Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

പുനര്‍ജന്മം (യോഗപദ്ധതി 155)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 14 July 2023

മരണം ഒരവസാനമല്ല എന്നാണ് ഭാരതീയ തത്വശാസ്ത്രങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഭൗതിക ദേഹം മാത്രമേ മരിക്കൂ. അതിനുള്ളിലിരിക്കുന്നവന്‍ അഥവാ ദേഹി മരിക്കില്ല. അത് സമ്പാദിച്ച അറിവിനും കര്‍മ്മത്തിനും അനുസൃതമായി വീണ്ടും മറ്റൊരു ശരീരം സ്വീകരിക്കും. ‘യോനിമന്യേ പ്രപദ്യന്തേ ശരീരത്വായ ദേഹിന:’ ജീവാത്മാവ് ശരീരം സ്വീകരിക്കാന്‍ മറ്റൊരു യോനിയെ പ്രാപിക്കുന്നു എന്ന് കഠ ഉപനിഷത്തു പറയുന്നു. ഇതു തന്നെ പുനര്‍ജന്മം – വീണ്ടുമൊരു ജീവിതം. കര്‍മ്മത്തിന് അനുഭവിച്ചേ അറുതി വരൂ. അങ്ങിനെ അനുഭവിക്കാന്‍ ഒരു ശരീരവും വേണം. അവിടെ അത് പുണ്യ- അപുണ്യ കര്‍മ്മങ്ങളുടെ ഫലമായ സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു തീര്‍ക്കും.

‘ക്ലേശമൂല: കര്‍മ്മാശയോ ദൃഷ്ടാദൃഷ്ട ജന്മവേദനീയ:’ എന്ന് പതഞ്ജലി. കര്‍മ്മഫല സഞ്ചയം സുഖദു:ഖാനുഭവങ്ങളാകുന്ന ക്ലേശത്തിനു കാരണമാകും. അത് ഈ ജന്മത്തിലോ (ദൃഷ്ട) വരും ജന്മത്തിലോ (അദൃഷ്ട) അനുഭവിക്കേണ്ടിവരും.

‘സതി മൂലേ തദ്വിപാകോ ജാതി – ആയുര്‍ – ഭോഗാ:’ വേര് (ക്ലേശം) ഇരിക്കുമ്പോള്‍ അതിന്റെ പരിണാമമായി ജന്മം, ആയുസ്സ്, ഭോഗാനുഭവങ്ങള്‍ എന്നിവയുണ്ടാകും. അത് സുഖമോ ദു:ഖമോ സുഖ – ദുഃഖ സമ്മിശ്രമോ ആകാം. നിഷ്‌കാമമായ കര്‍മ്മം കൊണ്ട് അതായത് ഫലത്തില്‍ ഇച്ഛ വെക്കാത്ത കര്‍മ്മം കൊണ്ട് കര്‍മ്മ സഞ്ചയത്തെ കുറക്കാനും ക്രമത്തില്‍ ഇല്ലാതാക്കാനും കഴിയും. ഇതു തന്നെ കര്‍മ്മയോഗം.

‘മന ഏവ മനുഷ്യാണാം കാരണം ബന്ധ – മോക്ഷയോ:’ ബന്ധത്തിനും മോക്ഷത്തിനും കാരണം മനസ്സാണ്. ആ മനസ്സിനെ കര്‍മ്മയോഗത്തിലൂടെയും ജ്ഞാന – ഭക്തി – രാജയോഗങ്ങളിലൂടെയും ശുദ്ധമാക്കാം.

‘സര്‍വേ മനോനിഗ്രഹ ലക്ഷണാന്താ:
പരോ ഹി യോഗോ മനസ: സമാധി:’ എന്നു ഭാഗവതം. എല്ലാ സാധനകളും മനസ്സിന്റെ നിഗ്രഹത്തിനു വേണ്ടിയാണ്. ശ്രേഷ്ഠമായ യോഗം മനസ്സിന്റെ സമാധി തന്നെ.

കര്‍മ്മഫലങ്ങള്‍ തന്നെയാണ് വാസന. വാസനകളാണ് ജീവിതത്തിന്റെ ചാലക ശക്തി. ശരീരം മരിക്കുമ്പോള്‍ വാസനകളൊടുങ്ങില്ല. അത് സൂക്ഷ്മ ശരീരത്തില്‍ ഒളിഞ്ഞിരിക്കും. അത് പുതിയ ജന്മത്തിനു കാരണമാകും. ധാരാളം പുണ്യം ചെയ്തവര്‍ പല ലോകങ്ങളിലും ചെന്നു ഭോഗങ്ങള്‍ അനുഭവിച്ച് പുണ്യം ക്ഷയിക്കുമ്പോള്‍ (ക്ഷീണേ പുണ്യേ) മനുഷ്യലോകത്തു വന്നു പിറക്കുന്നു (മര്‍ത്ത്യലോകം വിശന്തി). ആശകളുള്ളിടത്തോളം പുനര്‍ജന്മം അനിവാര്യമത്രേ.

വാസനകളെ, മുന്‍ ജന്മങ്ങളെ നമുക്ക് അറിയാന്‍ കഴിയുമോ? മനസ്സിന്റെ അറിയാത്ത തലങ്ങളെ ആത്മീയ പുരോഗതി നേടിയവര്‍ക്ക് വായിച്ചെടുക്കാന്‍ പറ്റും. ശ്രീരാമകൃഷ്ണ ദേവന് വിവേകാനന്ദന്റെ പൂര്‍വജന്മങ്ങള്‍ അറിയാമായിരുന്നു. ബുദ്ധന് കഴിഞ്ഞു പോയ 500 ജന്മങ്ങളിലെ കഥയറിയാമായിരുന്നു. ‘സംസ്‌ക്കാര സാക്ഷാത്ക്കരണാത് പൂര്‍വ ജാതി ജ്ഞാനം’ എന്നു പതഞ്ജലി പറയുന്നുണ്ട്. സംസ്‌ക്കാരം അഥവാ വാസനയെ സംയമത്തിലൂടെ സാക്ഷാത്ക്കരിച്ചാല്‍ പൂര്‍വജന്മത്തെ അറിയാം. ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറയുന്നുണ്ട്:-

ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാര്‍ജ്ജുന
താന്യഹം വേദ സര്‍വാണി
ന ത്വം വേത്ഥ പരന്തപ

നിനക്കും എനിക്കും പല ജന്മങ്ങള്‍ കഴിഞ്ഞു. എനിക്കതെല്ലാം അറിയാം. നിനക്ക് അവയറിയില്ല എന്നു മാത്രം. ഇങ്ങിനെ മുജ്ജന്മ ജ്ഞാനമുള്ളവരെ ജാതി സ്മരന്‍ എന്നു പറയും. ജന്മനാ അസാധാരണ കഴിവുള്ളവരെ നമുക്കു ലോകത്തു കാണാം. അതു പാരമ്പര്യം കൊണ്ടോ പരിതഃസ്ഥിതി കൊണ്ടോ ന്യായീകരിക്കാവുന്നവയല്ല. പുനര്‍ജന്മസിദ്ധാന്തം പോലെ ഇതിന് യുക്തിഭദ്രമായ ഒരു ന്യായം വേറെയില്ല.

മനുഷ്യന് രണ്ടു ശരീരമുണ്ട് – സ്ഥൂലവും സൂക്ഷ്മവും. സ്ഥൂലം നാം കാണുന്നതു തന്നെ. സൂക്ഷ്മ ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, പ്രാണന്‍ ഇവയടങ്ങുന്നതാണ് സൂക്ഷ്മ ശരീരം. അത് മരണത്തില്‍ നശിക്കില്ല. അതിലാണ് കര്‍മ്മാശയമിരിക്കുന്നത്. അവ മറ്റൊരു ലോകത്തേക്കു കടക്കും. മനസ്സിന്റെ നന്മതിന്മകള്‍ക്കനുസരിച്ച് മേലോട്ടോ കീഴ്‌പോട്ടോ ഗമിക്കും. ഭോഗാനുഭവങ്ങള്‍ക്കു ശേഷം തിരിച്ചു വരും.

കര്‍മ്മ സിദ്ധാന്തം വലിയ അവസരങ്ങളാണ് മനുഷ്യനു മുന്നില്‍ തുറന്നിടുന്നത്. വെറുതെ വിധിക്കടിമപ്പെട്ടു കഴിയുന്നതിനു പകരം തനിക്കു ലഭ്യമായ പരിമിതമായ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി തന്റെ കര്‍മ്മ സഞ്ചയത്തെ കൂട്ടാനും കുറക്കാനും നിയന്ത്രിക്കാനും കഴിയും. പൂര്‍ണമായ ചിത്തശുദ്ധി നേടി ഈശ്വര സാക്ഷാത്ക്കാരം വരെയുള്ള പാത അവന്റെ മുന്നില്‍ തുറന്നു കിടക്കുന്നു.

കൊടിയ പാപങ്ങള്‍ ചെയ്തു കൂട്ടുന്നവന്‍ ചിലപ്പോള്‍ മനുഷ്യനിലും താണ ജീവിയായി ജന്മമെടുക്കും. അനുഭവങ്ങള്‍ക്കു ശേഷം തിരിച്ചു വരും. എല്ലാ ആത്മാക്കളിലും ദൈവികത ഉണ്ട്. മനുഷ്യരില്‍ മാത്രമല്ല. സസ്യങ്ങള്‍ക്ക് ജീവനുണ്ട് എന്നു ജഗദീശ് ചന്ദ്രബോസ് പറഞ്ഞപ്പോള്‍ പാശ്ചാത്യ ലോകം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല, പക്ഷെ അദ്ദേഹം അതു തെളിയിക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തു. ദൈവം എങ്ങും നിറഞ്ഞിരിക്കുന്നു എന്ന് മറ്റെങ്ങിനെ അവകാശപ്പെടാന്‍ പറ്റും?

പതഞ്ജലി ജാത്യന്തര പരിണാമത്തെപ്പറ്റി പോലും പരാമര്‍ശിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് അവന്റെ ജാതിയെ അഥവാ ജന്മനാ ഉള്ള വൈയക്തിക അവസ്ഥയെ കടന്നു മറ്റൊരു അവസ്ഥയെ പ്രാപിക്കാനുള്ള, പരിണാമ സാമര്‍ത്ഥ്യം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. മനുഷ്യനിലെ അനന്തസാധ്യതകളിലേക്കുളള ചൂണ്ടുപലകയായി ഈ പഠനം മാറും.

Tags: യോഗപദ്ധതി
Share9TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies