വലതു കൈ കാലുകള്‍ ബദ്ധപത്മാസനത്തിന്റെയും ബാക്കി ഭാഗം ഉത്താനാസനത്തിന്റെയും അവസ്ഥയില്‍ വരുന്ന ആസനമാണിത്. കാല്‍ പത്മാസനത്തില്‍ വന്ന് അതിന്റെ പെരുവിരല്‍, കൈ പിറകിലൂടെ എടുത്ത് പിടിക്കുന്നതാണ് ബദ്ധ പത്മം. മുന്നോട്ടു കുനിയുന്നത് ഉത്താനാസനവും
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. വലതുകാല്‍ മടക്കി പത്മാസനത്തിനെന്ന പോലെ ഇടതു തുടയില്‍ കഴിയുന്നത്ര മേലേക്ക് ചേര്‍ത്തു വെക്കുക. ഉള്ളംകാല്‍ മേലോട്ടു നോക്കിയിരിക്കും. വലതു കൈ പിന്നിലൂടെ എടുത്ത് വലതുകാലിന്റെ പെരുവിരലില്‍ പിടിക്കുക. ഇപ്പോള്‍ അര്‍ധ ബദ്ധ പത്മമായി. ഇനി ശ്വാസം വിട്ടു കൊണ്ട് മുന്നോട്ടു നോക്കിക്കൊണ്ട് കുനിയുക. ഇടതു കൈ നിലത്തു കുത്താം. സാധാരണ ശ്വാസത്തില്‍ അല്പനേരം സ്ഥിതിചെയ്ത് തിരിച്ചു വന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
നട്ടെല്ലിന് വഴക്കം കിട്ടും. വയറിലെ പേശികള്‍ക്കും അവയവങ്ങള്‍ക്കും വലിവും വഴക്കവും കിട്ടും. വയറു കുറയാന്‍ നല്ലതാണ്.