ബകമെന്നാല്‍ കൊക്ക്. കാല്‍ നീളമുള്ള ഒരു പക്ഷി. വെള്ളത്തില്‍ അനങ്ങാതെ നിന്ന് മത്സ്യത്തെ പിടിക്കുന്ന ഒരു വെളുത്ത പക്ഷി. ഏകാഗ്രമായി ഏറെ സമയം അനങ്ങാതെ നില്ക്കാന്‍ കഴിവുള്ള പക്ഷിയാണിത്. ഏക്രാഗ്രതയുടേയും ക്ഷമയുടേയും പാഠം ഇതില്‍ നിന്ന് പഠിക്കാം.
ചെയ്യുന്ന വിധം
നിലത്തു കുത്തിയിരിക്കുക. കൈപ്പത്തി നിലത്ത് മുന്നില്‍ ചുമലകലത്തില്‍ പതിച്ചു വെക്കുക. കാല്‍ മുട്ടുകള്‍ കക്ഷക്കുഴിയില്‍ ചേര്‍ത്തു വെക്കുക. ശരീരം മുന്നോട്ടു ചായ്ച്ച് കാലുകള്‍ ഉയര്‍ത്തുക. കൈകളുടെ മുട്ടു നിവര്‍ത്തുക. ദൃഷ്ടി കഴിയുന്നത്ര മുന്നില്‍. അല്പ സമയം ഇതേ സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
കൈകള്‍ക്ക് ബലം കിട്ടും. ചുമലുകള്‍ ശക്തമാകും. ഉദരപേശികള്‍ ബലപ്പെടും. ഏകാഗ്രത വര്‍ദ്ധിക്കും.
Comments