ഒന്ന്
നീ തന്നൊരാഘാതങ്ങള്‍
ജീവിതവ്യാഖ്യാനങ്ങള്‍
രണ്ട്
ഞാനിപ്പോള്‍ പരസ്യങ്ങള്‍
രഹസ്യമായ് വായിക്കുന്നൂ
മൂന്ന്
കടലാസ്സില്‍ പകര്‍ത്തുമ്പോള്‍
കറുത്ത് പരക്കുന്നു
മൗനത്തില്‍ വായിക്കവേ
എന്തെന്തു തിളക്കങ്ങള്‍!
നാല്
അലിഞ്ഞലിഞ്ഞില്ലാതായി
മൗനച്ചിറകിന്മേല്‍
ആകാശമളന്നപ്പോള്‍
അഞ്ച്
അനന്തതേ
നിന്നോടൊപ്പം ഞാന്‍
ഏകാന്തതേ
എന്നോടൊപ്പം
നീയും….