സംഘകാലത്തിന്റെ ഭാരത സങ്കല്‍പ്പം (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 4)
ഭാരതം എന്ന സങ്കല്‍പ്പം സ്മരണാതീതകാലം മുതല്‍ നിലനില്‍ക്കുന്നതാണ്. വേദോപനിഷത്തുകളും ഇതിഹാസങ്ങളുമടക്കം സാഹിത്യകൃതികളും സഞ്ചാരക്കുറിപ്പുകളും ചരിത്ര രേഖകളുമൊക്കെ ഇതിന് തെളിവായിട്ടുണ്ട്. എന്നാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യവും ഇത്രതന്നെ പൗരാണികമാണെന്ന...























