മിഴിചിമ്മി നോക്കുമ്പോള്‍ ഇരുളിന്റെ മറവില്‍ ആടുന്നു നിഴലുകള്‍ കൂടിയാട്ടം... ചെവിപൊത്തി കേള്‍ക്കുമ്പോള്‍ ഹൃദയധമനിയില്‍ മേല്‍ക്കുമേലുയരുന്ന മിഴാവുവാദ്യം... ഇരുളും വെളിച്ചവും തിരശീല മാറ്റുമ്പോള്‍ ചുവടറുയ്ക്കാത്ത- ശീലങ്ങളുടെ ചരടിളക്കം... വിധികാത്തു...
Read moreകുരുന്നു കാല്‍ത്തളിര്‍നിലത്തമര്‍ത്തി നീ- നടന്നു നീങ്ങുമ്പോള്‍ വിരിയുന്നു പൂക്കള്‍ മണിക്കിലുക്കംപോല്‍ തളകള്‍തന്‍ താളം തുളുമ്പിനില്ക്കുമ്പോള് നിറയുന്നു ഉള്ളം. നിനക്കു നല്കുവാന് ഒരുക്കി വെയ്ക്കുന്നു നിറങ്ങള്‍ തുള്ളുന്ന നനുത്തുടുപ്പുകള്‍...
Read moreപൊന്നിന് പുലരി വന്നെത്തിവണങ്ങുന്ന- ഐശ്വര്യ ദേവതേ നിന്റെ മുമ്പില്‍ മന്ത്രങ്ങളറിയാത്തൊരടിയന് വരും - വെറും ആത്മനൈവേദ്യം നടയ്ക്കുവെക്കാന്‍, സപ്തര്‍ഷിമാര്‍ പണ്ടു പാടിപ്പുകഴ്ത്തിയ പാദത്തില്‍ വീണു നമസ്ക്കരിക്കാന്‍, മൂകനെ...
Read moreഅക്ഷരങ്ങള്‍ പൂക്കള്‍ ശലഭങ്ങള്‍ മുയലോട്ടങ്ങള് ആനനടത്തം, പെങ്ങളുടെ കൈവട്ടത്തില്‍ നൂലു മേഞ്ഞുവരികയാണ് ചന്തങ്ങള്‍. നൂലുകോര്‍ത്ത് സൂചി തലങ്ങും വിലങ്ങും പാകിപ്പോകുന്നു. അങ്ങനെയിരിക്കെയാണ് അവള്‍ക്ക് വിരലറ്റത്തില്‍ സൂചി തറച്ചത്,...
Read moreനിലംപറ്റിക്കിടന്നുരുണ്ടു വാവിട്ടു നിലവിളിച്ചു ഞാന്‍: ''സ്ലെയിറ്റു പൊട്ടിച്ചേ പുറത്തേക്കോടുന്നുണ്ടവന്, ചവിട്ടിയോന്‍ വടിവാള്‍, വട്ടവാളവന് തന്നെ പിടി.'' സഹിപ്പതെങ്ങനെ, പൊടിയായ്പ്പോയെന്റെ സ്ലെയിറ്റും പെന്‍സിലും, ചിരിക്കുന്നു കൂടെ- പ്പഠിക്കും ശത്രുക്കള്‍(?),...
Read moreഭള്ളാല്‍ ഭൂമി ഹരിക്കുവാന് കൊതിവളര്‍- ക്കേണ്ടാ വിഷവ്യാള1 നിന്- കള്ളത്തത്തൊടു ഘോരസൈന്യ പടലം ധ്വംസിക്കുവാന്‍ പോന്നവര്‍ തള്ളിക്കേറിയുടച്ചിടും ദുരയെഴും നിന്‍ശീര്‍ഷമക്കാളിയ- ന്നുള്ളില് തീമഴപെയ്തബാലകകുലോദ്- ഭൂതപ്രവീര്യാധികര്‍. മുന്നംഭ്രാന്തുകലര്‍ന്നുദുഷ്ടദിതിജര്‍- ക്കൊപ്പം...
Read moreപുഴ കാണുവാനല്ലോ നാമെത്തി കയ്യും പിടി- ച്ചിരിക്കില്‍ താങ്ങായ് കൂട്ടായ് നീയുമുണ്ടല്ലോ കൂടെ 'അപ്പൂപ്പാ നോക്കൂ നല്ലയാഴമുണ്ടല്ലേ പുഴ- യ്ക്കെത്ര ഭംഗിയാണോളം തല്ലുമ്പോള്‍ കാറ്റൂതുമ്പോള്‍ എങ്കിലുമിറങ്ങേണ്ട കാലൊന്നു...
Read moreആഴങ്ങള്‍ തേടിയിറങ്ങിയ വേരുകളുടെയൊരൊറ്റ വിശ്വാസത്തിലാണ് മരങ്ങളെല്ലാം; മാസങ്ങളോളമോടുന്ന വെയില്‍വണ്ടിക്ക് പച്ചക്കൊടി കാണിക്കുന്നതും; പെരുമഴപ്പെയ്ത്തിന് സമ്മതം മൂളുന്നതും...!! ആകാശക്കാഴ്ചകളൊന്നുമില്ലാതെ മണ്ണുടുപ്പ് മാത്രമിട്ട് പാറകള്‍ക്കൊപ്പമൊരു ജീവപര്യന്തക്കാലം....!! അമ്മമരത്തിന്റെ നേരിയൊരോര്‍മ്മയില്‍ എണ്ണിയെണ്ണിയൊടു-...
Read moreകണ്ടത്തീന്ന് പെറുക്കിയ താറാമുട്ടേം കയ്യേപ്പിടിച്ച് തോര്‍ത്തും തുമ്പോണ്ട് മോന്തേം കഴുത്തും നെഞ്ചുംകൂടും ആകപ്പാടെ വീശിയൊപ്പി പാടത്തൂന്ന് ഒരു വരവാണ് പൊറിഞ്ച്വാപ്ല മീനോള്‍ക്ക്ളള ഞവണിക്കകളെ ഒക്കെം കൂടി അലക്കല്ലിന്റെ...
Read moreകര്ക്കിടകത്തിന് കരിമ്പുതപ്പൊക്കെയും കാഞ്ചന വീചിയാല്‍ ദൂരെക്കളഞ്ഞൊരു ശ്രാവണസൗഭഗത്തേരണഞ്ഞീടുന്ന മോദമേ, ചിങ്ങമേ, നിന്നെ വിളിപ്പു ഞാന്‍ വെണ്മുത്തു പോലെ ചിരിക്കുന്ന പൂക്കളാല്‍ തുമ്പവിരിയുന്നു പൂക്കളം നീര്‍ത്തുവാന്‍ നെയ്താമ്പലൊക്കെ...
Read moreദേവായനത്തിലെത്തുമ്പോള്‍ ദേവലോകത്തിലെന്നപോല്‍ ബ്രഹ്മാ വിഷ്ണു മഹേശന്മാര്‍ നര്‍മ്മം ചൊരിഞ്ഞു നില്ക്കയോ? ഋഷികള്‍ ചുറ്റുപാടും നി- ന്നാര്‍ഷ പുണ്യത്തിടമ്പിന് കൂപ്പു കൈപ്പൂക്കളര്‍പ്പിച്ചു കാല്ക്കല് വീണു വണങ്ങയോ ആരുടെ ദിവ്യ...
Read moreവേദാധികാര നിരൂപകനായ് , സ്വത്വ -- ബോധമേ ജീവിതമെന്നറിവായവന്‍, ഏകം മനം ലോകമെന്നോതിയോന്‍ കെട്ട ഭേദവിചാരം വിദൂരസ്ഥമാക്കിയോന്‍. അന്തരംഗത്തിനുമന്തരംഗത്തിനും മദ്ധ്യേ വിടവേതുമില്ലെന്നരുളിയോന്‍ എന്നുമഹിംസാനിരതമാം ജീവിതം ധന്യതയേകുമെന്നുള്ളാലറിയുവോന്‍ ഇക്കണ്ടലോകങ്ങളൊക്കെയുമീശ്വര...
Read moreഅമ്മ രാമായണം വായിക്കുമ്പോള്‍ കര്‍ക്കിടകം കറുത്ത ചേലയുടുത്ത് പടിവാതില്ക്കല് വന്ന് നില്പുണ്ടാവും വാ തോരാതെ മുറുക്കാന്‍ ചവച്ച് ചുവന്ന ചുണ്ടുകളുമായി ഒരേ നില്പാണ് . പോകെ, പോകെ...
Read moreഏതു സ്തുതി പാഠകര്‍ വാഴ്ത്തിയാലും എത്ര മധുരമാം ഗാനങ്ങളെഴുതിയാലും എന്റെ നാടിന്റെ സൈനികന് അതിര്‍ത്തിയില്‍ രക്തസൂനങ്ങളായടര്‍ന്നു വീഴുമ്പോള്‍ ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍ ചങ്കല്ല കണ്ണിലെ കരടാണു...
Read moreമൂക്ക് പൊത്തി നടക്കുന്ന വര്‍ത്തമാനക്കടവിനടുത്ത് ഇന്നലെ ഒരിടത്തരം ചിത്രശലഭം ആത്മഹത്യ ചെയ്തു... നീലാകാശം നക്ഷത്രങ്ങള്‍ നീലനിലാവുകള്‍... സ്വപ്നം കണ്ട് തുടങ്ങിയതേയുള്ളൂ. അശോകത്തിന്റെ പൂക്കള്‍ക്കിടയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്....
Read moreഇവിടെ കൊടുമുടിസമാനമായ ഈ ഫഌറ്റിന്റെ ഉച്ചിയില്‍ ഞാന്‍ സുരക്ഷിതയാണ് നീയോ? താഴെ മരണത്തിന്റെ രേണുക്കള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ തിരക്ക് മാത്രമേയുള്ളൂ ഒരിക്കലും ഉറങ്ങാത്ത ഈ...
Read moreപാപ്പാരം പാടത്തെ മണ്ണു വിളിക്കുന്നു, നാട്ടാരിങ്ങനെ കേള്‍ക്കുന്നു: ''ഭൂമീ ഭഗവതീ രോമാഞ്ചം പൂവായീ, കതിരായി, നല്ല തഞ്ചം, മഴപെയ്തു മണ്ണിന്റെ ദാഹം നിന്നേ മയില വിതക്കേണ്ടും കാലമായേ...
Read moreകിഷ്കിന്ധ അദ്ധ്യാത്മരാമായണം പകുക്കും നേരത്തെല്ലാം കിഷ്കിന്ധമാത്രം നല്കി നീ മറഞ്ഞിരിക്കുന്നു മരണം നിശിതമാം ശരരൂപത്തില്‍ പിന്നില്‍ മറഞ്ഞുനില്പ്പുണ്ടെന്ന പൊരുളോതുകയാവാം. തമസ്സും തപസ്സും തമസ്സാണുസത്യം സനാതനം ശാശ്വതം തമസ്സാണനാദി-...
Read moreഇവിടെയീ കടവിലേകാന്തസായന്തന പടവിലിവനൊടുവിലെത്തുമ്പോള് കനല്ചിതറുമായിരം ചിതകള്‍ മഹാകാല- തിരുമിഴികള്‍ പോല്നിന്നെരിഞ്ഞു ഇതുമഹാകാലന്റെ കടവാണുജീവിത- തിരുവരങ്ങിന്നന്ത്യരംഗം.... ഇവിടെയല്ലോചുട്ടി ചമയങ്ങള്‍ നീക്കിനാം പടിയിറങ്ങും നിര്‍വികാരം... ഇവിടെ ശൃംഗാരബീഭത്സരൗദ്രങ്ങളി- ല്ലിവിടെയിങ്ങുള്ളതോശാന്തം.... മേളപ്പദങ്ങളെല്ലാം...
Read moreമൃതിമൌനം ദൈവങ്ങളെല്ലാം ഇറങ്ങിപ്പോയോരാ മരണവീട്ടില്‍ കയറിച്ചെന്നൊരാള്‍. മുകളിലാകാശം പിളര്‍ന്നു നില്ക്കുന്നൂ ഭൂമിയോ കറക്കം നിര്‍ത്തി ഘനമേഘങ്ങളെ കരളിലേറ്റുന്നൂ പതുക്കവേയയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അനിശ്ചിതമൊരു പെരുവഴിമാത്രം ഇരമ്പം നിന്നൊരു...
Read moreഅടുപ്പില്‍ നിന്നുയരുന്ന പുകച്ചുരുളുകള്‍ അവളിലേക്ക് ചിനുങ്ങി ചിനുങ്ങി മഴമേഘങ്ങളായി പെയ്തിറങ്ങി. നോവു പാടങ്ങളുഴുതുമറിച്ചിട്ട ഉള്‍ച്ചൂടുകള്‍ മുത്തമിട്ട കണ്പോളകളില് നീരോളങ്ങള്‍ കുണ്ഡലങ്ങള്‍ ഉപേക്ഷിച്ച കര്ണമാനസം കണക്കെ നിരാസത്തിന്റെ രസതന്ത്രങ്ങള്‍...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies