മഴയാദ്യം
വഴിയോരത്ത് നിന്ന്
ഒളികണ്ണിട്ട് നോക്കി.
പുറത്താരെയും
കാണാത്തതിനാല്‍
കാറ്റിനോടൊന്ന്
പോയി നോക്കാന്‍
പറഞ്ഞു.
ജനല്‍പ്പാളിയിലും
വാതില്‍പ്പാളിയിലും
മച്ചിന്‍ പുറത്തും
കറങ്ങി നടന്ന കാറ്റ്
എന്തിനും സ്വാതന്ത്ര്യം
എന്ന് പറഞ്ഞ്
മഴയ്‌ക്കൊരുമ്മ കൊടുത്തു.
പിന്നെ മഴയ്ക്ക്
എന്ത് പേടിക്കാന്‍.
ആദ്യമൊന്ന് ഉലഞ്ഞ്
ചാഞ്ഞ്, ചരിഞ്ഞ്
പതം പറഞ്ഞ്
അലറിക്കുതിച്ച്
മഴ കടലിന്റെ
കലി മുഴുവന്‍
പെയ്ത് തീര്‍ത്തു.
ഒടുവില്‍
ഒന്നും വേണ്ടായിരുന്നു
എന്ന് കണ്ണീര്‍വാര്‍ത്ത്
മണ്ണിനെപ്പുണര്‍ന്ന്
കിടന്നു,
അതിന്റെ സുഖാലസ്യം
കരളില്‍ കാത്തുവെച്ച്
പുഴകള്‍ ഉത്സവമാക്കി.