ഇടിമുഴക്കമോടലറി തൂണില്‍ നി-
ന്നുയര്‍ന്നു ചാടി നേര്ക്കലറിശത്രുവി
ന്നുടലു കീറിയാനിണം ധരണിയി-
ലൊഴുക്കി, ഭക്തന്റെ കരംഗ്രഹിച്ചു, പി-
ന്നനുഗ്രഹിച്ചു, നിന് പിതാവു ചെയ്തതാം-
പിഴവുകളെല്ലാം പൊറുത്തു നീയുംനിന്
കൊടിയഭക്തിയാല് കുലവും രാജ്യവും
ചിരം പുരോഗതിയണഞ്ഞു ജീവിത
സുഭഗം നേടിടും, ചിരകാലം വാഴു-
മൊടുവില്‍ നീയെങ്കലണഞ്ഞിടും മോക്ഷ-
ഗതിലഭിച്ചിടും, പ്രഹ്ളാദാ, നീ നിന്
പിതൃകര്മ്മമെല്ലാം മുറപോലെ ചെയ്ക
ജനനലക്ഷ്യത്തെ പരിപാലിക്കുക,
മറഞ്ഞു ദേവന് തന്നവതാരലക്ഷ്യം
കഴിഞ്ഞു, വൈകുണ്ഠമണഞ്ഞു, ദേവിതന്‍-
മടിയില്‍, നിദ്രപൂണ്ടതു നേരം ശിര
സ്സുയര്‍ത്തി, ശേഷനാമനന്തനപ്പഴേ-
കൃതാര്‍ത്ഥരായ് ദേവഗണം, മഹീതലേ-
മഹനീയ ഭാവ ഗരിമയാല്‍, ധര്‍മ്മം-
പുലര്‍ന്നു, മാലോകര്‍ പ്രഭദ്രരായ് ചിരം.