ഇത് ഒരു വിശ്രമ ആസനമാണ്. ഒരു ശിശു കിടക്കുന്നതു പോലെ കിടക്കുക. ശിശുവിനെ പോലെയാവുക എന്നത് ആത്മീയാചാര്യന്മാരെല്ലാം നല്കുന്ന ഉപദേശമാണ്. ലോകത്തിന്റെ സങ്കീര്‍ണ്ണതകളെല്ലാം ഒഴിവാക്കിയ അവസ്ഥ. ബുദ്ധിക്കു പകരം ഹൃദയം മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥ.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. മുട്ടുകുത്തി ഇരിക്കുക. പൃഷ്ഠം, മലര്‍ത്തി വെച്ച കാല്പത്തികളില്‍. മുന്നോട്ടു കുനിഞ്ഞ് ശരീരം തുടമേല്‍ ചേര്‍ത്ത് നെറ്റി തറയില്‍ ചേര്‍ത്തു കിടക്കുക. കൈകള്‍ കാല്‍പ്പത്തികളുടെ വശങ്ങളില്‍ മലര്‍ത്തി വെക്കുക. ശാന്തമായി സാധാരണ ശ്വാസത്തില്‍ വിശ്രമിക്കുക. മനസ്സ് ശിശു സമാനമാക്കുക.
ഗുണങ്ങള്‍
നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. മലബന്ധം ഒഴിവാക്കുന്നു. ശാരീരികമായും മാനസികമായും പൂര്‍ണ വിശ്രമം ലഭിക്കുന്നു.