കവിത

ഏഴുജന്മങ്ങള്‍

വേണമെനിക്കിനി ഏഴു ജന്മം മമ മോക്ഷപദത്തിലണയും മുമ്പേ. കണ്ണന്റെയംഗുലീ ലാളനമേല്‍ക്കുന്ന പൈക്കിടാവാകണമാദ്യ ജന്മം തുള്ളിക്കളിച്ചു മദിച്ചുരുമ്മിക്കൊണ്ടു കണ്ണന്റെ ചാരെ നടന്നീടണം കൃഷ്ണതുളസിയായ് തീരണം പിന്‍ജന്മം അക്കാല്‍ക്കല്‍ അര്‍പ്പിതമായീടണം....

Read moreDetails

അമൃതകുടീരത്തില്‍

അമൃതപുരേശ്വരി അഖിലാണ്ഡേശ്വരി അമ്മേ തവതൃപ്പാദം, പെരുവഴിയലയും ഞങ്ങള്‍ക്കെന്നും ശരണം ഭവഭയ ഹരണം കാറുംകോളും കോടക്കാറ്റും ഇടിയും മിന്നലുമുഴറും നടവഴിയിരുളായ് മഴയെത്തും മുമ്പമ്മേ നീയേ ശരണം സുഖവും ദുഃഖവു-...

Read moreDetails

യാത്രാമൊഴികള്‍

ഒന്നുനില്‍ക്കട്ടെ ഞാനീ തണലില്‍. യാത്ര ചൊല്ലുന്ന വേളയില്‍ ചിന്തയില്‍. ഓര്‍മ്മകള്‍ വന്നു നില്‍ക്കുന്നു കൗതുകം, ചേതനയില്‍ നിഴലുകളാടുന്നു. ഞാറ്റുവേലകള്‍ കുളിര്‍ പെയ്യുമോര്‍മ്മകള്‍, വര്‍ഷരാവുകള്‍ തീക്കനല്‍ ചൂടുകള്‍. ആര്‍ദ്രയാമങ്ങള്‍...

Read moreDetails

കവിജീവിതം

ഇരുട്ടിലൊരു മുറി വേണം വാടകയ്ക്കല്ല, എനിക്കു മാത്രമായൊരു ഒറ്റമുറി ... വെളിച്ചമെന്റെ ശത്രുവാണ്, നേരിലെത്തി എന്നെ കാര്‍ന്നു തിന്നുന്ന ഭീകര ശത്രു...! പിറവിയുടെ കൗണ്ടറിലിരുന്നവന്‍ ചോദിച്ചു... ഇരുട്ടറയുടെ...

Read moreDetails

വെളിച്ചക്കീറ്

ഒറ്റക്കിരുന്നു മുഷിഞ്ഞതുകണ്ടാവാം പൗര്‍ണ്ണമി ചന്ദ്രന്‍ നീലദൂരത്തിലേക്കെന്നെ മാടിവിളിച്ചതും നടത്തം തുടര്‍ന്നതും കൊടും ചൂടല്ലേ മഴക്കാലം തണുപ്പിക്കുന്ന നാട് കാണാലോ വേഗം പുറപ്പെടൂ ഊരു തെണ്ടും കാറ്റിനൊപ്പം തത്രപ്പെട്ടു...

Read moreDetails

പൂക്കളും നാരും

പൂക്കള്‍ ചോദിച്ചിതെന്തിനു ഞങ്ങളെ നീള്‍നഖത്താലിറുക്കുന്നതിങ്ങനെ എന്ത്, നീ പഠിച്ചില്ലേ 'ശകുന്തള പല്ലവം തൊടാ, ചൂടാന്‍ കൊതിക്കിലും' ഞങ്ങള്‍ വിശ്വസിച്ചൂ നിന്നെ, നീ ദിനം വെള്ളമിച്ചെടിച്ചോട്ടില്‍ നനയ്ക്കയാല്‍ അങ്ങുപൊക്കത്തിലായ്...

Read moreDetails

നേരറിവ്

കണ്‍മിഴിച്ചിങ്ങു നാം വാഴുന്നകാലത്തു കണ്‍മുന്നില്‍ കാണുന്നതെല്ലാം സത്യമല്ലെന്നതറിയുവാന്‍ കണ്ണുകള്‍ തെല്ലൊന്നടച്ചു വയ്‌ക്കേണം കാതുകള്‍ രണ്ടും തുറന്നിരുന്നീടവേ കേട്ടു സുഖിച്ചവയെല്ലാം അത്രമേല്‍ സൗഖ്യമരുളുന്നതല്ലെന്നു കേട്ടിടാം കാലങ്ങള്‍പോകെ തൊട്ടുതലോടിയ കൈകള്‍...

Read moreDetails

ചന്ദ്രയാനം

മൃദുപദം വച്ചിറങ്ങുന്നു നാം ചന്ദ്രനില്‍ മുദിത ഹാസോന്മുഖം ഉണരുന്നു ഭാരതം തിരുജടയിലമ്പിളിത്തെല്ലുമായ് ഞങ്ങള്‍ തന്‍ പ്രിയ മഹാദേവന്‍ തപസ്സുചെയ്തീടിലും ഒരുനാള്‍ പറന്നെത്തി നിന്‍ ധവളമാറിലെന്‍ പ്രിയ മാതൃഭാരതം...

Read moreDetails

കുളിര്‍മഴ

മുത്തും പവിഴവും ഹൃത്തില്‍ ഒളിപ്പിച്ചു- മുറ്റത്തു നില്‍ക്കുന്നൊ- രാകാശമാണു നീ... പൂത്തും മണത്തും ഋതുക്കള്‍ക്കു കാവലായ് മുന്‍പേ നടക്കും വസന്തമാകുന്നു നീ... കാറ്റായിവന്നെന്‍ പുതപ്പില്‍ ഒളിച്ചിരു- ന്നിക്കിളിയാക്കും...

Read moreDetails

തത്വമസി

കരിമലയ്ക്കപ്പുറത്തുണ്ട് കമനീയമൊരമ്പലം. കാശിരാമേശ്വരം വാഴും മണികണ്ഠനമര്‍ന്നിടം. തത്വമസ്യാദി വാക്യത്തിന്‍ പൊരുളെന്തെന്നറിഞ്ഞിടം. അയ്യനൊപ്പമുറങ്ങീടാന്‍ കാത്തു നില്‍ക്കുന്ന മേടുകള്‍. അയ്യനൊപ്പമുണര്‍ന്നീടും വൃശ്ചികക്കുളിരില്‍ ഗിരി. ഉറക്കുണര്‍ത്തുപാട്ടെല്ലാം ഉറക്കെയേറ്റു ചൊല്ലുന്നു. അതില്‍ വിസ്മിതനായിട്ടോ...

Read moreDetails

അച്ഛന്റെ ചെരുപ്പുകള്‍

കറുത്ത നിറമുള്ള ഒരു തുകല്‍ ചെരുപ്പായിരുന്നു അച്ഛന്. അതിലേറിയാണ് അച്ഛന്റെ ഇഷ്ടയാത്രകളെല്ലാം. പ്രഭാത നടത്തം, ജോലിയ്ക്ക് പോകുന്നത് അവധി ദിവസങ്ങളിലെ അലസയാത്രകള്‍ സിനിമകള്‍, ഉത്സവങ്ങള്‍ എല്ലാം അച്ഛനോടൊപ്പം...

Read moreDetails

മഴപ്പെയ്ത്ത്

മഴയാദ്യം വഴിയോരത്ത് നിന്ന് ഒളികണ്ണിട്ട് നോക്കി. പുറത്താരെയും കാണാത്തതിനാല്‍ കാറ്റിനോടൊന്ന് പോയി നോക്കാന്‍ പറഞ്ഞു. ജനല്‍പ്പാളിയിലും വാതില്‍പ്പാളിയിലും മച്ചിന്‍ പുറത്തും കറങ്ങി നടന്ന കാറ്റ് എന്തിനും സ്വാതന്ത്ര്യം...

Read moreDetails

ഇന്നു ഞാന്‍ നാളെ നീ

രാവിലെ പതിവ് ജോലിത്തിരക്കിനിടയില്‍ കൈയില്‍ കിടന്നാണ് മരിച്ചത് ഏറെ കാലമായ് കൂടെ നടന്ന് സമയം കാട്ടിത്തന്ന വാച്ച് അവസാന ചലനവും വെടിയുകയാണ് ഏകാന്തതയില്‍ കൂട്ടിരുന്നും കിനാവിനും കവിതയ്ക്കും...

Read moreDetails

നരസിംഹചരിതം

ഇടിമുഴക്കമോടലറി തൂണില്‍ നി- ന്നുയര്‍ന്നു ചാടി നേര്‍ക്കലറിശത്രുവി ന്നുടലു കീറിയാനിണം ധരണിയി- ലൊഴുക്കി, ഭക്തന്റെ കരംഗ്രഹിച്ചു, പി- ന്നനുഗ്രഹിച്ചു, നിന്‍ പിതാവു ചെയ്തതാം- പിഴവുകളെല്ലാം പൊറുത്തു നീയുംനിന്‍...

Read moreDetails

സഹ്യന്റെ മകന്‍ വീണ്ടും

കവിത ഒരിക്കലുമൊരു വാക്കായിരുന്നിട്ടില്ല വാക്കുകളുടെ അതിരുകള്‍ തകര്‍ക്കുന്ന ജീവിതമാണത് സഹ്യന്റെ മകന്‍ വൈലോപ്പിള്ളിയുടെ കവിതയില്‍നിന്ന് കാടിറങ്ങി കൊമ്പുകുലുക്കി ചിന്നംവിളിച്ച് മനുഷ്യരുടെ ദുരാഗ്രഹത്തിന്റെ നഗരമോഹങ്ങളില്‍ അലറിപ്പായുന്നു അവനിന്ന് പേര്...

Read moreDetails

കൂട്ടുപാട്ട്

കൊമ്പനീവഴി വന്നില്ലയെങ്കില്‍ ആരു തിന്നും മുള മുളയെല്ലാം? കാട്ടുകോഴികള്‍ കൂട്ടമായെത്തി, നെല്ലുകൊത്തിപ്പെറുക്കാതെ പോയാല്‍, കൊയ്ത്തുപാടത്തു വീണുപോകുന്ന, നെല്ല് പുല്ലായ് വളര്‍ന്നു പോകില്ലേ? മുട്ടയിട്ടു പെരുകട്ടെ പക്ഷി- ക്കൂട്ടമൊക്കെ...

Read moreDetails

അരിക്കൊമ്പന്‍ അലയുന്നു

എവിടെന്നാത്മാവിന്റെ നീറ്റലായെന്നെക്കാണാ തുഴറിത്തിരിയുന്ന ഭാര്യയും പിതാവിനെ കാണാതെയലമുറയിടുമെന്‍ പ്രിയപ്പെട്ട മക്കളും വിങ്ങിപ്പൊട്ടി താങ്ങുവാനരുതാത്ത ദുഃഖവുംപേറി യെന്നെത്തേടി നടപ്പെന്നറിവീല കുന്നുകള്‍ താഴ്‌വാരങ്ങള്‍ കാട്ടാറിന്‍ തീരങ്ങളും കണ്ണിമപൂട്ടാതവരലയും വനഭൂവില്‍ ഞാനൊടിച്ചുനല്‍കിയമുളതന്‍...

Read moreDetails

വിട്ടുപോകുന്നതെങ്ങനെ!

നിത്യവും പൂക്കളും കിളികളും പുലരിയും വാതിലില്‍ മുട്ടിവിളിക്കവേ മരിക്കുന്നതെങ്ങനെ ഞാന്‍! മരിക്കുന്നതെങ്ങനെ ചുറ്റിലും പ്രണയസൗഗന്ധികം പൂത്തുലയവേ നെഞ്ചുഴിഞ്ഞുള്ളിലെ ചുടുകാറ്റിനെ ക്കുളിര്‍പ്പിക്കുമീ മാന്തളിര്‍ വിരലുക- ളരുതരുതെന്നു വിലക്കവേ മറയുന്നതെങ്ങനെ...

Read moreDetails

മകള്‍

ഒരു സമസ്യയും ആര്‍ക്കും- പൂരിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല; ചിരിയും കരച്ചിലും, വകതിരിയ്ക്കാനും ഒരു ഭാവവും ആര്‍ക്കും പിടികിട്ടിയില്ല. പരിഭവമോ പ്രതികാരമോ എന്നൊന്നും. പക്ഷെ, കരഞ്ഞൊലിയ്ക്കുമ്പോള്‍ മുഖത്തിനു നേരെ നീണ്ടു...

Read moreDetails

ചരിത്രം രചിച്ചവര്‍

പിച്ചവച്ചൊരീമണ്ണില്‍ വിലസുവാന്‍ സ്വച്ഛ സ്വാതന്ത്ര്യതല്പം ഗ്രസിക്കുവാന്‍ വച്ചു നാടിന്റെ കാല്‍ക്കല്‍ സ്വജ്ജീവിതം സച്ചരിത്രം രചിച്ചവര്‍ മാഞ്ഞു പോയ് ചന്ദ്രശേഖര്‍, ഭഗത്സിംഹ്ജി, രാജ്ഗുരു ചന്ദ്രബോസ് പോലെയെണ്ണേണ്ടതെത്ര നാം പെറ്റ...

Read moreDetails

അകപ്പൊരുള്‍

അകം കറുക്കാത്ത മനുഷ്യനെത്തേടി നടക്കയാണ് ഞാന്‍ വളരെനാളായി പുറത്ത് പുഞ്ചിരിപൊഴിക്കുവോരുടെ അടുത്ത് ചെന്ന് ഞാന്‍ അകത്ത് നോക്കവെ കറുത്ത കൂരിരുള്‍ മുരള്‍ച്ച കേട്ടു ഞാന്‍ ഭയന്നു പിന്‍മാറി...

Read moreDetails

വെയിസ്റ്റ്

മുമ്പത്തെപ്പോല്‍ ഉരുകാറില്ല വല്ലാതെ, തണുത്തു മനസ്സും ശരീരവും ഉണ്ണാറുണ്ട് ഉറങ്ങാറുണ്ട് ചിന്തക്ക് പണ്ടേപോലെ പന്തമാകുവാനാകാ * * * പുറത്താരോ വിളിക്കുന്നുണ്ട് ആക്രി പയ്യനാണ് പഴയതെല്ലാമെടുക്കാന്‍ അവനെന്നെ...

Read moreDetails

മകളേ

മകള്‍ പടിയിറങ്ങിയപ്പോഴാണ് ഒരു മരുഭൂമി രൂപപ്പെട്ടു വന്നത് പതം പറഞ്ഞെത്തുന്ന മഴ അകലേയ്ക്കു പോയത് കലമ്പല്‍ കൂട്ടുന്ന കിളികള്‍ മൗനിയായത് മധുരമെല്ലാം ചവര്‍പ്പായത് വക്കുപൊട്ടിയ വാക്ക് തട്ടി...

Read moreDetails

വീടുപണി

പണിക്കാരാ....... എനിക്കൊരു വീട് വെയ്ക്കണം ജീവിതത്തിന്റെ ഏറിയ പങ്കും നല്‍കി ശമ്പളത്തില്‍ നിന്ന് പിശുക്കിയും ബാങ്ക് ലോണും കൂട്ടിവെച്ച് ഒരു തുകയായിട്ടുണ്ട് നാല് മുറിയും ഇരുനിലയുമായി പണിതെടുക്കണം....

Read moreDetails

ഇഷ്ടം

വെറുതേയൊരിഷ്ടം നിലാവില്‍ നടക്കും മുകില്‍കുഞ്ഞു മാലാഖ- മാരോടൊരിഷ്ടം കുളിര്‍മഞ്ഞുപെയ്യുന്ന കുന്നിന്‍ ചുവട്ടില്‍ വെയില്‍ കാഞ്ഞുനില്‍ക്കും പ്രഭാതത്തെയിഷ്ടം! വെറുതേയൊരിഷ്ടം ഇറമ്പത്തു ചാറും മഴത്തുള്ളി നോക്കി- ക്കിടക്കുന്നൊരിഷ്ടം മഴവില്ലു പൂക്കുന്ന...

Read moreDetails

കാലത്തിന്റെ കാണിക്ക

കാലഭൈരവന്‍ വന്നു കാണിക്ക വച്ചൂ രൂപ- ഭാവങ്ങളലിയിച്ച ഭൂപാളവിപഞ്ചിക ഞാനതില്‍ വിരല്‍ തൊട്ട കേവലപ്രാണന്‍, എന്റെ ചോരയും നീരും കൊണ്ടു സംഗീതമൊരുക്കുന്നോന്‍. വേനലും കാറ്റും തീയും വേവലാതിയില്‍പ്പെട്ടു...

Read moreDetails

കര്‍ണ്ണികാരം

വിരാട് പുരുഷന്റെ കിരീടമാകുവാന്‍ വിരിഞ്ഞുകൊന്നപ്പൂ വിഭാകരം തളിര്‍ത്തുപൂത്തിവള്‍, തരുണിയാമിവള്‍ അരുണദീപ്തിയണിഞ്ഞവള്‍. വരണ്ടവേനലില്‍ കഥ കഴിഞ്ഞെന്നു വിധിച്ച നാവുകള്‍ നിശബ്ദമായ് കണിയുരുളിയില്‍ കനകമെന്നപോല്‍ കനവു പൂക്കുന്ന മേടത്തില്‍ സംക്രമത്തിനു...

Read moreDetails

വിഷുച്ചിത്രങ്ങള്‍

കണിക്കൊന്നത്താലി ചാര്‍ത്തി, കനകത്തില്‍ കുളികഴിഞ്ഞ് - മണിചൈത്രം വരവായി കാഴ്ചയുമായി കനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും, അഴകുമായ് വന്നുചേര്‍ന്നു 'വിഷുവ'മിപ്പോള്‍....... നാട്ടുമാവിന്‍ കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ് പാട്ടുപാടിയിരുന്നോര്‍മ്മക്കാഴ്ച നീട്ടുന്നു...

Read moreDetails

വെളിപാട്

വരുമെന്ന് പറഞ്ഞ് കൊടും മഴയത്തൊരാള്‍ ഇറങ്ങിപ്പോയിട്ടുണ്ട് ആത്മാവ് നിറച്ചും കണ്ണുകളോടെ നോക്കിയിരിക്കുകയാണ് ഞാന്‍.... ഹൃദയം മുളയ്ക്കുന്ന നിമിഷത്തില്‍ ദൈവത്തോട് സംസാരിച്ച് കിടക്കുന്ന പൈതലിന്റെ പുഞ്ചിരി ഭാഷയില്‍ എന്റെ...

Read moreDetails

വീണ്ടെടുക്കല്‍

പണ്ടൊക്കെ കുളക്കര വീടാക്കിക്കഴിഞ്ഞവര്‍ ഈയിടെ വരുന്നുണ്ടെന്‍ തൊടിയില്‍ മുറ്റത്തിലും പൊന്തതന്‍ കുളക്കോഴി ചെങ്കണ്ണിച്ചെമ്പോത്തുകള്‍ ഇടയ്ക്കു തപംചെയ്യും കൊറ്റികളുയരക്കാര്‍ കുളത്തോടൊട്ടിച്ചേര്‍ന്നു കിടന്ന പാടങ്ങളെന്‍ ഓര്‍മ്മയില്‍ പച്ചപ്പട്ടു പുതച്ചേ കാണാകുന്നു...

Read moreDetails
Page 3 of 11 1 2 3 4 11

Latest