Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

കാലുഷ്യം വിതയ്ക്കുന്ന ഭീകരതയും തിരിച്ചടിയും

എം. ജോണ്‍സണ്‍ റോച്ച്

Apr 20, 2024, 10:31 am IST

ഐക്യരാഷ്ട്രസഭ 1947 നവംബറില്‍ കാനാന്‍ ദേശത്തെ (പലസ്തീനെ) രണ്ടായി വിഭജിച്ച് ഇസ്രയേല്‍ എന്ന രാജ്യവും പലസ്തീന്‍ എന്ന രാജ്യവുമായി പ്രഖ്യാപിക്കുന്നു. അങ്ങനെ 1948 മേയ് 14 ന് ഡേവിഡ് ബെര്‍ഗുറിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ രാജ്യം ജന്മമെടുക്കുന്നു. എന്നാല്‍ അറബ്‌രാജ്യങ്ങള്‍ പലസ്തീന്‍ പ്രദേശം അറബികള്‍ക്ക് മാത്രം സ്വന്തമാണെന്ന വാദം ഉയര്‍ത്തി ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ തള്ളിക്കളയുന്നു. ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിനെതിരെ അപ്പോള്‍ (1948) തന്നെ ഇസ്രയേലിയരെ അവിടെ വെച്ച് പുലര്‍പ്പിക്കില്ലായെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവര്‍ക്കെതിരെ അറബ്‌രാജ്യങ്ങള്‍ യുദ്ധം ആരംഭിക്കുന്നു. ഈ യുദ്ധത്തില്‍ അറബ്‌രാജ്യങ്ങള്‍ പരാജയപ്പെടുന്നു. അന്ന് അറബ്‌രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് തുടക്കമിട്ട യുദ്ധത്തെ തുടര്‍ന്നുള്ള പ്രശ്‌നം ഇന്ന് ഹമാസിലൂടെ ഏറ്റെടുത്ത് നിലനിര്‍ത്തിപ്പോരുന്നു.

ഇസ്രയേല്‍ കുടിയേറ്റക്കാരാണ്. അതുകൊണ്ട് അവിടെനിന്ന് പോകണമെന്ന ന്യായം എവിടെയും നിരത്താനാണ് കേരളത്തിലെ ഹമാസ് അനുകൂലികള്‍ ശ്രമിച്ചുകൊണ്ടിരി ക്കുന്നത്. ഹിസ്ബുള്ള, അല്‍ഖ്വയ്ദ, ഐഎസ്‌ഐഎസ്, ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള സംഘടനകള്‍ക്കും ഇറാനും ഇതേ അഭിപ്രായക്കാരാണ്. ജോര്‍ദാന്‍ നദി മുതല്‍ മധ്യധരണിക്കടല്‍ വരെ പലസ്തീന്‍ രാജ്യമാണെന്നും അതിനാല്‍ ഇസ്രയേലിനെ ആട്ടിപ്പായിക്കാന്‍ വേണ്ടിയാണ് ഇടയ്ക്കിടെ ഇസ്രയേലില്‍ കയറി രക്തച്ചൊരിച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുമാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിനായി ഓട്ടോമന്‍ സാമ്രാജ്യം മുതലുള്ള ചരിത്രം മാത്രം പൊക്കി കാണിച്ചുകൊണ്ടാണ് പാരമ്പര്യവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

അങ്ങനെയാണെങ്കില്‍, പാരമ്പര്യം നോക്കിയാല്‍ പലസ്തീന്‍ ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇസ്രയേലികളാണ്. അബ്രഹാമില്‍ നിന്നാണ് ഇസ്രയേലിന്റെ ചരിത്രം തുടങ്ങുന്നത്. അബ്രഹാമിന്റെ മകന്‍ ഇസഹാക്ക,് ഇസഹാക്കിന്റെ മകന്‍ യാക്കോബ്. യാക്കോബില്‍ സംപ്രീതനായ ദൈവം അവന് ഇസ്രയേലെന്ന് പേരിട്ടു. യാക്കോബിന്റെ പന്ത്രണ്ടു മക്കള്‍, അവരുടെ ഗോത്രങ്ങള്‍. ഇവര്‍ ഈജിപ്തിലെ ഫറവോന്റെ അടിമത്തത്തിന്‍ കീഴിലാകുന്നു. ഈജിപ്തിലെ ഫറവോന്റെ അടിമത്തത്തിന്റെ പീഡനം സഹിക്കവയ്യാതെ മോശയുടെ നേതൃത്വത്തില്‍ അവിടെ നിന്ന് പലായനം ചെയ്യുന്നു. അവര്‍ കാനാന്‍ദേശത്ത് (പലസ്തീനില്‍) എത്തുന്നു. ഈ പന്ത്രണ്ടു ഗോത്രങ്ങള്‍ ചേര്‍ന്ന് ഇസ്രയേല്‍ എന്ന രാജ്യം അവിടെ സ്ഥാപിക്കുന്നു. ഡേവിഡ്, സോളമന്‍ മുതലായ പ്രസിദ്ധരായ രാജാക്കന്മാര്‍ ഇവരില്‍ നിന്നും ഉണ്ടാകുന്നു. ഡേവിഡിന്റെ കാലഘട്ടത്തിലാണ് ജറുസേലം നഗരം സ്ഥാപിക്കുന്നത്. ബാബിലോണിയക്കാര്‍ തകര്‍ത്ത ജറുസലേം ദേവാലയം സോളമന്റെ കാലത്ത് പുനര്‍നിര്‍മിക്കുന്നു. അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ മാസിഡോണിയക്കാരുടെ അധീനതയില്‍ ഈ പ്രദേശം അമരുന്നു. തുടര്‍ന്ന് റോമാക്കാര്‍ ഈ പ്രദേശം കൈയ്യടക്കുന്നു. അവര്‍ ജൂതരെയും അവരുടെ ദേവാലയങ്ങളെയും ഉന്മൂലനം ചെയ്യാന്‍ തുടങ്ങി. ജൂതര്‍ക്ക് ആ ഭൂമിയില്‍ നില്‍ക്കക്കളിയില്ലാതെ വന്നതോടെ ആ ജനതയില്‍ ബഹുഭൂരിപക്ഷം പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറപ്പെട്ടു.

അങ്ങനെ അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് ജീവിതം ആരംഭിച്ചു. പലസ്തീന്‍ പ്രദേശം (കാനാന്‍ദേശം) എ.ഡി.1517 ല്‍ ഓട്ടോമന്‍ സാമ്രാജ്യം കൈയ്യടക്കുന്നു. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ അറബ് മുസ്ലീങുകള്‍ ഈ പ്രദേശത്ത് കുടിയേറി തുടങ്ങിയെങ്കിലും തുര്‍ക്കിയുടെ അധീനതയിലുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടത്തിലാണ് അറബ് മുസ്ലീംങുകള്‍ അവിടെ വ്യാപകമായി കുടിയേറുന്നത്.  1917 ല്‍ ബ്രീട്ടീഷുകാര്‍ ആ പ്രദേശം അവരുടെ കോളനിയാക്കുന്നു.

ജൂതര്‍ അവര്‍ ചെന്നടത്തെല്ലാം അവരുടെ അസ്തിത്വവും, വിശ്വാസവും, ആചാരക്രമങ്ങളും കൈവിടാതെ ആ രാജ്യങ്ങളോടു ഇഴുകി ചേര്‍ന്നു ജീവിച്ചു. അവരുടെ കഠിനാദ്ധ്വാനവും ബുദ്ധിസമൃദ്ധവും കൊണ്ട് അവര്‍ ചെന്നിടത്തെല്ലാം ശ്രദ്ധേയരാകുകയും മുന്‍പന്തിയില്‍ എത്തിച്ചേരുകയും ചെയ്തു. ഇതില്‍ അസൂയപൂണ്ടാണ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നിന്ന് അവരെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയത്. ഭാരതം ഒഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും അവര്‍ക്ക് തിക്താനുഭവങ്ങളാണ് ഉണ്ടായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാല്‍ എല്ലാ ജൂതന്‍മാരെയും മാതൃരാജ്യത്തിലേക്ക് കൊണ്ടുവരാനായി അവര്‍ സയണിസ്റ്റ് മൂവ്‌മെന്റ് തുടങ്ങി. അപ്പോഴേക്കും അവരുടെ മാതൃരാജ്യമായ ഇസ്രയേലിന്റെ സിംഹഭാഗവും മുസ്ലിംങുകള്‍ കുടിയേറ്റം നടത്തിക്കഴിഞ്ഞിരുന്നു. അവിടെ അവശേഷിച്ച ഭൂമിയിലും, വിലയ്ക്ക് വാങ്ങി ഭൂമിയിലുമായി മാതൃരാജ്യത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു. അപ്പോഴാണ്  ഓട്ടോമന്‍ സാമ്രാജ്യത്തെ തുടര്‍ന്നുള്ള ചരിത്രം മാത്രമെടുത്ത് ഉയര്‍ത്തിക്കൊണ്ട് ഇസ്രയേലുകള്‍ കുടിയേറ്റക്കാരാണെന്നും അവര്‍ പുറത്തു പോകുകയാണ് വേണ്ടതെന്ന വാദവുമായി, അറബികള്‍ അവിടെ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയത്.

ഈ പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരുന്നപ്പോള്‍, ഐക്യരാഷ്ട്രസഭയുടെ പരിഗണനയിലേക്ക് ഈ വിഷയം വന്നു. രണ്ടു ജനതയില്‍ ആര്‍ക്കാണ് പാരമ്പര്യ അവകാശമെന്നൊന്നും ഐക്യരാഷ്ട്രസഭ ചികിയാന്‍ പോയില്ല. രണ്ടു മതവിഭാഗങ്ങള്‍ അവിടെ ജീവിക്കുന്നുണ്ടെന്നുള്ള സമകാലീന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് ആ ഭൂപ്രദേശം ഭാഗിച്ച് ജൂതന്മാര്‍ക്കും, പലസ്തീന്‍കാര്‍ക്കും പ്രത്യേകം പ്രത്യേകം രാജ്യമെന്ന തീരുമാനത്തില്‍ എത്തിയശേഷം, ആ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നതിനുശേഷം അവര്‍ തീരുമാനിച്ച് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതിയതായി ഉടലെടുത്ത രാജ്യങ്ങളാണ് ഇന്ന് നിലവിലുള്ളതില്‍ പകുതിയിലേറെ രാജ്യങ്ങളും. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനം അറബ്‌രാജ്യങ്ങള്‍ എതിര്‍ത്തുകൊണ്ട് ഇസ്രയേലിനെ അവിടെനിന്ന് തുരത്താനായി യുദ്ധം തുടങ്ങിയതിനാല്‍, ആ തീരുമാനം ഇന്നും പൂര്‍ണമാകാതെ നിലനില്‍ക്കുന്നു.

ഇസ്രയേല്‍ രാജ്യം ഒരു യാഥാര്‍ത്ഥ്യമാണെന്ന കാര്യം ഇനിയെങ്കിലും ഹമാസും, ഇറാനും, ഖത്തറും അംഗീകരിക്കണം. ഇസ്രയേലുകളെ ഒരിക്കല്‍ക്കൂടി ആട്ടി പുറത്താക്കാമെന്ന അവരുടെ സ്വപ്നം ഇനി ഒരിക്കലും നടക്കാന്‍ പോകുന്നില്ല. ഈ യാഥാര്‍ത്ഥ്യം ആദ്യകാല യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഈജിപ്ത്തും ജോര്‍ദാനും അംഗീകരിച്ചു കഴിഞ്ഞു. യു.എ.ഇ, സൗദി അറേബ്യ അടക്കമുള്ള അറബ്‌രാജ്യങ്ങള്‍ അത് മനസ്സിലാക്കിയശേഷമാണ് ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചു തുടങ്ങിയത്. ഇസ്രയേല്‍ സ്ഥാപിച്ചുവെന്ന ഈ സൗഹൃദങ്ങള്‍ തകര്‍ക്കുയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ഹിസ്ബുള്ള വഴി ഹമാസിനെക്കൊണ്ട് ഇസ്രയേലിലേക്ക് 2023 ഒക്‌ടോബര്‍ 7-ാം തീയതി കൊടുംക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. അയല്‍രാജ്യത്ത് കടന്നുകയറി ഒരു പ്രകോപനവുമില്ലാതിരുന്ന സാഹചര്യത്തിലാണ് ഏകപക്ഷീയവും അപ്രതീക്ഷിതവു മായി ഉറക്കത്തില്‍ നിന്നു ഉണര്‍ന്നു വരുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും കൊന്നുതള്ളി. ഇവരെ മാരകമായി പരിക്കേല്‍പ്പിച്ചു. സ്ത്രീകളെ നഗ്നരാക്കി വലിച്ചിഴക്കുകയും പീഡിപ്പിക്കുകയും ചെയ്തു. 250 ഓളം പേരെ ബന്ദികളാക്കി. ദൈവനാമം ഉച്ചരിച്ചുകൊണ്ട് കുഞ്ഞുകളെപ്പോലും വെട്ടിക്കൊന്നു. ഈ ക്രൂരകൃത്യങ്ങളെല്ലാം ആനന്ദലഹരിയിലാറാടിക്കൊണ്ട് ആര്‍ത്തുല്ലസിച്ച് ദൈവനാമം ഉച്ചരിച്ചുകൊണ്ട് ചെയ്യുന്നതായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഹമാസ് തന്നെയാണ്.

ഹമാസ് നടത്തിയ കൂട്ടക്കൊലകളെയും മാനഭഗംങ്ങളെയും തട്ടിക്കൊണ്ടു പോകലിനെയും അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ ഇടതു-വലതുപക്ഷക്കാര്‍ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണത്തെക്കുറിച്ചു മാത്രം സംസാരിക്കുന്നു. കോണ്‍ഗ്രസും, സി.പി.എം ഉം ഹമാസിന് ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ മത്സരിക്കുകയാണ്. മുസ്ലീംലീഗ് ഇത് കേരളത്തിലുടനീളം ഒരു കലാപരിപാടിയായി ഏറ്റെടുത്തിരിക്കുകയാണ്. കോഴിക്കോട് ഐക്യദാര്‍ഢ്യകലാപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്. ”ഹമാസ് സ്വാതന്ത്ര്യസമരപോരാളികളാണ്. അവര്‍ നടത്തുന്നത് ചെറുത്തു നില്‍പ്പിന്റെ പോരാട്ടമാണ്.” ആരില്‍ നിന്നും, എന്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണെന്നും എന്തുചെറുത്തു നില്‍പ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഇസ്രയേലിനെ അവിടെ നിന്ന് ആട്ടിപ്പായിക്കാനായി നടത്തുന്ന അക്രമങ്ങളാണോ സ്വാതന്ത്ര്യപ്പോരാട്ടം? അയല്‍രാജ്യത്ത് കയറി ആക്രമണം അഴിച്ചുവിടുന്നതാണോ ചെറുത്തു നില്‍പ്പ്? ഇസ്രയേലികളെ അവരുടെ രാജ്യത്തില്‍ നിന്നും ചിതറിക്കാനായി ഹമാസ് അവിടെക്കയറി ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 7-ാം തീയതി നടത്തിയ ‘സമാധാന’ പോരാട്ടം ലോകം കണ്ടതാണ്. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യ ബോധമില്ലാതെ ഇങ്ങനെ എന്തും വിളിച്ചു പറയരുത്. ഇവിടെ ചിന്തിക്കുന്ന കുറെ മനുഷ്യരെങ്കിലും ഉണ്ടെന്ന ബോധം ഉണ്ടാകണം! ഹമാസിനെ ഭീകരസംഘടനയെന്ന് ഇവര്‍ക്കൊന്നും വിളിക്കാനാകുന്നില്ലെന്നു മാത്രമല്ല, ഒരു പ്രകോപനവുമില്ലാതിരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യത്ത് കയറി കടന്നാക്രമിക്കുന്നവരെ സ്വാതന്ത്ര്യപോരാളികളാണെന്നും സമാധാന പ്രേമികളാണെന്നും പറയാന്‍ വരെ മടികാണിക്കുന്നില്ല. ഇടതുപക്ഷത്തിന് ഇതിനാകുന്നത് ഒരു മൂന്നാമുഴം ലക്ഷ്യമിടുന്നതുകൊണ്ടാണ്. യു.ഡി.എഫിനാകട്ടെ ഭരണം നേടാന്‍ വേണ്ടിയാണ് ഹമാസിനെ പിന്തുണച്ചകൊണ്ടുള്ള കോപ്രായങ്ങള്‍ കാട്ടുന്നത്. ആരില്‍ നിന്നാണ് സ്വാതന്ത്ര്യം കിട്ടേണ്ടതെന്ന് ഇവര്‍ക്കൊന്ന് വിവരിക്കാമോ? മുസ്ലിം സമൂഹത്തിന്റെ സ്വാധീനം സ്ഥാപിച്ചെടുക്കാന്‍ ചുമ്മാതെയങ്ങ് വാക്കുകള്‍ തട്ടിവിട്ട് ഇത്രത്തോളം അധഃപതിക്കരുത്! ഇസ്ലാമിക വോട്ടുബാങ്കിനു വേണ്ടി ഐ.എസ്.എസ് നെ പ്പോലുള്ള ഹമാസ് കൊടുംഭീകരരുടെ മേല്‍ സമാധാനികളെന്ന പേര് ചാര്‍ത്തി ക്കൊടുക്കുന്നത് വലിയ കടുംകൈയ്യാണ്. നിങ്ങള്‍ എന്തൊക്കെ ശക്തമായി പ്രചരണം നടത്തിയാലും, ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണവും അതിനെ തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലുകള്‍ക്കും, ആയിരങ്ങളുടെ മരണങ്ങള്‍ക്കും കാരണം ഹമാസാണെന്നും, അതിനെ തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിത രാകുകയായിരുന്നുവെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?  കേരളത്തില്‍ മതസൗഹാര്‍ദ്ദ അന്തരീക്ഷം നിലനില്‍ക്കുന്ന സമയത്ത്, ഇവിടെ ഒരിടത്തും വര്‍ഗ്ഗീയ പ്രശ്‌നം നിലനില്‍ക്കാതിരുന്ന ഘട്ടത്തില്‍ പത്തുവയസ്സുള്ള ഒരു കുട്ടിയെ തോളിലേറ്റി ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കുമെതിരെ മുദ്രാവാക്യത്തിലൂടെ അതി ഭീകരമായ കൊലവിളി നടത്തിയത്, ഇതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നിലവിലെ സമീപനങ്ങളുടെ പ്രതിഫലനമായിരുന്നു, ഇവിടത്തെ മറ്റ് മതക്കാര്‍ സഹിഷ്ണുതയുള്ള വരായതിനാല്‍, ആ കുട്ടിയിലൂടെ വിതറിയ തീപ്പൊരി ആളിപ്പടര്‍ന്നില്ലെന്നു മാത്രം. കേരളീയരെപ്പോലെയല്ല ഇസ്രയേലികള്‍. അവര്‍, ഒന്നിന് പത്തെന്ന തോതില്‍ തിരിച്ചടിക്കുന്നവരാണ്. ഇതുവരെയുള്ള ആക്രമണങ്ങള്‍ക്കെല്ലാം തിരിച്ചടി നല്‍കിയിട്ടുള്ള ചരിത്രമാണ് അവിടെയുള്ളത്. നെതന്യാഹു പറഞ്ഞ വാചകം ഇപ്പോഴാണ് ഇവിടെ പ്രസക്തമാകുന്നത്. ഹമാസ് ആയുധം ഉപേക്ഷിച്ചാല്‍ ഈ മേഖലയില്‍ സമാധാനം ഉണ്ടാകും. ഇസ്രയേല്‍ ആയുധം ഉപേക്ഷിച്ചാല്‍ പിന്നെ ഇസ്രയേല്‍ ഉണ്ടാകുകയുമില്ല. മതപ്രീണനത്തിനു വേണ്ടി മാത്രം എല്‍.ഡി.എഫും, യു.ഡി.എഫും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഐക്യദാര്‍ഢ്യയോഗങ്ങളും റാലികളും നിശബ്ദം കണ്ടുകൊണ്ടിരിക്കുന്ന തികച്ചും സമാധാനപ്രിയരായ ഒരു സമൂഹം കൂടി കേരളത്തില്‍ ജീവിക്കുന്നുണ്ടെന്ന് ഇവര്‍ ഓര്‍ക്കണം. ഇസ്ലാമിക വോട്ടുനേടാനായി എന്തു ചെറ്റത്തരത്തിനും ഇങ്ങനെ ഇറങ്ങിത്തിരിക്കരുത്. ലോകത്ത്, കേരളവും പാക്കിസ്ഥാനും മാത്രമാണ് ഒക്‌ടോബറില്‍ ഹമാസ് നടത്തിയ നിന്ദ്യമായ ആക്രമണങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ഓര്‍മ്മവേണം. എന്നാല്‍ ഇസ്രയേല്‍ ഹമാസിനെ തുടച്ചനീക്കണമെന്നതിന്റെ ഭാഗമായി കുഞ്ഞുങ്ങളും സ്ത്രീകളും അധികമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങളടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇത് ഹമാസിനോടുള്ള ഐക്യദാര്‍ഢ്യമല്ല.

പലസ്തീന്‍ പ്രദേശത്ത് നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യം മനസിലാക്കാതെ ഇങ്ങ് കേരളത്തില്‍ പൊരുതുന്ന പലസ്തീന്‍കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പലസ്തീനില്‍ ഇസ്രയേല്‍ ഭരണം നടത്തുന്നില്ല. പലസ്തീന്‍ ഇസ്രയേലിന്റെ അധിനിവേശത്തിന്‍ കീഴിലുള്ള ഒരു രാജ്യമല്ല. അവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടമുണ്ട്. ആ രാജ്യത്തിന്റെ പ്രസിഡന്റ് മുഹമ്മദ് അബ്ബാസാണ്. 1948 ലും 1967 ലും പലസ്തീന്‍ രാജ്യത്തിനായി ഐക്യരാഷ്ട്രസഭ അനുവദിച്ച ഭൂമി അംഗീകരിക്കാതെ അറബ്‌രാജ്യങ്ങള്‍ ഇസ്രയേലിനെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ യുദ്ധം തുടങ്ങിയത് മുതല്‍ക്കാണ് അവിടെ യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എല്ലാ യുദ്ധങ്ങളിലും അവര്‍ പരാജയമടയുന്നു. 1967 ലെ യുദ്ധത്തില്‍ പലസ്തീന് ഗാസയും, വെസ്റ്റ്ബാങ്കിന്റെ ഒരു ഭാഗവും നഷ്ടമാകുന്നു.

1967- ലെ യുദ്ധം അവസാനിച്ച ശേഷം ഇസ്രയേല്‍ ആ പ്രദേശം വിടണമെന്നും, യുദ്ധത്തില്‍ നഷ്ടപ്പെട്ട പ്രദേശം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി യാസര്‍ ആരാഫത്തിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ തുടങ്ങി. പിന്നീട് യാസാര്‍ ആരാഫത്ത് ആക്രമണം ഉപേക്ഷിച്ച് സമാധാനസന്ധിക്കായി നിലയുറപ്പിച്ചു. ഇതിനെ പിന്തുണച്ചുകൊണ്ട് 1945, 1956, 1967, 1973 യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്ത് സമാധാനത്തിന്റെ സന്ദേശവാഹകനായി മുന്നോട്ടു വന്നു. ഇതിനെ തുടര്‍ന്ന്, 1967 ലെ യുദ്ധത്തില്‍ ഭാഗഭാക്കായിരുന്ന ഇസ്രയേലിന്റെ ചുറ്റുമുള്ള ജോര്‍ദ്ദാന്‍, ഈജിപ്ത്, സിറിയ മുതലായ രാജ്യങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഭൂമി വിട്ടുകൊടുക്കാന്‍ 1978 ലെ ക്യാമ്പ് ഡേവിഡ് കരാര്‍ മുഖേന ഇസ്രയേല്‍ സന്നദ്ധമായി. 1979 ല്‍ ഈജിപ്ത്തും ഇസ്രയേലും സമാധാനക്കരാര്‍ ഒപ്പിടുന്നു. തുടര്‍ന്ന്, ഈജിപ്ത്തില്‍ നിന്ന് ഗാസയിലേക്കുള്ള കവാടമായ ‘ദാഫാക്രോസിംഗ്’ ഈജിപ്ത് അടച്ചിട്ടു. സമാധാനകരാറില്‍ പ്രകോപിതരായിരുന്ന മതതീവ്രവാദികള്‍ ആ വിരോധത്താല്‍ ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ നിഷ്‌കരുണം വധിച്ചു.

1993-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ മദ്ധ്യസ്ഥതയില്‍ യാസര്‍ അരാഫത്തും ഇസ്രായേല്‍ പ്രധാനമന്ത്രി റോബിനും ‘ഒസ്‌ലോ’ സമാധാനക്കരാര്‍ ഒപ്പുവെച്ചു. അതിന്‍പ്രകാരം 1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ഗാസ, പൂര്‍ണ്ണമായും പലസ്തീനു വിട്ടുകൊടുക്കുന്നു. ഇസ്രയേലിന്റെ കൈവശമുള്ള വെസ്റ്റ് ബാങ്കിന്റെ കുറെ പ്രദേശത്ത് പലസ്തീന്‍കാരും ഇസ്രയേല്‍ക്കാരും ഇടകലര്‍ന്നാണ് ജീവിക്കുന്നതെങ്കിലും, എണ്ണത്തില്‍ കൂടുതല്‍ ഇസ്രയേലുകളാണ്. ഇസ്രയേലിന്റെ കൈവശമുള്ള വെസ്റ്റ്ബാങ്കിന്റെ പ്രദേശം ഇസ്രയേലിന്റെ ഭാഗമാക്കാനും, ‘ഒസ്‌ലോ’ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. അതു പ്രകാരം ഇസ്രയേല്‍ രാജ്യത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചു അവര്‍ വേലികെട്ടി. യാസര്‍ അരാഫത്തിന്റെ നേതൃത്വത്തില്‍ ‘രാഹമല്ല’ തലസ്ഥാനമാക്കിക്കൊണ്ട് പലസ്തീന്‍ അതോറിറ്റി സര്‍ക്കാര്‍ നിലവില്‍ വന്നു. പലസ്തീന്‍ രാജ്യത്തെ ഇസ്രയേല്‍ അംഗീകരിക്കുകയും ഇസ്രയേല്‍ രാജ്യത്തെ പലസ്തീന്‍ അംഗീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളെയും മിക്ക ലോകരാഷ്ട്രങ്ങളും അംഗീകരിച്ചു തുടങ്ങി. 1994 മുതല്‍ 2004 ല്‍ യാസര്‍ ആരാഫത്ത് മരിക്കുന്നതുവരെ അദ്ദേഹം പ്രസിഡന്റായ പലസ്തീന്‍ സര്‍ക്കാര്‍ നിലനിന്നിരുന്നു. ഈ സമാധാന കാലഘട്ടത്തിലാണ് ഇസ്രയേല്‍ പുരോഗതിയുടെ ഉത്തംഗശൃംഗത്തിലേക്ക് കുതിച്ചുയര്‍ന്നത്.

യാസര്‍ അരാഫത്തിന്റെ മരണത്തെത്തുടര്‍ന്ന് ഹമാസ് വീണ്ടും തല ഉയര്‍ത്തി തുടങ്ങി. ‘ഒസ്‌ലോ’ ഉടമ്പടി തള്ളുന്നതായി അവര്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലും ഗാസയിലുമായി മാത്രം ഒതുങ്ങുന്നതല്ല പലസ്തീന്‍ രാജ്യമെന്നും ഇസ്രയേല്‍ രാജ്യവും കൂടി ഉള്‍പ്പെട്ടതാണ് പലസ്തീനെന്നും വാദിച്ചു. ഇസ്രയേല്‍ എത്രയും വേഗം പുറത്തുപോകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രയേലുകളെ അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പലസ്തീന്‍ സര്‍ക്കാരും ഇസ്രയേല്‍ സര്‍ക്കാരും തമ്മില്‍ 1903 ല്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടി തിരസ്‌ക്കരിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് വീണ്ടും ഭീകരാക്രമണം തുടങ്ങി. ഇതിനിടയില്‍ പ്രാദേശികമായി നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് ഗാസയില്‍ നേരിയ ഭൂരിപക്ഷം നേടുന്നു. അതോടെ, മുഹമ്മദ് അബ്ബാസിന്റെ പലസ്തീന്‍ ഭരണം ഹമാസ് അംഗീകരിക്കുന്നില്ലെന്നും കൂടി പ്രഖ്യാപിച്ചു. 2007 ല്‍ പലസ്തീന്‍ സൈന്യവുമായുള്ള സായുധ പോരാട്ടത്തില്‍ ഹമാസ് ഗാസയുടെ അധികാരം പിടിച്ചെടുക്കുന്നു. തുടര്‍ന്ന് ഫത്താപാര്‍ട്ടിയുടെ അംഗങ്ങളെ ഗാസയില്‍ നിന്ന് അടിച്ചോടിക്കുകയും ഉന്മൂലനാശം വരുത്തുകയും ചെയ്തു. തുടര്‍ന്ന്, ഇസ്രയേലും ഗാസയും, വെസ്റ്റ്ബാങ്കിന്റെ മുഴുവന്‍ പ്രദേശവും കൂട്ടിച്ചേര്‍ത്ത് വിശാല പലസ്തീന്‍ രാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് പ്രഖ്യാപിക്കുന്നു. ഇസ്ലാമിക് ഖലിഫറ്റ് ഭരണം ഈ പ്രദേശത്ത് നടപ്പിലാക്കുമെന്ന് ഹമാസിന്റെ നയരേഖയില്‍ എഴുതി ചേര്‍ത്തു. ജൂതന്മാര്‍ കാനാന്‍ദേശം (പലസ്തീന്‍) വിട്ടൊഴിയണമെന്ന് ഹമാസ് ശക്തമായി ആവശ്യപ്പെടുന്നു. അതിനായി ഭീകരപ്രവര്‍ത്തനം അവര്‍ മാര്‍ഗ്ഗമായി സ്വീകരിക്കുന്നു.

ഇസ്രയേലികളെ അവിടെ നിന്ന് ഓടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി അവിടേയ്ക്ക് റോക്കറ്റുകള്‍ തൊടുത്തുവിടുക എന്നത് ഹമാസ് ഒരു വിനോദമാക്കി ക്കൊണ്ടിരിക്കുന്നു. ഈ റോക്കറ്റുകളെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേല്‍ നേരിട്ടുവെങ്കിലും ചുരുക്കം ചിലത് ലക്ഷ്യത്തിലെത്തി. കൊച്ചുകുട്ടികളെയും സ്ത്രീകളെയും മനുഷ്യബോംബായി ഹമാസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിലൂടെ  ഇസ്രായേലിലേക്ക് തുരങ്കങ്ങള്‍ നിര്‍മ്മിച്ച് കുട്ടികളെയും സ്ത്രീകളെയും മനുഷ്യ ബോംബുകളാക്കി അങ്ങോട്ടു കടത്തിവിടുന്നു. ഇസ്രയേല്‍ സൈന്യം ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ തുടങ്ങുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കവചങ്ങളായി ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ഹമാസിനെ ലക്ഷ്യംവെച്ചുള്ള ഇസ്രയേലിന്റെ തിരിച്ചടികളില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത്. യഹൂദരെ കൊന്ന്മരിച്ചാല്‍ ഉടന്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് ഇവരെ വിശ്വസിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍, സ്ത്രീകളെയും കുട്ടികളെയും മറകളാക്കുമ്പോള്‍ അത് ഭേദിക്കാതെ ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കാതെ പിന്‍മാറുകയായായിരുന്നു പതിവായിരുന്നുവെങ്കില്‍ ഇത്തവണ അത് ഭേദിച്ച് തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്നു. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും താഴെ തുരങ്കങ്ങള്‍ നിര്‍മിക്കുന്നു. അവിടെനിന്നും ഹമാസിന്റെ താവളങ്ങളും ആയുധങ്ങളുടെ ശേഖരണവും നടത്തുന്നു. ഹമാസ് കൊലപാതികളും ക്രിമിനലുകളും ഗാസയിലെ ജനങ്ങളെ അടിച്ചമര്‍ത്തി വച്ചിരിക്കുന്നവരുമാണ്. ഇസ്രയേലികളെ അവിടന്ന് വിരട്ടിയോടിച്ചശേഷം ഒരു ഇസ്ലാമികരാഷ്ട്രം ഇസ്രയേലില്‍ സ്ഥാപിക്കുകയാണ് ഹമാസിന്റെ പ്രഖ്യാപിതലക്ഷ്യമെന്ന് അവരുടെ ചാര്‍ട്ടറില്‍ തന്നെ പറയുന്നുണ്ട്.

ഒരു ജനതയെ തുരത്തിയോടിക്കാന്‍ വേണ്ടി നടത്തുന്ന ഭീകരാക്രമണത്തെയാണ് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അയല്‍ രാജ്യത്തിന്റെ വേലിപൊളിച്ചും, കടല്‍മാര്‍ഗ്ഗവും, ആകാശമാര്‍ഗ്ഗവും അപ്പുറത്ത് കയറി നടത്തിയ അതിനിന്ദ്യവും ക്രൂരവുമായ ആക്രമണത്തെയാണ് മുഖ്യമന്ത്രി സ്വതന്ത്ര്യ പോരാട്ടമെന്ന് വിശേഷിപ്പിച്ചത്. ഇസ്രയേല്‍ അവരുടെ സ്വന്തം മണ്ണില്‍ നിന്നും വീണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറി പാര്‍ക്കണമെന്നാണോ ഇവിടത്തെ ഇടതുപക്ഷവും വലതുപക്ഷവും പറയുന്നത്? ഹമാസ് നടത്തിയ അതിക്രൂരമായ ആക്രമണങ്ങളെ അപലപിക്കാതിരിക്കുന്നതുപോകട്ടെ; അതിനെ ചെറുത്തു നില്‍പ്പിന്റെ പേരാട്ടമെന്ന് വിശേഷിപ്പിക്കാതിരിക്കാനെങ്കിലും നാവ് ഒന്നറയ്ക്കണമായിരുന്നു. ഹമാസ് അയല്‍രാജ്യത്ത് കയറി നടത്തിയ ആക്രമണങ്ങളെ അപലപിച്ചില്ലെങ്കിലും, മറ്റൊരു രാജ്യത്ത് കയറി അതിഭികരാക്രമണം അഴിച്ചുവിട്ടതു കാരണമാണ് ഇസ്രയേലിനെ ഇപ്പോള്‍ യുദ്ധത്തിലേക്ക് തള്ളിവിട്ട സാഹചര്യം ഉണ്ടായതെന്നെങ്കിലും ഇവര്‍ അംഗീകരിക്കണ മായിരുന്നു. എന്ത് മണ്ടത്തരം പറഞ്ഞാലും അത് ഏറ്റുചൊല്ലി നടക്കുന്ന അവരുടെ അണികള്‍ ഒഴികെ സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകും ഇസ്രയേലില്‍ കയറി അതിക്രമങ്ങള്‍ നടത്തിയതിന്റെ പേരിലാണ,് ഇസ്രയേല്‍ സൈന്യം തിരിച്ചടിക്കുന്നതെന്ന്. എന്ത് തിരിച്ചടിയുടെ പേരിലായിരുന്നാലും വ്യാപകമായി സ്ത്രീകളും കുട്ടികളും വധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അന്തസോടെ ഇവിടത്തെ ഇടതുപക്ഷവും വലതുപക്ഷവും പ്രതികരിക്കണമായിരുന്നു. അതു ചെയ്യാതെ ഹമാസ് ചെറുത്തു നില്പിന്റെ പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാന്‍ തക്കവിധം അധഃപതിക്കരുതായിരുന്നു. സ്വതന്ത്ര്യപോരാട്ടമെന്ന് പറയുന്നവര്‍ എന്തിനുവേണ്ടിയുള്ള സ്വതന്ത്ര്യപോരാട്ടമെന്നു കൂടി വ്യക്തമാക്കണം. ആരില്‍ നിന്നുള്ള സ്വാതന്ത്ര്യം?

ഇസ്രയേലിന് വ്യക്തമായ അതിര്‍ത്തിയുണ്ട്. അതില്‍ അവര്‍ വേലികെട്ടി സമാധാനത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്നു. മരുഭൂമിയായിരുന്ന ഭൂപ്രദേശത്തെ കഠിനാദ്ധ്വാനം കൊണ്ട് മലര്‍വാടിയാക്കി അവര്‍ മാറ്റിയെടുത്തിരിക്കുന്നു. അപ്പോഴാണ് അവരെ അവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹമാസ് അങ്ങോട്ടു കടന്നു കയറുന്നത്. അപ്പോള്‍, ഇസ്രയേല്‍ ഗാസയില്‍ കയറി തിരിച്ചടിക്കുന്നു. 1967 ല്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത ഗാസാ പലസ്തീനു വിട്ടുകൊടുത്തശേഷം, ഇങ്ങോട്ടു കയറി ആക്രമിക്കുമ്പോള്‍ തിരിച്ചടിക്കാനല്ലാതെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ കയറിയിട്ടു ണ്ടെങ്കില്‍ അത് ഈ ഐക്യദാര്‍ഢ്യക്കാര്‍ കേരള ജനതയോട് വ്യക്തമാക്കണം. ഇടതുപക്ഷം മുസ്ലീംങുകളെ കബളിപ്പിച്ച് ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരാനുള്ള എളുപ്പമാര്‍ഗ്ഗമായി ഈ പ്രശ്‌നം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിക വോട്ടുബാങ്ക് സ്വന്തമാക്കാന്‍ ഏത് അധാര്‍മ്മികതയ്ക്കും കൂട്ടുനില്‍ക്കുന്നത് എത്ര അപഹാസ്യമാണ്!

ഇസ്രയേലിനോട് ഏഴ് യുദ്ധങ്ങള്‍ നടത്തി പരാജയപ്പെട്ടു. 1948 ലും 1967 ലും 1973 ലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ യുദ്ധങ്ങള്‍ക്ക് ഒരിക്കലെങ്കിലും ഇസ്രയേല്‍ തുടക്കമിട്ടതായി ഈ ഐക്യദാര്‍ഢ്യക്കാര്‍ക്കൊന്ന് വ്യക്തമാക്കാമോ? തിരിച്ചടിക്കാനായി ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് കയറുമ്പോള്‍ അധിനിവേശം, ഗാസയില്‍ രക്തച്ചൊരിച്ചില്‍, വംശഹത്യ തുടങ്ങിയ വാചകക്കസര്‍ത്ത് ഇവര്‍ നടത്തുന്നു. ഇസ്രയേലില്‍ കയറി ഹമാസ് ആക്രമണം നടത്താതെ അവരെ ഇസ്രയേലില്‍ ജീവിക്കാന്‍ അനുവദിക്കൂ. എങ്കില്‍ അവര്‍ തിരിച്ചടിക്കാനായി അങ്ങോട്ടു കയറുകയുമില്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴാം തീയതി 20 ലധികം കുട്ടികളും 600 ലധികം സ്ത്രീകളുമാണ് ഹമാസിന്റെ കിരാതകരങ്ങളാല്‍ കൊല്ലപ്പെട്ടത്. അവരാരും സ്ത്രീകളുടെയും കുട്ടുകളുടെയും ഗണത്തില്‍പെടുകയില്ലേ? ഹമാസ് തടവിലാക്കിയവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മുന്‍പ് ബാലന്‍മാരെ ഇസ്രയേലില്‍ നിന്നും തട്ടിക്കൊണ്ടുപോയി വധിച്ചതിന്റെ പേരിലും തിരിച്ചടി ഹമാസ് വിളിച്ചുവരുത്തിയിട്ടുണ്ട്. മൂന്ന് യുവാക്കളെ പിടിച്ചുകൊണ്ടുപോയി വധിച്ചതിനും ഹമാസിനു തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. ഒളിമ്പിക്‌സ്് വില്ലേജില്‍ കയറി ഇസ്രയേല്‍ കായികതാരങ്ങളെ വധിച്ചപ്പോഴും ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ട്. നിരവധി തവണ ഇസ്രയേലിസഞ്ചാരികളെ തട്ടിക്കൊണ്ടു പോയി വധിച്ചപ്പോഴും ഇസ്രയേല്‍ പ്രതികരിച്ചിട്ടുണ്ട്. ഇങ്ങോട്ടു കയറി ആക്രമിക്കുമ്പോള്‍, അങ്ങോട്ടു കയറി പ്രതികരിക്കുന്ന തിനെയാണ് ഇവിടെ കേരളത്തില്‍ അധിനിവേശമെന്ന് ഉറക്കെ കൂവിവിളിക്കുന്നത്. ഒരിക്കല്‍പോലും ആദ്യം ഇസ്രയേല്‍ സൈന്യം പലസ്തീനില്‍ ആക്രമണം നടത്തിയിട്ടില്ല. എല്ലാ ആക്രമണങ്ങളില്‍ നിന്നുള്ള തുടക്കവും ഹമാസില്‍ നിന്നു തന്നെയായിരുന്നു. ഇവര്‍ക്ക് ഇതിന് മറിച്ചൊരു സംഭവം ചൂണ്ടിക്കാട്ടാനുണ്ടോ?

ഇപ്പോള്‍ പലസ്തീനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഈ രാജ്യത്തിനു ചുറ്റുമുള്ള ഒരു അറബ്‌രാജ്യവും തയ്യാറാകുന്നില്ല. ഈജിപ്ത് അങ്ങോട്ടുള്ള കവാടം തുറന്നു കൊടുക്കാന്‍ സന്നദ്ധത കാണിക്കുന്നില്ല. ജോര്‍ദ്ദാന്‍ അവരുടെ അതിര്‍ത്തിക്കാവല്‍ ഇപ്പോള്‍ അതിശക്തമാക്കിയിരിക്കുന്നു. തമ്മില്‍തല്ലി ലെബനോനില്‍ നിന്നും ഒഴുകിയ അഭയാര്‍ത്ഥികളെ സ്വീകരിച്ചത് ഫ്രാന്‍സും, ആസ്‌ട്രേലിയായും, കാനഡയും അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളാണ്. ഒരൊറ്റ അറബ്‌രാജ്യംപോലും അവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറായില്ല. അയല്‍രാജ്യങ്ങളായ ചൈനയോ, റഷ്യയോ അവര്‍ക്ക് അഭയം കൊടുക്കാന്‍ തുനിഞ്ഞില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യാതനകളും മനുഷ്യാവകാശലംഘനങ്ങളും പേറുന്നത് ചൈനയിലെ ‘ഉയ്ഗര്‍’ മുസ്ലീംങുകളാണ്. ഇവര്‍ക്ക് റംസാന്‍ നോമ്പ് പിടിക്കാനോ, ജൂമ മസ്ജിദില്‍ പോയി നമസ്‌ക്കരിക്കാനോ, താടിവളര്‍ത്താനോ പാടില്ല. പത്തുലക്ഷം മുസ്ലീംങുകള്‍ ചൈനയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലാണ്. ലോകത്തിലെ ഒരു കമ്മ്യൂണിസ്റ്റുരാജ്യവും മുസ്ലീംങുകളെ വച്ചുപൊറുപ്പിച്ചിട്ടില്ല. അതുപോലെ മുസ്ലീം രാജ്യങ്ങളും തിരിച്ച് കമ്മ്യൂണിസ്റ്റുകാരെയും വച്ചുപൊറുപ്പിച്ചിട്ടില്ല. മനുഷ്യാവകാശം പറയുന്നവര്‍ക്ക് ടിബറ്റിനെ ചൈന പിടിച്ചടക്കിവെച്ചിരിക്കുന്നതിനെ കുറിച്ചൊന്നും പറയാനില്ല. ചൈന ഈസ്റ്റ് ടര്‍ക്കിസ്ഥാനിലേക്ക് അതിക്രമിച്ചു കടന്ന് ഈ മുസ്ലീം രാജ്യത്തെ സ്വന്തം പ്രവിശ്യയില്‍ ചേര്‍ത്തിരിക്കുന്നതില്‍ അവര്‍ മനുഷ്യാവകാശലംഘനം കാണുന്നില്ല. ഉക്രൈനില്‍ കയറി റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക ആക്രമണങ്ങള്‍ ഇവരുടെ കണ്ണില്‍ അധിനിവേശമേയല്ല. ഹമാസ് ഇസ്രയേലില്‍ കയറി തിരിച്ചടിക്കുന്നതു മാത്രമാണ് അധിനിവേശമായി അവര്‍ കാണുന്നത്. താലിബാന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെ ഭയന്നോടി പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് അവരെ ഈ രാജ്യങ്ങള്‍ തിരിച്ചോടിച്ചുകൊണ്ടിരിക്കുന്നു. മ്യാന്‍മറില്‍ നിന്നും ഈ രണ്ടു രാജ്യങ്ങളിലുമെത്തിയ റോഹിങ്ക്യന്‍മുസ്ലീംങുകള്‍ മ്യാന്‍മറില്‍ തിരിച്ചെത്തിയാല്‍ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും അവരെ ഈ രാജ്യങ്ങള്‍ അങ്ങോട്ടു തന്നെ ആട്ടിപ്പായിക്കുന്നു. അറബ്‌രാജ്യങ്ങള്‍പോലും ഞങ്ങള്‍ ഇവരെ സ്വീകരിച്ചുകൊള്ളാം എന്നു പറയാന്‍ മുതിരുന്നില്ല. യമനില്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇറാനില്‍ ഹിജാബ് വേണ്ടരീതിയില്‍ ധരിച്ചില്ലായെന്നുപറഞ്ഞ് ഒരു യുവതിയെ തല്ലിക്കൊന്നു. അവിടെ സ്ത്രീസ്വാതന്ത്ര്യം അനുവദനീയമല്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി അവിടെ നിലവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ ഇപ്പോള്‍ ജയിലിലാണ്. ഐക്യദാര്‍ഢ്യക്കാര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്നു. ഇതിലൊന്നും മനുഷ്യാവകാശ ലംഘനം ഇവര്‍ കാണുന്നില്ല.

ഇസ്രയേല്‍, പലസ്തീനില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പലസ്തീന്‍ രാജ്യവും അവിടെ ഒരു യാഥാര്‍ത്ഥ്യമാണ്. പലസ്തീന്‍, ഒരു രാജ്യത്തിന്റെയും അടിമത്വത്തിന്റെ കീഴിലല്ല. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടമുണ്ട്. ആ രാജ്യത്തിന്റെ ഗാസാപ്രദേശം ഹമാസ് എന്ന ഭീകരസംഘടന കൈയടക്കിവച്ചിരിക്കുന്നു. ഹമാസിന്റെ ക്രൂരഭരണത്താല്‍ അവിടത്തെ ജനത വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്നു. ഹമാസിന്റെ പ്രഖ്യാപിതലക്ഷ്യം ഇസ്രയേലികളെ അവിടെ നിന്ന് ആട്ടിപ്പായിക്കുകയാണ്. ഇസ്രയേലികള്‍ അവിടെ ജീവിച്ചുപോകട്ടെ. ജോര്‍ദ്ദാന്‍ അവരുമായി സഹകരിക്കാന്‍ തയ്യാറായി. അവിടത്തെ ശുദ്ധജലപദ്ധതികള്‍ ഇസ്രയേല്‍ ഏറ്റെടുത്തു നടത്തിവരവേയാണ് ഹമാസ് കടന്നാക്രമണം നടത്തുന്നത്. കേരളത്തിന്റെ പകുതി മാത്രമുള്ള രാജ്യമാണ് ഇസ്രയേലെങ്കിലും അവര്‍ ശക്തരാണ്. ഇസ്രയേലിനെ അവിടെ അനുവദിക്കാന്‍ പറ്റില്ലെന്ന ഹമാസിന്റെ നിലപാട് അവരുടെ അന്ത്യം കുറിക്കാന്‍ പോകുകയാണ്. ആര്‍ക്കും നിഷേധിക്കാവാത്തവിധമുള്ള ശാസ്ത്ര-സാങ്കേതിക സൈനിക ശക്തിയുടെ മുമ്പില്‍ ഹമാസ് നിഷ്പ്രഭരാണ്.  എണ്ണഡോളറിന്റെ പിന്‍ബത്തില്‍ ഇസ്രയേലിനെ തകര്‍ക്കാമെന്നത് വെറുമൊരു വ്യാമോഹമാണ്. ഇസ്രയേലികള്‍ അവരുടെ രാജ്യത്ത് മാത്രമല്ല, അവര്‍ ലോകത്തിനു നല്‍കിയിട്ടുള്ളതും നല്‍കിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകള്‍ അതുല്യമാണ്. ക്രിസ്തുമതം, ജൂതനായ ക്രിസ്തുവില്‍ അധിഷ്ഠിതമാണ്. ലോകചിന്തയെ മാറ്റിമറിച്ച കാറല്‍ മാര്‍ക്‌സ് ജൂതനാണ്. ആധുനിക ശാസ്ത്രത്തില്‍ പ്രധാനിയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ ജൂതനാണ്. ഇത്തരത്തില്‍ ചരിത്രത്തില്‍ നിന്നും പല ജൂതന്മാരെയും നമുക്ക് നിരത്താനാകും. ഓട്ടോമന്‍ സാമ്രാജ്യത്തെ അധിനിവേശകാലത്ത് അവിടെ വ്യാപകമായി കുടിയേറിയ മുസ്ലീംങുകള്‍ അതിനുശേഷമുള്ള ചരിത്രം മാത്രം പറഞ്ഞുകൊണ്ട് ഈ പ്രദേശം ഞങ്ങള്‍ക്കു മാത്രമായുള്ളതാണെന്ന്  സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കരുത്. അതിനുമുന്‍പും അവിടെ ചരിത്രമുണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക. മാത്രമല്ല, ഇനി ഇരുകൂട്ടരും ചരിത്രം പറഞ്ഞ് അവിടെ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കാതിരിക്കുക. ഇന്നിന്റെ യാഥാര്‍ത്ഥ്യത്തെ മാത്രം അംഗീകരിക്കുക.

അവിടെ ഇസ്രയേല്‍ രാജ്യം ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുക. സഹസ്രാബ്ദങ്ങള്‍ നീളുന്ന ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും വിസ്മയി പ്പിക്കുന്ന അനുഭവചരിത്രമുള്ള ഫീനിക്‌സ് പക്ഷികളാണ് ഇസ്രയേലികള്‍. അവരെ പഴയതുപോലെ ചിതറിച്ച് അവിടെ നിന്നും തുരത്താന്‍ ഇനിയാര്‍ക്കും കഴിയില്ല. അതിനു വേണ്ടി നടത്തിയ യുദ്ധങ്ങളില്‍ ഒന്നുപോലും വിജയിച്ച ചരിത്രമില്ല. എതിരാളികള്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങുകയും ചെയ്തു. പലവിധ ഭീകരാക്രമണങ്ങളില്‍ നിന്ന് അതിജീവിച്ച് കരുത്തു നേടിയിരിക്കുന്ന ഇസ്രയേല്‍ സ്വന്തം നിലനില്പിനും ഹമാസിനോടുള്ള ചെറുത്തുനില്പിനും എന്തുസാഹസവും അവര്‍ കാണിക്കും. അതിനുമുമ്പില്‍ പിടിച്ചു നില്‍ക്കുക ദുഃസ്സഹമാണ്. എന്നാല്‍, ഈ കാലഘട്ടത്തില്‍ എല്ലാവരും ബലവാന്മാരാണെന്ന സത്യവും ഇസ്രയേലും മനസിലാക്കണം.

ഭൂരിപക്ഷം മുസ്ലീംങുകളും ഹമാസിനെ സഹായിക്കുകയും, അവരുടെ ആക്രമണങ്ങള്‍ക്ക് കുടപിടിച്ചുകൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍, ഹമാസ് ആക്രമണം ഉപേക്ഷിക്കാന്‍ പോകുന്നില്ല. അവിടത്തെ വികസനത്തിന്റെ പേരില്‍ അറബ്‌രാജ്യങ്ങള്‍ നല്‍കുന്ന സഹായം, പ്രത്യേകിച്ചും ഖത്തര്‍ നല്‍കിക്കൊണ്ടിരിക്കുന്ന ധനസഹായം ഇസ്രയേലിനെ ആക്രമിക്കാനാണ് ഹമാസ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഖത്തറിന്റെ ധനസഹായത്താലാണ് ഹമാസ് ഭരണകൂടം നിലനിന്നുപോരുന്നത്. അവര്‍ നല്‍കുന്ന ധനസഹായം അവിടെ വികസനത്തിന് ഉപയോഗിക്കുന്നുണ്ടോയെന്ന് ഖത്തറും വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവിടെ വേണ്ടത്ര ശുദ്ധജലമോ വൈദ്യുതിയോ തൊഴിലോ ഇല്ല. ഇതിലൊന്നിലും ഹമാസ് ഭരണകൂടത്തിന് ശ്രദ്ധയില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ ഇസ്രയേലിനെ അവിടെനിന്ന് ആട്ടിപ്പായിക്കാനുള്ള ഭീകരാക്രമണ തന്ത്രങ്ങള്‍ മെനയുന്നതിലും, നടപ്പിലാക്കുന്നതിലുമാണ്. മുസ്ലീം സമൂഹം മത മൗലിക കാഴ്ചപ്പാടോടെ മാത്രമാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇവിടെ ഐക്യദാര്‍ഢ്യങ്ങളും റാലികളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. ഹമാസ്, ഇസ്രയേലിനെ യുദ്ധത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന സത്യം ഈ വൈകിയവേളയിലെങ്കിലും അവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

അവരെ അവിടെ നിന്ന് വീണ്ടും ആട്ടിപായിക്കാമെന്നത് വെറുമൊരു വ്യാമോഹം മാത്രമാണ്. അതിനുവേണ്ടി ഹമാസിനെ കാത്തിരിക്കുന്നത് വിനാശമാണെന്ന് മനസിലാക്കുക. പലസ്തീന്‍ദേശമെന്നത്, പലസ്തീന്റെ കൈവശമുള്ള വെസ്റ്റ്ബാങ്കും ഗാസായും ഉള്‍പ്പെട്ട ഒരു രാജ്യമാണ്. അതൊരു രാജ്യമാക്കിയശേഷം ഫത്താപാര്‍ട്ടിയും ഹമാസും പരസ്പരം തല്ലാതെ അവിടത്തെ പുരോഗതിയ്ക്കായി ഇസ്രയേലികളെപ്പോലെ യത്‌നിക്കുക. ഇസ്രയേലില്‍ കയറി ആക്രമണങ്ങള്‍ നടത്താതിരിക്കൂ. എങ്കില്‍ തിരിച്ചടിക്കായി പലസ്തീന്‍ പ്രദേശത്ത് അവര്‍ കാലുകുത്തുകയുമില്ല. ഇരുരാജ്യങ്ങളും അംഗീകരിച്ച ‘ഒസ്‌ലേ’ സമാധാന ഉടമ്പടി അംഗീകരിച്ചുകൊണ്ട് പലസ്തീന്‍ രാജ്യവും ഇസ്രായേല്‍ രാജ്യവും ഇന്നു നിലനില്‍ക്കുന്ന അവരവരുടെ അതിര്‍ത്തിക്കുള്ളില്‍ സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടത്.  ഈ കരാര്‍ അനുസരിച്ച് അവരുടെ രാജ്യം വേലികെട്ടി വേര്‍തിരിച്ച് ഇസ്രയേല്‍ സ്വസ്ഥമായി ജീവിക്കാനാണ് ശ്രമിക്കുന്നത്. പലസ്തീനില്‍ ഒരു രാജ്യത്തിന്റെ തലയെടുപ്പോടുകൂടി ജീവിക്കാതെ പി.എല്‍.ഒയും ഹമാസും പരസ്പരം പൊരുതി അവിടം രണ്ടായി മുറിച്ച് ഗാസയും പലസ്തീനുമാക്കി. രണ്ടു സര്‍ക്കാരായെങ്കിലും സമാധാനത്തോടെ അവിടെ ഭരണം നടത്താന്‍ കഴിയുന്നില്ല. പി.എല്‍.ഒ ഭരണകൂടം ഇസ്രയേലിനെ അംഗീകരിച്ച ശേഷമാണ് ‘ഒസ്‌ലേ’ ഉടമ്പടി ഉണ്ടാക്കിയത്. ഈ കരാര്‍ നടപ്പിലാക്കാനും ഇസ്രയേലിനുമേല്‍ ഭാവിയില്‍ ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാനും പലസ്തീനില്‍ നിന്നും ഹമാസിനെ തുടച്ചുമാറ്റുകയോ അവിടെ നിന്ന് ഹമാസ് ഭീകരരെ വിരട്ടിയോടിക്കുകയോ ചെയ്താലേ അവിടെ സമാധാനം ഉണ്ടാകുകയുള്ളൂ. അതിനായി ഇസ്രയേല്‍ ആരംഭിച്ചിരിക്കുന്ന ‘അയണ്‍ സ്‌ക്വാഡ് ഓപ്പറേഷന്‍’ എത്രയും വേഗം പൂര്‍ത്തീകരിച്ച ശേഷം, ഗാസയെ വീണ്ടെടുത്ത് പലസ്തീന്‍ ഭരണകൂടത്തിന്റെ ഭാഗമാക്കിയ ശേഷം ഇസ്രയേല്‍ ഗാസയില്‍ നിന്നും പൂര്‍ണ്ണമായും പഴയതുപോലെ പിന്‍മാറുകയാണ് വേണ്ടത്. പലസ്തീന്‍ ഭരണകൂടം ഹമാസിനെ അവിടെ നിരോധിക്കുകയും ഇനി അവിടെ ഹമാസോ, അതുപോലുള്ള ഭീകരാക്രമണസംഘടനകളോ ഉയര്‍ന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് പലസ്തീന്‍ ഭരണകൂടത്തിന്റെ കടമയായിരിക്കും. ഈ കടമ നിറവേറ്റേണ്ടത് സമാധാനം പുലരുന്നതിന് അനിവാര്യമാണ്.

 

 

 

 

 

ShareTweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies