Sunday, June 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

മീമാംസ (യോഗപദ്ധതി 139)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 24 March 2023

വേദത്തിന്റെ നാല് ഉപാംഗങ്ങളാണ് മീമാംസ, ന്യായം, പുരാണം, ധര്‍മശാസ്ത്രം എന്നിവ. മാന് എന്ന ധാതുവും സന്‍ എന്ന പ്രത്യയവും ചേര്‍ന്നാണ് മീമാംസ എന്ന പദമുണ്ടാകുന്നത്. ആഴത്തിലുള്ള പഠനം, ചുഴിഞ്ഞിറങ്ങുന്ന അന്വേഷണം എന്നൊക്കെ ഇതിന് അര്‍ത്ഥം പറയാം. വേദത്തിലെ ബ്രാഹ്‌മണവാക്യങ്ങളുടെ താത്പര്യമാണ് അന്വേഷണവിഷയം. വേദത്തെ പൂര്‍വ ഭാഗം(കര്‍മ കാണ്ഡം)എന്നും ഉത്തര ഭാഗം(ജ്ഞാനകാണ്ഡം)എന്നും തിരിക്കാറുണ്ട്. ആദ്യ ഭാഗത്തിന്റെ താല്പര്യം നിര്‍ണ്ണയിക്കുന്നതാണ് പൂര്‍വമീമാംസ. അവസാന ഭാഗത്തിന്റേത് ഉത്തരമീമാംസയും. ഉത്തരമീമാംസ പക്ഷേ വേദാന്തം എന്ന പേരില്‍ പ്രസിദ്ധമാണ്. അതുകൊണ്ടു മീമാംസ എന്നു പറഞ്ഞാല്‍ പൂര്‍വമീമാംസ എന്ന് എടുക്കണം.

ശാസ്ത്രങ്ങള്‍ പൊതുവെ സൂത്രം, വാര്‍ത്തികം, ഭാഷ്യം എന്നിവയിലൂടെയാണ് വെളിപ്പെടുക. മീമാംസാ സൂത്രങ്ങള്‍ ജൈമിനി മഹര്‍ഷിയാണ് രചിച്ചത്. ശബരമുനിയാണ് ഭാഷ്യം ചമച്ചത്. അര്‍ജുനന് പാശുപതാസ്ത്രം സമ്മാനിച്ച കാട്ടാളന്റെ രൂപത്തിലുള്ള ശിവന്‍ തന്നെയാണ് വാര്‍ത്തികകാരനായ ശബരന്‍ എന്നും കഥയുണ്ട്. വാര്‍ത്തികം കുമാരിലഭട്ടനും. ഭട്ടര്‍ സുബ്രഹ്‌മണ്യന്റെ അവതാരമായും അറിയപ്പെടുന്നു. ഒരു പ്രഭാകരനും വാര്‍ത്തികം എഴുതിയിട്ടുണ്ട്. ഭാട്ടമതം, പ്രാഭാകരമതം എന്നിങ്ങനെ അവ അറിയപ്പെടുന്നു. ജൈമിനിയുടെ ഗ്രന്ഥം വലുതാണ്. 12 അധ്യായങ്ങളാണ്. അവ പാദങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ പാദവും പല അധികരണങ്ങളാണ്. ഓരോ അധികരണവും ഒരു പ്രത്യേക വിഷയം (ഒരു വേദ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി) കൈകാര്യം ചെയ്യുന്നു. ആകെ 1000 അധികരണങ്ങളാണ്. അതുകൊണ്ട് മീമാംസാ ശാസ്ത്രത്തെ സഹസ്രാധികരണീ എന്നും വിളിക്കും.

വേദം അനാദിയും അനന്തവുമാണ്. ഈശ്വരന്റെ മനുഷ്യനു വേണ്ടിയുള്ള നിയമങ്ങള്‍ ആണവ. ഇന്ദ്രന്‍, അഗ്‌നി, വരുണന്‍, വായു മുതലായ ദേവതകളാണ് അവ നടപ്പാക്കുന്ന മന്ത്രിമാര്‍. ജൈമിനി ഒരു നിയമജ്ഞനെപ്പോലെ ഇതിനെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാന പ്രക്രിയയാണ് മീമാംസ. ആദ്യം ഒരു ഒരു വേദ മന്ത്രം (വിഷയ വാക്യം) അവതരിപ്പിക്കും. അതിന്റെ അര്‍ത്ഥം ഇന്നതാണോ എന്ന് ഒരു സംശയം അവതരിപ്പിക്കും. പിന്നീട് അതിനെ എതിര്‍ത്തുകൊണ്ട് ഒരു വാദമുഖം (പൂര്‍വപക്ഷം) കൊണ്ടുവരും. പിന്നെ ആ വാദമുഖങ്ങളെ ഖണ്ഡിച്ച് ശരിയായ അര്‍ത്ഥം (ഉത്തര പക്ഷം/സിദ്ധാന്ത പക്ഷം) സമര്‍ത്ഥിച്ച് അവതരിപ്പിക്കും. അങ്ങിനെ ഒരു നിര്‍ണ്ണയത്തില്‍ എത്തിച്ചേരും. ഇതാണ് ഒരു അധികരണത്തിന്റെ ക്രമം. മീമാംസകര്‍ ഈശ്വരനെ ശ്രദ്ധിക്കുന്നില്ല. വേദത്തില്‍ പറഞ്ഞ കര്‍മ്മങ്ങള്‍ പൂര്‍ണ്ണമാണ്. അതു ചെയ്താല്‍ ഫലം ഉറപ്പാണ്. അതെങ്ങിനെ വരുന്നു എന്നു ചിന്തിക്കേണ്ട ആവശ്യമില്ല. അതില്‍ ഈശ്വരന്റെ ഇടപെടല്‍ ആവശ്യമില്ല. സൃഷ്ടി അനാദിയാണ്. അതുകൊണ്ട് അതിന് ഒരു സൃഷ്ടികര്‍ത്താവായ ഈശ്വരനെപ്പറ്റി ചിന്തിച്ച് തല പുകയ്‌ക്കേണ്ട. നിന്റെ കടമകള്‍ നിറവേറ്റുക. ഫലം പിറകേ വരും. നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ കര്‍മ്മങ്ങള്‍ മൂന്നു തരം. നിത്യകര്‍മം രണ്ടുതരം- ഒന്ന് ‘അകരണേ പ്രത്യവായ ജനകം’ അതായത് അത്തരം നിത്യകര്‍മം ചെയ്തില്ലെങ്കില്‍ ദോഷമുണ്ടാകും. സന്ധ്യാവന്ദനം നിത്യകര്‍മമാണ്. രണ്ട് ‘കരണേ അഭ്യുദയം’ ചെയ്താല്‍ ഉയര്‍ച്ച വരും. അമ്പലത്തില്‍ പോവുക, സാധുക്കളെ സഹായിക്കുക മുതലായവ ഇതില്‍ പെടും. അതുകൊണ്ട് ഗുണഫലമുണ്ടാകും.

ചില നിമിത്തങ്ങളില്‍, പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെയ്യുന്നതാണ് നൈമിത്തിക കര്‍മം. ഗ്രഹണകാലത്ത് കുളിച്ച് പിതൃതര്‍പ്പണം നൈമിത്തിക കര്‍മമാണ്. ഇങ്ങിനെയുള്ള നിത്യ – നൈമിത്തിക കര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും നിര്‍ബ്ബന്ധമാണ്. എന്തെങ്കിലും ആഗ്രഹത്തോടെ ചെയ്യുന്ന കര്‍മ്മമാണ് കാമ്യകര്‍മം. കുട്ടികളുണ്ടാകാന്‍ ചെയ്യുന്ന പുത്ര-കാമ-ഇഷ്ടി കാമ്യമാണ്. അവ ഇഷ്ടമുണ്ടെങ്കില്‍ ചെയ്താല്‍ മതി, നിര്‍ബ്ബന്ധമില്ല. കര്‍മ്മലേശമില്ലാത്ത മോക്ഷാവസ്ഥയെപ്പറ്റിയുള്ള മീമാംസ ഇവിടെ ഇല്ല താനും.

അഗ്‌നിഹോത്രം, ഔപാസനം മുതലായവ ജീവിതം മുഴുവനും ചെയ്യണം. എന്തുകൊണ്ട് ചെയ്യണം? വേദത്തില്‍ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ചെയ്യണം. അത്ര തന്നെ. അത് കടമയാണ്; കടം വീട്ടലാണ്. കര്‍മമുപേക്ഷിച്ചു സന്യസിക്കുന്നത് കര്‍ത്തവ്യത്തില്‍ നിന്നും കടമകളില്‍ നിന്നും ഉള്ള ഒളിച്ചോട്ടമാണ്. ദുഷ്‌കര്‍മം ചെയ്താല്‍ പാപം കിട്ടുന്നതുപോലെ നിത്യകര്‍മം മുടക്കിയാലും പാപം കിട്ടും. ‘സന്യാസി കര്‍മ ഭ്രഷ്ടനാണ്; പാപിയാണ്. അവരെ വര്‍ജ്ജിക്കണം.’ ഇങ്ങിനെയായിരുന്നു മണ്ഡനമിശ്രന്റെ സിദ്ധാന്തം. ഇതേ മണ്ഡനമിശ്രന്‍ പിന്നീട് ശങ്കരാചാര്യ ശിഷ്യനായി സുരേശ്വരാചാര്യനായി എന്നതും വേദാന്ത ഗ്രന്ഥമായ ബ്രഹ്‌മസൂത്രത്തിന്റെ ഭാഷ്യത്തിന് വാര്‍ത്തികമെഴുതി എന്നതും മറെറാരു കഥ. വേദം ശബ്ദ പ്രമാണമാണ്. കണ്ണു കൊണ്ടും മനസ്സുകൊണ്ടു പോലും അറിയാന്‍ കഴിയാത്തതിനെ വേദം അറിയിക്കുന്നു. എന്തു ചെയ്യണം (വിധി)എന്തു ചെയ്തു കൂടാ (നിഷേധം) എന്ന് വിധിക്കുന്നു. എന്നാല്‍ അതിനെ ബോധ്യപ്പെടുത്താന്‍ ചിലപ്പോള്‍ കഥ പറയാം. അത് പ്രേരണാര്‍ത്ഥം മാത്രമാണ്; അത് അര്‍ത്ഥവാദമാണ്. മീമാംസകര്‍ക്ക് ഉപനിഷത്തുകളും അര്‍ത്ഥവാദമാണ്. കാരണം അത് നമുക്ക് അറിയാന്‍ കഴിയുന്ന ബ്രഹ്‌മത്തെപ്പറ്റി ഉള്ളതാണ്. അറിയുന്നതിനെ പറഞ്ഞു തരാന്‍ വേദം ആവശ്യമില്ല. അതുകൊണ്ട് ഉപനിഷത്തുകള്‍ അര്‍ത്ഥവാദമാണ്, പ്രമാണമല്ല. ‘ബ്രഹ്‌മം, ജ്ഞാനം, മോക്ഷം, ഈശ്വരന്‍ മുതലായവയൊന്നും ആവശ്യമില്ല. കര്‍മമാണ് സര്‍വസ്വം.’ ഇതാണ് മീമാംസക മതം.

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

ഒസാക്ക എക്സ്പോയിൽ ലോകശ്രദ്ധ നേടി “ഭാരത് മണ്ഡപം” 

മേയിൽ നാടുകടത്തിയത് 330 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ – അസം മുഖ്യമന്ത്രി

സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies