പടികടന്നൊരാള്‍
മുറ്റത്ത് ലജ്ജാശീല
ചിങ്ങവെയിലൊളിതന്നെ.
ആകാശവൃത്തങ്ങളില്‍
തിരുവോണ ചന്ദ്രന്‍
മുറ്റത്ത് കുഞ്ഞുങ്ങള്‍
തീര്‍ത്തൊരു
പൂവെട്ടങ്ങള്‍
ലളിതം, സ്വപ്നാര്‍ദ്രം….
ഞാനെന്നെ മറന്ന്
പി.യെ വായിക്കുന്നൂ
തീരാത്ത വര്‍ഷജലം
കൈക്കുമ്പിളില്‍ കുടിച്ച് –
വറ്റിച്ചാഹ്ലാദിക്കേ
നിത്യകാമുക ഭ്രാന്ത-
ചിത്തത്തിന്നു ഭയങ്ങള്‍
മധുരം, മനോഹരം,
പി.യെ വായിക്കുന്നൂ
ഞാനെന്നെ മറന്ന്
അലിഞ്ഞലിഞ്ഞ്
ഇല്ലാതാവല്‍….