പാരതന്ത്ര്യമൊഴിഞ്ഞുഭാരതമാകെയും വികസിക്കുവാന്‍
പാതകാട്ടിയ സംഘശക്തിയതിന്റെ നേര്‍ക്കു നമിക്ക നാം
പാവനത്വമിയന്ന ജന്മ മനുഷ്യകര്‍മ്മമിതൊക്കെയും
പാടുവാനിവിടേറെയുണ്ട് പരര്‍ക്കുവേണ്ടിയുയിര്‍ത്തവര്‍
സ്‌നേഹനൂലിഴയില്‍ കൊരുത്തവരാണ്, സേവനതല്‍പ്പരര്‍
ത്യാഗമാണ് നയിപ്പ, താത്മനിയന്ത്രണം പരിശീലിതം
വ്യക്തിശുദ്ധി, ചരിത്രശുദ്ധി, വിശേഷ ബുദ്ധിയിതൊക്കെയും
ചേര്‍ന്നുയര്‍ന്നൊരു സംഘബോധവിവേകമുറ്റ സദാശയര്‍
ജീവിതം ബലമാണതാണമൃതത്ത്വമെന്നൊരു ചിന്തയും
സേവനം വരമാണതിന്നൊരു മാര്‍ഗ്ഗമെന്തിലുമെപ്പൊഴും
ചേര്‍ന്നിടാന്‍, ഭയമാട്ടിയും, മരണം വരേക്കൊരു വീരനായ്
പ്പോരുവാന്‍ വഴി സംഘമാര്‍ഗ്ഗമതെന്നു കണ്ടവരാണിവര്‍
രാഷ്ട്രമുന്നതകോടിയെത്തണമെന്നതാദ്യവിഭാവനം
രാഷ്ട്രസേവനമിഷ്ടമാര്‍ഗ്ഗമതെന്ന വീക്ഷണ വൈഭവം
നിഷ്ഠയുള്ളൊരു പദ്ധതിക്ക് സമര്‍പ്പണം, ദൃഢശിക്ഷണം
ലക്ഷ്യമൊക്കെയുമാഗ്രഹിപ്പതുപോല്‍ ഭവിപ്പിതു സന്തതം
നേട്ടമെന്നുടെമാത്രമല്ല സമാജസംഭൃതമാകണം
കോട്ടമൊന്നുമിയന്നിടാതെ വരിഷ്ഠ ദര്‍ശനമേറ്റണം
പാട്ടിലാക്കണമൊക്കെയും പരനിഷ്ടമുള്ളവയാക്കണം
കൂട്ടുചേര്‍ന്നു നയിക്കുകിങ്ങനെ ഭാരതാത്മക ദര്‍ശനം
സാഗരംവഴിമാറുമുന്നത പര്‍വ്വതങ്ങള്‍ കുനിഞ്ഞിടും
സാധകര്‍ ദൃഢനിഷ്ഠയില്‍പ്പദമൂന്നിടുന്നൊരു വേളയില്‍
നാട്, കാട്, മരുപ്രദേശമതിന്നുമപ്പുറമെത്തണം
നാം വിഭാവന ചെയ്തിടുന്നൊരഖണ്ഡഭാരതമെത്തുവാന്‍.