ശിവനെ കോപിപ്പിച്ച ഒരു മഹര്‍ഷിയുടെ പേരാണ് കൗണ്ഡിന്യന്‍. മഹാവിഷ്ണു ആ മുനിയെ ശിവകോപത്തില്‍ നിന്നും രക്ഷിച്ചു എന്നും അങ്ങിനെ വിഷ്ണു ഗുപ്തന് എന്ന പേരു കിട്ടിയെന്നും കഥ.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്കുക. കുനിഞ്ഞ് രണ്ടു കൈപ്പത്തികളും മുന്നില്‍ പരസ്പരം അരമീറ്റര്‍ അകലത്തില്‍ നിലത്തു പതിച്ചു വച്ച് കുത്തിയിരിക്കുക. കൈമുട്ടുകള്‍ 90 ഡിഗ്രി. രണ്ടു കാലുകളും കൈമുട്ടുകളില്‍ കയറ്റി വെച്ച് വലിഞ്ഞു നിവര്‍ത്തുക. കാലുകള്‍ ഭൂമിക്കു സമാന്തരമായിരിക്കും.
ഗുണങ്ങള്‍
കഠിനമായ ആസനങ്ങളില്‍ പെടുന്നതാണ് ഈ ആസനം. ശരീരത്തിന്റെ എല്ലാ ഭാഗത്തും വലിവും വഴക്കവും നല്കുന്ന ആസനമാണിത്. മനസ്സിന് ഏകാഗ്രത ലഭിക്കും. കൈത്തണ്ടകള്ക്കു ബലമേകും.