Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

സാധന ചതുഷ്ടയം (യോഗപദ്ധതി 157)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
28 July 2023

ഒരു കാര്യം സാധിക്കാന്‍ സഹായിക്കുന്ന വസ്തുവോ ഉപായമോ ആണ് സാധനം. മലയാളത്തില്‍ കടയില്‍ സാധനം വാങ്ങാന്‍ പോകുന്നു എന്നു പറയുമ്പോള്‍ ഇത്രയും ചിന്തിക്കുന്നുണ്ടാവില്ല. പക്ഷെ അവിടെയും അര്‍ത്ഥം ഇതു തന്നെയാണ്. ഏതോ ചില കാര്യങ്ങള്‍ സാധിക്കാന്‍ ഉപകരിക്കുന്നവ തന്നെയാണ് സാധനങ്ങള്‍.

Google NewsAdd Kesari Weekly as a preferred source on Google

വലിയ കാര്യങ്ങള്‍ സാധിക്കാന്‍ അതിനനുസരിച്ച സാധനങ്ങള്‍ വേണം. ശങ്കരാചാര്യരുടെ വിവേക ചൂഡാമണിയില്‍ സാധന ചതുഷ്ടയത്തെപ്പറ്റി പറയുന്നുണ്ട്. ജ്ഞാനവും മോക്ഷവും നേടാനുള്ള സാധനങ്ങളാണിവിടെ വിഷയം. ഈ സാധ്യങ്ങള്‍ അഥവാ ലക്ഷ്യങ്ങള്‍ മഹത്തരമാണ്. അതുകൊണ്ടു തന്നെ അതിനു വേണ്ട സാധനങ്ങളും മഹത്തരമാവണം. വിവേകം, വൈരാഗ്യം, ശമാദിഷട്ക സമ്പത്തി, മുമുക്ഷുത്വം – ഇവയാണ് നാലു സാധനങ്ങള്‍, സാധന ചതുഷ്ടയം.

വിവേകം
നിത്യ – അനിത്യ വസ്തു വിവേകമാണ് ആദ്യത്തേത്. നിത്യം അഥവാ എന്നെന്നും നിലനില്ക്കുന്ന വസ്തുവേത്? അനിത്യമായ വസ്തുവേത് എന്ന് വിവേചിച്ച് അറിയുക. നാം കാണുന്ന വസ്തുക്കള്‍ നിത്യമാണോ?. ഓരോന്നും അല്ല, അല്ല (ന ഇതി, ന ഇതി) എന്ന് ജിജ്ഞാസു മനസ്സിലാക്കും.
ബ്രഹ്‌മ സത്യം ജഗന്മിഥ്യേ –
ത്യേവം രൂപോ വിനിശ്ചയ:
സോയം നിത്യാനിത്യ വസ്തു –
വിവേക: സമുദാഹൃത:

ADVERTISEMENT

ബ്രഹ്‌മം മാത്രം സത്യം. അതു മാത്രം നിത്യം. ജഗത് അതായത് ഈ കാണുന്ന, ചലിക്കുന്ന ലോകം മിഥ്യയാണ്, നിത്യമല്ല, സത്യമല്ല. ഇങ്ങിനെ തിരിച്ചറിയുന്നതാണ് നിത്യാനിത്യ വസ്തു വിവേകം.

വൈരാഗ്യം
വൈരാഗ്യം ദേഷ്യമല്ല. മലയാളത്തില്‍ അങ്ങിനെ ഒരു രൂഢിയായ അര്‍ത്ഥം ഉണ്ട്. എന്നാല്‍ വിരാഗത, രാഗമില്ലാത്ത അവസ്ഥയാണ് വൈരാഗ്യം. ദേഹം, മറ്റു വസ്തുക്കള്‍ ഇവയെയൊക്കെ നാം കണ്ണു കൊണ്ടും മറ്റിന്ദ്രിയങ്ങളെക്കൊണ്ടും തൊട്ടറിയുന്നു. ബ്രഹ്‌മലോകം മുതലായ അന്യലോകങ്ങളെ കേട്ടറിയുന്നു. ഇവയെല്ലാം നമുക്കനുഭവിക്കാവുന്ന ഭോഗവസ്തുക്കളാണ്. അവ പക്ഷേ, അനിത്യങ്ങളാണെന്ന് കണ്ടറിഞ്ഞും ശാസ്ത്രങ്ങളിലൂടെ കേട്ടറിഞ്ഞും മനസ്സിലാക്കി ബോദ്ധ്യപ്പെടണം. അപ്പോള്‍ അവ നമ്മെ കബളിപ്പിക്കുകയാണെന്നും നശിപ്പിക്കുകയാണെന്നും അറിയും. അവയോട് വെറുപ്പുണ്ടാകും. ഒട്ടും രാഗം തോന്നില്ല.

ശമാദിഷട്കസമ്പത്തി.
ശമം, ദമം, ഉപരതി, തിതിക്ഷാ, ശ്രദ്ധാ, സമാധാനം ഇവയാണ് ആറ് സമ്പത്തുകള്‍.
ശമം
ശമം മനസ്സിന്റെ ഗുണമാണ്.
വിരജ്യ വിഷയ വ്രാതാദ്
ദോഷ ദൃഷ്ട്യാ മുഹുര്‍മുഹു:
സ്വലക്ഷ്യേ നിയതാവസ്ഥാ
മനസ: ശമ ഉച്യതേ

എല്ലാ വിഷയ വസ്തുക്കളിലും ദോഷ ദൃഷ്ടിയോടെ തന്റെ ലക്ഷ്യത്തില്‍ വീണ്ടും വീണ്ടും മനസ്സിനെ ചേര്‍ക്കുന്നതാണ് മനസ്സിന്റെ ശമം. ഈ ശമം നേടിയവന്‍ ശാന്തന്‍. ശാന്തത നാമേവരും ആഗ്രഹിക്കുന്ന ഒരു ഗുണമാണ്.

ദമം

ഇന്ദ്രിയങ്ങളെ അടക്കലാണ് ദമം. ദമമുള്ളവന്‍ ദാന്തന്‍. ഇന്ദ്രിയങ്ങള്‍ അതിശക്തങ്ങളാണ്. അവയ്ക്ക് പുറത്തേക്കാണ് ചാട്ടം. അടക്കാന്‍ പ്രയാസമാണ്. കര്‍മ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളില്‍ നിന്നും ബലമായി പിന്‍വലിച്ച് അടക്കണം. മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറയണമെന്നു തോന്നും. പറയരുത്. അത് നാക്കിന്റെ ദമം. മറ്റുള്ളവരുടെ കുറ്റം കേള്‍ക്കണമെന്നു തോന്നും. കേള്‍ക്കാതിരിക്കുക. അത് ചെവിയുടെ ദമം.

ഉപരതി
‘ബാഹ്യ അനാലംബനം വൃത്തേ:’ മനസ്സിലെ വൃത്തികള്‍ക്ക് പുറത്തുള്ള ആശ്രയം ഇല്ലാതാക്കുക. മനസ്സ് എങ്ങിനെയാണ് ഒരു വസ്തുവിനെ അറിയുന്നത് ? ‘കൃഷകവത്’ എന്നാണുത്തരം. കര്‍ഷകന്‍ തന്റെ വയലിലേക്ക് ഒരു ചാലിലൂടെ വെള്ളം തിരിച്ചു വിടും. വെള്ളം വയലില്‍ നിറയും, അതായത് വെള്ളം വയലിന്റെ ആകൃതി സ്വീകരിക്കും. അതുപോലെ മനസ്സ് ഇന്ദ്രിയങ്ങളിലൂടെ ബാഹ്യവിഷയങ്ങളിലെത്തി അതിന്റെ രൂപത്തിലായിത്തീരും. അപ്പോഴാണ് അതിനെ അറിഞ്ഞു എന്നു പറയുന്നത്. ഈ ബാഹ്യവസ്തുക്കളുടെ ആലംബനം തടയുന്നതാണ് ഉപരതി.

തിതിക്ഷ
സഹനം സര്‍വ ദു:ഖാനാം
അപ്രതീകാരപൂര്‍വകം
ചിന്താ വിലാപ രഹിതം
സാ തിതിക്ഷാ നിഗദ്യതേ.
എല്ലാ ദു:ഖങ്ങളേയും പ്രതികാരബുദ്ധിയില്ലാതെ ചിന്തയോ വിലാപമോ ഇല്ലാതെ സഹിക്കുക. അതു തന്നെ തിതിക്ഷാ. മനസ്സിന് ഇളക്കം പാടില്ല. അതിനുള്ള ഒരു ഉപായമാണ് തിതിക്ഷ. മറ്റുള്ളവര്‍ ശല്യപ്പെടുത്തുമ്പോള്‍ അതില്‍ പ്രതികാര ബുദ്ധി സൂക്ഷിച്ചാല്‍ മനസ്സു കലങ്ങിയിരിക്കും. രോഗാദികളായാലും പ്രകൃതി ദുരന്തമായാലും അതില്‍ ആശങ്കയോ പരാതിയോ അരുത്.

ശ്രദ്ധ
ശാസ്ത്രത്തിലും ഗുരുവാക്യത്തിലും ഉള്ള വിശ്വാസമാണ് ശ്രദ്ധ. അേേലിശേീി എന്ന തര്‍ജ്ജമ ഇവിടെ യോജ്യമല്ല. ഗുരുവിലും ശാസ്ത്രത്തിലും ഉള്ള വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ ശ്രദ്ധ വ്യതിചലിക്കരുത്.’ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ ശ്രദ്ധയുളളവനേ ജ്ഞാനം ലഭിക്കൂ. അതീന്ദ്രിയവിഷയത്തില്‍ ശാസ്ത്രമാണ് വഴികാട്ടി. ഗുരു അത് ഉറപ്പിക്കും.

സമാധാനം
ശുദ്ധമായ ബ്രഹ്‌മത്തില്‍ ബുദ്ധിയെ എപ്പോഴും വേണ്ടവണ്ണം ഉറപ്പിച്ചു നിര്‍ത്തുന്നത് സമാധാനം. വേണ്ടവണ്ണം ആധാനം ചെയ്യുക, ഉറപ്പിച്ചു നിറുത്തണം. മനസ്സിനെ താലോലിച്ച് അതിനെ ഇഷ്ടത്തിനു വിട്ടാല്‍ സമാധാനം ഉണ്ടാവില്ല.

മുമുക്ഷുത്വം
അഹങ്കാരാദി ദേഹാന്താന്‍
ബന്ധാന്‍ അജ്ഞാന കല്പിതാന്‍
സ്വസ്വരൂപാവബോധേന
മോക്തുമിച്ഛാ മുമുക്ഷുതാ.

അജ്ഞാനം കാരണമായി ഉണ്ടാകുന്ന സൂക്ഷ്മമായ അഹങ്കാര ബോധം മുതല്‍ സ്ഥൂലമായ ശരീരം വരെയുള്ള ബന്ധനങ്ങളില്‍ നിന്ന് തന്റെ സ്വരൂപത്തിന്റെ ജ്ഞാനത്താല്‍ മോചിപ്പിക്കാന്‍ ഉള്ള തീവ്രമായ ഇച്ഛയാണ് മുമുക്ഷുത്വം.

Tags: യോഗപദ്ധതി
Share1
Tweet
SendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies