പലകുറി മേനി മുറിഞ്ഞു വളര്‍ന്നൊ-
രുപേരാല് ഹിന്ദുസ്ഥാന്‍
പലരുമുണക്കാന് നോക്കിമടുത്തൊരു
മുറ്റിയ വന്‍ വൃക്ഷം.
പലചെറുവേരുകള് തൂങ്ങിനിലംതൊ-
ട്ടതുബലമാര്ന്നപ്പോള്
കലപില ചൊല്ലി കലഹം മൂത്തതി-
ലാരാണതികേമന്
മുറിഞ്ഞുമാറിയ കൊമ്പുകള്‍ പലതും
വിറങ്ങലിക്കുമ്പോള്‍
കറുത്തപാടുകളുറഞ്ഞുപോയൊരു
രക്തക്കഥ ചൊല്ലും
മുറിഞ്ഞകന്നൊരു കുടിലത വീണ്ടും
ഉറഞ്ഞു തുള്ളുമ്പോള്‍
പൊറുത്ത വടുവില്‍ ചികഞ്ഞുണര്ത്തിയ
വേദനയുണരുന്നു.
വിഘടന കരവാളേന്തി നടന്നി-
ട്ടടിവേര് ഛേദിക്കാന്‍
നികടമുറങ്ങി വളര്ന്നോരല്ലോ
കപടത കാട്ടുന്നു!
തരുശിഖരങ്ങള്‍ മുറിഞ്ഞതുകൊണ്ടീ
കടയും തീര്‍ന്നെന്നോ?
കരുതുന്നവരേ! ഭാരതവൃക്ഷമി-
താര്ത്തുവളര്ന്നീടും.
അരയാല്‍ മരമായ് ഭിന്നത ചേര്ന്നി-
ട്ടൊരുമരമെന്നോണം
അരികരികത്തായൊട്ടിച്ചേരുവത-
ഭിമതമഭിവാഞ്ഛ.