ഗൂഗിൾ പേ, ഫോൺ പേ,
എടിഎം പേടിഎം
ഹോ..മനുഷ്യന് പേ പിടിക്കുന്നു.
ഹോ.. മനുഷ്യനെ പേ പീഡിപ്പിക്കുന്നു.
ഹോട്ടലുകളിൽ കഴിച്ച്, പേ ചെയ്ത്,
ഹോസ്പിറ്റലുകൾ കയറിയിറങ്ങുബോൾ
അവിടെയും ഇതേ പേ തന്നെ.
ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോഴാണ് ഞാൻ,
ബോഡി സ്കാനിന്റെ കാര്യം ഓർക്കുന്നതു തന്നെ.
പെട്ടിക്കടയിലും പേ ഉണ്ട്
പെട്ടികച്ചവടകാരന്റെ കയ്യിലും.
പേ ഉള്ളവരോടെല്ലാം
എനിക്ക് പേ ഇല്ലന്ന് പറയുമ്പോൾ
അവർക്കെല്ലാം ചിലപ്പോൾ
പേ ഇളകുന്നു.
പിന്നെ ചില ചോദ്യങ്ങൾ,
ചില കണ്ണൂരുട്ടലുകൾ.
ഞങ്ങൾക്ക് പേ ഉണ്ട്.!
പിന്നെ എന്തുകൊണ്ട് നിനക്ക് പേ ഇല്ലാ.
ഈ പേക്കൂത്തുകളെല്ലാം ഒഴിവാക്കാൻ
ഞാനും തുടങ്ങി പലതരം പേകൾ.
പേ ഇല്ലാത്തവൻ പേ തുടങ്ങിയപ്പോൾ
ആഹാ… നല്ല പേ ഇളക്കം..
പേടിക്കാനൊന്നുമില്ല എനിക്കറിയാം,
ഇനിയെല്ലാം അങ്ങ് പെട്ടെന്ന് കഴിഞ്ഞോളും..!