ഈ മഹാനഗരം
വിഴുങ്ങാന്‍ ബാക്കിവെച്ച
തെരുവിന്റെ
ഒരടരിലാണ്
അവരുടെ ഒറ്റമുറി!
ഉടുതുണിമാറുമ്പോള്‍
ഞരമ്പുരോഗം
ഒളിച്ചുനോക്കുന്ന,
വെയിലും മഴയും
സൈ്വര്യം കെടുത്തുന്ന,
പറക്കുന്ന യക്ഷികള്‍
ചോരയൂറ്റുന്ന,
രാവിന്റെ മറവില്‍
കപട സദാചാരം
ചെറ്റമറ പൊക്കുന്ന
തൂണും, താങ്ങുമില്ലാതെ
കീറച്ചാക്ക് പുതച്ച്
തീവണ്ടിച്ചക്രങ്ങളുടെ
രൗദ്രഭാവങ്ങളില്‍
ചതഞ്ഞരഞ്ഞ്,
ഹരിത സ്വപ്നങ്ങള്‍ക്ക്
ചിതയൊരുക്കുന്ന
അവരുടെ ഒറ്റമുറി!
Comments