കൊട്ടിയ താളത്തിന്നാടിയതൊന്നുമേ
പട്ടും വളയും കരുതിയല്ല.
കൊട്ടിയ താളം പിഴച്ചപ്പോള്‍ ചൊന്നതും
കുറ്റപ്പെടുത്തുവാന്‍ വേണ്ടിയല്ല.
കൊട്ടുപിഴച്ചതു നാട്ടുപാട്ടായപ്പോള്‍
ആട്ടക്കാരന്നോടോ തട്ടിക്കേറ്റം?
ആട്ടക്കാരന്‍ തെല്ലുപിന്‍മാറിനിന്നത്
ആട്ടും തെറിയും ഭയന്നിട്ടാണേ!
കൊട്ടുപിഴച്ചാലും ആട്ടംപിഴച്ചാലും
തിട്ടം കളരിക്കേ പേരുദോഷം.
കൊട്ടിന്‍ പിഴ തീര്‍ത്തിട്ടാട്ടക്കളരിക്കേര്‍-
പ്പെട്ട പേര്‍ദോഷക്കറയകറ്റി
തെറ്റാത്ത താളപ്പെരുക്കമായ്മാറാക, ശ്രീ
വറ്റാത്ത വന്ദ്യനാം നട്ടുവനേ!
Comments