ധനു: അഥവാ ധനുസ്സ് എന്നാല്‍ വില്ല്. ശരീരം വില്ലിന്റെ ആകൃതിയില്‍ വരുന്നു. വില്ലില്‍ അമ്പു തൊടുത്ത് വലിച്ചു വിടുമ്പോള്‍ വില്ലിന്റെ ആകൃതി മാറും. അതാണിവിടെ കാണുന്നത്. തോക്ക് കണ്ടുപിടിക്കുന്നതിനു മുമ്പ് വില്ലും അമ്പുമായിരുന്നു യുദ്ധത്തില്‍ പ്രധാന ആയുധം. വാളുകൊണ്ട് അടുത്തുള്ളതിനെ മാത്രമെ ആക്രമിക്കാന്‍ സാധിക്കൂ. ദൂരെയുള്ളതിനെ ഭേദിക്കാന്‍ ധനുസ്സു തന്നെ വേണം. അതുകൊണ്ട് ഇത് പുരാണ പ്രസിദ്ധമാണ്.
ചെയ്യുന്ന വിധം
കമിഴ്ന്നു കിടക്കുക. കാലുകള്‍ മുട്ടില്‍ മടക്കി, കൈ കൊണ്ട് കാല്‍പ്പത്തി പിടിക്കുക. ആഴത്തില്‍ ശ്വാസമെടുത്തു കൊണ്ട് തല, നെഞ്ച്, തുടകള്‍ ഇവ സാധിക്കുന്നത്രയും ഉയര്‍ത്തുക. ശരീരം പൂര്‍ണ്ണമായും വലിച്ചു പിടിച്ച വില്ലിന്റെ ആകൃതിയിലാകം. വലിയും തോറും നിലത്തു പതിച്ച ശരീര ഭാഗം കുറഞ്ഞു വരും. സ്ഥിതിയില്‍ അല്പം നിന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
വയറിലെ പേശികള്‍ക്കും അവയവങ്ങള്‍ക്കും വലിവും വഴക്കവും ലഭിക്കും. അഡ്രിനല്‍ ഗ്രന്ഥികള്‍ക്കു ഗുണം ചെയ്യും. ശരീരത്തില്‍ രക്തചംക്രമണം കൂടും. ചുമലുകള്‍, കൈകള്‍, കാലുകള്‍ ഇവയ്‌ക്കെല്ലാം ഗുണകരമാണ്. ഏകാഗ്രത വര്‍ദ്ധിക്കും.