വസിഷ്ഠ-കൗശിക സംവാദം (വിശ്വാമിത്രന്‍ 18)
വിശ്വാമിത്രന്‍ ആശ്രമത്തിലെത്തി എന്നറിഞ്ഞപ്പോള്‍ ശിഷ്യന്മാരുമായുള്ള സംവാദം വസിഷ്ഠന്‍ അവസാനിപ്പിച്ചു. അതിഥി ഗേഹത്തില്‍ ആചാരവിധിപ്രകാരം വിശ്വാമിത്രനെ സ്വീകരിച്ചിരുത്താന്‍ ശിഷ്യന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശ്വാമിത്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അതിഥിഗേഹശാലയിലേയ്ക്കു നടക്കുമ്പോള്‍ അയോദ്ധ്യയിലെ...












































