വരുമെന്ന് പറഞ്ഞ്
കൊടും മഴയത്തൊരാള്‍
ഇറങ്ങിപ്പോയിട്ടുണ്ട്
ആത്മാവ് നിറച്ചും
കണ്ണുകളോടെ
നോക്കിയിരിക്കുകയാണ്
ഞാന്‍….
ഹൃദയം മുളയ്ക്കുന്ന
നിമിഷത്തില്‍
ദൈവത്തോട്
സംസാരിച്ച് കിടക്കുന്ന
പൈതലിന്റെ
പുഞ്ചിരി ഭാഷയില്‍
എന്റെ കവിതയിലേക്കയാള്‍
തിരിച്ചു വരും.
ലോക സമുദ്രങ്ങളില്‍ നിന്ന്
സ്‌നേഹ രാജ്യമുയര്‍ന്നു
വരും…
ഒടുക്കത്തെ പ്രവാചകന്‍
ഉയര്‍ത്തെഴുന്നേല്‍ക്കും.
സ്‌നേഹിയ്ക്കുന്നതെങ്ങനെയെന്ന്
പഠിപ്പിച്ചു കൊടുത്തതിനു
മാത്രം,
കുരിശിലേറ്റപ്പെടും
അന്ന്
മിന്നാമിനുങ്ങുകള്‍
പാപമോക്ഷം ലഭിച്ച
പകല്‍ നക്ഷത്രങ്ങളാണെന്ന്
ലോകം
അംഗീകരിയ്ക്കും!
Comments