Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

അടപ്രഥമന്‍ (കാമധേനു-46)

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
18 March 2022

അച്ഛന്‍ എന്തോ കാര്യമായി ഉണ്ടാക്കുകയാണെന്ന് കണ്ണന് മനസ്സിലായി. വിശേഷപ്പെട്ട എന്തെങ്കിലും ഉണ്ടാക്കുമ്പോഴാണ് അച്ഛന്‍ അടുക്കളയില്‍ ഉണ്ടാവുക.
”പായസം ഉണ്ടാക്കുകയാണോ?” ചേച്ചി ചോദിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

”അട പ്രഥമനാ…” അമ്മ പറഞ്ഞു.
അമ്മ കളിയാക്കിയതാണോ എന്ന് കണ്ണന്‍ സംശയിച്ചു. പ്രഥമന്‍ ഉണ്ടാക്കുന്നത് കല്യാണത്തിനാണ്. അതിന് കുറെ തേങ്ങയുടെ പാലെടുക്കണം. അട ഉണ്ടാക്കാനും വലിയ പ്രയാസമാണെന്ന് കണ്ണനറിയാം. എങ്കിലും, അമ്മ പറഞ്ഞപ്പോള്‍ അതു ശരിയാണോ എന്നറിയാനായി കണ്ണന്‍ അപ്പം തിന്നുകൊണ്ട് അടുക്കളയിലേയ്ക്കു പോയി.

അച്ഛന്‍ ഓട്ടുരുളി ഇളക്കിക്കൊണ്ട് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി.

ADVERTISEMENT

”അച്ഛന്‍ പ്രഥമനാണോ ഉണ്ടാക്കുന്നത്?”കണ്ണന്‍ ചോദിച്ചു.
”നിന്റെ മുത്തശ്ശനും മുത്തശ്ശിയും ആദ്യമായി വീട്ടില്‍ വന്നതല്ലേ? അത് നമുക്ക് ആഘോഷിക്കേണ്ടേ.?” അച്ഛന്‍ കണ്ണനെ നോക്കാതെ അടുപ്പിലെ തീ നീക്കിക്കൊണ്ട് പറഞ്ഞു.
”ഇത് എപ്പോഴാ ഒഴിക്കുന്നത്?”പാത്രത്തില്‍ ഇരിക്കുന്ന തേങ്ങാപ്പാല്‍ നോക്കി അവന്‍ ചോദിച്ചു.

”അത് ഒന്നാം പാലാ. അത് അവസാനമേ ഒഴിക്കൂ. അത് ഒഴിച്ച് തിള വന്നാല്‍ പ്രഥമന്റെ പണി കഴിഞ്ഞു. ”ഭാനൂ, ആ നെയ്യ് എവിടെ?” അച്ഛന്‍ വിളിച്ചു ചോദിച്ചു.

അമ്മ പെട്ടെന്ന് അടുക്കളയില്‍ കയറി ചെറിയ ഭരണി അച്ഛന്റെ കയ്യില്‍ കൊടുത്തിട്ട് പുറത്തേക്കിറങ്ങി. അച്ഛന്‍ അടുക്കളയില്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ കയറിയാല്‍ അമ്മ സഹായിയായി അച്ഛന്റെ അടുത്തുതന്നെ വേണം.
”അതെന്താ അച്ഛാ?” അടുക്കള യിലിരുന്ന കടലാസ് പൊതി നോക്കി അവന്‍ ചോദിച്ചു.

അച്ഛന്‍ ഒന്നും പറയാതിരുന്നപ്പോള്‍ അവന്‍ കടലാസ് പൊതി അഴിച്ചു. അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും കണ്ണനെ നോക്കി കണ്ണുരുട്ടി. അണ്ടിപ്പരിപ്പിനേക്കാള്‍ ഉണക്കമുന്തിരിയാണ് അവനിഷ്ടം. അതില്‍നിന്ന് കുറച്ച് ഉണക്ക മുന്തിരി അവന്‍ എടുത്തു. അങ്ങനെ എടുക്കുന്നത് അച്ഛന് ഇഷ്ടമല്ലെന്ന് അവനറിയാം.

”ഉണ്ടാക്കിക്കഴിഞ്ഞ് കണ്ണനെ വിളിക്കാം. കണ്ണന്‍ അവരുടെ അടുത്തേക്ക് ചെല്ല്” അച്ഛന്‍ സ്‌നേഹത്തോടെ കണ്ണനെ അടുക്കളയില്‍നിന്ന് പറഞ്ഞുവിട്ടു.

വീട്ടിലാകെ സന്തോഷം നിറഞ്ഞുനില്‍ക്കുന്നതുപോലെ കണ്ണന് തോന്നി. മുത്തശ്ശനും മുത്തശ്ശിയും അമ്മയോട് നിര്‍ത്താതെ സംസാരിക്കുന്നത് അമ്മയുടെ കുടുംബത്തിലുള്ള ഓരോരു ത്തരുടെയും കാര്യങ്ങളാണെന്ന് കണ്ണന് മനസ്സിലായി.
”നിങ്ങള് ഒരാഴ്ച കഴിഞ്ഞ് പോയാ മതി. സൗകര്യം കുറവാണെങ്കിലും….” അമ്മ പറഞ്ഞത് കണ്ണന്‍ കേട്ടു.

അതു കേട്ടപ്പോഴാണ് അവര്‍ കൂടുതല്‍ ദിവസം വീട്ടില്‍ ഉണ്ടാവില്ലെന്ന് മനസ്സിലായത്. മുത്തശ്ശനും മുത്തശ്ശിയും എന്നും വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് കണ്ണന്‍ ആഗ്രഹിച്ചത്.

”മുത്തശ്ശിയും മുത്തശ്ശനും ഇവിടെനിന്ന് പോകണ്ട…” അവരുടെ സംഭാഷണം ശ്രദ്ധിച്ചിട്ട് അവന്‍ പറഞ്ഞു.

”മോന്‍ സ്‌കൂള് പൂട്ടുമ്പോ മുത്തശ്ശന്റേയും മുത്തശ്ശിയുടെയും വീട്ടില്‍ വന്നാല്‍ മതി.” മുത്തശ്ശി പറഞ്ഞു.

”അമ്മേ, സ്‌കൂളടച്ചാ ഞാന്‍ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും വീട്ടില്‍പോയി കുറെ ദിവസം നില്‍ക്കും.” കണ്ണന്‍ അപ്പോള്‍ത്തന്നെ അമ്മയോടു പറഞ്ഞു.

”സ്‌കൂളടയ്ക്കട്ടെ. എന്നിട്ട് നമുക്ക് അച്ഛനോടു പറയാം.” അമ്മ പറഞ്ഞു. കണ്ണന് ആശ്വാസമായി. അവന്‍ വീണ്ടും അടുക്കളയിലേക്കു പോയി അച്ഛന്‍ പ്രഥമന്‍ ഉണ്ടാക്കുന്നത് നോക്കിനിന്നു. അപ്പോഴേയ്ക്കും മുത്തശ്ശനും അടുക്കളയിലേക്കുവന്നു.
”പണി കഴിഞ്ഞു. ഇനി ഇതൊന്ന് വറത്തിട്ടാ മതി..” അച്ഛന്‍ പറഞ്ഞു.

വലിയ ഓട്ടുരുളി വാങ്ങിവച്ച ശേഷം, ചെറിയ ഓട്ടുരുളി അച്ഛന്‍ അടുപ്പില്‍വച്ചു. ഭരണിയില്‍നിന്ന് നെയ്യ് എടുത്ത് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് ഇളക്കുന്നത് കണ്ണന്‍ നോക്കിനിന്നു.
”അത് കറുമ്പിയുടെ നെയ്യാണോ അച്ഛാ?” അവന്‍ ചോദിച്ചു.

”ഏയ്, ഇതു നന്ദിനിയുടെ നെയ്യാ..” അച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

അച്ഛന്‍ ചിരിച്ചപ്പോള്‍ കണ്ണന് സംശയം തോന്നി. എങ്കിലും അച്ഛന്‍ കള്ളം പറയില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ട് ആ ചിരി കാര്യമായി എടുത്തില്ല. വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വലിയ ഉരുളിയിലേക്കിട്ട് ഇളക്കുമ്പോള്‍ ഒരു പ്രത്യേക മണം അവിടെ പരന്നു. അതോടെ പ്രഥമന്റെ പണി തീര്‍ന്നുവെന്ന് മനസ്സിലായി. വലിയ തവിയെടുത്ത് പ്രഥമന്‍ ചെറിയ ഒരു പാത്രത്തിലേയ്ക്ക് അച്ഛന്‍ ഒഴിച്ചുവച്ചു.

”ആറിയിട്ട് നമുക്ക് കഴിക്കാം.” പാത്രം വാഴയിലകൊണ്ട് മൂടി വച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു.

അടുക്കളയില്‍നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അച്ഛന്‍ നന്നായി വിയര്‍ത്തു കുളിച്ചിരിക്കുന്നത് കണ്ണന്‍ കണ്ടു. അമ്മയും മുത്തശ്ശിയും അപ്പോഴും നിര്‍ത്താതെ സംസാരിക്കുന്നതാണ് കണ്ണന്‍ കണ്ടത്.

കുളികഴിഞ്ഞ് ലുങ്കി മാറ്റി അച്ഛന്‍ മുണ്ടുമുടുത്ത് പതിവു പോലെ പീടികയിലേക്ക് പോകാനായി ഇറങ്ങുമ്പോള്‍ അച്ഛന്‍ മുത്തശ്ശനോട് എന്തോ സംസാരിച്ചു നില്‍ക്കുന്നത് അവന്‍ കണ്ടു. അച്ഛനും മുത്തശ്ശനും പിണക്കത്തിലാണെന്ന് അമ്മ പറഞ്ഞത് അവന്‍ അപ്പോള്‍ ഓര്‍ത്തു. അവരുടെ പിണക്കമെല്ലാം മാറിയെന്ന് കണ്ണന് മനസ്സിലായി. പിണക്കം മാറ്റിയത് വല്യമ്മായി ആയിരിക്കുമെന്ന് അവന്‍ ഊഹിച്ചു. വല്യമ്മായി ആണല്ലോ മുത്തശ്ശനും മുത്തശ്ശിയും വീട്ടിലേയ്ക്കു വരുന്ന കാര്യം പറഞ്ഞത്.

അച്ഛന്റെയും മുത്തശ്ശന്റെയും അടുത്തേയ്ക്ക് ചെന്നപ്പോള്‍, ഇന്നു പീടികയില്‍ പോകേണ്ടെന്നു അച്ഛനോടു പറഞ്ഞാലോ എന്ന് കണ്ണന്‍ ആലോചിച്ചു. അവര്‍ സംസാരിക്കുന്നത് നന്ദിനിയെ ക്കുറിച്ചാണ്. നന്ദിനി സ്വര്‍ഗ്ഗത്തിലെ പശുവാണെന്നാണ് അച്ഛന്‍ പറഞ്ഞതെങ്കിലും വീട്ടിലെ നന്ദിനിയും ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കാമധേനു ആണെന്ന് കണ്ണനു തോന്നി.

(തുടരും)

ShareTweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies