സുപ്തം എന്നാല്‍ ഉറങ്ങിയത് എന്നും കമിഴ്ന്നത് എന്നും അര്‍ത്ഥമെടുക്കാം. കൂര്മ്മമെന്നാല് ആമ.
തന്ത്രശാസ്ത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സങ്കേതമാണ് ആമ. ഏറ്റവും ഉറച്ചു നില്ക്കുന്നതും ക്ഷമയുള്ളതുമാണ് ആമ. അമൃതമഥനത്തില്‍ ആമയുടെ മേലെയാണ് പര്‍വ്വതം. മൂലാധാരത്തില്‍ ആമയുടെ സങ്കല്പം കാണാം. ക്ഷേത്രത്തില്‍ ബിംബപ്രതിഷ്ഠയുടെ അടിയില്‍ ആമയുണ്ട്. രണ്ടാമത്തെ അവതാരവും ആമയാണല്ലോ.
ചെയ്യുന്ന വിധം
നിലത്തിരിക്കുക. കുനിഞ്ഞ് നെറ്റി നിലത്തു മുട്ടിക്കുക. വലതു കാല് കൈയിന്റെ പിറകിലൂടെ തോളില്‍ ചേര്‍ക്കുക. ഇടതു കാലും ഇതുപ്രകാരം ചെയ്യുക. കാലുകള്‍ക്കിടയില്‍ തല. കാലുകള്‍ കഴുത്തിനു പിറകില്‍ പിണച്ചു വെക്കുകയുമാവാം. കൈകള്‍ പിറകില്‍ തമ്മില്‍ ബന്ധിക്കുക. അല്‍പ്പസമയം നിന്ന ശേഷം തിരിച്ചു വന്ന് അല്പം വിശ്രമിച്ച് വീണ്ടും ചെയ്യുക.
ഗുണങ്ങള്‍
അല്പം കഠിനമാണ് ഈ ആസനം. അരക്കെട്ട് സന്ധി ശക്തമാവും. നട്ടെല്ലിനു വഴക്കമുണ്ടാവും. ഏകാഗ്രത വര്‍ദ്ധിക്കും. വയറിലെ പേശികള്‍ക്ക് വലിവും വഴക്കവും കൈവരും.