പരിവൃത്ത പ്രസാരിത പാദോത്താനാസനം വളരെ കഠിനമായ ഒരു ആസനമാണിത്. യോഗാസന മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളത്. വളരെ കാലത്തെ പരിശീലനത്തിനും ശരീരം അത്യധികം വഴക്കം നേടിയതിനും ശേഷം മാത്രം ചെയ്യാവുന്നതാണ് ഈ ആസനം.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. ചാടി കാലുകള്‍ ഒരു മീറ്റര്‍ അകലത്തില്‍ വെക്കുക. ശ്വാസം വിട്ടുകൊണ്ട് മുന്നിലേക്കു കുനിയുക. ശരീരം പിരിയണം. അപ്പോള്‍ നെഞ്ചും മുഖവും മുന്നോട്ടു തിരിയും. ദൃഷ്ടി മുന്നില്‍. വലതു കൈ കൊണ്ട് ഇടതുകാലിലും ഇടതു കൈ കൊണ്ട് വലതുകാലിലും പിടിക്കുക. സാധാരണ ശ്വാസത്തില്‍ ശാന്തമായി അല്പ സമയം നിന്ന ശേഷം തിരിച്ചുവന്ന് വശം മാറ്റി ചെയ്യുക.
ഗുണങ്ങള്‍
ശരീരത്തിനു മുഴുവന്‍ വഴക്കം ലഭിക്കും. മനസ്സ് ഏകാഗ്രമാവും. വയറിലെ പേശികള്‍ക്ക് വലിവും ലാഘവവും ലഭിക്കും. നയനാനന്ദകരമാണ് ഈ ആസനം.