് നീവന്നയോദ്ധ്യതൻ - ശ്വശ്രുവായ് കാൽവെച്ചു...

Read more

കൂടെ വരട്ടെ ഞാന്‍ ?

ഉറ്റവര്‍ തന്‍ നിയോഗത്തെയെക്കാലവും ഉറ്റുനോക്കീയവള്‍, തന്റേതുമെന്നപോല്‍ ആദികാവ്യത്തിന്റെ നേരുകള്‍ക്കപ്പുറം ആത്മബലി പോലെ, നീയിന്നും ഊര്‍മ്മിളേ....! കാനനവാസം നിഷിദ്ധമാണെന്നതിന്‍ കാരണമേതുമാരായുവാനാകാതെ നീണ്ട പതിന്നാലുവത്സരം, മരവുരി ചാര്‍ത്താത്ത താപസിയെന്നപോല്‍ വാണു...

Read more

മാഞ്ഞുപോയ് മോഹനം

അതിരുകളില്ലാതെത്രയോ സ്മൃതികളിരമ്പിയോടിബാല്യ- കൗമാരകൗതൂഹലകാലമിന്നോ നേര്‍ത്തനൊമ്പരകാഴ്ചകളാകുന്നു ചുറ്റിലും. ഗ്രാമത്തില്‍ വിശറിയായ് തണല്‍ത്തറമേല്‍ പേരാല്‍ നര്‍ത്തനം ഉള്ളിലാനന്ദം മുഴക്കുമമ്പലം പോല്‍ ശുദ്ധ പ്രകൃതിതന്‍ ദീക്ഷയെങ്ങു പോയ്. നാട്ടു നൊമ്പരം പാടും...

Read more

സ്വരാഞ്ചലം

നീ ചുറ്റി നില്‍ക്കും സ്വരാഞ്ചലം പാറിവ- ന്നെന്‍ മുഖത്തെപ്പുണര്‍ന്നു വീഴുന്നേരത്തെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രുചിക്കു,- ന്നിനിപ്പിന്‍ രൂപഭേദങ്ങളാദിമം പോല്‍. 'ഇന്നു പ്രാതലെന്തെ'ന്നൊഴുക്കില്‍ കലര്‍ന്ന് നീ പഴേ പൊട്ടടര്‍ത്തിക്കണ്ണാടിക്കു...

Read more

അപാര തീര്‍ഥങ്ങള്‍

വാക്‌വൈചിത്ര്യങ്ങളുടെ സൂത്രപ്പൂട്ടിനുള്ളില്‍ സാര സമസ്യകളായി ചുഴികളും മലരികളുമായി കതിരും പതിരുമായി സ്വീകാര്യ നിരാകാരമായി കളിയും കളരിയുമായി ഒളിവും വെളിവുമിടങ്ങളില്‍ നിഴലോരങ്ങളില്‍ ഒളിസൂത്രങ്ങള്‍ വിതച്ച് കവി, പാതയൊരുക്കുന്നു... ഇടംതിരി,...

Read more

ചിലത്

ഇതളിതളായാണു വിടരുന്നത് എല്ലാം ഒരുപോലെ തന്നെ വിരിയുകയും ഒരുപോലെതന്നെ കരിയുകയും ചെയ്യും എങ്കിലും ചില പൂവുകള്‍ മറ്റുള്ളവയെപ്പോലെയല്ലെന്നു സ്വയം കരുതും ചിലതില്‍ നിന്നു സുഗന്ധവും മറ്റു ചിലതില്‍...

Read more

രണ്ടാം വരവ്‌

ഈ രണഭൂമിയില്‍ കാലുകള്‍ വേച്ച് ഇടറിവീണുപോയ ഇന്നലെകള്‍. തീമഴ നനയുന്ന നേരത്ത് മലയിടുക്കിലെ തണല്‍ കാട്ടിത്തന്ന വിഷാദസൂര്യന്‍. കൂനന്റെ മുതുകില്‍ കല്ലെറിഞ്ഞുല്ലസിക്കുന്ന കിരാത സന്തതികളുടെ അട്ടഹാസം. അധികാരദണ്ഡില്‍...

Read more

ഹിമസമാധി

സമയമായിതോ നിശാന്ത മൗനത്തിന്‍ രഹസ്യ ജാലകം സ്വയം തുറന്നുവോ? നിരീഹ നിര്‍മ്മലം നിരാമയം മനം നിതാന്ത ദുഃഖങ്ങ- ളഴിഞ്ഞു വീഴുന്നു. വിദൂര പര്‍വ്വത തടങ്ങളില്‍നിന്നും ഹിമതളികയി- ലണയും...

Read more

ഉറവ

ഭൂമിയുടെ അടി നാഭിയും തുരന്ന് പുഴ കിനിയുന്നതും കണ്ട് കണ്ണാഴത്തില്‍ ഒരു തുള്ളി. അത് വരള്‍ നാവ് തൊടുംവരെ ആകാശം കാണാതെ നിലാവ് തൊടാതെ നിശ്ചലം അങ്ങനെ...

Read more

ദിവ്യദുഃഖം

ഒരുമട്ടഭിനയി ക്കുന്നു ഞാന്‍ - ഈ നാടകം ദുരന്തകഥയെന്ന സത്യത്തെ മറക്കുന്നു. എത്രയും സുഖകര- മെന്നു തോന്നിപ്പിക്കേണം ഇത്തിരിച്ചിരി ചുണ്ടില്‍ എമ്മട്ടും വരുത്തേണം. തെറ്റുകള്‍ തിരുത്തിക്കൊ- ണ്ടെത്ര...

Read more

ശാരികപ്പൈതലേ..!

ശാരികപ്പൈതലേ, ചാരുശീലേ..! ആദി - രേതസ്സേ..! ജീവന്റെ മാമരച്ചില്ലതന്‍, തുഞ്ചത്തിരുന്നു രഘൂത്തമഗാഥകള്‍ ആത്മതത്വത്തിലുറപ്പിച്ചുപാടവെ., എന്റെ ബോധത്തില്‍ പെരുങ്കടല്‍ ഭക്തിതന്‍, എന്റെ മൗനത്തില്‍ കൊടുങ്കാറ്റു മുക്തിതന്‍, എന്റെ ജന്മങ്ങളില്‍...

Read more

ദേവപ്രിയന്‍

മൂകാംബിക വിളിക്കുന്നീ രമേശനെയിടയ്ക്കിടെ കാണിനേരം മറക്കാതെ രമേശന്‍ വിളിയല്ലയോ ഗുരുവായൂര്‍ സന്നിധാന - ത്താരോ മൂളിയൊരീരടി 'രാധതന്‍ പ്രേമ'മെന്നീണം, 'ര' എന്നൊരു പ്രതിധ്വനി ആരാണെന്താണു ചോദിച്ച -...

Read more

നോവറിഞ്ഞവള്‍

അടിവയറ്റിലെ നോവ് ചുവപ്പു രാശിയില്‍ കാലിലേക്ക് പടര്‍ന്നു പാവാട നനച്ചപ്പോള്‍ ആദ്യ നോവിന്റെ തളര്‍ച്ചയറിഞ്ഞു. തൊട്ടതെല്ലാം കോരിയെടുത്ത് തോട്ടിലേക്ക് നടന്ന ഉമ്മ ഉള്ളിലൊരു കറ തന്നു. എന്നുമുറങ്ങുന്ന...

Read more

പരിശോധനാസമയം

തനിയെ നടക്കാന്‍ അനുവാദമില്ലാതെ തനിച്ച് ഓട്ടോയില്‍ ഇരിക്കേണ്ടിവന്നപ്പോഴാണ് തന്റെ കൈപിടിച്ച് പിച്ചവെച്ച മകനെ ഓര്‍മ്മ വന്നത്. മണ്ണിലൂടിഴഞ്ഞു മദിക്കുന്ന ഉറുമ്പിനെ സങ്കല്പിച്ചു എന്ത് അനുസരണ. കൃത്യമായ കണക്കുകൂട്ടലില്‍...

Read more

സര്‍വ്വം സഹ

കാക്കുക നമ്മള്‍ ഭൂമാതാവിനെ ജീവകൂലത്തിന്‍ ഗേഹത്തെ ഓര്‍ക്കുക നമ്മളനേകം ജനിമൃതിയാടിയതിവളുടെയങ്കത്തില്‍ ഇവളേ ജന്മശതങ്ങളില്‍ നമ്മള്‍ക്കമ്മിഞ്ഞപ്പാലേകിയതും ഇളയിവള്‍ ഇരുളുംപകലും താണ്ടി, ഇളവേല്‍ക്കാതെ ഗമിക്കുന്നു... നീലിമയോലും കടലുടലാടയിലണിഞ്ഞൊരുങ്ങിയൊരീഭൂമി കുചകുംഭങ്ങള്‍ കണക്കെ...

Read more

ചോരപറ്റാത്തിറച്ചി

ചോരപറ്റാത്തിറച്ചി(1) കണ്ടില്ലയെങ്ങും. നീയെനിക്കെടോ ബുദ്ധനെപ്പോലായല്ലൊ.(2) ആര്‍ത്തി മാറാപ്പുരുട്ടി ചെന്നൊറ്റ വെട്ടും രക്തബിന്ദുവി ന്നൊട്ടലില്ലാതില്ലല്ലൊ. കാട്, കാട്ടാറു, മേട് മേച്ചില്‍ പുറങ്ങള്‍ നീര്‍ത്തി വച്ചൊരാ നോട്ടമൊറ്റത്തുള്ളി. പുല്ലു, പുല്‍ച്ചാടി...

Read more

പൂര്‍ണമിദം

കാളിതന്‍ കാര്‍മേഘ കാന്തിയിലലിയുന്നു കാലാരിയാം ഗദായ് വീണ്ടും സ്‌നേഹമായ് വന്ന നിക്ഷേധി കണ്‍പൂട്ടവേ സാവിത്രി (1) റാന്തല്‍ നീട്ടുന്നു ശങ്കരന്‍ ശങ്കയില്ലാത്തവന്‍ മാടമ്പു മനയിലിടയ്ക്കു കാണുന്നോന്‍ ആത്മരാഹിത്യമാം...

Read more

പുഴയൊഴുകും വഴി

പുഴയൊഴുകും വഴിതേടി ഞാനലയുമ്പോള്‍, ചിരിനുരതീര്‍ത്തൊഴുകുന്നൊരു പുഴകണ്ടില്ലവിടെ! നിറചിരിയായ് ബാല്യത്തില്‍ മുത്തുന്നോളേ, നിന്‍ മൃദുമെയ്യില്‍കാമത്തെ ക്കണ്ടവനാര്? നിന്‍ നിറവാര്‍ന്നൊരുമണലൂറ്റി മദിച്ചവനാര്? നിന്‍തടമാകെകാമനയാല്‍ കോറിയതാര്? കോപത്തിരമാലയുമായ് പായുന്നോളേ, നിന്‍ തെളിനീരില്‍കദനച്ചേ-...

Read more

ബംഗാൾ

ഹേ മഹാകാവ്യോപാസകാ, സ്‌നിഗ്ദ്ധ സ്വച്ഛ- ശാന്തമാം ഗീതാഞ്ജലി നാദധാരയാല്ത്മ- വീഥിയില്‍ നിന്നായിരമിതളാല്‍ തൂവെള്ളയാം താമരപ്പൂ ചൂടുന്ന സാഗരം തീര്‍ത്തൂ ഭവാന്‍! ഹേ മഹാ സ്‌നേഹോപാസകാ, നമോവാകം! ഉന്നത...

Read more

തോന്നലുകളില്‍ ചിലത്‌

ഒന്ന് നീ തന്നൊരാഘാതങ്ങള്‍ ജീവിതവ്യാഖ്യാനങ്ങള്‍ രണ്ട് ഞാനിപ്പോള്‍ പരസ്യങ്ങള്‍ രഹസ്യമായ് വായിക്കുന്നൂ മൂന്ന് കടലാസ്സില്‍ പകര്‍ത്തുമ്പോള്‍ കറുത്ത് പരക്കുന്നു മൗനത്തില്‍ വായിക്കവേ എന്തെന്തു തിളക്കങ്ങള്‍! നാല് അലിഞ്ഞലിഞ്ഞില്ലാതായി...

Read more
Page 5 of 10 1 4 5 6 10

Latest