ഒരു സമസ്യയും ആര്‍ക്കും-
പൂരിപ്പിയ്ക്കാന്‍ കഴിഞ്ഞില്ല;
ചിരിയും കരച്ചിലും, വകതിരിയ്ക്കാനും
ഒരു ഭാവവും ആര്‍ക്കും പിടികിട്ടിയില്ല.
പരിഭവമോ പ്രതികാരമോ എന്നൊന്നും.
പക്ഷെ, കരഞ്ഞൊലിയ്ക്കുമ്പോള്‍
മുഖത്തിനു നേരെ നീണ്ടു വരുന്ന –
രണ്ടു കുഞ്ഞിക്കൈകള്‍
എല്ലാം മനസ്സിലാക്കി.
അമ്മയെ പൂര്‍ണമായി-
തിരിച്ചറിഞ്ഞില്ലെങ്കിലും,
അമ്മ വേദനിയ്ക്കുമ്പോള്‍ ആ-
കുഞ്ഞിക്കണ്ണുകളും നിറഞ്ഞുതുളുമ്പും……..
ഇവിടെയാണ്, ചില സാമ്യങ്ങള്‍ –
അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
സമസ്യകള്‍ പൂര്‍ണ്ണമായില്ലെങ്കിലും.