പുഴയൊഴുകും വഴിതേടി ഞാനലയുമ്പോള്‍,
ചിരിനുരതീര്‍ത്തൊഴുകുന്നൊരു
പുഴകണ്ടില്ലവിടെ!
നിറചിരിയായ് ബാല്യത്തില്‍
മുത്തുന്നോളേ,
നിന്‍ മൃദുമെയ്യില്‍കാമത്തെ
ക്കണ്ടവനാര്?
നിന്‍ നിറവാര്‍ന്നൊരുമണലൂറ്റി
മദിച്ചവനാര്?
നിന്‍തടമാകെകാമനയാല്‍
കോറിയതാര്?
കോപത്തിരമാലയുമായ്
പായുന്നോളേ,
നിന്‍ തെളിനീരില്‍കദനച്ചേ-
റാരേ ചേര്‍ത്തു?
വഴിപിരിയുന്നുണ്ടവളുടെ
ഉടലഴകാകെ,
പുഴയൊഴുകും വഴിപോലും
കാണാതെങ്ങോ..
Comments