1. തൃശ്ശൂര്‍ റൗണ്ടിനെ ലോകത്തിന്
റൗണ്ടാക്കുംപടി സൈക്കിളില്‍
വൈലോപ്പിള്ളി കറങ്ങുന്നൂ
വൃത്തം സദാപി ഭദ്രമായ്.
(കൈലാസം കേറി വന്നപ്പോള്‍
കവി സൈക്കിള്‍ ഉരുട്ടിയോ!)
2. കയ്യില്‍ കായ്കള്‍ കുറച്ചുണ്ട്;
കവി അക്കിത്തമാണതാ-
കുടഞ്ഞിട്ടപ്പൊളയ്യയ്യാ-
കുടമാകെ നിറഞ്ഞുപോയ്!
3. അണ്ണാന് വീഴ്ത്തിയ മൂവാണ്ടന്‍-
മാവോ? – ചെന്നെടുക്കുവിന്;
എന്‍.കെ. ദേശത്തിലേ മാവാ-
ണല്ലോ – സാപ്പിട്ടു കൊള്ളുവിന്‍
4. അത്യാധുനികര്‍ പൂജിച്ചു
വഷളാക്കിയൊരമ്പലം;
വിശുദ്ധമാക്കീ മന്ത്രത്താല്‍
വിഷ്ണു നാരായണന് കവി
(നിരൂപണം നടത്തേണ്ടാ-
നിവേദ്യത്തിന്റെ മാധുരി)
5. ഒളിപ്പൂ കവിതക്കെട്ടില്
ഓംകാര ശ്രുതിയോടൊരാള്
ശബ്ദത്തില്‍ നിന്നു ‘കക്കാടെ’ –
ന്നറിയാത്തവരില്ലെടോ.