കവിത

ജാലകത്തിനപ്പുറം

രാത്രി തനിച്ചാക്കിയ ഒരു നക്ഷത്രം നീണ്ട മരങ്ങളുടെ ഇലച്ചില്ലകളുടെ അറ്റത്ത് പാതി മറഞ്ഞ് പാതി മാത്രം തെളിഞ്ഞ് ആകാശ കൈക്കുടന്നയില്‍ ചേര്‍ന്നിണങ്ങിനിന്നു. അപ്പോള്‍ ഭൂമിയിലൊരു പെണ്ണ് വര്‍ണാഭമായ...

Read more

ഒറ്റമുറി

ഈ മഹാനഗരം വിഴുങ്ങാന്‍ ബാക്കിവെച്ച തെരുവിന്റെ ഒരടരിലാണ് അവരുടെ ഒറ്റമുറി! ഉടുതുണിമാറുമ്പോള്‍ ഞരമ്പുരോഗം ഒളിച്ചുനോക്കുന്ന, വെയിലും മഴയും സൈ്വര്യം കെടുത്തുന്ന, പറക്കുന്ന യക്ഷികള്‍ ചോരയൂറ്റുന്ന, രാവിന്റെ മറവില്‍...

Read more

ന്യൂനമര്‍ദ്ദം

ശാന്തമരങ്ങള്‍ കടപുഴക്കിയും മിഴിനീര്‍പുഴകള്‍ വറ്റിച്ചും, ആന്തരിക താപനില കൂടി, തീയായ്, പൊട്ടിത്തെറികളായ്. സമ്മര്‍ദ്ദങ്ങള്‍ അടിഞ്ഞുയര്‍- ന്നാകാശക്കൊടുങ്കാറ്റായി. സങ്കടപ്പേമാരിയായി വിറളിപൂണ്ട തലകള്‍ക്ക് മീതെ. നിലനില്‍പ്പിന്‍ പാദങ്ങളടര്‍ത്തി സമുദ്രസമാധിയടങ്ങുമ്പോള്‍, നഷ്ടകണക്കെടുപ്പില്‍...

Read more

ദേശാഭിമാനികളുടെ രാജകുമാരന്‍

ദേശീയഗാനത്തിന് മണിയടിച്ചാല്‍ ലൈബ്രറി ഹാളിലെ ദേശാഭിമാനികള്‍ നിദ്രവിട്ടുണരും. ഭാരതമെന്ന പേര്‍ കേട്ട് വാതില്‍ക്കലെ വള്ളത്തോള്‍ പ്രതിമ അഭിമാനപൂരിതനാകും. ചര്‍ക്കയില്‍ നിന്ന് കണ്ണെടുക്കാതെ ഗാന്ധിജി വൈഷ്‌ണോ ജനത പാടും....

Read more

രണ്ട് പല്ലികള്‍

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന് പണ്ട് ഉത്തരം താങ്ങിയ ആവര്‍ത്തന വിരസതയാര്‍ന്ന അനുഭവങ്ങള്‍ പറയുകയാണ്... സത്യമേതുമില്ലാത്തതിനാല്‍ അവയ്ക്ക് ഇടയ്ക്ക് ചിലയ്ക്കാന്‍ കഴിയുന്നില്ല! പതിവുപോലെ ബഡായി തീരുമ്പോള്‍ ഉഡായിപ്പുകള്‍ ബാക്കിയാക്കി...

Read more

മറുവാദം

ഒരു കരിയിലയില്‍ എരിഞ്ഞടങ്ങുമായിരുന്ന അഗ്‌നിനാളമാണ് കാറ്റിന്റെ തുടര്‍ച്ചയായ പീഡകളില്‍ ഭ്രാന്തെടുത്ത് കാടാകെ ചുട്ടെരിച്ച കാട്ടുതീ ഇരുണ്ട നിറത്തിന്‍ പേരില്‍ പരിഹസിക്കപ്പെട്ട മേഘങ്ങളുടെ കണ്ണീര് കണ്ട് ലോകത്തോടുള്ള ആകാശത്തിന്റെ...

Read more

ഉയിർച്ചൊല്ലുകൾ

ഉയിർച്ചൊല്ലുകൾ നോക്കൂ കുഞ്ഞേ, മയിൽപ്പച്ചയണിഞ്ഞ.... മരത്തൂവലുകൾക്കിടയിൽ വെയിലിറങ്ങും പുൽമേടിറമ്പുകളിൽ എത്ര മനോഹരമായാണ് ഇരുട്ടിൽ വെള്ളത്താമര പോലെ ദൂരത്തിൻ്റെ വെള്ളവടികൾ കാട്ടി മൈൽക്കുറ്റികൾ ചിരിക്കുന്നത്.... കേട്ടോ ആരെങ്കിലും  .......

Read more

ഒറ്റയ്ക്കാവുന്ന വീട്

പകല്‍ മുഴുവന്‍ വീട് ഒറ്റയ്ക്കാണ്. അന്നേരമാണ് അടുക്കളക്കലത്തിലെ കരിഞ്ഞപാടുകള്‍ കിടപ്പറ വാതിലില്‍ എത്തിനോക്കുന്നത്. തലയിണക്കവറിലെ വിയര്‍പ്പുപാടകള്‍ പകലുറക്കത്തിലാവുമപ്പോള്‍. പൗഡറിന്‍ മണം തുടച്ചെടുത്ത് കുളിക്കാനിറങ്ങും നിലക്കണ്ണാടിയന്നേരം. അലക്കുകല്ലിന്‍ കരയിലമര്‍ന്ന്...

Read more

കണിക്കൊന്ന പൂത്തു

കണിക്കൊന്നകള്‍ പൂത്തുലയുന്നു വിഷുക്കാല വിളംബരമല്ലേ! കണിക്കാഴ്ചയൊരുക്കി നാടും വരവേല്പിനൊരുങ്ങി നാട്ടാര്‍. വിഷുപ്പക്ഷി ഉണര്‍ത്തുന്നളവില്‍ ഉഷസ്സെത്തിയൊരുക്കും കണികള്‍ പഴമക്കാര്‍ പലവുരു ചൊല്ലും പതിരില്ലാപ്പഴമൊഴി മുത്തായ്. മഴപ്പെയ്ത്തിന്‍ വരവറിയിക്കാന്‍ തനിത്തങ്കപ്പൂക്കള്‍...

Read more

തൊട്ടു കളി

കൊന്ന പൂക്കുന്നു കുംഭത്തില്‍ തന്നെയെന്തിതു കാലമേ ... നിനക്കും വേഗമേറുന്നോ ഞങ്ങളെപ്പോലെ മണ്ണിതില്‍ ഓടിടാതിനി വയ്യല്ലോ ഞങ്ങള്‍ മര്‍ത്യര്‍ക്കു ഭൂവിതില്‍ തൊട്ടടുത്തെത്തി നില്‍ക്കുന്നു തൊട്ടുതോല്‍പ്പിയ്ക്കുവാനൊരാള്‍ കണ്ണുപൊത്തിക്കളിക്കുന്നോ- നുണ്ടുപിന്നാലെ...

Read more

കവി പഞ്ചകം

1. തൃശ്ശൂര്‍ റൗണ്ടിനെ ലോകത്തിന്‍ റൗണ്ടാക്കുംപടി സൈക്കിളില്‍ വൈലോപ്പിള്ളി കറങ്ങുന്നൂ വൃത്തം സദാപി ഭദ്രമായ്. (കൈലാസം കേറി വന്നപ്പോള്‍ കവി സൈക്കിള്‍ ഉരുട്ടിയോ!) 2. കയ്യില്‍ കായ്കള്‍...

Read more

തത്ത്വമസി

നേരെന്നുചൊല്ലുന്നതെന്തെന്നറിഞ്ഞിടാന്‍ നേരുള്ള ശിഷ്യനൊരാശയുണ്ട് നേരേപറഞ്ഞിടാം കേള്‍ക്കനീശ്രദ്ധയോ- ടെന്നരുള്‍ ചെയ്‌തൊരാചാര്യനുണ്ട് നീതന്നെനേരെന്നുകാട്ടിക്കൊടുക്കുന്ന നേരുചൊല്ലുന്നൊരാ വേദമുണ്ട് വേണംവിവേകമിന്നാദ്യം നിനക്കതു നല്‍കുന്ന സ്വാരാജ്യധാമമുണ്ട് കേളിന്നുനേരാകുമീശന്‍ചമച്ചൊരീ തോന്നുന്നതായൊരു ലോകമുണ്ട് ഇല്ലാത്തൊരീലോകമുണ്ടെന്നുതോന്നിയ- തെന്തുകൊണ്ടെന്നറിയേണ്ടതുണ്ട് തൂവെള്ളയുമൊത്തചോപ്പുംകറുപ്പുമാര്‍-...

Read more

ഒളിച്ചോടിപ്പോയ പെണ്‍കുട്ടി !

കല്യാണത്തലേന്ന് വീടും പന്തലുമുറങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ അവള്‍ വീടുവിട്ടിറങ്ങി. അച്ഛനെയോര്‍ത്താല്‍ ഉമ്മറത്തൂടെയും അമ്മയെ ഓര്‍ത്താല്‍ പിന്നാമ്പുറത്തൂടെയും ഇറങ്ങാന്‍ തോന്നില്ല. പറ്റിക്കാനെളുപ്പം അമ്മയെ ആയതിനാല്‍ ഇടതുകാല്‍വെച്ച് പിന്നാമ്പുറത്തൂടിറങ്ങി. അച്ഛനമ്മമാരുടെ കാലില്‍...

Read more

മുത്തശ്ശി 

കൈകാൽ കുടഞ്ഞു തറവാട്ടിലെയുമ്മറത്തു കൈയ്മെയ് മറന്നു കളിയും ചിരിയും തനിച്ചായ് കൈയൊന്നൊഴിഞ്ഞു വരുവാനിനിയും പിടിക്കും കൈത്താങ്ങി നില്ലിവിടെയമ്മയുമപ്രകാരം കാലത്തുമുത്തശ്ശി തിരക്കിയവന്‍റടുത്തു കാലൊച്ചകേൾക്കാതെ പതുങ്ങിയെത്തും മുത്തിത്തുടുത്തു ചുഴിവീണ കവിൾത്തടത്തിൽ...

Read more

പേവിഷം

ഗൂഗിൾ  പേ, ഫോൺ  പേ, എടിഎം  പേടിഎം ഹോ..മനുഷ്യന്  പേ പിടിക്കുന്നു. ഹോ.. മനുഷ്യനെ പേ  പീഡിപ്പിക്കുന്നു. ഹോട്ടലുകളിൽ  കഴിച്ച്,  പേ ചെയ്ത്, ഹോസ്പിറ്റലുകൾ കയറിയിറങ്ങുബോൾ അവിടെയും...

Read more

പി.യെ വായിക്കുമ്പോള്‍

പടികടന്നൊരാള്‍ മുറ്റത്ത് ലജ്ജാശീല ചിങ്ങവെയിലൊളിതന്നെ. ആകാശവൃത്തങ്ങളില്‍ തിരുവോണ ചന്ദ്രന്‍ മുറ്റത്ത് കുഞ്ഞുങ്ങള്‍ തീര്‍ത്തൊരു പൂവെട്ടങ്ങള്‍ ലളിതം, സ്വപ്നാര്‍ദ്രം.... ഞാനെന്നെ മറന്ന് പി.യെ വായിക്കുന്നൂ തീരാത്ത വര്‍ഷജലം കൈക്കുമ്പിളില്‍...

Read more

പിടിയരി

അരിയളന്നാളെണ്ണി അമ്മ മുറത്തില്‍ ഒരു പിടി അരിയെടുത്തിട്ടു കുടത്തില്‍ വറുതിയില്‍ വറ്റിവരണ്ട നാളുന്താന്‍ വരുതിയില്‍ താങ്ങായ് പിടിയരി നന്മ! പണിയില്ലാതച്ഛനിരിക്കും ദിനങ്ങള്‍ അണയാതടുപ്പിലെ തീ കൂട്ടുമമ്മ. അയലത്തുണരാത്തടുപ്പുകള്‍...

Read more

തിരുവാതിരരാവില്‍

പാര്‍വ്വണേന്ദൂ നിന്നെനോക്കി പാതിരാപ്പൂ പുഞ്ചിരിപ്പൂ പാരിലാകെ പാല്‍നിലാവിന്‍ വെണ്‍മതൂവുന്നു ആര്‍ദ്രതാരം കണ്‍മിഴിച്ചു രാഗലോലം നോക്കിനില്പൂ ആതിരവന്നെത്തുകയായ് മാമലനാട്ടില്‍ പൂങ്കുലകള്‍ ചൂടിനില്ക്കും നാട്ടുമാവിന്‍ ചില്ലകളില്‍ പുല്കിയെത്തും തെന്നലെങ്ങും പൂമണം...

Read more

പുസ്തകച്ചിത

ചിതയിലെരിയുന്നതീ നാടിന്റെ ജാതകം ചിതലു തിന്നുന്നതോ ഭൂര്‍ജപത്രം ഹരിശ്രീ ഗണപതയേ നമിക്കുന്ന ഹരിതഭൂവിന്റെ ശിരോ ലിഖിതം. കാലയന്ത്രങ്ങളേ സ്തംഭിച്ചുനില്‍ക്കുക ഏതുകൈ നിന്നെത്തിരിപ്പു പിന്നോട്ട് സ്‌നേഹിക്കയെന്നേ പഠിപ്പിച്ച പൈതൃകം...

Read more

പാളം തെറ്റിയ വണ്ടി

കേരളം കുതിക്കട്ടേ, കെ-റെയില്‍പ്പാളത്തിന്മേ- ലേറി നീളവേ കൂകി വിളിച്ചിട്ടതി ദ്രുതം കടമെടുക്കേണം ലക്ഷം കോടികളെന്നാലെന്തേ കണ്ണിമച്ചീടും മുമ്പേ കാസര്‍കോടെത്താമല്ലോ! പശ്ചിമഘട്ടങ്ങളെയടര്‍ത്തിത്തിന്നൂ, തീര- ദേശത്തെക്കരിമണലാകവേ മാന്തിത്തിന്നൂ ബാക്കിയാണല്പം സമതലമാംപ്രദേശങ്ങ-...

Read more

കവിത

അക്ഷരപ്പൂട്ടു ഭേദിച്ചു പുസ്തക- ക്കെട്ടറുത്തു കവിത പുറത്തെത്തി മര്‍ത്യജന്മ മഹാസങ്കടത്തിന്റെ രക്തകിന്നരം മീട്ടാനൊരുങ്ങുന്നു. ധീരസുസ്ഥിര പ്രാജ്ഞനെന്നാകിലും നീര്‍നിറഞ്ഞു കവിതയ്ക്കു കണ്‍കളില്‍ കണ്ണുനീരിനാല്‍ കാണുന്നതൊക്കെയും ഉണ്‍മ തന്‍മുഖം ജന്മദുഃഖംമുഖം....

Read more

കുചേലവൃത്തം

പേരുമാത്രം തെളിഞ്ഞില്ലിന്നോര്‍മ്മയില്‍ വേരുതേടിയെന്‍ ഭൂതകാലക്കുളിര്‍. കോളിരമ്പും കടല്‍ത്തിര മേലെയാള്‍ തോണിയേറി മറഞ്ഞൊരു ബിന്ദുവായ്! കൈപിടിച്ചു കുലുക്കി കുശലങ്ങള്‍ പേര്‍ത്തുവച്ചതിന്നോര്‍മ്മതന്‍ ചീളുകള്‍. വര്‍ഷമെത്ര കഴിഞ്ഞു മറവിയില്‍ ഹര്‍ഷബാഷ്പം നിറഞ്ഞു...

Read more

സംക്രമം

മകരസംക്രമ സന്ധ്യയില്‍ മാനത്ത് മഹിതമായൊരു മംഗളതാരകം മിഴിതുറക്കുന്നു മാമകാത്മാവിനെ തരളമാക്കുന്ന മോഹിനീ രൂപമായ്... മരതക ജ്യോതി മാണിക്യമുള്ളിലായ്* മാനസങ്ങളെ മാറ്റുന്ന നിത്യനേ ഇരുളിലെന്നും തുണയായി മിന്നിടാന്‍ കരുണയേകണേ...

Read more

അഭിവാഞ്ഛ

പലകുറി മേനി മുറിഞ്ഞു വളര്‍ന്നൊ- രുപേരാല്‍ ഹിന്ദുസ്ഥാന്‍ പലരുമുണക്കാന്‍ നോക്കിമടുത്തൊരു മുറ്റിയ വന്‍ വൃക്ഷം. പലചെറുവേരുകള്‍ തൂങ്ങിനിലംതൊ- ട്ടതുബലമാര്‍ന്നപ്പോള്‍ കലപില ചൊല്ലി കലഹം മൂത്തതി- ലാരാണതികേമന്‍ മുറിഞ്ഞുമാറിയ...

Read more

അഖണ്ഡഭാരതമെത്തുവാന്‍

പാരതന്ത്ര്യമൊഴിഞ്ഞുഭാരതമാകെയും വികസിക്കുവാന്‍ പാതകാട്ടിയ സംഘശക്തിയതിന്റെ നേര്‍ക്കു നമിക്ക നാം പാവനത്വമിയന്ന ജന്മ മനുഷ്യകര്‍മ്മമിതൊക്കെയും പാടുവാനിവിടേറെയുണ്ട് പരര്‍ക്കുവേണ്ടിയുയിര്‍ത്തവര്‍ സ്‌നേഹനൂലിഴയില്‍ കൊരുത്തവരാണ്, സേവനതല്‍പ്പരര്‍ ത്യാഗമാണ് നയിപ്പ, താത്മനിയന്ത്രണം പരിശീലിതം വ്യക്തിശുദ്ധി,...

Read more

സ്ത്രീപക്ഷം

മാന്യത തേടുന്നില്ലവര്‍, തനിയേ അഭിമാനിതരാകുന്നൂ സ്ത്രീകള്‍ നാമവരെക്കണ്ടാദരവോടെ നമിക്കുക കൂപ്പുക, പുരുഷന്മാരെ! ഝാന്‍സിയില്‍ ആറ്റുമ്മണമേല്‍ എന്ന- ല്ലിന്ത്യമുഴുക്കെ ക്കളരികള്‍ തോറും ജ്ഞാനത്തിന്‍ പുകളെത്തിക്കാന്‍ കൊടി- നാട്ടിയതാരെ ന്നറിയുക...

Read more

കിഞ്ചിത് ശേഷം

തൂങ്ങിമരണം മ്ലേച്ഛമാണെന്നഭിപ്രായമില്ല, മുങ്ങിച്ചാവുന്നത് താരതമ്യേന ഭേദമാണെന്നുമില്ല. അതാണ് എന്റെ മരണശീലം... ആഴ്ന്നിറങ്ങുക, അലിഞ്ഞില്ലാതെയാവുക, പിന്നെ ആഴത്തില്‍ നിന്നേ മുളച്ചുപൊന്തുക. മരണം കാവ്യാത്മകമല്ല. പോസ്റ്റുമോര്‍ട്ടം തീരെയുമല്ല. ഇരുമ്പുടേബിളില്‍ ഡോക്ടറുടെ...

Read more

കല്ലുവിളക്ക്

കല്ലുവിളക്കിന്‍ കരളില്‍ നിന്നൊരു നൊമ്പരമെന്തോ കേട്ടോ! കരളലിയിക്കും കഥപറയുന്നൊരു കണ്ണു നിറഞ്ഞത് കണ്ടോ ! കറുത്തചുണ്ടില്‍ ഒരുപടുതിരിയുടെ കരിഞ്ഞ സ്വപ്നം നീറി, വകഞ്ഞു മാറ്റിയ കാറ്റിന്‍ കയ്യില്‍...

Read more

സൂക്ഷ്മാണുസംഭവന്‍

സ്വയംഭൂവായ്, സര്‍വ്വവ്യാപിയായ് വായുരൂപനായ് വന്ന സൂക്ഷ്മാണുസംഭവന്‍ തൂണിലും, തുരുമ്പിലും അധിനിവേശദന്തമുനകളാഴ്ത്തവേ നിരങ്കുശം, നിഗൂഢഗുഹാമുഖങ്ങളില്‍ സമാധിസ്ഥരായ് ദൈവങ്ങള്‍ ! (നിസ്സംഗനിര്‍മ്മമങ്ങ- ളവരല്ലാതെന്തു ചെയ്യും) കൊറോണ പട്ടടയില്‍ക്കിടത്തിയ ജഡങ്ങളില്‍നിന്നും കുടിയൊഴിക്കപ്പെട്ട...

Read more

ചിലങ്ക ചിലമ്പുമ്പോള്‍

നടന ജീവിതം അരങ്ങേറ്റുവാന്‍ നിമിഷം കുറിച്ച നാള്‍ സ്പര്‍ശ രോമാഞ്ചം കൊളുത്തി കാല്‍വണ്ണയില്‍ ചേര്‍ത്ത് കൊരുത്ത് വസന്തം ചവിട്ടവേ ചുവടുകള്‍ക്കൊത്ത് കിലുങ്ങിക്കിലുങ്ങിയിരുന്നു ഞാന്‍. മന്ദമാം ചുവടുകള്‍ക്കൊപ്പം മണിയൊലിയാല്‍...

Read more
Page 4 of 10 1 3 4 5 10

Latest