Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ആകാശത്തിലെ കാഴ്ചകള്‍ (കാമധേനു-40)

കെ. ജി. രഘുനാഥ്കെ. ജി. രഘുനാഥ്
4 February 2022

രാവിലെ എഴുന്നേറ്റ് മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ പതിനാലു പടിയുള്ള വലിയ ഏണി ഗോപിയേട്ടന്‍ വീടിന്റെ പടിഞ്ഞാറെ വരാന്തയില്‍ തൂക്കിയിടുന്നതാണ് കണ്ണന്‍ കണ്ടത്. ഗോപിയേട്ടന്റെ തെങ്ങുകയറ്റം രാവിലെതന്നെ കഴിഞ്ഞുവെന്ന് മനസ്സിലായി. കുരുമുളക് പടര്‍ന്നു കയറിയ തെങ്ങിലും മാവിലും പ്ലാവിലുമൊക്കെ കയറാന്‍ വീടിനു ചുറ്റുമുള്ളവര്‍ ആശ്രയിക്കുന്നത് വീട്ടിലെ മുള ഏണിയാണ്.

Google NewsAdd Kesari Weekly as a preferred source on Google

”ഏണിയുടെ ഒരു തലയ്ക്ക് പൊട്ടലുണ്ട്.” അച്ഛന്‍ ചാണകം വാരി തൊഴുത്ത് വൃത്തിയാക്കുമ്പോള്‍ പറഞ്ഞു.
”ഞാന്‍ കണ്ടു. ഒരു കഷണം കഴുക്കോല് കയറുകൊണ്ട് ഞാനവിടെ വരിഞ്ഞു കെട്ടിയിട്ടുണ്ട്. കുരുമുളകുവള്ളിയുള്ള തെങ്ങില്‍ കയറാന്‍ ഈ ഏണി തന്നെ വേണം.” ഗോപിയേട്ടന്‍ പറഞ്ഞു.
”അതു നന്നായി.” അച്ഛന്‍ പറഞ്ഞു.

”പഴയ കളപ്പുരയില്‍നിന്ന് കാളയെയും പുതിയ തൊഴുത്തിലേക്ക് മാറ്റിയോ..” തൊഴുത്തില്‍ നില്‍ക്കുന്ന പശുവിനേയും കാളയേയും നോക്കി ഗോപിയേട്ടന്‍ ചോദിച്ചു.

ADVERTISEMENT

”രണ്ടു പശുവിനെക്കൂടി കെട്ടാനുള്ള ഇടം ഇനിയുമുണ്ട്.” അച്ഛന്‍ പറഞ്ഞു.
”കൈക്കൂലി കൊടുക്കാതെയും സബ്‌സിഡി കിട്ടും അല്ലേ ഗോവിന്ദേട്ടാ..?”

”സര്‍ക്കാര്‍ ഓഫീസുകളെ നിയന്ത്രിക്കുന്നത് കൈക്കൂലിയാണ്” എന്ന് മുമ്പ് പറഞ്ഞത് ഓര്‍ത്തിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായിട്ടാവും അച്ഛന്‍ ഒന്നും മിണ്ടിയില്ല.
”പ്രസാദ് ഉള്ളതുകൊണ്ടാ…” അമ്മ പറഞ്ഞു.

അമ്മയ്ക്ക് നാലു ചെവിയാണെന്ന് ഒരിക്കല്‍ ചേച്ചി പറഞ്ഞത് കണ്ണന്‍ ഓര്‍ത്തു. വീട്ടില്‍ എവിടെയെങ്കിലും നിന്ന്, ആര് എന്തു പറഞ്ഞാലും അമ്മ അതു കേള്‍ക്കുന്നുണ്ടെന്ന് അവനും തോന്നി.
”പശുക്കുട്ടിക്ക് എത്രമാസമായി ഗോവിന്ദേട്ടാ.?” നന്ദിനിയെ നോക്കി ഗോപിയേട്ടന്‍ പെട്ടെന്ന് വിഷയംമാറ്റി.

”ഒന്‍പതായി ചിലപ്പോ ഈ ആഴ്ചതന്നെ..” അച്ഛന്‍ പറഞ്ഞു.

ഗോപിയേട്ടന്‍ പോയപ്പോള്‍, കണ്ണന്‍ ഉമിക്കരിയുമെടുത്ത് പല്ലുതേയ്ച്ചുകൊണ്ട് നന്ദിനിയുടെ അടുത്തേയ്ക്കാണ് പോയത്.

”നിന്റെ വയറ്റിലെ കുട്ടി, എന്നാ പുറത്തുവരുന്നത്?” കണ്ണന്‍ നന്ദിനിയുടെ തലയില്‍ സ്‌നേഹത്തോടെ തടവിക്കൊണ്ട് പതുക്കെ ചോദിച്ചു. അത് തലയിളക്കിയപ്പോള്‍ തന്റെ ചോദ്യം മനസ്സിലാക്കിയെന്നു കണ്ണനു തോന്നി. കളപ്പുരയിലില്‍ കാളയ്ക്ക് നല്‍കാന്‍ വെച്ച വേവിച്ച പുളിയരി എടുത്ത് ഉരുളയാക്കി കൈവെള്ളയില്‍വച്ച് നന്ദിനിയുടെ നേരെ നീട്ടിയതും, കയ്യില്‍നിന്ന് വേഗം അത് നക്കിയെടുത്തു. അപ്പോള്‍ അവന് ഇക്കിളിയായി. നന്ദിനിയുടെ അകിടിന് കറുമ്പിയുടെ അകിടിനേക്കാള്‍ വലിപ്പം വച്ചത് കണ്ണന്‍ ശ്രദ്ധിച്ചു.

അച്ഛന്‍ സന്ധ്യയ്ക്ക് ഭാഗവതം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് നന്ദിനി അമറിക്കരഞ്ഞത്. അച്ഛന്‍ പെട്ടെന്ന് വായന നിര്‍ത്തി, റാന്തല്‍ വിളക്കുമെടുത്ത് തൊഴുത്തിലേയ്ക്ക് തിടുക്കത്തിലാണ് പോയത്. കണ്ണനും പിന്നാലെ ചെന്നു. വൈക്കോല്‍ ഇട്ടുകൊടുക്കുമ്പോള്‍ വിളക്ക്, അച്ഛന്റെ കയ്യില്‍നിന്ന് കണ്ണന്‍ വാങ്ങി പിടിച്ചു.

അത്താഴം കഴിച്ചതിനുശേഷം അച്ഛന്‍ റാന്തല്‍വിളക്കുമായി കളിയിലില്‍ പോയി നന്ദിനിയെ നോക്കിയശേഷം റാന്തല്‍വിളക്ക് കളിയിലിന്റെ തിണ്ണയില്‍ വെച്ച് മുറ്റത്തെ തിണ്ണയില്‍ വന്നിരുന്നു. കണ്ണനും അച്ഛന്റെ അടുത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയും ചേച്ചിയും തിണ്ണയില്‍ വന്നിരുന്നു.
”ചിലപ്പോള്‍ ഇന്നു രാത്രിതന്നെ നന്ദിനി പ്രസവിക്കും.” അച്ഛന്‍ പറഞ്ഞു.

നിലാവുള്ളതിനാല്‍ പുറത്തിരിക്കാന്‍ കണ്ണന് നല്ല രസം തോന്നി. കൈസര്‍ വെറുതെ കുരച്ചപ്പോള്‍ അതിനെ അവന്‍ ശാസിച്ചു.

”നിലാവത്ത് നിഴലുകള്‍ കണ്ടിട്ടാ അത് കുരയ്ക്കുന്നത്.” കൈസറെ കണ്ണന്‍ ശാസിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു.

അകലെനിന്ന് ഏതോ നായയുടെ ഓരിയിടുന്ന ശബ്ദവും അവന് കേള്‍ക്കാമായിരുന്നു. അച്ഛന്‍ അകത്തുപോയി പായകൊണ്ടുവന്ന് തിണ്ണയില്‍ വിരിച്ച് അതിലിരുന്നു. അമ്മയും ചേച്ചിയും ഉറങ്ങാനായി പോകുമ്പോള്‍ കണ്ണനെ വിളിച്ചിട്ടും അവന്‍ പോയില്ല. അച്ഛനോടൊപ്പം തിണ്ണയില്‍ വിരിച്ച പായില്‍ മലര്‍ന്ന് കിടന്ന്, ആകാശത്തിലെ ചന്ദ്രനെ നോക്കി രസിച്ചു.

ഇടയ്ക്കിടെ ചന്ദ്രനെ കാര്‍മേഘം വന്നു മൂടുന്നതും അല്പം കഴിഞ്ഞ് ചന്ദ്രന്‍ വീണ്ടും തെളിഞ്ഞുവരുന്നതും നോക്കി അവന്‍ കിടന്നു. മേഘങ്ങളാണോ ചന്ദ്രനാണോ സഞ്ചരിക്കുന്നതെന്ന് അവന് സംശയമായി. കുറെ നേരം ചന്ദ്രനെ നോക്കിക്കിടന്നപ്പോള്‍ മേഘങ്ങളെപ്പോലെ വേഗത്തിലല്ലെങ്കിലും ചന്ദ്രനും സഞ്ചരിക്കുന്നുണ്ടെന്ന് മനസ്സിലായി. ആകാശത്തേയ്ക്ക് നോക്കിക്കിടന്ന് അവന്റെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

”കണ്ണാ, നീ അകത്തു പോയി കിടക്ക.്” കണ്ണനെ തട്ടിയുണര്‍ത്തി അച്ഛന്‍ പറഞ്ഞു.

എഴുന്നേറ്റിട്ടും അവന്‍ ഉറക്കം തൂങ്ങിയപ്പോള്‍ അച്ഛന്‍ അവനെ താങ്ങി അകത്തേയ്ക്കു കൊണ്ടുപോയി.
(തുടരും)

Share1TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies