Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

വൈശേഷിക ദര്‍ശനം (യോഗപദ്ധതി 147)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
19 May 2023

കണാദ മഹര്‍ഷിയാണ് ഈ ദര്‍ശനത്തിന്റെ വക്താവ്. പത്ത് അധ്യായങ്ങളും ഓരോ അധ്യായത്തിലും രണ്ടു വീതം ആഹ്നികങ്ങളും അവയിലെല്ലാം കൂടി 370 സൂത്രങ്ങളും ചേര്‍ന്നതാണ് ഈ ഗ്രന്ഥം.

Google NewsAdd Kesari Weekly as a preferred source on Google

അഥാതോ ധര്‍മ്മം വ്യാഖ്യാസ്യാമ: – ധര്‍മത്തെ ഞാന്‍ മനസ്സിലാക്കിത്തരാം എന്ന പ്രതിജ്ഞയോടെ ഗ്രന്ഥാരംഭം. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എന്നാല്‍ അര്‍ഥഗര്‍ഭമായി ധര്‍മ്മത്തെ നിര്‍വചിച്ചിരിക്കുന്നു അടുത്ത സൂത്രത്തില്‍.

‘യത: അഭ്യുദയ നിശ്രേയസ സിദ്ധി: സ ധര്‍മ്മ: – ഏതില്‍ നിന്നാണോ ലൗകികമായ സുഖങ്ങളും മോക്ഷവും സിദ്ധിക്കുന്നത്, അതാണ് ധര്‍മ്മം. ധാരാളം ഭൗതിക സുഖസൗകര്യങ്ങള്‍ സമ്പാദിക്കണം, എന്നാല്‍ അവയില്‍ നിന്നെല്ലാം മുക്തനാകാനും സ്വസ്ഥനാകാനും കഴിയണം. ഇതാണ് ഭാരതത്തിന്റെ സന്ദേശം. അതാണ് ധര്‍മ്മം. കണാദന്‍ അതാണ് ഇവിടെ ഉറക്കെ വിളിച്ചു പറയുന്നത്. സംഘ പ്രാര്‍ഥനയില്‍ പറയുന്ന സമുത്കര്‍ഷ നിശ്രേയസങ്ങള്‍ ഇതു തന്നെ.

ADVERTISEMENT

ദ്രവ്യം, ഗുണം, കര്‍മ്മം, സാമാന്യം, വിശേഷം, സമവായം എന്നീ ആറ് പാദാര്‍ഥങ്ങളുടെ യഥാര്‍ഥ ജ്ഞാനം അഭ്യുദയം (സമുത്കര്‍ഷം) ഉണ്ടാക്കും. അവയില്‍ അടങ്ങിയിരിക്കുന്ന സമാന ധര്‍മ്മങ്ങളും വിപരീത ധര്‍മ്മങ്ങളും അറിഞ്ഞാല്‍ നിശ്രേയസവും കിട്ടും. ഈ ആറു പദാര്‍ഥങ്ങളെയും പിന്നീട് ഇഴ കീറി പരിശോധിക്കുന്നു.

പൃഥ്വീ (ഭൂമി), അപ് (ജലം), തേജസ്സ് (അഗ്‌നി), വായു, ആകാശം, കാലം, ദിക്, ആത്മാ, മനസ്സ് ഇവയാണ് ദ്രവ്യങ്ങള്‍. ഗന്ധവതീ പൃഥ്വീ – ഗന്ധമെന്ന വിശേഷ ഗുണമുളള ദ്രവ്യമാണ് പൃഥ്വീ എന്നിങ്ങനെ ഓരോ ദ്രവ്യത്തേയും വിശദമായി വ്യാഖ്യാനിക്കുന്നു.

രൂപം, രസം, ഗന്ധം, സ്പര്‍ശം, സംഖ്യ, പരിമാണം, പൃഥക്ത്വം, സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഃഖം, ഇച്ഛാ, ദ്വേഷം, പ്രയത്‌നം – ഇവയാണ് ഗുണങ്ങള്‍. ഇവയെല്ലാം നമുക്ക് അനുഭവിച്ച് അറിയാന്‍ കഴിയുന്നവയാണ്.

മൂന്നാമത്തെ പദാര്‍ഥം കര്‍മ്മം. ഉയര്‍ത്തുക (ഉത്‌ക്ഷേപണം), താഴ്ത്തുക (അപക്ഷേപണം), വളയ്ക്കുക (ആകുഞ്ചനം), പരത്തുക (പ്രസാരണം), നടത്തുക (ഗമനം) ഇവയാണ് കര്‍മ്മങ്ങള്‍. ദ്രവ്യത്തോട് ചേര്‍ന്നാണ് കര്‍മ്മമിരിക്കുന്നത്.

എന്നാല്‍ എല്ലാ ദ്രവ്യങ്ങള്‍ക്കും കര്‍മ്മമില്ല താനും – ഭൂമി, ജലം, അഗ്നി, വായു – ഇവയ്ക്കു മാത്രമേ കര്‍മ്മമുള്ളൂ. ആകാശം, കാലം, ദിക്, ആത്മാ, മനസ്സ് എന്നിവയ്ക്ക് മേല്പറഞ്ഞ അഞ്ചു തരം കര്‍മ്മങ്ങള്‍ ഇല്ല.

സാമാന്യം എന്നാല്‍ പല ദ്രവ്യങ്ങളില്‍ കാണുന്ന ഒരേ ഗുണമാണ്. പശുത്വം, മൃഗത്വം, സസ്യത്വം എന്നിവ സാമാന്യമാണ്. അത് നിത്യമാണ്, ഏകവുമാണ്. എന്നാല്‍ പലതിലും ഒരുപോലെ കാണപ്പെടും. സസ്യത്വം എന്നത് നിത്യവും ഏകവുമാണ്. എന്നാല്‍ അത് അനേകം സസ്യങ്ങളില്‍ കാണപ്പെടും. നിത്യം ഏകം അനേകാനുഗം എന്നാണ് സൂത്രം.

ഇനി വിശേഷം. വസ്തുക്കള്‍ വ്യത്യസ്തമായി കാണപ്പെടുന്നത് ഒന്നിന് മറ്റൊന്നില്‍ നിന്നുള്ള വിശേഷം കൊണ്ടാണ്, പ്രത്യേകത കൊണ്ടാണ്. മരം (തടി )തന്നെയാണ് കസേരയായും കട്ടിലായും മാറുന്നത്.

കാര്യവും കാരണവും തമ്മിലുള്ള ബന്ധമാണ് സമവായം (ഇഹ ഇദം ഇതി യത: കാര്യകാരണയോ: സ സമവായ:). ഇത് അല്പം സാങ്കേതികമായ വാക്കുകളാണ്. നൂല് എന്നത് കാരണവും വസ്ത്രം അതിന്റെ കാര്യവും ആണ്. ഇവ തമ്മിലുള്ള ബന്ധത്തെയാണ് സമവായം എന്നു പറയുന്നത്.
പിന്നീട് വന്ന വൈശേഷികര്‍ അഭാവം എന്ന ഒരു പദാര്‍ഥത്തേക്കൂടി ചേര്‍ത്തു.

ലോകമുണ്ടായത് അദൃഷ്ടം (കര്‍മ്മത്തിന്റെ കാണപ്പെടാത്ത ശക്തി) കാരണമായിട്ടാണ്.

അദൃഷ്ടമാണ് ജനന – മരണ – ബന്ധാദികള്‍ നിര്‍ണയിക്കുന്നത്. ജീവാത്മാക്കള്‍ നിത്യമാണ്, പരസ്പരം ഭിന്നമാണ്, വ്യത്യസ്തവുമാണ്. ആത്മാവും മനസ്സും ഇന്ദ്രിയ പ്രത്യക്ഷമല്ല.

അണുവാണ് ഏറ്റവും സൂക്ഷ്മമായ വസ്തു. അത് നിത്യവും അകാരണവും സത്യവും ആണ്. ഓരോ അണുവും വിശേഷമുള്ളതാണ്. അത്തരം രണ്ടു പരമാണുക്കള്‍ ചേര്‍ന്നാല്‍ ദ്വ്യണുകം. പിന്നീട് ത്ര്യണുകം അഥവാ തന്മാത്ര രൂപപ്പെടുന്നു. അതിനെ ത്രസരേണു എന്നും വ്യവഹരിക്കും. സൂര്യരശ്മിയില്‍ കാണപ്പെടുന്ന പൊടി പോലെ അത് ഇന്ദ്രിയഗോചരമാണ്. നാലുതരം പരമാണുക്കളേ ഉള്ളൂ – പൃഥ്വി, ജലം, തേജസ്, വായു. ആകാശം അണുകമല്ലെങ്കിലും ഭൗതികം തന്നെയാണ്. കാലം, ആത്മാവ്, മനസ്സ് എന്നിവ അണുകവുമല്ല, ഭൗതികവുമല്ല.

രാഗം, ദ്വേഷം, മോഹം എന്നീ ദോഷങ്ങളാണ് ബന്ധ കാരണം. ജ്ഞാനത്തിലൂടെ ഇവ മൂന്നും നശിക്കും. ജന്മദുഃഖവും നശിക്കും.

വൈശേഷികം പ്രത്യക്ഷത്തേയും അനുമാനത്തേയും മാത്രമേ പ്രമാണമായി കാണുന്നുളളൂ. അതുപോലെ സത്കാര്യ വാദത്തെ അംഗീകരിക്കുന്നുമില്ല. കാര്യത്തില്‍ കാരണം അടങ്ങിയിരിക്കുന്നു എന്നതാണ് സത്കാര്യ വാദം. പാല്‍ (കാരണം) തൈര് (കാര്യം) ആവുമ്പോള്‍ തൈരില്‍ പാല്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ വൈശേഷികര്‍ക്ക് പാലും തൈരും വേറെ വേറെ തന്നെയാണ്.

ആധുനികമായ ആണവ ശാസ്ത്രവുമായി വൈശേഷികത്തിനുള്ള സാമ്യ-വൈഷമ്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അത് വായനക്കാര്‍ക്ക് വിടുന്നു.

 

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies